അനുപല്ലവി – 7 3

“കർണ്ണനും..അഭിമന്യുവും…ഭഗത്സിങ്ങും നെപ്പോളിയനും… എന്തിനു ഗാന്ധിജിയും…വരെ തോറ്റു പോയവരാണ്.. തോറ്റു പോയന്നു വെച്ച് അവർ ധീരൻ മാർ ആകാതിരിക്കുന്നില്ല…”
“എനിക്കറിയാം അതാരാണ് ചെയ്തതെന്ന് അമ്മയ്ക്ക് അറിയാം എന്നു… എന്തിനാണമ്മേ അതു പറയാതിരിക്കുന്നത്… ഇത്രയും ആൾകാർ നമ്മുടെ കൂടെ ഇല്ലായിരുന്നോ… “

“എന്റെ നിശബ്ദതയാണ് മോനെ ഈ നാടിന്റെ സമാധാനം….. നിന്റെ അച്ഛനോടുള്ള സ്നേഹത്തിനു പുറത്തു ഇവിടെ അനേകം കുടുംബങ്ങൾ അനാധം ആകപ്പെട്ടിരുന്നെങ്കിൽ നിന്റെ അച്ഛന്റെ ആത്മാവ് എന്നോട് പൊറുക്കില്ലായിരുന്നു…”

“അതൊക്കെ പോട്ടെ… ” വിഷയം മാറ്റാൻ എന്നോണം അമ്മ പറഞ്ഞു..

“എങ്ങനുണ്ടാരുന്നു ക്യാമ്പ് അതു പറ.. “

“ക്യാമ്പ് നടന്നില്ല അമ്മേ മഴ കാരണം.. പിന്നെ പൈതൽ മലയിലൊക്കെ പോയി തിരിച്ചിങ് പോന്നു… “

“പല്ലവി ഉണ്ടായിരുന്നു അല്ലേ കൂടെ… “

“ഹ്മ്മ്… എങ്ങനെ മനസ്സിലായി…”

“ഞാൻ നിന്റെ അമ്മ ആയ കൊണ്ട് മനസ്സിലായി… “

“പല്ലവി മോളോട് നല്ല എണ്ണ തേക്കാൻ പറയണം.. “

“അതെന്താ അമ്മേ ” ഒന്നും മനസ്സിലാകാതെ ഞാൻ ചോദിച്ചു

“ആ കുട്ടീടെ മുടി പൊഴിയുന്നുണ്ട്.. “

എന്റെ ടീഷർട്ടിന്റെ കോളറിൽ നിന്നും നീണ്ട ഒരു മുടി വലിച്ചെടുത്തു കൊണ്ടാണ് അമ്മ പറഞ്ഞത്….
എന്റെ ചിരിക് മുഖത്തെ ചമ്മൽ മറയ്കാൻ കഴിഞ്ഞിരുന്നില്ല..

“ഹ്മ്മ് മോൻ പോയി കുളിച്ചിട്ടു… വാ… ”
“അതോ ഇനി കുളിയില്ലേ…” അമ്മ എന്നെ ആക്കി ചോദിക്കുന്നത് പോലെ ചോദിച്ചു…

“അനുഭവം ഗുരു ആയിരിക്കും അല്ലേ… ”
ഞാനും വിട്ടു കൊടുത്തില്ല…

“പോടാ… “

അമ്മ എന്നെ തല്ലാൻ വന്നപ്പോളേക്കും ഓടി റൂമിൽ കയറി..

ഫോൺ എടുത്തു നോക്കി… അജുവിന്റെ കാൾ വന്നിട്ടുണ്ട്… ഓഹ് സൈലന്റ് ആയ കൊണ്ട് അറിഞ്ഞില്ല… തിരിച്ചു ഡയല് ചെയ്തു നോക്കി… നോട് റീച്ചബിൾ എന്നു ഓട്ടോ റിപ്ലൈ കേട്ടു..

