കണ്ണുകൾ അടച്ചു പാട്ടിന്റെ ഈരടികൾ പാടുന്ന പല്ലവിയിൽ തന്നെ ആയിരുന്നു എന്റെ ശ്രദ്ധ…
ഉണ്ണിയേട്ടാ എന്തൊരു വായി നോട്ടം ആണ്.. അജു ചെവിയിൽ പറഞ്ഞപ്പോൾ ആണ് ഞാൻ ശ്രദ്ധ മാറ്റിയത്.. നോക്കുമ്പോൾ അമ്മയും നിധിയും എന്നെ നോക്കി ഊറി ചിരിക്കുന്നു… ഞാൻ മുഖത്തു വന്ന ചമ്മൽ മറക്കാൻ എന്നോണം അജുവിന്റെ കാലിനു ഒരടി കൊടുത്തു.. അതു കണ്ട അമ്മ തല്ലു കൊള്ളും എന്നു വിരൽ കൊണ്ട് കാണിച്ചു…ഒടുവിൽ പാടി കഴിഞ്ഞപ്പോൾ എല്ലാവരും ചേർന്നു കയ്യടിച്ചു..
എന്റെ കുട്ടി നന്നായി പാടുന്നുണ്ടല്ലോ…
നിധിയും പാടും അപ്പച്ചി…പല്ലവി പറഞ്ഞു..
എന്നാൽ നിധിയും ഒരു പാട്ടു പാടീട്ടു പോയാൽ മതി..
അയ്യോ ഉണ്ണിയേട്ടാ.. എനിക്ക് ഓർമയില്ല…വരികൾ ഒന്നും…
അതു കുഴപ്പമില്ല.. പാട്ടു പറഞ്ഞ മതി.. ഞാൻ ലൈൻസ് എടുത്തു തരാം..
ഒടുവിൽ നിധി പറഞ്ഞ പാട്ടിന്റെ ലൈൻസ് മൊബൈലിൽ എടുത്തു കൊടുത്തു
അവളെയും കൊണ്ടും പാടിച്ചു..
നിധിയുടെ പാട്ടു കേട്ടിരിക്കുന്ന അജുവിനെ.. കാണിച്ചു കൊടുക്കാൻ വേണ്ടി ഞാൻ അമ്മയെ തോണ്ടി….
എടാ വായി നോട്ടം ഇല്ലാത്ത പുണ്യാള വായ് അടച്ചു വെക്ക ഈച്ച പോകും… അമ്മ തന്നെ മെല്ലെ അവനോടു പറഞ്ഞു.. അതു കേട്ടു അവൻ എന്നെ നോക്കി ചമ്മിയ ചിരി ചിരിച്ചു…
നാലു മണി വരെ ഞങ്ങൾ എല്ലാം കൂടെ ഓരോന്ന് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു.. ചിരിച്ചും കളിച്ചും ഇരുന്നു…
നാലു മണി കഴിഞ്ഞപ്പോൾ ബീച്ചിൽ പോകാൻ തീരുമാനിച്ചു..
അമ്മേ അമ്മയും കൂടെ വാ..
ഇല്ല.. മോനെ നിങ്ങൾ പോയിട്ട് വാ… ഞാൻ വേറൊരു ദിവസം വരാം….
അങ്ങനെ ഞങ്ങൾ മാത്രം പോകാൻ തീരുമാനിച്ചു…. ഞാൻ ഡ്രസ്സ് മാറി ഒരു ട്രാക്ക് സുയിട്ടും ടീഷർട്ടും ധരിച്ചു.. അജുവും അതു തന്നെ ആയിരുന്നു വേഷം…
നീ ഇപ്പോൾ ജിമ്മിൽ പോകാറില്ലേ അജു..
പിന്നില്ലാതെ.. ദാ ഇതു നോക്കു അവൻ ടീഷർട്ടിന്റെ കൈ മുകളിലേക്കു കേറ്റി മസ്സിൽ പിടിച്ചു കാണിച്ചു…
ദേ ഇതു പോലെ ഫാമിലി പാക്ക് അല്ല.. നല്ല സിക്സ് പാക്ക് ആണ്
കേട്ടോ.. എന്റെ വയറിനു കുത്തിയിട്ട് അവൻ പറഞ്ഞു..
കേരളത്തിലെ ആണ്പിള്ളേർക്ക് എന്തിനാടാ മസ്സിൽ..
ഹ്മ്മ് പിന്നെ മസ്സിൽ ഉണ്ടായിട് എന്താ കാര്യം…. നല്ല ആണ്പിള്ളേരുടെ കയ്യീന്ന് കിട്ടിയപ്പോ മതി ആയില്ലേ…
അതിപ്പോ ഉണ്ണിയേട്ടനെ പോലെ ഞാൻ കോളേജിൽ പോകുന്നത് തല്ലു ഉണ്ടാകാൻ അല്ല.. ഞാൻ ഡീസന്റ് ആണ്… അതോണ്ട് തല്ല് ഒന്നും വശമില്ല..
