അപർണ – മരുഭൂമിയിലെ മാണിക്യം 64

ഒരാഴ്ച്ച പെട്ടെന്ന് കടന്നു പോയി. അടച്ചിട്ട റൂമിലെ റൂമിലെ ജീവിതം അപർണയുടെ മനസ്സിനെ മടുപ്പിച്ചു തുടങ്ങിയിരുന്നു. ചില സമയത്തു അവൾക്കു തോന്നും ഇവിടെ നിന്നും എങ്ങനെ എങ്കിലും നാട്ടിൽ പോയാൽ മതി എന്ന്..പക്ഷെ അപ്പോഴെല്ലാം അമ്മയുടെ മുഖം അവളുടെ മനസ്സിൽ മിന്നിമറിയുവാൻ തുടങ്ങും. ജയൻ തന്റെ കൂട്ടുകാർ വഴി അവൾക് എന്തെങ്കിലും ഇന്റർവ്യൂ തരപ്പെടുത്തുവാൻ നോക്കി എങ്കിലും ഒന്നും നടന്നതുമില്ല. അപർണ വന്നെകിലും ജയന്റെ അച്ചടക്കമില്ലാത്ത ദിനചര്യകളിൽ ഒന്നും വലിയ മാറ്റം ഒന്ന് വന്നിരുന്നില്ല. പതിവ് പോലെ ഓഫീസിൽ ദിവസത്തിന്റെ ഭൂരിഭാഗം സമയവും അവൻ ചിലവഴിക്കുന്നത് തുടർന്ന് കൊണ്ടിരുന്നു. ഒന്ന് തുറന്നു സംസാരിക്കാൻ പോലും ആരുമില്ലാതെ അപർണ ആ നാലു ചുമരിനുള്ളിൽ വീർപ്പുമുട്ടാൻ തുടങ്ങിയിരുന്നു. തന്റെ ഈ ഒറ്റപെടലിക്കിനെയും ജയന്റെ കാര്യത്തെ പറ്റിയും അവൾ തന്റെ ചേച്ചിയോട് ഫോൺ വിളിച്ചപ്പോൾ ഒരു ദിവസം സൂചിപ്പിച്ചിരുന്നു. അതെ പറ്റി അനു ജയനോട് ചോദിക്കുകയും ചെയ്തിരുന്നു.

“എന്താ ജയേട്ടാ ഇങ്ങനെ പെരുമാറുന്നത്….അവൾ അവിടെ ഒറ്റക്കല്ലേ? ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി അവളുടെ കൂടെ കുറച്ചു സമയം സ്പെൻഡ്‌ ചെയ്തൂടെ…അവളെ ഒന്ന് പുറത്തു കൊണ്ട് പൊയ്ക്കൂടേ…അവൾക് ആ റൂമിൽ ഇരുന്നു വട്ട് പിടിക്കും”

“അനു , എന്റെ ജോലി കഴിഞ്ഞിട്ടുള്ള സമയം ഉണ്ടെങ്കിൽ ഞാൻ അത് ചെയ്തോളാം…അല്ലെങ്കിലേ എനിക്ക് തലക്ക് വട്ടായിരിക്കുകയാണ്….. ഒരു കാര്യം ചെയ്യാം ഞാൻ ജോലിക് പോവാതെ നിന്റെ അനിയത്തിയേയും കൊണ്ട് ഊരു തെണ്ടാൻ നടക്കാം…അപ്പോൾ നമ്മുക് ജീവിക്കാനുള്ള പൈസ ദൈവം തരുമല്ലോ…അവളുടെ ഒറ്റപെടൽ ഒഴിവാക്കാൻ ആണ് ഞാൻ ആ ഹോസ്റ്റലിൽന്റെ കാര്യം അന്ന് പറഞ്ഞത് , അപ്പോൾ മുടക്ക് പറഞ്ഞത് നീ അല്ലെ……” ഇതെല്ലം ആയിരുന്നു ജയന്റെ മറുപടി

ഒരു ദിവസം ദിവസം ഡ്രസ്സ് വാഷ് ചെയ്തു പുറത്തു ഇടാൻ പോയപ്പോൾ ആണ് അപർണ അവിടെ താമസിക്കുന്ന മലയാളി കുംടുംബത്തെ പരിചയപ്പെട്ടത്.

