അനുപല്ലവി – 7 3

“”എല്ലാം ഉണ്ണി ഏട്ടൻ ആണല്ലോ അജുവേട്ടന്… നിങ്ങൾ അത്രക് ചങ്ക്‌സ് ആണൊ… “

“എനിക്ക് ഏട്ടനും… അച്ഛനും എല്ലാം എന്റെ ഉണ്ണിയേട്ടനാ… അജുവിന്റെ ശബ്ദം ഇടറിയിരുന്നു അതു പറയുമ്പോൾ.. “

“ഹ്മ്മ് ധീരന്റെ കണ്ണീന്നു വെള്ളം വരുന്നു…” നിധി കളിയാക്കി പറഞ്ഞു

“എനിക്ക് ചേച്ചിയുടെ സ്ഥാനത്തു അജുവേട്ടന് ചേട്ടൻ “…
“നമുക്ക് അവരെ പിടിച്ചു കെട്ടിച്ചാലോ അപ്പോ നമ്മുടെ കാര്യം സേഫ് ആയേനെ… ചേച്ചി ആണേൽ നഴ്സും ആണ്‌.. ഡോക്ടറും നഴ്സും… നിധി ചിരിച്ചു കൊണ്ട് പറഞ്ഞു.. “

“തന്റെ ചേച്ചിയുടെ മാരിയേജ് ഫിക്സ് ചെയ്‌തെന്നല്ലേ പറഞ്ഞെ… പിന്നെ ഉണ്ണിയേട്ടൻ ആണേൽ ഏതോ ബാല്യകാല സഖിയുടെ പുറകേയാ… “

“ബാല്യകാല സഖിയോ?. ” നിധി അത്ഭുതത്തോടെ തിരക്കി…

“ഹ്മ്മ്.. ഏട്ടന്റെ ഫ്രണ്ട്‌സ് ഒക്കെ കളിയാക്കുന്നത് കേട്ടതാ പണ്ട്…”
” ഞങ്ങൾ അതു സംസാരിച്ചിട്ടൊന്നും ഇല്ല.. ആള് എപ്പോളും ബിസി ആയിരിക്കും… ഞങ്ങൾ ഒരുമിച്ചുള്ളപ്പോ വീട്ടിൽ അമ്മയുടെ കൂടെ ഓരോന്ന് പറഞ്ഞു അടി കൂടി കൊണ്ടിരിക്കും…. അമ്മയുടെ അടുത്ത് വില്ലൻ ഞാൻ ആണ്‌.. ഏട്ടൻ അമ്മയുടെ ചെല്ല കുട്ടിയാണ്… “

“അപ്പോ പുറത്തോ… ” നിധി വീണ്ടും തിരക്കി

“പുറത്തു… അജു ഒന്ന് ആലോചിച്ചു..
“ഏട്ടൻ രണ്ടും കൈകാര്യം ചെയ്യും.. ആള് എപ്പോളും നായകൻ ആണെങ്കിലും വില്ലൻ റോളും ഭംഗി ആയി ചെയ്യും… ചിരിച്ചു കൊണ്ട് അജു പറഞ്ഞു… “

“അജുവേട്ടാ അടുത്ത ടേബിളിൽ ഇരിക്കുന്നവർ കുറെ നേരമായി നമ്മളെ തന്നെ ശ്രദ്ധിക്കുന്നു… “

സൈഡിലെ ടേബിളിലേക് ശ്രദ്ധിച്ചു കൊണ്ട് ടേബിളിന്റെ മറുവശത്തു ഇരുന്ന അജുവിനോട്… പതുകെ ആണ്‌ നിധി പറഞ്ഞത്…

സംസാരിച്ചോണ്ടിരിക്കുമ്പോൾ നിധി ഇടക്കിടക്കു അടുത്ത ടേബിളിലേക് നോക്കുന്നത് അജു ശ്രദ്ധിച്ചിരുന്നു…

അജു മെല്ലെ സൈഡിലേക് നോക്കി…

ടേബിളിനു ചുറ്റും മൂന്നു പേരെ അവൻ കണ്ടു…

“നീ അതു മൈൻഡ് ചെയ്യണ്ട… ജ്യൂസ്‌ എടുത്തു കുടിക്കു നമുക്ക് പോകാം.. ”
“ഹോസ്റ്റലിൽ ഞാൻ ഡ്രോപ്പ് ചെയ്യാം നീ വാ.. “

