നിന്റെ ഓരോ അണുവും ഞാൻ ചുംബനങ്ങൾ കൊണ്ട് മൂടും പെണ്ണെ.. മനസ്സിൽ പറഞ്ഞു..
എനികിഷ്ടപെട്ട രണ്ടു ടോപ്പുകൾ എടുത്തിട്ടു ഞാൻ പല്ലവിയെ വിളിച്ചു.. ചിന്നു ഇത് നോക്കു..
അപ്പോളെക്കും നിധിക്ക് ഉള്ള ടോപ് അവൾ സെലക്ട് ചെയ്തിരുന്നു…
എന്തിനാ ഉണ്ണിയേട്ടാ ഇതൊക്കെ.. എനിക്ക് ഉണ്ടല്ലോ ആവശ്യത്തിന്… അവൾക്കു കൂടെ എടുത്തു എന്നു മനസ്സിലായ അവൾ പറഞ്ഞു..
മിണ്ടാതെ അവിടെ നിന്നോ… എനിക്കിഷ്ടമുള്ളതു ഞാൻ സെലക്ട് ചെയ്ത് തരും ചിന്നു അതിട്ടാൽ മതി.. അവൾ പറയുന്നത് കേട്ടു എനിക്ക് ദേഷ്യം വന്നിരുന്നു
“കിട്ടുന്ന ചാൻസ് കളയണ്ട മേഡം.. ഇവിടെ വരുന്ന കെട്ടിയോൻ മാരൊക്കെ ഭാര്യമാർ ഡ്രസ്സ് എടുക്കോമ്പോൾ കണ്ണുരുട്ടുകയാ പതിവ്.. മാഡതൊടു അത്രക്കും ഇഷ്ടം ഉള്ളതോണ്ടല്ലേ… ഇത്രേം സ്നേഹമുള്ള ആളെ കിട്ടിയത് മാഡത്തിന്റെ ഭാഗ്യം ആണ് ”
സെയിൽസ് ഗേൾ പല്ലവിയോട് പറയുന്നത് കേട്ടു പല്ലവിയുടെ മുഖത്തു നാണം വിരിയുന്നതും കവിളുകൾ ചുവക്കുന്നതും ഞാൻ കണ്ടു.. അതു കണ്ട് ഞാൻ ഊറി ചിരിച്ചു
വല്ല കാര്യോം ഉണ്ടാരുന്നോ.. ഡയലോഗ് അടിക്കാൻ പോയിട്ടല്ലേ…ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു..
അവൾ അതിനു പകരമായി എന്റെ കയ്യിൽ ഒരു പിച്ചു തന്നു.
ഞാനും തരും.. കേട്ടോ എല്ലാം പലിശ സഹിതം….
ഇപ്പൊ ഇത് ഇഷ്ട്ടായോ എന്നു പറ..
ഉണ്ണിയേട്ടൻ ഇഷ്ടപ്പെട്ടു തരുന്നത് എന്തും എനിക്കിഷ്ടം ആണ്..
അവൾ ലെഗ്ഗിൻസ് ധരിക്കുന്നതു കാണാറുള്ളത് കൊണ്ട്.. അതിനു ചേരുന്ന ലെഗ്ഗിൻസും എടുത്തു.. കൂടാതെ നിധിക് ഒരു ജോഡി കൂടെ ഞാൻ എടുത്തു.. ചേരുന്ന ലെഗ്ഗിൻസും എടുത്ത ശേഷം ആണ് ആ ഫ്ലോറിൽ നിന്നും താഴേക്കു നടന്നത്..
നല്ല ജോഡി അല്ലേടി… പിന്നിൽ നിന്നും ആരോ പറയുന്ന കേട്ട ഞങ്ങൾ പരസ്പരം നോക്കി…കണ്ടോ നാട്ടുകാർക്കു വരെ മനസ്സിലായി… ചിരിയോടെ അവളെ നോക്കി… എന്നിട് അവളുടെ കയ്യും പിടിച്ചു ഞാൻ ജന്റ്സ് സെഷനിലേക് നടന്നു..
