അനുപല്ലവി – 9 2

പല്ലവി ഇങ്ങോട്ട് വന്നില്ലേ…. ഞാൻ ശ്രുതിയോടാണ് ചോദിച്ചത്..

ഹാ വന്നു സാർ.. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പോയി..

ഓഹ്.. പല്ലവി ആഫ്റ്റർനൂൺ ഓഫ്‌ ആണൊ.. മീര ഡോക്ടർ ആണ്‌ ചോദിച്ചത്..

ഞാൻ പുറത്തുണ്ടെന്നു പറഞ്ഞേക്ക്.. കേട്ടോ സിസ്റ്ററെ.. അതും പറഞ്ഞു ഞാൻ പുറത്തേക് ഇറങ്ങി..

ഇതെന്താ അവർ രണ്ടുപേരും കൂടെ പരുപാടി… മീര ശ്രുതിയോടു ചോദിക്കുന്നത്.. ഞാൻ പുറത്തേക്കിറങ്ങുമ്പോൾ കേട്ടിരുന്നു..
ഞാൻ അതു മൈൻഡ് ചെയ്യാൻ പോയില്ല..
അല്ലെങ്കിലും എനിക്ക് ആരെയും ബോധ്യപെടുത്താനോ മറച്ചു വെക്കാനോ ഒന്നും ഇല്ലായിരുന്നു.. കാരണം.. അവൾ എന്റെ പെണ്ണാണ്….എനിക്കായി ജനിച്ച പെണ്ണ്.. വര്ഷങ്ങളോളം ഞാൻ കാത്തിരുന്ന പെണ്ണ്…

ഉണ്ണിയേട്ടൻ കാഷ്വാലിറ്റിയിൽ വന്നിരുന്നു അല്ലേ… എന്റെ അടുത്തേക് നടന്നു കൊണ്ട് പല്ലവി ചോദിച്ചു…

ഹാ വന്നിരുന്നു… എന്തെ..

മീര ഡോക്ടറുടെ മുഖം ഒരു കൊട്ട ഉണ്ടായിരുന്നു.. എന്തൊക്കെയോ കുത്തി കുത്തി ചോദിച്ചു..

എന്നിട്ട് ചിന്നു എന്ത് പറഞ്ഞു….

എന്റെ മുറച്ചെറുക്കൻ ആണെന്ന് പറഞ്ഞു..

എന്നിട്ടോ…

ഓഹ് അതു വിശ്വസിച്ചൊന്നുമില്ല..നമ്മള് തമ്മിൽ വേറെന്തോ ഉണ്ടെന്നാ അതിന്റെ വിചാരം…

ങേ.. അപ്പോ ഒന്നുമില്ലേ… ഞാൻ ചിരിയോടെ തിരക്കി…

ഇല്ലല്ലോ.. ഒരു കണ്ണിറുക്കി ചിരിച്ചു കൊണ്ടവൾ പറഞ്ഞു..

ആയിക്കോട്ട്… തമ്പുരാട്ടി… ഇപ്പൊ അങ്ങട് കേറിയാലും… ഞാൻ കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു കൊണ്ട് അവളോടായി പറഞ്ഞു…

ശെരി രാജാവേ… അവൾ ഉള്ളിലേക്കു കയറി.. ആ ഭാവം കണ്ടു എനിക്കും ചിരി വന്നു..
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയ വണ്ടി വീട്ടിലേക്കുള്ള വഴിയിലേക്കു തിരിയുന്നതിനു പകരം നേരേ പോയപ്പോൾ.. അവൾ സംശയത്തോടെ ചോദിച്ചു.. ഇതെങ്ങോട്ടാ ഈ പോണേ..

അതൊക്കെ പറയാം.. അവിടെ ഇരിക്ക്..

ഞാൻ വണ്ടി നിർത്തിയത് ടൗണിൽ തന്നെയുള്ള വലിയൊരു ടെക്സ്റ്റെയ്‌ൽസിന്റെ മുന്പിലായിരുന്നു..

വാ ഇറങ്ങു… പല്ലവി അത്ഭുതത്തോടെ ഇറങ്ങി വന്നു…

ഇതെന്താ ഇവിടെ… അവളുടെ കണ്ണുകളിലെ അത്ഭുതം മാറിയിട്ടുണ്ടായിരുന്നില്ല..

അതൊക്കെ ഉണ്ട്‌ വാ..

