അമലൂട്ടനും അനുക്കുട്ടിയും – 2

”’എന്താടാ എന്ത്പറ്റി നിനക്ക്??????”’

”’ഒന്നുമില്ലച്ഛാ”’…..

“””പിന്നെന്താ നീ അമ്മയുടെ ഫോട്ടോയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നത്????”””

”’വെറുതെ കല്യാണിയമ്മയെ വല്ലാതെ മിസ് ചെയ്യുന്നു”” അതുകൊണ്ടാണ്…….

മോനെ അതൊക്കെ ഇനിയും ഓർത്ത് സങ്കടപ്പെടാതെ മോനിപ്പോൾ “ബിന്ദു അമ്മയില്ലേ” പിന്നെന്തിനാ നീ സങ്കടപ്പെടുന്നേ…..
നടന്ന കാര്യങ്ങൾ അച്ഛനോട് പറയണോ???….
വേണ്ട, ബിന്ദു അമ്മയ്ക്ക് ഒരു പെൺകുഞ്ഞാണ് ഞാൻ ഇക്കാര്യം പറഞ്ഞാൽ എന്നോടും കല്യാണിയമ്മയോടുമുള്ള സ്നേഹം കാരണം അച്ഛൻ ചിലപ്പോളവരെ ഉപദ്രവിക്കും. ഞാൻ മനസിൽ പറഞ്ഞു…..

“നീ വാ എഴുന്നേൽക്ക്‌ നമുക്ക് ഭക്ഷണം കഴിക്കാം”…..

”’വേണ്ട അച്ഛാ എനിക്ക് വിശപ്പില്ല നിങ്ങൾ കഴിച്ചു കിടന്നോളു””…

മ്മ് ശരി…..
“മോനെ നീ ഇനിയും സങ്കടപ്പെടരുത്”…
നിൻ്റെ സങ്കടം അച്ഛന് ഒരിക്കലും തങ്ങാനാവില്ല….

””ഇല്ല അച്ഛാ എനിക്ക് കുഴപ്പമൊന്നുമില്ല എനിക്കിപ്പോൾ ഒരു അമ്മയില്ലേ”” …
”’ഒരു അനിയത്തിക്കുട്ടിയില്ലേ””…
പിന്നെന്തിനാ ഞാൻ സങ്കടപ്പെടുന്നത് അച്ഛൻ പൊക്കോളൂ ഞാൻ ഉറങ്ങാൻ പോകുവാ …
“രാജീവച്ഛൻ എൻ്റെ നെറ്റിയിൽ ഒരു ചുംബനം നൽകി താഴേക്ക് പോയി” ….
അന്ന് എത്ര തന്നെ ശ്രമിച്ചിട്ടും എനിക്ക് ഉറങ്ങാൻ സാധിച്ചില്ല…

””’കണ്ണൊന്നടച്ചാൽ പുഞ്ചിരി തൂകി മുന്നിൽ നിൽക്കുന്ന കല്യാണിയമ്മയുടെ മുഖമാണ് എൻ്റെ ഉള്ളിൽ തെളിഞ്ഞു വരുന്നത്”’ എന്നാൽ ആ രൂപത്തിന് അധികം ആയുസ്സുണ്ടാവില്ല…..

””ഒരു കൊടുംകാറ്റു പോലെ പെട്ടെന്ന് കല്യാണിയമ്മയുടെ രൂപം മാറി ദേഷ്യത്താൽ കത്തിജ്വലിച്ചു നിൽക്കുന്ന ബിന്ദു അമ്മയുടെ മുഖം എൻ്റെ മുന്നിലേക്കെത്തുന്നു”” അതോടെ ഞാൻ ഞെട്ടിയുണർന്നുകൊണ്ടിരുന്നു….

“”രാത്രിയുടെ യാമങ്ങളിൽ ഞാനെപ്പഴോ മയങ്ങി””…..

——————————

‘രാവിലെ അൽപ്പം വൈകിയാണ് ഞാൻ എഴുന്നേറ്റത്’ .
കുളിച്ച് റെഡിയായ് സ്കൂളിൽ പോകുവാൻ ബാഗും തൂക്കി ഞാൻ താഴേക്ക് ചെന്നു. ”’ഇന്നലെ മുതൽ ഒന്നും കഴിക്കാത്തതിനാൽ എനിക്ക് നല്ല വിശപ്പുമുണ്ടായിരുന്നു”’….

