അനുപല്ലവി – 7

“ചേച്ചി… ചേച്ചിക് എങ്ങനെ.. “

പല്ലവിയുടെ തല പൊട്ടി പിളരുന്നത് പോലെ തോന്നി…

“നിധി… മോളെ.. ഈ ഉണ്ണിയേട്ടൻ സാവിത്രി അപ്പച്ചിയുടെ മകൻ ആണ്‌….അജുവും.. “

നിധി ഞെട്ടലോടെ പല്ലവിയെ നോക്കി…

പല്ലവി.. വീണ്ടും ആ നമ്പറിലേക് ഡയല് ചെയ്തു… മറു സൈഡിൽ ഫോൺ അറ്റൻഡ് ചെയ്തില്ല.. പൂർണമായും ബെല്ലടിച്ചു നിക്കുന്നത് വരെ പല്ലവി ഫോൺ ചെവിയോട് ചേർത്തു പിടിച്ചിരുന്നു… അവളുടെ കൈകൾ വിറകൊള്ളുന്നുണ്ടായിരുന്നു..

ഉണ്ണിയേട്ടനെ വിളിച്ചു കിട്ടാത്തത് കൊണ്ട്.. പെട്ടെന്ന് നിധി പറഞ്ഞ അജുവിന്റെ കൂട്ടുകാരന്റെ നമ്പർ പല്ലവി ഡയല് ചെയ്തു… മറു സൈഡിൽ ഫോൺ അറ്റൻഡ് ചെയ്തു…

നിധി പെട്ടെന്ന് ഫോൺ വാങ്ങി…

“ആനന്ദ് ഏട്ടാ ഞാൻ നിധിയാണ്… “അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു

“മോളെ ഞാൻ സംസാരിക്കാം… ”
അവൾ കരയുന്നത് കണ്ടു കൊണ്ട് നിധിയുടെ കയ്യിൽ നിന്നും അപ്പോളേക്കും പല്ലവി ഫോൺ വാങ്ങി….

“ആനന്ദ്… ഞാൻ പല്ലവി… നിധിയുടെ ചേച്ചി ആണ്‌… “

“അജു…അജുവി… “

പല്ലവി ചോദിക്കാൻ തുടങ്ങുന്നതിനു മുൻപ് മറു വശത്തു നിന്നും പല്ലവി പറയാൻ വന്നതിന്റെ തുടർച്ച എന്നോണം കേട്ട വാർത്ത…. അവളുടെ ഹൃദയം തകർക്കുന്നതായിരുന്നു…അവൾ നിധിയെ തന്നോട് ചേർത്തു പിടിച്ചു.. രണ്ടു പേരുടെ കണ്ണിൽ നിന്നും മിഴിനീർ ധാരയായി പെയ്തിറങ്ങി…
ജനലഴികൾക്കു പുറത്തു കറുത്ത കരിമ്പടം പുതച്ചു നിന്ന ആകാശം.. ആരുടെയോ ഹൃദയം പൊട്ടി തകർന്ന വണ്ണം…. അലറി വിളിച്ചു…വേദന മുഴുവൻ തട കെട്ടി നിർത്താൻ ആവാത്ത വിധം കണ്ണീർ തുള്ളികളായി പെയ്തു കൊണ്ടിരുന്നു…

( തുടരും )

[ സ്നേഹം നിറഞ്ഞ ബ്രോസ് &സിസ്…. പേജുകൾ കുറഞ്ഞു പോയി എന്നറിയാം ഈ പ്രാവശ്യം ക്ഷമിക്കണം… അധികം കാത്തിരിപ്പിക്കാൻ വയ്യ അതു കൊണ്ടാണ്….പ്രോത്സാഹനം തരുന്ന എല്ലാവരോടും ഒരുപാടു നന്ദിയും സ്നേഹവും… ഈ ഭാഗം ആരെയെങ്കിലും വിഷമിപ്പിച്ച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.. എല്ലാ കഥയും ജീവിതം പോലെ അല്ല ചില ജീവിതങ്ങൾ കഥകൾക് അപ്പുറവും ആണ്‌ അനുവിന്റെയും പല്ലവിയുടെയും പ്രണയം മാത്രം പറഞ്ഞു പോയാൽ പോര എന്നു തോന്നി.. അതു കൊണ്ടാണ്…ചില കാര്യങ്ങൾ കൂടെ പറയുന്നത്…
ഹൃദയം മുറിഞ്ഞാലും മുകളിലെ ഹൃദയം മറക്കണ്ട ♥️..അഭിപ്രായങ്ങൾ അറിയിക്കുമല്ലോ… എന്താണെങ്കിലും ഞാൻ കാത്തിരിക്കും
ഒരുപാട് സ്നേഹത്തോടെ
♥️ നന്ദൻ ♥️]

Leave a Reply

Your email address will not be published. Required fields are marked *