അനുപല്ലവി – 7 3

ദത്തെട്ടാ വേണ്ടാ…നിധി ദത്തന്റെ കൽക്കലേക്…വീണു…. അലച്ചു കരഞ്ഞു കൊണ്ടിരുന്നു…

“പോടീ.. കൂത്തിച്ചി… “

തന്റെ കാലിൽ പിടിച്ചിരുന്ന അവളെ ദത്തൻ തൊഴിച്ചെറിഞ്ഞു… റോഡിലേക്കു തലയിടിച്ചു അവൾ വീണെങ്കിലും അവൾ അലറി കരഞ്ഞു…
“അജുവേട്ടാ …” ആ വിളി അവ്യക്തമെന്നോണം കേള്കുമ്പോളേക്കും അവൻറെ ബോധം മറഞ്ഞിരുന്നു….
അജുവിനെ ബുള്ളറ്റോടു കൂടി.. റോഡിന്റെ സൈഡിലെ ചെരിവിലേക് ദത്തൻ മറിച്ചിട്ടു…

“അവൻ തീർന്നോ.. ദത്താ.. “

“തീർന്നാൽ തീരട്ടെ.. ആക്‌സിഡന്റ് വന്നാൽ ചാവുന്നതു ആദ്യായിട്ടല്ലലോ…”

നിധിയുടെ മുന്നിൽ അവൻ ക്രൂരമായ വാക്കുകൾ പറഞ്ഞു കൊണ്ടിരുന്നു….

താഴെ വീണു കിടന്നു അലറി കരഞ്ഞു കൊണ്ടിരുന്ന നിധിയുടെ മുടി കൂട്ടി പിടിച്ചു..അവൻ പൊക്കിയെടുത്തു…
“നിന്റെ മറ്റവൻ ചത്തെന് ആണോടി
കാറുന്നെ… മിണ്ടി പോകരുത്.. “

അവൻറെ കൈ ശക്തിയായി അവളുടെ കവിളത്തു പതിഞ്ഞു… “അജുവേട്ടാ “…. ദത്തൻ അവളെ വലിച്ചിഴച്ചു ജീപ്പിലേക് കൊണ്ടിടുമ്പോളും…അവൾ അലറി കരഞ്ഞു കൊണ്ടിരുന്നു…..

ദത്തന് അവളുടെ കരച്ചിൽ കൊടുത്തത് വല്ലാതൊരു നിർവൃതി ആണ്‌.. അവൻ അവളുടെ രണ്ടു കവിളിലും മാറി മാറി അടിച്ചു…അവളുടെ ബോധം മറഞ്ഞതും അവളെ എടുത്തു ജീപ്പിന്റെ പുറകിലെ പ്ലാറ്റഫോമിലേക് എടുത്തിട്ടു… വീണു കിടന്ന മൂന്ന് പേരെയും നാലാമൻ അപ്പോളേക്കും എങ്ങനെയൊക്കെയോ ജീപ്പിലേക് കയറ്റി ഇരുത്തിയിരുന്നു..

“നീ എന്റെ വണ്ടി എടുത്തു പുറകെ വാ… ”
തന്റെ ബുള്ളറ്റിന്റെ കീ നാലാമന്റെ നേരേ എറിഞ്ഞു കൊടുത്തു.. ദത്തൻ ജീപ്പിനു നേരേ നടന്നു…ജീപ്പ് ചെന്നു നിന്നത് പഴയൊരു വീടിനു മുന്നിലാണ് അവിടെ ദത്തന്റെ കാർ പാർക്ക്‌ ചെയ്തിരുന്നു… പിന്നിൽ കിടക്കുന്ന നിധിയെ എടുത്തു അവൻ കാറിലേക് കിടത്തി..

“ഞാൻ പോകുന്നു ഇവന്മാരെ ഏതേലും ഹോസ്പിറ്റലിൽ ആക്കിയേക്… “

കാറിൽ കയറിയ ദത്തൻ.. അവിടേക്കു ബുള്ളറ്റിൽ വന്ന ആളോട് പറഞ്ഞു…

അതിനു ശേഷം അവൻറെ കാർ ശ്രീലകം ലക്ഷ്യമാക്കി പാഞ്ഞു….സ്റ്റിയറിംഗ് വീലിൽ താളം പിടിച്ചിരുന്ന അവൻറെ ചുണ്ടിൽ ക്രൂരമായൊരു ചിരി വിടർന്നു… കാറിന്റെ പിൻ സീറ്റിൽ അപ്പോളും ബോധം വരാതെ.. നിധി ഉണ്ടായിരുന്നു…..