താൻ പേടിക്കണ്ട..തനിക്കും ഞാൻ ചാൻസ് തരാം എനിക്കും അജുവിനും അമ്മക്കും ഉള്ളതും കൂടെ താൻ സെലക്ട് ചെയ്തോ.. പല്ലവിയുടെ അടുത്തേക് നീങ്ങി നിന്നു ഞാൻ പറഞ്ഞു..
ഓരോ ഷർട്ടും എന്റെ ദേഹത്തേക് വെച്ചു നോക്കി.. ഇഷ്ടപ്പെടാതെ.. അടുത്തത് എടുത്തു കൊണ്ടിരുന്നു.. ഒടുവിൽ.. ലൈറ്റ് ബ്ലൂ കളറിൽ ഒരു ഫോർമൽ ഷർട്ട് അവള്കിഷ്ടപെട്ടു.. എന്റെയും ഫേവറിട് കളർ അതായിരുന്നു… ഇത് നല്ലതല്ലേ ഉണ്ണിയേട്ടാ..
ഹ്മ്മ് എനിക്കിഷ്ടായി.. ഞാൻ പറഞ്ഞു..
അപ്പോളേക്കും അവിടുള്ള മുക്കാലും ഷർട്ടുകൾ എടുത്തു പുറത്തിട്ടിരുന്നു…
അജുവിനുള്ള ഷർട്ടും അവൾ തന്നെ സെലക്ട് ചെയ്തു അതൊരു മെറൂൺ കളർ ഷർട് ആയിരുന്നു.. അമ്മക്കുള്ള സാരിയും കൂടെ എടുത്തിട്ടാണ് അവിടെ ഷോപ്പിൽ നിന്നും പുറത്തിറങ്ങിയതു..
എന്തായാലും സെയിൽസ്മാൻ മാർക്കു നല്ല പണിയാ കൊടുത്തേ… എന്തിനാ ആ ഷർട് എല്ലാം എടുപ്പിച്ചത്… തിരിച്ചു കാറിലിരിക്കുമ്പോൾ ആണ് പല്ലവിയോട് ചോദിച്ചത്..
ഞാൻ എടുത്തു തരുമ്പോ.. അതു അവിടെയുള്ളതിൽ വെച്ചു ഏറ്റവും നല്ലതായിരിക്കണം എന്നു തോന്നി.. അവൾ പറഞ്ഞു.. ഒന്ന് എടുത്തു നോക്കുമ്പോ അതിലും നല്ലത് അവിടുണ്ടോ എന്നു വിചാരിക്കും.. അങ്ങനെ പറ്റിയതാ…
നല്ല വിശപ്പുണ്ട്.. നമുക്ക് ഏതേലും ഹോട്ടലീന്ന് കഴിച്ചാലോ..
വീട്ടിലേക്കല്ലേ പോണേ ഉണ്ണിയേട്ടാ.. അവിടെ അവരുടെ ഒക്കെ കൂടെ ഇരുന്നു കഴികാം.. അതല്ലേ നല്ലത്.. ഏട്ടൻ വിളിച്ചു പറ നമ്മള് വന്നിട്ട് കഴിച്ചാൽ മതീന്ന്…
ഓക്കേ ചിന്നൂന്റെ ഇഷ്ടം പോലെ.. വിളിച്ചൊന്നും പറയണ്ട.. നമ്മൾ ഇപ്പൊ എത്തുമല്ലോ…
പത്തു മിനിറ്റു കൊണ്ട് വീട്ടിലേക്കെത്തി..
പുറകിലെ സീറ്റിൽ നിന്നും ഡ്രെസ്സിന്റെ കവർ ഒക്കെ ഞാനും പല്ലവിയും കൂടെ എടുത്തു വീടിനുള്ളിലേക് നടന്നു..
നിധിയും അജുവുന്റെയും മുന്പിലേക് ഭക്ഷണം കഴിക്കാനുള്ള പാത്രം എടുത്തു വെക്കുന്ന കണ്ടു കൊണ്ടാണ് ഞങ്ങൾ ഉള്ളിലേക്കു ചെന്നത്..
ങ്ഹാ നിങ്ങൾ വന്നോ.. ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങുവാരുന്നു..
