“അജു… വെറുതെ വെയില് കൊള്ളേണ്ട..കേറി പോരെ… സ്റ്റിച് ഒക്കെ ഉണങ്ങീട്…. പുറത്തൊക്കെ പൊ…സ്റ്റിച്ചിലൊന്നും മണ്ണാക്കണ്ട പുറത്തൂടെ നടന്നിട്ട്…”
അമ്മ ഉള്ളിൽ നിന്നും വിളിച്ചു പറയുന്നത് കേട്ട അജു.. ഉള്ളിലേക്കു നടന്നു…
“മോളെ ഞാനീ പാത്രം ഒക്കെ കഴുകീട്ടു എണ്ണയെടുത്തിട്ടു വരാട്ടോ…”
“അപ്പച്ചി ഞാനും കൂടാം.. ”
“വേണ്ട മോളെ… കുറച്ചല്ലേ ഉള്ളൂ.. മോളു അജൂനോട് വർത്തമാനം പറഞ്ഞിരിക്കു..അപ്പച്ചി ഇപ്പൊ വരാം… ”
നിധി അജുവിന്റെ കൂടെ അവൻറെ റൂമിലേക്കു നടന്നു..
“വേദനയുണ്ടോ അജുവേട്ടാ… ”
“അതു സാരമില്ല… മനസ്സിന് ഒരു മുറിവ് ഏറ്റിട്ടുണ്ട്… അതു മാത്രം വേദനിക്കുന്നുണ്ട്.. ”
റൂമിലേക്കു കയറിയ നിധിയെ ചേർത്തു പിടിച്ചു അവളുടെ കണ്ണുകളിലേക്കു നോക്കി അവൻ പറഞ്ഞു..
“എന്റെ ഈ പെണ്ണിന്റെ കവിളിൽ അടിച്ചവനെ തിരിച്ചു ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന സങ്കടം… ”
അവനു നേരേ നിധിയെ പിടിച്ചു നിർത്തി ആ കവിളുകളിൽ അവൻ തഴുകി… അവൻറെ നെഞ്ചിലേക് മുഖം ചേർത്തു… അവൻറെ മുഖത്തേക് നോക്കി… അജുവേട്ടൻ ഒരു വഴക്കിനും പോകണ്ട… എനിക്ക് വയ്യ ഇനി തീ തിന്നാൻ…
കട്ടിലിന്റെ ക്രാസിയിലേക്…..തലയിണ എടുത്തു വെച്ചു അതിലേക് അജു ചാരി കിടന്നു….. നിധിയും അവൻറെ അരികിൽ തന്നെ ഇരുന്നു… അവളുടെ ഒരു കരം അവൻറെ കയ്യിൽ അമർത്തി പിടിച്ചിരുന്നു…
“നല്ല വേദന ഉണ്ടാവും അല്ലേ അജുവേട്ടാ…”
ബാൻഡേജിനു പുറത്തൂടെ നെറ്റിയിൽ തടവി കൊണ്ട് നിധി വീണ്ടും ചോദിച്ചു…
ഹ്മ്മ്… നിധിയുടെ കയ്യുടെ മേലേക്ക്.. അജു തന്റെ കൈ ചേർത്തു വെച്ചു… നല്ല തണുപ്പുണ്ട് തന്റെ വിരലുകൾക്… നിധിയുടെ കൈ വെള്ള നിരക്കി തന്റെ ചുണ്ടിനടുത്തേക് കൊണ്ട് വന്നു ആ ഉള്ളം കയ്യിൽ ഒരുമ്മ കൊടുത്തു അജു… നിധി അവൻറെ കുസൃതികളിൽ ലയിച്ചു അവനെ തന്നെ നോക്കി കൊണ്ട് ഇരുന്നു…
“ഞാൻ നെറ്റി തടവി തരാം ഉറങ്ങിക്കോ…”
അവളുടെ കൊലുന്നനെ ഉള്ള വിരലുകൾ അവൻറെ നെറ്റിയിലൂടെ മെല്ലെ ഉഴിഞ്ഞു കൊണ്ടിരുന്നു… അജു നിധിയുടെ മുഖത്തേക്ക് തന്നെ.. നോക്കി… അവളുടെ വിരലുകൾ നൽകിയ ആസ്വാദ്യതയിൽ.. അവൻറെ കണ്ണുകൾ മെല്ലെ കൂമ്പി അടഞ്ഞു….
“ആഹാ.. അവൻ പിന്നെം ഉറങ്ങിയോ..? ”
എന്നും ചോദിച്ചു കൊണ്ടാണ് അമ്മ സാവിത്രിയമ്മ കയറി വന്നതു..
