അജുവിന്റെ 100 മീറ്റർ പിന്നിലായി മുഖം മറച്ചൊരാൾ ബുള്ളറ്റിൽ വന്നു നിന്നു മുൻപിൽ നടക്കുന്ന രംഗങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്നു.. അയാളുടെ കണ്ണുകളിൽ ആരോടോ ഉള്ള പക എരിയുന്നുണ്ടായിരുന്നു….
ജീപ്പിൽ നിന്നും ഇറങ്ങിയ സുമുഖനായ അയാൾ.. അജുവിന്റെ അടുത്തേക് നടന്നു വന്നു…
“ഈ ചിക്കിനു എത്രയാ മോനെ റേറ്റ്…”
“മോൻ ഒറ്റക് അങ്ങ് സുഖിച്ചാൽ മതിയോ.. ചേട്ടൻ മാരൂടെ ഒന്നറിയട്ടെടാ…”
നിധിയുടെ മാറികിടക്കുന്ന ഷാളിനു വെളിയിലേക്ക് തുടിച്ചു നിൽക്കുന്ന മാറിടങ്ങളിലേക് നോക്കി വെള്ളമിറക്കികൊണ്ട് അയാൾ പറഞ്ഞു…
നിധി പേടിച്ചു വിറച്ചു.. അവൾ പെട്ടെന്ന് തന്റെ ഷാൾ വലിച്ചു നേരെയിട്ടു.. എന്നിട്ടു അജുവിന്റെ പിന്നിലോട്ടു ഒളിച്ചു..
“ആഹാ മോളിങ് വന്നേ ചേട്ടൻ ചോദിക്കട്ടേന്ന്.. ”
അവൻ നിധിയെ പിടിക്കാൻ നീട്ടിയ കൈകളിൽ അജുവിന്റെ കൈ അമർന്നു….അവൻറെ മുഖതേക് ദേഷ്യം ഇരച്ചെത്തിയിരുന്നു….
“ചേട്ടന് ആളുമാറി പോയി… ഈ നിക്കുന്നത് അജുവിന്റെ പെണ്ണാ… തടി കേട് ആവണ്ടേങ്കിൽ ചേട്ടന്മാരു വന്ന വഴിയേ വിട്ടോ… “
“ഹ ഹ… മോൻ കോമെടി പറയുവാണോ…”
“ഇവളെ കൊണ്ട് പോകാൻ വന്നതാണേൽ ഞങ്ങൾ കൊണ്ട് പോയിരിക്കും… “
അജുവിന്റെ കൈ അയഞ്ഞ ഒരു നിമിഷം അയാൾ ചാടി നിധിയുടെ കയ്യിൽ പിടിത്തം ഇട്ടു…
അജുവിന്റെ കൈകൾ ഞൊടിയിടയിൽ ആണ് പ്രവർത്തിച്ചത്.. നിധി യുടെ കയ്യിൽ പിടിച്ചിരുന്ന അയാളുടെ കൈ തണ്ടയിൽ അവൻറെ കൈ മുറുകി..
നിധിയുടെ കയ്യിലെ പിടി വിടുവിച്ചു..
തല്ലാൻ ഓങ്ങിയ അയാളുടെ അടുത്ത കയ്യിലും അജുവിന്റെ പിടിത്തം വീണു.. അയാളുടെ വലം കൈ ഇടത്തേക്കും ഇടം കൈ വലത്തേക്കും തിരിച്ചു അജുവിന് അഭിമുഖമായി അയാളെ നിർത്തി…
ശക്തിയായി രണ്ടു ഭാഗത്തേക്കും തിരിച്ചപ്പോൾ അയാൾ വേദന കൊണ്ട് പുറകോട്ട് ആഞ്ഞു.. ആ നിമിഷം അയാളെ ഫ്രണ്ടിലൊട് വലിച്ചടുപ്പിച്ചു തല കൊണ്ട് മൂക്കിന്റെ പാലത്തിനു ശക്തമായ പ്രഹരം ഏല്പിച്ചു.. അയാൾ ഉറക്കെ അലറി താഴേക്കു ഇരിക്കാൻ പോയപ്പോൾ അവൻറെ ശക്തിയായ പ്രഹരം അയാളുടെ കാലുകൾക്കിടയിൽ ആയി കിട്ടി..ഉടഞ്ഞു പോയ വൃഷണം പൊത്തി പിടിച്ചു അയാൾ റോഡിലേക്ക് പിടച്ചു വീണു…ഒന്നാമൻ അടി ഏറ്റു വീഴുന്നത് ജീപ്പിൽ ഇരുന്ന മറ്റു 3പേരും കണ്ടു…അവർ ചാടി ഇറങ്ങി അജു വിന്റെ നേരേ പാഞ്ഞടുത്തു..
