അമലൂട്ടനും അനുക്കുട്ടിയും – 2

‘അന്നേരമാണ് ജിതിൻ എന്നോടൊരു സത്യം തുറന്ന് പറയുന്നത്’…

ടാ അമലേ ….
””ഇത്രയും നാൾ നിന്നെ സഹായിച്ചതും നിൻ്റെ കാര്യങ്ങൾ നോക്കിയതും നീ കരുതും പോലെ ഞാൻ അല്ലെടാ
പഠിക്കാനുള്ള എല്ലാ അവസരവും സഹായവും നിനക്ക് ചെയ്ത് തന്നത് രാധാകൃഷ്ണൻ മാഷാണ്”” ….

എന്താ…. എന്താ നീ പറഞ്ഞെ????…..

”’അതേടാ നിൻ്റെ കാര്യങ്ങളെല്ലാം മാഷ് എന്നോട് ചോദിച്ചറിയുമായിരുന്നു നിന്നെ സ്വന്തം മോനെപ്പോലെയാ അദ്ദേഹം കാണുന്നത് അവസാനമുണ്ടായ കാര്യം ഞാൻ മാഷിനോട് അന്ന് തന്നെ പറഞ്ഞിരുന്നു മാഷാണ് കോഴിക്കോട്ട് ചെന്ന് നിൻ്റെ മുത്തച്ഛനെ കണ്ട് ഇവിടുത്തെ നിൻ്റെ അവസ്ഥ പറഞ്ഞു കൊടുത്തത്””’….

‘ജിതിൻ പറയുന്നത് കേട്ട് ഞാനാകെ അതിശയിച്ചിരിക്കുകയാണ്’ ….

അമലേ നീ കോഴിക്കോട് പോണം ഇനിയെങ്കിലും നീ സന്തോഷത്തോടെ ജീവിക്കണം അതാണ് ഞങ്ങളുടെ ആഗ്രഹം….

ഞാൻ പതിയെ ജിതിൻ്റെ വീട്ടിൽ നിന്നുമിറങ്ങി രാധാകൃഷ്ണൻ മാഷിനേ ചെന്നു കണ്ടു
മാഷിനോട് ഒരുപാട് സംസാരിച്ചു….

”’അദ്ദേഹം കോഴിക്കോട് സെൻ്റ് മേരീസ് കോളേജിൽ BSC ക്ക് അഡ്മിഷൻ ശെരിയാക്കിയിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു””
ഇനി എത്രയും വേഗം നീ അവിടേക്ക് മാറണം
”’നിൻ്റെ സ്വപ്നം നീ സാക്ഷാത്ക്കരിക്കണമെന്നും എന്നോട് പറഞ്ഞു””…..

പക്ഷെ അപ്പോഴും എന്നെ അലട്ടിയിരുന്ന പ്രശ്നം ”’ജനിച്ചു വളർന്ന എൻ്റെ നാടും വീടും വിട്ട് പോകുന്നതായിരുന്നു”’
ഏതൊരാൾക്കും അത് ഒരിക്കലും സഹിക്കാനാവാത്ത ഒന്നായിരിക്കുമല്ലോ???

പക്ഷെ എൻ്റെ തീരുമാനം പെട്ടെന്ന് തന്നെ എനിക്ക് തിരുത്തേണ്ടി വന്നു….
——————————-

അടുത്ത ദിവസം രാവിലെ ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ കാണുന്നത് ”’ഒരു ഗ്ലാസ് പാലുമായ് എൻ്റെ മുന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ബിന്ദു അമ്മയെയാണ്”’….

ഇതിപ്പോ എന്താ സംഭവം ഒന്നും മനസ്സിലാവുന്നില്ലല്ലോ??

പെട്ടെന്ന് ബിന്ദു അമ്മ എൻ്റെ അരികിലായ് വന്ന് സ്നേഹത്തോടെ സംസാരിക്കാൻ തുടങ്ങി എനിക്ക് വിശ്വസിക്കാനേ ആവുന്നില്ല!!!!!
ഇതിപ്പോ എന്താ സംഭവം ഇന്നലെ വരെ ”’ശത്രുവായ് കണ്ട എന്നോട് ഇവർക്ക് പെട്ടെന്നൊരു സ്നേഹം”’ ….
‘എൻ്റെ കയ്യിലേക്ക് പാലു തന്നിട്ട് കുടിക്കുവാൻ പറഞ്ഞു ഞാനത് വാങ്ങി മേശപ്പുറത്ത് വെച്ചു’…

ബിന്ദു അമ്മ സംസാരിക്കാൻ തുടങ്ങി…..

”’മോനേ ….. നീ പഴയതെല്ലാം മറക്കണം എനിക്ക് ഒരു തെറ്റ് പറ്റിയതാ നീ ഒരിക്കലും ഞങ്ങളെ വിട്ട് എങ്ങോട്ടും പോകരുത് എന്നോട് നീ ക്ഷമിക്കണം”’….

‘ഇനി ഒരിക്കലും ഞാൻ നിന്നെ വിഷമിപ്പിക്കില്ല നീ എന്റെ സ്വന്തം മോനാണ് ഒരിക്കലും എന്നെ വിട്ട് പോവല്ലെടാ’..
അങ്ങനെ എന്തൊക്കെയോ പറഞ്ഞു ബിന്ദു അമ്മ താഴേക്ക് പോയി….