രണ്ടു പേരും ജ്യൂസ് എടുത്തു കുടിച്ചു….അതിനു ശേഷം ബില്ലും കൊടുത്തു പുറത്തേക് നടന്നു…

“നിധീ നീ കേറൂ…”
തന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് അജു പറഞ്ഞു…. നിധി പെട്ടെന്ന് വന്നു വണ്ടിയിൽ കയറി… അവൻ വണ്ടി മുന്നോട്ട് എടുത്തു ഹോസ്റ്റൽ ലക്ഷ്യമാക്കി വിട്ടു…

അവരുടെ കൂടെ ക്യാന്റീനിൽ ഉണ്ടായിരുന്ന മൂന്ന് പേരും പുറത്തേക് വന്നു സ്റ്റാർട്ട്‌ ചെയ്തു നിർത്തിയിരുന്ന വണ്ടിയിലേക് കയറി..

പുറകിൽ തങ്ങളെ ലക്ഷ്യമാക്കി എന്ന പോലെ വരുന്ന ബ്ലാക്ക് കളർ ജീപ്പ് അജു കണ്ടു… അവൻ കൈകൾ ആക്സിലേറ്ററിൽ ശക്തിയായി.. തിരിഞ്ഞു..

മുന്നിലേ വളവു തിരിയാൻ വണ്ടി സ്ലോ ചെയ്ത ഒരു നിമിഷം… പിന്നിൽ നിന്നും വന്ന ജീപ്പ് ഓവർ ടേക്ക് ചെയ്തു മുന്നിൽ കയറി… ബുള്ളെറ്റിനു വട്ടം വെച്ചു നിന്നു..

“അജുവേട്ടാ.. ”
നിധിയുടെ കൈകൾ അവൻറെ തോളത്തു അമർന്നു… നീ പേടിക്കണ്ട നോക്കാം… അജു ജീപ്പിനു ഫ്രണ്ടിൽ കൂടെ വണ്ടി മുന്നോട്ട് എടുക്കാൻ ശ്രമിച്ചു.. ജീപ്പും മുന്നോട്ടേക് കുതിക്കാൻ എന്ന പോലെ റേസ് ചെയ്തു.. അജു വണ്ടി പിന്നിലൂടെ എടുക്കാൻ ശ്രമിച്ചപ്പോൾ.. ജീപ്പ് റിവേഴ്‌സ് എടുത്തു പിന്നോട്ട് ഇരപ്പിച്ചു നിർത്തി..

ജീപ്പിലുള്ളവർ രണ്ടും കല്പിച്ചു തന്നെ എന്നു അജുവിന്‌ മനസിലായി… അജു തന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു നിധിക് നേരേ നീട്ടി…

നിധി ലാസ്റ്റ് ഡയല് ചെയ്ത രണ്ടു നമ്പറുകൾ… നോട്ട് ചെയ്തോ…. ഒന്ന് ആനന്ദിന്റെയും ഒന്ന് ഉണ്ണിയേട്ടന്റെയും ആണ്‌… ഈ കേസ് കെട്ടു ഒരു നടക് പോകും എന്നു തോന്നുന്നില്ല… നീ എന്തായാലും ആനന്ദിനെ വിളിക്കു..
ഫോൺ കയ്യിൽ വാങ്ങിയ നിധി ആനന്ദിന്റെ നമ്പറിലേക് ഡയല് ചെയ്തു..
ജീപ്പിൽ നിന്നും ഇറങ്ങുന്ന തടിച്ചു സുമുഖനായ ആളെ കണ്ടു പേടിച്ചിരുന്ന നിധി അവൻറെ പുറത്തു കൈകൾ അമർത്തി…

വണ്ടി സ്റാൻഡിലിട്ടു… ഹാൻഡിൽ ബാറിന് മുകളിലൂടെ കാലെടുത്തു കറക്കി റോഡിലേക്കിറങ്ങി നിന്നു…

Leave a Reply

Your email address will not be published. Required fields are marked *