നാലു നിലകളിൽ വിശാലമായി കിടക്കുന്ന ഷോപ്പിന്റെ ഫ്രണ്ടിലെ പ്രോക്സിമിറ്റി സെൻസർ പിടിപ്പിച്ച ഗ്ലാസ്‌ ഡോർ ഞങ്ങളുടെ മുന്നിൽ രണ്ടു സൈടിലേക്കായി മാറി.. അതിലൂടെ ഞങ്ങൾ ഉള്ളിൽ കയറുമ്പോളേക്കും.. പിങ്ക് കളർ സാരിയുടുത്ത വെൽകം ഗേൾ ഞങ്ങളുടെ അടുത്തേക് വന്നിരുന്നു…

“നമസ്‍കാരം സാർ.. എന്താണ് വേണ്ടത് ”

ലേഡീസ് ഐറ്റംസ് എവിടെയാണ്..

സാർ സാരീ ഐറ്റംസ് ആണെങ്കിൽ ഫസ്റ്റ് ഫ്ലോറിൽ ആണ്‌ ബാക്കി ചുരിദാർ.. ടോപ്.. ജീൻസ് ഐറ്റംസ് ഒക്കെ സെക്കൻഡ് ഫ്ലോറിൽ ആണ്‌…

അപ്പോളും എന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന പല്ലവിയെ ഞാൻ കണ്ടു..

ഇങ്ങു വാടീ അവളുടെ കൈ വിരലുകളിൽ ഞാൻ കൊരുത്തു പിടിച്ചു..

എന്നാൽ സെക്കൻഡ് ഫ്ലോറിൽ പോകാം.
ഞാൻ പറഞ്ഞു..

ഓക്കേ സാർ.. വരൂ ലിഫ്റ്റിൽ പോകാം.. അവൾ മുന്നിലായി നടന്നു.. പിന്നിലായി ഞാനും പല്ലവിയും.

സെക്കൻഡ് ഫ്ലോറിലെത്തിയ പല്ലവി ചുറ്റും ഒന്ന് നോക്കി അത്യാവശ്യം നല്ല തിരക്കുള്ള വലിയ ഒരു ഷോപ്പ് ആയിരുന്നു അതു..

മാഡം എങ്ങനുള്ള ഡ്രസ്സ്‌ ആണ്‌ വേണ്ടത്..

സെയിൽസ് ഗേൾ സിന്റെ ചോദ്യം കേട്ട പല്ലവി എന്റെ മുഖത്തേക് നോക്കി…

എടുക്കേടോ.. നിധിക് ഒരു ഡ്രസ്സ്‌ എടുത്തോണ്ട് ചെല്ലണം എന്നു അമ്മ വിളിച്ചു പറഞ്ഞു…

അതെന്തിനാ..?

അവളുടെ ഡ്രെസ്സിൽ എണ്ണ പറ്റിയെന്നു..

നീ എന്തായാലും എടുക്കു അവളുടെ സൈസിന് ചേരുന്നത്..

പല്ലവി നിധിക് വേണ്ടി ടോപ്‌ തിരയാൻ ആരംഭിച്ചു.. അപ്പോളേക്കും.. ഞാൻ സെയിൽസ് ഗേൾസിനോട് പറഞ്ഞു പല്ലവിക് ചേരുന്ന സൈസിൽ..ടോപ്പുകൾ തിരഞ്ഞു കൊണ്ടിരുന്നു..
സാർ.. സാറിന്റെ വൈഫിനു ഏതു കളറും ചേരും….ഓരോ ടോപ്പും എടുത്തു കാണിച്ചു കൊണ്ട്…സെയിൽസ് ഗേൾ പറഞ്ഞു… അവൾ പറഞ്ഞത് കേട്ടു ഞാൻ ചിരിച്ചു കൊണ്ട് പല്ലവിയെ നോക്കി… അവൾ നിധിക്കുള്ള ടോപ്‌ നോക്കുകയാണ്… ഹോസ്പിറ്റലിൽ നിന്നും പിന്നിൽ ചുരുട്ടി കെട്ടി വെച്ചിരുന്ന മുടി അഴിച്ചു ഇട്ടിരുന്നു… അഴിച്ചിട്ട മുടി കഴുത്തിനു സൈഡിലൂടെ മുന്നോട്ട് ഇട്ടിരുന്നത് കൊണ്ട്. പിൻ കഴുത്തും സ്വർണ രാജികൾ എഴുന്നു നിന്ന കഴുത്തിനു താഴെ ഉള്ള കുറച്ചു ഭാഗവും.. ടോപ്‌ ലൈറ്റിന്റെ പ്രകാശത്തിൽ തിളങ്ങി നിന്നു… ഓടി ചെന്നു പിന്നിലൂടെ കെട്ടി പിടിച്ചു ആ കഴുത്തിലേക് മുഖം പൂഴ്ത്താനാണ് തോന്നിയത്…

Leave a Reply

Your email address will not be published. Required fields are marked *