“തെസ്നി ചേച്ചി ഇവിടെ വന്നിട്ട് 10 കൊല്ലം ആയോ….ദൈവമേ”

“നമ്മുടെ കെട്ടിയോൻ കൂടെ ഉണ്ടെങ്കില്ല് എനിക്ക് എവിടെ തന്നെ നിൽക്കാനാണ് ഇഷ്ട്ടം..ഇവിടെ ആവുമ്പോൾ ആരും ശല്യം ചെയ്യാൻ വരില്ല..നമ്മുടെ കുടുംബം മാത്രം നോക്കിയാൽ മതി”

“എനിക്ക് ഇവിടെ മടുത്തു തുടങ്ങി ചേച്ചി”

“അതെന്താ…നിന്റെ ഏട്ടൻ ഇല്ലേ കൂടെ…?”

“ഉണ്ട്…പക്ഷെ ആരും ഇല്ല ഒന്ന് മിണ്ടാനും പറയാനും….ചേട്ടനും ഇപ്പോഴും ജോലി ആണ്…രാവിലെ പോയാൽ വരുന്നത് രാത്രി 10 മണി എല്ലാം കഴിഞ്ഞാണ്…വന്ന ഉടനെ കുളിച്ചു കിടന്നു ഉറങ്ങും..ഭക്ഷ്ണം പോലും കഴിക്കുന്നില്ല….ഇപ്പോഴും ടെൻഷൻ നിറഞ്ഞ മുഖമാണ്…സമാധാനത്തോടെ ഒന്ന് ചിരിച്ചു പോലും കണ്ടിട്ടില്ല…പാവം ..”

“ആണുങ്ങളുടെ കാര്യം അങ്ങനെ ആണ് …..ഇനി ബോറടിക്കുമ്പോൾ ഇങ്ങോട്ടു പോര്..എന്റെ കാര്യവും ഏറെ കുറെ ഇങ്ങനെ തന്നെ ആണ്…”

“മലപ്പുറത്തു എവിട്യ ചേച്ചിയുടെ വീട്?”

“കോട്ടക്കൽ …… മലപ്പുറത്തു വന്നിട്ടുണ്ടോ?”

അപർണ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി. തൃശൂർ ജില്ല വിട്ട് അവൾ ആദ്യമായി പുറത്തു വന്നത് നേരെ ഖത്തറിലേക്കാണ്.

തെസ്നി സംസാരിക്കുന്നതിനിടെ അവളുടെ 6 വയസ്സുകാരൻ മകൻ തെസ്‌നിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ടിരുന്നു. അവൾ അവനെ നോക്കിയപ്പോൾ കൈ കൊണ്ട് താഴെക് വരുവാൻ ആംഗ്യം കാണിച്ചു.

“എന്തടാ ” അവൾ ചിരിച്ചു കൊണ്ട് താഴെ ഇരുന്നപ്പോൾ ആറ് വയസ്സുകാരൻ അപർണയെ നോക്കികൊണ്ട് തെസ്‌നിയുടെ ചെവിയിൽ എന്തോ പറഞ്ഞു. അത് കേട്ടപ്പോൾ തെസ്നി ചിരിച്ചു കൊണ്ട് അപർണയെ നോക്കി ചിരിച്ചു .

“ഉം, എനിക്കും തോന്നി ”

“എന്താ ചേച്ചി…?”

“അവൻ പറയാ, അപർണയെ കാണാൻ RDX സിനിമയിലെ ചേച്ചിയെ പോലെ ഉണ്ടെന്നു… മഹീമ…”

” ആണോടാ…” ഇത് മുൻപും ചിലർ അവളോട് പറഞ്ഞിട്ടുണ്ടെങ്കിലും അത്ഭുതം ചെറിയ ചിരിയിൽ ഒതുക്കി അപർണ നോക്കിയപ്പോൾ അവൻ ചിരിച്ചു കൊണ്ട് ഉമ്മയുടെ മാക്സി കൊണ്ട് മുഖം മറച്ചു പിറകിലേക്ക് മാറി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *