അമലൂട്ടനും അനുക്കുട്ടിയും – 2

ഓടിയോടി ഒരു ഗ്രാമത്തിലെത്തി ഞാൻ ഓട്ടോക്കാരനോട് പറഞ്ഞ അഡ്രസ്സിനു മുന്നിൽ വണ്ടി നിർത്തി മീറ്റർ ചാർജും നൽകി.
പതിയെ ഞാൻ വേലിക്കകത്തേക്ക് കയറി
‘ ഓടിട്ട പരമ്പരാഗത ശൈലിയിലുള്ളൊരു വീട് ചുറ്റിനും ഒരുപാട് സ്ഥലവും ഉണ്ട്’ ….

ഞാൻ പ്രദീപേട്ടനെ വിളിച്ച് വീട്ടിലെത്തിയ കാര്യം അറിയിച്ചു .

പതിയെ നടന്ന് നടന്ന് ഞാൻ ഉമ്മറത്ത് കയറി ഇനി ഇപ്പോൾ അകത്ത് കയറണ്ട അടഞ്ഞു കിടക്കുന്ന വീടല്ലെ ,നാളെ രാവിലെ തുറക്കാം എന്ന് കരുതി ഞാൻ ഉമ്മറത്ത് തന്നെ കിടന്നുറങ്ങി …..

വെളുപ്പിന് ഒരു അഞ്ചരയായപ്പോൾ അടുത്തുള്ള ശിവക്ഷേത്രത്തിൽ നിന്നും റിക്കാർഡ് കേൾക്കാൻ തുടങ്ങി

””””ഗംഗാ തരംഗ രമണീയ ജഢാ കലാപം ഗൗരീ നിരന്തര വിഭൂഷിത വാമ ഭാഗം നാരായണപ്രിയ മനങ്ക മതാപഹാരം വാരാണസീ പുരപതിം ഭജ വിശ്വനാഥം വാചാമ ഗോചര മനേക ഗുണ സ്വരൂപം വാകീശ വിഷ്ണു സുരസേവിത പാദപീഠം വാമേന വിഗ്രഹ വരേണ്യ കളത്ര വന്ധം വാരാണസീ പുരപതിം ഭജ വിശ്വനാഥം””….

ഞാൻ പതിയെ ഉറക്കത്തിൽ നിന്നുമെഴുന്നേറ്റ് ഇരുന്നു ചുറ്റുപാടുമൊന്ന് നോക്കി…

പൂട്ടിക്കിടക്കുന്ന വീടിൻ്റെ മുന്നിൽ ആരോ ഇരിക്കുന്നത് കണ്ട് വീടിന്റെ
മുന്നിലായുള്ള വീട്ടിൽ മുറ്റമടിച്ചു കൊണ്ടിരുന്ന ചേച്ചി ചൂല് താഴെ ഇട്ടിട്ട് എൻ്റെ അടുത്തേക്ക് വന്നു…

കണ്ടാൽ ഒരു 35 വയസ് പ്രായം തോന്നിക്കും….

ആരാ????
അവർ എന്നോട് ചോദിച്ചു…

ഒട്ടും ഇഷ്ടപ്പെടാതെ ഞാൻ മറുപടി പറഞ്ഞു
”അമൽ”…. ‘ഇവിടുത്തെ വിശ്വനാഥമേനോൻ്റെ മകളുടെ മോൻ’….

അയ്യോ….
”വിശ്വാച്ഛൻ്റെ കൊച്ചുമോനോണോ”…

എന്നോട് പറഞ്ഞായിരുന്നു ഉടൻ തന്നെ എൻ്റെ കൊച്ചുമോനിവിടെ വരും അവനെ നീ ഒന്ന് നോക്കിക്കോണമെന്ന്.
യാത്രയൊക്കെ സുഖമായിരുന്നോ??

മ്മ്…. അവരുടെ സംസാരം ഒട്ടും ദഹിക്കാതെ ഞാൻ മൂളി .
“അല്ല എന്തിനാ മുത്തച്ഛൻ എന്നെ നോക്കണമെന്ന് ഇവരോട് പറഞ്ഞത് എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം ഞാൻ മനസ്സിൽ പറഞ്ഞു”…

എന്താ മോനേ ആലോചിക്കുന്നേ????

ഏയ് ഒന്നുല്ല… എന്തെങ്കിലും ചോദിച്ചില്ലേൽ മോശമാണ് മുത്തച്ഛൻ ഏൽപ്പിച്ചതല്ലെ….
‘വീട്ടിലാരൊക്കെയുണ്ടെന്ന് ചോദിക്കാം’ ഞാൻ വീണ്ടും മനസ്സിൽ പറഞ്ഞു

ചേച്ചിയുടെ വീട്ടിൽ ആരൊക്കെയുണ്ട് ???

എൻ്റെ അച്ഛനും അമ്മയും
‘ചേട്ടൻ ആർമ്മിയിൽ ആണ്’…

എന്താ ചേട്ടൻ്റെ പേര്???

മഹേഷ്…

കുട്ടികളില്ലേ????

എൻ്റെ ചോദ്യം ചെന്നതും അവരുടെ മുഖമാകെ വല്ലാതെയായ്….

‘എനിക്ക് കുട്ടികളുണ്ടാവില്ല’ വളരെ സങ്കടത്തോടെ ചേച്ചി പറഞ്ഞു…

ഒരു നിമിഷം എനിക്ക് വല്ലാതെയായ് ശ്ശൊ ചോദിക്കണ്ടായിരുന്നു..

വിഷയം മാറ്റാൻ ഞാൻ ചേച്ചിയുടെ അച്ഛൻ്റെയും അമ്മയുടെയും പേര് ചോദിച്ചു….
‘രാജേന്ദ്രൻ , വിലാസിനി എന്ന് ചേച്ചി മറുപടി പറഞ്ഞു’ …

പതിയെ ചിരിച്ച്കൊണ്ട് ചേച്ചി എന്നോട് ചോദിച്ചു…

അല്ല മോനെ നീ എൻ്റെ വീട്ടിലെ എല്ലാരുടെയും പേര് തിരക്കി എന്താ എൻ്റെ മാത്രം പേര് നീ ചോദിക്കാത്തെ ???

‘ശരിയാണല്ലോ ഞാൻ മറന്നുപോയ്’ അവർക്ക് വിഷമം തോന്നാതിരിക്കാൻ ഞാൻ ഒരു കള്ളം പറഞ്ഞു..

എന്താ ചേച്ചിയുടെ പേര്?????

” അനുശ്രീ “……..

കഥ ഇഷ്ടമായാലും ഇല്ലെങ്കിലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക……

ഒത്തിരി സ്നേഹത്തോടെ ❤️❤️❤️

അരുൺ മാധവ്…….

Leave a Reply

Your email address will not be published. Required fields are marked *