“എന്തിനാ ആന്റി കരയുന്നെ…”
എന്റെ കയ്യിൽ നിന്നും ദേവൂട്ടി ഡോണയുടെ കൈകളിലേക് ചാടി പോയിരുന്നു..
“അവൾ ഡോണയുടെ കണ്ണിൽ തുളുമ്പിയ നീർതുള്ളി ആ കുഞ്ഞ് വിരലുകൾ കൊണ്ട് തുടച്ചു കൊണ്ട്.. വീണ്ടും പറഞ്ഞു.. ആന്റി കരയല്ലേ… ദേവൂട്ടി ചക്കര ഉമ്മ തരാല്ലോ…”
ഉമ്മ ഉമ്മ… ഡോണയുടെ രണ്ടു കവിളിലും ദേവൂട്ടി മാറി മാറി ഉമ്മ വെച്ചു..
“അപ്പോ അങ്കിളിനു ഇല്ലേ.. ഉമ്മ..”
അതു കണ്ടു കൊണ്ട് ഞാനും ചോദിച്ചു..
“അങ്കിളിനും ഉണ്ടല്ലോ…”
അവൾ എന്റെ കവിളിലും ഉമ്മ വെച്ചു..
ദേവൂട്ടിയെയും കൊണ്ട് ഡോണ അവളുടെ ക്യാബിനിലേക് നടന്നു..
ഞാൻ പഞ്ചിങ് ചെയ്യുമ്പോളേക്കും.. ഇട്ടിരുന്ന ഡ്രസ്സ് മാറ്റി യൂണിഫോം ഇട്ടു പല്ലവിയും വന്നു…
“ഹ്മ്മ് എന്ത് ചോദിച്ചു തന്റെ ശ്രുതി… ”
കൂടെ ശ്രുതിയെ കാണാതിരുന്നത് കൊണ്ട്.. ഞാൻ അവളോട് ചോദിച്ചു…
“എന്ത് ധൈര്യത്തിലാ നീ ആ കാലമാടന്റെ കൂടെ വന്നതെന്ന്.. ”
“കാലമാടൻ എന്നോ അവളെ കാണട്ടെ ഞാൻ ശെരിയാക്കുന്നുണ്ട്… ”
എന്റെ ക്യാബിനിലേക് കേറി കൊണ്ടാണ് ഞാൻ പറഞ്ഞത്..
പുറകിലായി കേറിയ പല്ലവിയുടെ പിന്നിൽ ഡോർ അടഞ്ഞിരുന്നു..
“അങ്ങനെ വേറെ പെൺപിള്ളേരെ ശെരിയാക്കാൻ പോകണ്ട കേട്ടോ… ”
എന്നെ പിന്നിൽ നിന്നും വലിച്ചു കൊണ്ട് പല്ലവി പറഞ്ഞു…
പിന്നെ.. ഞാൻ തിരിഞ്ഞു നിന്നു ചോദിച്ചു…
“പിന്നെ… പിന്നെ….കുന്തം… വേണേൽ എന്നെ ശെരിയാക്കിക്കോ….” പരിഭവവും കുറുമ്പും നിറഞ്ഞ ശബ്ദതിൽ അവൾ പറഞ്ഞു
“അപ്പോ പെണ്ണിന് കുശുമ്പ് ഒക്കെ ഉണ്ട്.. “
ഞാൻ മനസ്സിൽ പറഞ്ഞു..
“ആഹാ… ഇപ്പൊ ശെരി ആകണോ… വേണോ…”
ഞാൻ അവളുടെ അടുത്തെക് നീങ്ങി… അവൾ പിന്നോട്ട് നടന്നു ഡോറിനു ചാരി നിന്നു…
“നേരത്തെ വീട്ടിൽ നിന്നു മോൾ എന്തോ പറഞ്ഞാരുന്നല്ലോ… ”
എന്റെ കുറ്റി താടിയിൽ തടവി കൊണ്ട് ഞാൻ ചോദിച്ചു..
“ഇല്ല ഞാൻ ഒന്നും പറഞ്ഞില്ലാലോ… ”
മിഴികൾ താഴേക്കു പായിച്ചു കൊണ്ട് അവൾ പറഞ്ഞു…
“എന്തോ കെട്ടിയോൾക്കു കൊണ്ട് കൊടുക്കാനോ മറ്റോ… ” അടുത്തെത്തി അവളുടെ മുഖത്തേക് മുഖം അടുപ്പിച്ചു ചോദിച്ചു..