“മയങ്ങി അപ്പച്ചി…” ഞാൻ നെറ്റിയിൽ മസ്സാജ് ചെയ്തു കൊടുത്തു…
ഹ ഹാ.. അതു കേട്ടു സാവിത്രിയമ്മ ചിരിച്ചു..
‘എന്താ അപ്പച്ചി… “നിധി ജാള്യതയോടെ തിരക്കി..
“ഉണ്ണി കേൾക്കണ്ട… മസ്സാജ് ചെയ്തു കൊടുത്തുന്നു.. ”
“അതെന്താ അപ്പച്ചി.. “നിധി നഖം കടിച്ചു കൊണ്ട് വീണ്ടും ചോദിച്ചു…
“ഇവിടെ രണ്ടും കൂടെ അടി കൂടുന്ന ഒരു കാര്യം ആണ്.. അജു വന്നു കഴിഞ്ഞാൽ അവൻറെ മെയിൻ പണി ഉണ്ണിക് മുടി മസ്സാജ് ചെയ്തു കൊടുക്കൽ ആണ്…
അജുവിന് ആണേൽ മസ്സാജ് ചെയ്തു കൊടുക്കാൻ പറയുന്നതേ ദേഷ്യം ആണ്.. ഉണ്ണി പറയുമ്പോൾ പേരിനു എന്തേലും കാട്ടി കൂട്ടും തലയിൽ.. ഒടുവിൽ രണ്ടും കൂടെ അടി കൂടി എണീറ്റു പോകും… സ്ഥിരം നടക്കുന്നതാണ്… മോളു അവനു മസ്സാജ് ചെയ്തു കൊടുത്തെന്നു പറഞ്ഞാൽ… ഇന്ന് മുഴുവൻ അജു ഉണ്ണിക് ചെയ്തു കൊടുക്കേണ്ടി വരും അതോർത്തു ചിരിച്ചതാ…. ”
“മോളിങ്ങോട്ടിരിക്.. അപ്പച്ചി മുടി എണ്ണ തേച്ചു കോതി തരാം…”
ഒരു ചെറിയ സ്റ്റൂളിട് കട്ടിലിലേക് ചാരി അപ്പച്ചി ഇരിക്കുന്നത് കണ്ട നിധിയും അപ്പച്ചിയുടെ മുന്നിലായി ചമ്രം പടഞ്ഞു ഇരുന്നു…
അഴിച്ചിട്ടിരുന്ന മുടിയിഴകളിലേക് എണ്ണ പുരട്ടിയ അപ്പചിയുടെ വിരലുകൾ ഓടുന്നത് അനുഭവിച്ചു ഒരു നിർവൃതിയോടെ നിധി ഇരുന്നു…
“അയ്യോ അപ്പച്ചി എന്റെ ചുരിദാറിൽ എണ്ണ ആവുമല്ലോ… ”
ഓഹ്.. അപ്പോളാണ് സാവിത്രിയമ്മയും അതു ഓർത്തത്..
“ശോ ഇനിയിപ്പോ എന്ത് ചെയ്യും.. ”
“ങ്ങാ കുഴപ്പം ഇല്ല ഉണ്ണി വരുമ്പോ ഒരു ഡ്രസ്സ് വാങ്ങാൻ പറയാം… ചിന്നുവും കൂടെ ഉണ്ടാവുമല്ലോ.. ”
“അയ്യോ ഉണ്ണിയേട്ടന് ബുദ്ധിമുട്ട് ആവില്ലേ.. ”
“അതു കുഴപ്പമില്ല.. പെണ്പിള്ളേര്ക് ഡ്രസ്സ് ഒക്കെ എടുത്തു പഠിക്കാനുള്ള പ്രായം ആയി…”
അപ്പച്ചി ചിരിയോടെ പറയുന്നത് കേട്ടു നിധിയും ചിരിച്ചു..
ഒരു മണിക്കൂറോളം എടുത്തു നിധിയുടെ മുടി ചീകി എണ്ണ തേചെടുക്കുമ്പോളേക്കും..അപ്പോളേക്കും അജുവും എണീറ്റിരുന്നു.. നിധിയുടെ തലയിൽ എണ്ണ പുരട്ടുന്ന അമ്മയുടെ പുറകിലായി അജുവും ഇരുന്നു…അമ്മയുടെ തല യിലൂടെ അജു മെല്ലെ വിരലോടിച്ചോണ്ടിരുന്നു…