ആഹാ അങ്ങനെ ഒരു പാസ്ററ് ഉണ്ടോ… കേൾക്കട്ടെ..
ഏട്ടതീ… ഈ ഉണ്ണിയേട്ടന് കോളേജിൽ പഠിക്കുമ്പോ എത്ര സസ്പെൻഷൻ കിട്ടീട്ടുണ്ട് എന്നു ചോദിച്ചേ… എന്നിട്ടിപ്പോ ഇരിക്കുന്ന നോക്കിയേ പഞ്ച പാവം… ആ പൊറിഞ്ചു വേട്ടനോട് ചോദിച്ചാൽ അറിയാം.. ഇവര് എന്തൊക്കെ കാണിച്ചിട്ട് ഉണ്ടെന്നു.. ഭൂലോക തറകൾ ആയിരുന്നു ഏട്ടത്തി…
പൊറിഞ്ചു… പല്ലവി സംശയത്തോടെ എന്നെ നോക്കി ചോദിച്ചു…
യെസ്.. ഔർ MD പൃഥ്‌വി തന്നെ ആ പൊറിഞ്ചു… ഞാൻ പറഞ്ഞു..
അപ്പോളാണ് അജുവും അറിയുന്നത്.. ഞങ്ങൾ വർക്ക് ചെയ്യുന്നത്.. പ്രിത്വിയുടെ ഹോസ്പിറ്റലിൽ ആണെന്ന്…
ആഹാ ഹോസ്പിറ്റലിന്റെ പേര് തല്ലിപൊളി ഹോസ്പിറ്റൽ എന്നാണോ..
ഏട്ടത്തി കുറെ കഥകൾ ഉണ്ട്.. ഞാൻ ഓരോന്നായി പറഞ്ഞു തരാം…
ആഹാ എന്നാ മോന്റെ വീര സാഹസിക കഥകൾ ഞാനും പറയട്ടെ…
ങ്ങാ.. പറയു ഏട്ടാ.. നിധി ചാടി പറഞ്ഞു..
ആഹാ എന്റെ കുറ്റം കേൾക്കാൻ എന്തൊരു ഉത്സാഹം…
അങ്ങനെ എന്റെ ഏട്ടൻ എന്നെ കുറ്റം ഒന്നും പറയില്ല കേട്ടോ.. ഏട്ടൻ എന്റെ ചങ്ക് ആണ്… അല്ലേ ഉണ്ണിയേട്ടാ…
മോനെ സോപിംഗ് ഒന്നും വേണ്ടാട്ടോ… ഞാൻ സ്റ്റിയറിംഗ് വീലിൽ താളം ഇട്ടു കൊണ്ട് ഫ്രണ്ട് മിററി ലൂടെ അവനെ നോക്കി…
അജു മെർവിന്റെ കൂടെ കാണിച്ച കുരുത്ത കേടുകൾ ഞാനും പറഞ്ഞു…
അതു കേട്ട നിധിയുടെ കയ്യിൽ നിന്നും നുള്ള് കിട്ടിയത് കൊണ്ട് ആവണം അജു അയ്യോ എന്നും വിളിച്ചു സീറ്റിനു മുകളിൽ നിന്നും പൊങ്ങി ചാടി… അതു കണ്ടു ഞാനും പല്ലവിയും മുഖത്തോടു മുഖം നോക്കി ചിരിച്ചു…
ഞങ്ങൾ അപ്പോളേക്കും ഡ്രൈവ് ഇൻ ബീച്ചിൽ എത്തിയിരുന്നു.. അധികം തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല… അവിടവിടെ ആയി പട്ടം പറതി കൊണ്ടിരുന്ന കുട്ടികളെ കണ്ടു.. ദൂരെ കാറ്റാടി മരങ്ങൾക് കീഴെ അവിടവിടെ ആയി.. ചില പ്രണയ ജോഡികളെയും കണ്ടു… കടലിന്റെ തീരതൂടെ തന്നെ വണ്ടി ഓടിച്ചു..
ബീച്ചിന്റെ ഒരറ്റത്തുള്ള പാർക്കിനു സൈഡിലായി വണ്ടി പാർക് ചെയ്തു.. ദൂരെ പാരാ സെയ്‌ലിംഗ് നടത്തുന്നതും നോക്കിയാണ് വണ്ടിയിൽ നിന്നു ഇറങ്ങിയത്… ഉണ്ണിയേട്ടാ നമുക്കും ചെയ്താലോ…