നടന്ന് നടന്ന് ഡൈനിംഗ് ടേബിളിന് അടുത്തെത്തി, നോക്കിയപ്പോൾ ലഞ്ച് ബോക്സ് അവിടിരിക്കുന്നത് കണ്ടു വേഗം അതെടുത്ത് ബാഗിൽ വെച്ചതിനുശേഷം
മൂടി വെച്ചിരുന്ന പാത്രം തുറന്ന് നോക്കി അതിൽ ”2 ചെറുപഴം മാത്രമേ ഉണ്ടായിരുന്നുള്ളു”’…

അടുത്ത പാത്രം തുറന്ന് നോക്കിയപ്പോൾ ””പുട്ടിൻ്റെ അവശേഷിച്ച പൊടിഞ്ഞ ഭാഗം മാത്രം”’ …..

വിശപ്പ് സഹിക്ക വയ്യാതെ ഞാൻ അടുക്കളയിലേക്ക് നടന്നു ബിന്ദു അമ്മ അവിടെ എന്തോ പണിയിലാണ് ആദിക്കുട്ടി അടുത്ത് തന്നെ തൊട്ടിലിൽ കിടന്ന് ഉറങ്ങുകയാണ്…

വിറയാർന്ന ശബ്ദത്താൽ ഞാൻ ബിന്ദു അമ്മയെ വിളിച്ചു….

”’ബിന്ദു അമ്മേ”’…..
അൽപ്പം ദേഷ്യത്തിൽ അമ്മ മറുപടി പറഞ്ഞു

എന്താ നിനക്ക്
വേണ്ടത്????..….

””എനിക്ക് വിശക്കുന്നു മേശപ്പുറത്ത് ഭക്ഷണമൊന്നും കണ്ടില്ല””’..

നീ ഭക്ഷണത്തിന് വന്നതാണോ????… ഇന്നലെ നിനക്ക് ഭക്ഷണമൊന്നും വേണ്ടായിരുന്നല്ലോ???….

”’എനിക്ക് സൗകര്യപ്പെടില്ല നിനക്ക് വെച്ച് വിളമ്പിത്തരാൻ””…

””എന്തിനാ ബിന്ദു അമ്മേ എന്നോടിങ്ങനെയൊക്കെ പറയുന്നത്”” ഞാനെന്ത് തെറ്റാ ബിന്ദു അമ്മയോട് ചെയ്തത്????
കരഞ്ഞ്കൊണ്ട് ഞാൻ ചോദിച്ചു….

””’നീ തെറ്റൊന്നും ചെയ്തിട്ടില്ലെടാ തെറ്റ് ചെയ്തത് നിൻ്റെ അമ്മയാ””…..

””പിന്നെ ഞാൻ നിൻ്റെ അമ്മയൊന്നുമല്ല നീ ഇനി എന്നെ അമ്മേന്ന് വിളിച്ചു പോകരുത്”” “””നിൻ്റെ അമ്മ ചത്തുപോയ്””””……..

ഞാനൊരുപാട് സ്നേഹിച്ച എൻ്റെ ””രാജീവേട്ടനെ”’ തട്ടിയെടുത്തവളാ നിൻ്റെ അമ്മ…..
രാജീവേട്ടനെ നഷ്ടപ്പെട്ട സങ്കടത്തിൽ നീറി നീറി കഴിയുകയായിരുന്നു ഞാൻ , ””അപ്പോഴാ ദൈവം നേരത്തേ തന്നെ അവളെ അങ്ങ് വിളിച്ചത്””….
നിന്നോട് ഇത്രയും നാൾ ഞാൻ അൽപ്പം കരുണ കാട്ടിയത് ””നിനക്ക് അമ്മയെ വേണമെന്ന് പറഞ്ഞത്കൊണ്ടാണ് രാജീവേട്ടൻ എന്നെ വിവാഹം കഴിച്ചത്”” അത്…. അതുകൊണ്ട് മാത്രമാണ് ഞാൻ നിന്നെ നോക്കിയത്…

””എന്നാൽ കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞ് ജനിച്ചപ്പോഴാ അങ്ങേര് പറയുന്നത്”’ അയാളുടെ ”’അമലൂട്ടനെ കഴിഞ്ഞേ അയാൾക്ക് വേറെ ആരുമുള്ളുവെന്ന് എൻ്റെ കല്യാണിയെ അതേപോലെ പകർത്തി വെച്ചിരിക്കുവാണത്രേ””….

”””””’ത്ഫൂ”””’’…..
”’അപ്പോൾ ഞാനും എൻ്റെ മോളും അങ്ങേർക്ക് ആരുമല്ല””…

””പൊക്കോ നീ എൻ്റെ മുന്നിൽ നിന്ന് ഇല്ലേൽ തിളച്ചവെള്ളം കോരി ഞാൻ നിൻ്റെ ദേഹത്തൊഴിക്കും””….