ആദ്യം ഓടി വന്ന രണ്ടാമൻ അജുവിന്റെ മുഖത്തിനു നേരേ മുഷ്ടി ചുരുട്ടി ഇടിച്ചു..പക്ഷെ അജുവിന്റെ മുഖത്തെത്തുന്നതിന്റെ ഇഞ്ചു കൾക്ക് മുമ്പ് ആ മുഷ്ടി അവൻറെ കൈപ്പത്തിക്കുളിൽ ഞെരിഞ്ഞു…ആ കയ്യിൽ പിടിച്ചു വലിച്ച ശക്തിയിൽ അയാൾ അജുവിന്റെ പിന്നിലേക്ക് തെറിച്ചു
..കൈ മുട്ടുകൊണ്ടു അയാളുടെ കഴുത്തിനു പിന്നിൽ പ്രഹരം ഏല്പിക്കുകയും പിന്നിലേക്ക് കയ്യിട്ട് അയാളുടെ കഴുത്തു തന്റെ തോളത്തേക് വലിച്ചമർത്തുകയും ചെയ്തു പിന്നോട്ട് കഴുത്തു ഒടിഞ്ഞു തൂങ്ങിയ വേദനയിൽ അയാൾ നിലവിളിക്കുമ്പോൾ.. മുന്നിലെത്തിയ മൂന്നാമൻന്റെ അടി വയറു അജുവിന്റെ തൊഴിയേറ്റു കലങ്ങിയിരുന്നു…
ഇതെല്ലാം കണ്ട നാലാമൻ പതിയെ പിന്നിലോട്ടു നടന്നു….
പെട്ടെന്നായിരുന്നു ഒരു കരുത്തുറ്റ കരം അജുവിന്റെ പിന്നിലൂടെ അവൻറെ കഴുത്തിൽ പിടി മുറുക്കിയത്….
ഇത് കണ്ട നാലാമന്റെ മുഖത്തു ഒരു ക്രൂരമായ ചിരി വിടർന്നു.. ഓടി വന്ന അവന്റെ ചുരുട്ടിയ മുഷ്ടി ഒരു ഇരുമ്പ് കൂടം പോലെ അജുവിന്റെ നെഞ്ചിലേക് പതിച്ചു…
അജുവിന്റെ നിലവിളിയുടെ കൂടെ വായിൽ നിന്നും രക്തവും വന്നു അത്ര ശക്തമായിരുന്നു ആ ഇടി…
അവൻറെ വാരിയെല്ലുകൾ ഒടിയുന്ന വേദന അവൻ അറിഞ്ഞു…. ഇതെല്ലാം കണ്ട നിധി അലറി കരഞ്ഞു… ദത്തെട്ടാ വേണ്ടാ… അജുവിന്റെ മുടിയിൽ പിടിച്ചു ദത്തൻ അവൻറെ മുഖം ബുള്ളറ്റിന്റെ ടാങ്കിലേക് ഇടിച്ചു.. അവൻറെ മൂക്കിൽ നിന്നും വായിൽ നിന്നും കട്ട ചോര ഒലിച്ചിറങ്ങി… അതു കണ്ട ദത്തന് യാതൊരു ഭാവ ഭേദവും ഉണ്ടായിരുന്നില്ല.അവൻ വീണ്ടും അജുവിന്റെ മുടിയിൽ കുത്തി പിടിച്ചു ബുള്ളറ്റിന്റെ ടാങ്കിലേക് മുഖം ഇടിപ്പിച്ചു അജു പിടഞ്ഞെങ്കിലും ദത്തന്റെ കരുത്തിനു മുന്നിൽ അവന്റെ വീര്യം ചോർന്നു പോയി….