പല്ലവി കണ്ണുകൾ ഉയർത്തി മെല്ലെ എന്നെ നോക്കി… ആ കണ്ണുകളിൽ തെളിഞ്ഞു നിന്ന നാണം ഞാൻ കണ്ടു… എന്റെ മുഖം അവളുടെ കവിളിലേക് അടുപ്പിച്ചു നാണം കൊണ്ട് ചുവന്ന ആ കവിളിലേക്ക് ചുണ്ടുകൾ ചേർത്തു… മുഖം ആ കവിളിൽ നിന്നും എടുത്ത മാത്രയിൽ തന്നെ പല്ലവിയുടെ ചുണ്ടുകൾ എന്റെ കവിളിലും മുദ്ര ചാർത്തിയിരുന്നു…
“അതെ റൊമാൻസ് കളിചോണ്ടിരുന്നാൽ പുറത്തു പേഷ്യന്റ്സ് വെയിറ്റ് ചെയ്യുന്നുണ്ട്..”
അതും പറഞ്ഞു
എന്നെ ഉന്തി മാറ്റി കൊണ്ട് അവൾ ഫയൽ എടുക്കാനായി ടേബിളിനടുത്തേക് നീങ്ങി..
അവൾ ഫയൽ നോക്കി ഓരോ ടോക്കൺ റെഡി ചെയ്യുന്നതും നോക്കി ഞാൻ ചെയറിലേക് ഇരുന്നു…
അവിടെ ഇരുന്നിട്ടും.. പല്ലവി ചെയ്യുന്നത് ഓരോന്നായി ഞാൻ നോക്കി കൊണ്ടിരുന്നു… അവളുടെ ഓരോ പ്രവർത്തിയിലും ഞാൻ അവളുടെ സൗന്ദര്യം അറിയുക ആയിരുന്നു..
ഇടക് അവൾ ചോദിച്ചു…
“എന്താ ഇങ്ങനെ നോക്കുന്നെ… ”
“ചുമ്മാ… ഇങ്ങനെ കണ്ടോണ്ടിരിക്കാൻ.. ”
ഞാൻ ചിരിയോടെ മറുപടി പറഞ്ഞു..
എന്റെ മറുപടി കേട്ടു.. അവളുടെ തുടുത്ത കവിളിൽ വിരിഞ്ഞ കുഞ്ഞ് നുണക്കുഴിയിലേക്കും നോക്കി ഞാനിരുന്നു..
മുൻപ് ബുക്ക് ചെയ്ത ടോക്കൺ ഓരോന്നായി പല്ലവി വിളിക്കാൻ ആരംഭിച്ചിരുന്നു അപ്പോളേക്കും…
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“ഉണ്ണിയേട്ടൻ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വരുവോ അപ്പച്ചി… ”
അനുവിനെയും പല്ലവിയെയും ഹോസ്പിറ്റലിലേക് യാത്രയാക്കി.. മുറ്റത്തു നിന്നും സിറ്ഔട്ടിലേക് കയറുമ്പോൾ നിധി സാവിത്രിയമ്മ യോടായി ചോദിച്ചു.
“അറീല്ല മോളെ അവൻ ഇനി മിക്കവാറും വൈകുന്നേരം ആവും വരാൻ… ”
“ഹോസ്റ്റലിൽ നിക്കുന്നത് കൊണ്ടാവും അല്ലേ.. മുടിയൊക്കെ നോക്കിയേ ആകെ പിഞ്ചി പറിഞ്ഞു… വാ അപ്പച്ചി നല്ല കാച്ചിയ എണ്ണ ഇട്ടു തരാം മോൾക്… ”
നിധിയുടെ മുടിയിൽ തലോടി കൊണ്ട് അവർ പറഞ്ഞു…
അജു പുറത്തു നിന്നും ചുറ്റുപാടും നോക്കുക ആയിരുന്നു… വീടിനടുത്തുള്ള ചെറിയ ഗ്രൗണ്ടും.. കുറച്ചു മാറി ഒരു ക്ലബും അവൻറെ കണ്ണിൽ പെട്ടു..