‘ ബിന്ദു അമ്മയുടെ വാക്കുകളാൽ തകർന്ന മനസുമായ് ഞാൻ വീട്ടിൽ നിന്നും സ്കൂളിലേക്കിറങ്ങി
ആ വാക്കുകൾ എൻ്റെ ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിച്ചു’….

‘സങ്കടത്താൽ തലതാഴ്ത്തി ഞാൻ സ്കൂളിൽ എത്തി ‘

‘അധ്യാപകർ വന്ന് എന്തൊക്കെയോ പഠിപ്പിച്ചു ഒന്നും തന്നെ എൻ്റെ തലയിൽ കയറിയില്ല മനസ്സാകെ അസ്വസ്ഥമായിരിക്കുന്നു’…

അങ്ങനെ സങ്കടവും വിശപ്പ് സഹിച്ച് സഹിച്ച് ഉച്ചവരെ പിടിച്ചു നിന്നു
ഊണ് കഴിക്കാനായ് ലഞ്ച് ബോക്സ് തുറന്നതും ”’ഞാൻ ഞെട്ടി പെട്ടെന്ന് തന്നെ ഞാനാ ബോക്സ് അടച്ചു ക്ലാസിൽ നിന്നുമിറങ്ങി””…
” ബിന്ദു അമ്മ എനിക്ക് കഴിക്കാനായ് തന്നത് തലേ ദിവസത്തെ ചോറാണ് ”
””വളിച്ച മണംകൊണ്ട് മുഖമടുപ്പിക്കാൻ പോലും സാധിക്കുന്നില്ല””…
ചോറ് ഞാൻ വേസ്റ്റ് പാത്രത്തിൽ കൊട്ടിക്കളഞ്ഞിട്ട് , അച്ഛൻ ഇടയ്ക്ക് പോക്കറ്റ് മണിയായ് തരാറുള്ള പൈസ ബാഗിൽ നിന്നുമെടുത്ത് പുറത്തെ കടയിൽ നിന്നും ”’ബണ്ണും പഴവും വാങ്ങിക്കഴിച്ചിട്ട്
തിരികെ ക്ലാസിലെത്തി”’
ഒരു ”’മരപ്പാവയെപ്പോലെ”’ വൈകുന്നേരം വരെ ഞാനാ ക്ലാസിലിരുന്നു…

സ്കൂൾ വിട്ട് വൈകുന്നേരം ഞാൻ വീട്ടിലെത്തി, റൂമിൽ കയറി ടേബിളിലേക്ക് നോക്കിയപ്പോൾ ””’എൻ്റെ കല്യാണിയമ്മയുടെ ഫോട്ടോ അവിടെ കാണുന്നില്ല””.
മുറിയാകെ ഞാൻ അരിച്ചു പെറുക്കിയിട്ടും ഫോട്ടോ കണ്ടെത്താനായില്ല…

മനസ്സില്ലാ മനസ്സോടെ ഞാൻ താഴേക്കിറങ്ങി ”’ബിന്ദു അമ്മയോട് ചോദിച്ചു”’….

അ…. അതേ …
എൻ്റെ മുറിയിലിരുന്ന ‘കല്യാണിയമ്മയുടെ ഫോട്ടോ’ കണ്ടോ????….

””ഫോട്ടോയോ”’…..
“ദാണ്ട ആ കുപ്പയിൽക്കിടന്ന് കത്തുന്നുണ്ട് ഫോട്ടോ മാത്രമല്ല അവളുടെ തുണിയും സർവ്വ സാധനങ്ങളുമുണ്ട്”….

ബിന്ദു അമ്മയുടെ മറുപടി എന്നിൽ ഒരു “മിന്നലായാണ്” ഏറ്റത് ഞാൻ വേഗം തീയുടെ ചോട്ടിലേക്കോടിയടുത്തു…..
”’പക്ഷെ ആ സമയംകൊണ്ട് എല്ലാം കത്തി അമർന്നിട്ടുണ്ടായിരുന്നു””….

””ആളിക്കത്തുന്ന ദേഷ്യത്താലും സങ്കടത്താലും ഞാൻ മുറിയിലേക്കോടി”’
ഒരു നിമിഷം ജീവനൊടുക്കിയാലോ എന്ന് വരെ ആലോചിച്ചു പോയ്‌”’….
പിന്നീടാണ് ഞാൻ ചിന്തിച്ചത് ഫോട്ടോ അല്ലെ അവർക്ക് കത്തിച്ചു കളയാൻ സാധിക്കു എൻ്റെ ഹൃദയത്തിൽ പതിഞ്ഞിരിക്കുന്ന അമ്മയുടെ മുഖം അവർക്ക് കത്തിച്ചു കളയാൻ സാധിക്കില്ലല്ലോ?????..

Leave a Reply

Your email address will not be published. Required fields are marked *