“അമ്മേ അജു വിളിച്ചിരുന്നോ.. “

“ഇല്ല മോനെ എന്നും വിളിക്കുന്ന സമയം ആയില്ലലോ… “

ഞാനും ഓർത്തു അവൻ രാത്രിയിൽ ആണ്‌ വിളിക്കാറ്…

“രാവിലെ എന്നെ വിളിച്ചിരുന്നു.. ഈ ആഴ്ച വരൂവെന്നാ പറഞ്ഞെ..”
ഞാൻ റൂമിൽ നിന്നു തന്നെ വിളിച്ചു പറഞ്ഞു…

കുളിച്ചു കഴിഞ്ഞു ഒന്നൂടെ വിളിച്ചു നോകാം എന്നു വിചാരിച്ചു… കുളിക്കാനായി ബാത്റൂമിലേക് കയറി….

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

പല്ലവി മുറിയിലേക്കു ചെല്ലുമ്പോൾ… അമ്മയും മുത്തശ്ശിയും നിധിയും റൂമിൽ ഉണ്ടായിരുന്നു… നിധി വന്ന വേഷത്തിൽ തന്നെ കമിഴ്ന്നു കിടക്കുന്നുണ്ടായിരുന്നു…
അമ്മയോടും മുത്തശ്ശിയോടും താഴോട്ട് പൊയ്ക്കൊള്ളാൻ പല്ലവി ആംഗ്യം കാണിച്ചു..

അവർ പുറത്തു പോയതും പല്ലവി ഡോർ അടച്ചു… നിധിയുടെ അടുത്തേക് നടന്നു..

അവളുടെ അരികിലായി ബെഡിൽ ഇരുന്നു…

“മോളെ നിധി…. “അവളുടെ തോളിൽ തട്ടി മെല്ലെ വിളിച്ചു..

ഒരു പൊട്ടി കരച്ചിൽ ആയിരുന്നു മറുപടി… തലയിണ എടുത്തു വായിൽ കടിച്ചു പിടിച്ചു അവൾ കരഞ്ഞു… വിഷമം കരഞ്ഞു തീർക്കട്ടെ എന്നവൾക്കു തോന്നി…

പെട്ടെന്നവൾ ചാടി എണീറ്റു… “ചേച്ചി എന്റെ ഫോൺ… “

“നിന്റെ ബാഗും ഫോണും ഒന്നും നീ കൊണ്ട് വന്നില്ല മോളെ…”

അവൾ തലക് കൈ കൊടുത്തു ഭ്രാന്തിയെ പോലെ കരഞ്ഞു കൊണ്ട് മുടിയിഴകളിൽ വലിച്ചു…

“എന്താ മോളെ നിനക്ക് എന്താ പറ്റിയെ… ദത്തൻ എന്താ ചെയ്തേ.. “

നിധി.. പല്ലവിയുടെ തോളിലേക് ചാഞ്ഞു…
നിധിക് എന്തോ പല്ലവിയോട് പറയാൻ ഉണ്ടെന്നു അവൾക് മനസ്സിലായി..

അവളുടെ താടി പിടിച്ചു മുഖം ഉയർത്തി അവളോട്‌ ചോതിച്ചു.. ” എന്താ മോളെ എന്താ മോൾക് ചേച്ചിയോട് പറയാൻ ഉള്ളത്… “

“എനിക്കിഷ്ട്ടായിരുന്നു ചേച്ചി… അജുവേട്ടന് എന്നെയും… “

നിധി പറയാൻ തുടങ്ങി…

“ആരാ മോളെ അജു…” പല്ലവി ചോദിച്ചു…

“ഞങ്ങൾ ഒരെ കോളേജിൽ ആണ്‌ പഠിക്കുന്നത് അർജുൻ എന്ന അജുവേട്ടൻ MCA യ്ക്ക്.. എന്റെ സീനിയർ ആണ് “

‘ഞങ്ങൾ എന്നും കാണാറുണ്ട് വൈകുന്നേരം ക്യാന്റീനിലോ അല്ലേൽ പുറത്തു റെസ്റ്റാറ്ന്റിലോ ഇരുന്നാണ് സംസാരികാറു…..ഞാൻ ഒറ്റയ്ക്കു ആണേൽ ഹോസ്റ്റലിൽ കൊണ്ട് വിടും ”
“ഇന്ന് സംസാരിച്ചിട്ട് അജുവേട്ടൻ എന്നെ ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യാൻ വേണ്ടി പോകുമ്പോളാണ് ദത്തനും വേറെ നാലു പേരും വന്നു ഞങ്ങടെ വഴി തടഞ്ഞത്…”

Leave a Reply

Your email address will not be published. Required fields are marked *