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

ദത്തന്റെ കാർ ശ്രീലകത്തിന്റെ മുറ്റത്തേക്കു പൊടി പറത്തി കൊണ്ടാണ് വന്നു നിന്നത്…. വണ്ടി മുറ്റത്തു ബ്രേക്കിടുന്ന ശബ്ദം കേട്ടു.. വിശ്വ നാഥൻ പുറത്തേക് ഇറങ്ങി വന്നു…

ഇറങ്ങി വന്ന വിശ്വനാഥന്റെ കൽക്കലേക്കാണ് കാറിൽ നിന്നും ഇറക്കിയ.. നിധിയെ ദത്തൻ മുടിക്ക് പിടിച്ചു ഉന്തിയിട്ടത്…പാറി പറന്ന മുടിയും ദത്തന്റെ അടിയേറ്റു തിണർത്ത കവിളുകളും കരഞ്ഞു കണ്ണീർ വറ്റിയ മിഴികളുമായി നിധി വിശ്വനാഥന്റെ കൽക്കലേക്.. തല്ലി അലച്ചു ആണ്‌ വീണത്….

“എടാ… “വിശ്വനാഥൻ കോപത്തിൽ ദത്തനെ തല്ലാനായി പാഞ്ഞടുത്തു..

“എന്റെ മോളെ തല്ലാൻ നിനക്ക് ആരാടാ അധികാരം തന്നത്…”!

“അധികാരമോ.. അതു അറിയില്ലേ.. അവളുടെ ചേച്ചിയെ കെട്ടാൻ പോകുന്ന ഞാൻ അവൾക്കു ചേട്ടനല്ലേ.. “

“അനിയത്തി തെറ്റ് കാണിച്ചാൽ ശിക്ഷിക്കാൻ ആ അധികാരം പോരെ….”

“അതിനു അവൾ എന്ത് തെറ്റാണോ ചെയ്തത്… ” വിശ്വനാഥൻ സംശയത്തോടെ ചോദിച്ചു
“അവൾക്കു ഏതോ തെണ്ടി ചെറുക്കനും ആയിട്ട് പ്രേമം.. കോളേജിൽ പഠിക്കാൻ വിട്ട അവൾ അവനുമായി ചുറ്റി തിരിഞ്ഞു നടത്തം…”

“ചോദിക്കാൻ ചെന്നപ്പോൾ അവളുടെ മറ്റവന് എന്നെ തല്ലണം.. അതു കൊണ്ട് രണ്ടു പേർക്കിട്ടും കൊടുത്തിട്ടു തന്നെയാണ് ഇവളെ കൂട്ടി കൊണ്ട് വന്നതു… “

“മോശമായ രീതിയിൽ അവരെ കണ്ടപ്പോൾ ചിറ്റപ്പൻ ആണേ എന്ത് ചെയ്തേനെ അതെ ഞാനും ചെയ്തുള്ളു… രണ്ടെണ്ണം അവൾക്കിട്ടും കൊടുക്കേണ്ടി വന്നു…”

എന്റെ അച്ഛനും ചിറ്റപ്പനും ഒക്കെ എനിക്ക് പറഞ്ഞും കാണിച്ചും തന്ന പാഠം ആണ്‌.. പഠിച്ചതൊക്കെ പരീക്ഷിച്ചറിയാൻ ഒരവസരം കിട്ടുമ്പോൾ നമ്മളായിട്ടെന്തിനാ വേണ്ടാന്ന് വെക്കുന്നെ …

അവൻറെ സ്വരത്തിൽ നിറഞ്ഞ പകയും പരിഹാസവും .. വിശ്വനാഥൻ ശ്രദ്ധിച്ചില്ല…ദത്തൻ പറഞ്ഞതൊക്കെ പെട്ടെന്നു അയാൾ വിശ്വസിച്ചു..

Leave a Reply

Your email address will not be published. Required fields are marked *