പെട്ടെന്നുള്ള ബിന്ദു അമ്മയുടെ സ്നേഹത്തിൽ എനിക്ക് എന്തോ സംശയം തോന്നി
ഞാൻ പതിയെ താഴേക്കിറങ്ങി ബിന്ദുഅമ്മ മുറിയിൽ ഇരുന്ന് ആരെയോ ഫോൺ ചെയ്യുവായിരുന്നു സംസാരം എന്നെക്കുറിച്ചായിരുന്നു എന്താണ് സംസാരിക്കുന്നതെന്നറിയാൻ ഞാൻ അവർ കാണാതെ മറഞ്ഞു നിന്നു…..

‘സംസാരിക്കുന്നത് ബിന്ദു അമ്മയുടെ സഹോദരനോടാണ്’…

””അതേടാ ചെക്കൻ്റെ പേരിൽ ഇപ്പോൾ കോടികളാ വന്ന് ചേർന്നിരിക്കുന്നത് കുറച്ച് നാൾ അൽപ്പം സ്നേഹം കാട്ടി അതെല്ലാം നമുക്ക് നേടണം…..
ഇനി അവൻ സമ്മദിച്ചില്ലേൽ വൈകുന്നേരത്തെ ഭക്ഷണത്തിൽ കുറച്ച് കുറച്ചായ് വിഷം കലർത്തി അവനെ അങ്ങ് തീർക്കാം എന്തായാലും രാജീവേട്ടന് അവനെ ഇപ്പോൾ കാണുന്നത് പോലും ഇഷ്ടമല്ല””…..

‘ബിന്ദു അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിപ്പോയ്’..

ഓഹോ അപ്പോൾ ബിന്ദുഅമ്മ
“””കൂടത്തായിലെ ജോളിച്ചേച്ചി””” കളിക്കുവാനുള്ള പരിപാടിയാണല്ലേന്ന് ചിന്തിച്ച് മുറിയിലെത്തി അവർ എനിക്കായ് കൊണ്ടത്തന്ന പാൽ ഞാൻ വാഷ്ബേസനിൽ കമഴ്ത്തിക്കളഞ്ഞു..

വേഗം തന്നെ റെഡിയായ് ജിതിനെയും മാഷിനേയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു ”മാഷ് തൻ്റെ സുഹൃത്തിനെ വിളിച്ച് അഡ്മിഷൻ കാര്യങ്ങൾ റെഡിയാക്കി” …….
അന്നത്തെ ദിവസം ബിന്ദു അമ്മ തന്ന ഭക്ഷണം അവർ കാണാതെ വീടിനു പുറത്ത് കൊണ്ട് പോയി കളഞ്ഞു… ”വേറൊന്നും കൊണ്ടല്ല ജീവിക്കാനുള്ള കൊതികൊണ്ട് മാത്രമാണ് അത് ചെയ്തത്”
“””വിശപ്പിന്റെ വില എനന്താണെന്ന് ഒരുപാട് അനുഭവിച്ചറിഞ്ഞിട്ടുണ്ട് എന്നാലും അവരെ വിശ്വസിക്കാൻ പറ്റില്ലല്ലോ “””
————————— —-

അങ്ങനെ അടുത്ത ദിവസം രാവിലെ ജിതിനെക്കൂട്ടി ഞാൻ ATM ൽ നിന്നും “25000 രൂപ പിൻവലിച്ചു”..

‘ആദ്യം ഞാൻ 15000 രൂപ മുടക്കി ഒരു സ്മാർട്ട് ഫോണും സിoമ് കാർഡും വാങ്ങി’

“പിന്നെ കുറച്ച് വസ്ത്രങ്ങളും ഒരു ട്രാവൽ ബാഗും വാങ്ങി”…

”’ജിതിന് നല്ലൊരു ട്രീറ്റ് നൽകി”’….
പരസ്പരം പിരിയുന്നതിൽ ഞങ്ങൾക്ക് ഒരുപാട് സങ്കടമുണ്ടായിരുന്നു…. പക്ഷെ ഇനിയും ഞാനിവിടെ നിന്നാൽ എൻ്റെ ജീവന് ആപത്താണെന്നറിയാവുന്നതിനാൽ ജിതിൻ അവൻ്റെ സങ്കടം വെളിയിൽ കാട്ടിയില്ല…

അങ്ങനെ മാഷിനെയും പോയ് കണ്ട് രണ്ട് പേർക്കും എൻ്റെ ഫോൺ നമ്പറും നൽകി യാത്ര പറഞ്ഞ ശേഷം ഞാൻ വീട്ടിലെത്തി എൻ്റേതായ എല്ലാ സാധനങ്ങളും വാരി ബാഗിൽ വെച്ചു മുത്തച്ഛൻ നൽകിയ കവറും എടുത്ത് വെച്ച് എൻ്റെ കല്യാണിയമ്മയെ ദഹിപ്പിച്ച സ്ഥലത്തെത്തി ”””ഒരുപിടി മണ്ണ് ഞാൻ വാരിയെടുത്ത് ഒരു ചെറിയ കവറിലാക്കി എന്നിട്ട് അമ്മയോടായ് പറഞ്ഞു””’….

“””അമ്മേ അമ്മയുടെ അമലൂട്ടൻ ജനിച്ചു വളർന്ന ഈ നാടും വീടും വിട്ട് എൻ്റെ കല്യാണിയമ്മയുടെ വീട്ടിലേക്ക് പോകുവാ ഞാനെൻ്റെ അമ്മയെക്കൂടി കൊണ്ട് പോകുവാട്ടോ ഇവിടെ ആർക്കും നമ്മളെ രണ്ട് പേരെയും വേണ്ട എൻ്റെ കല്യാണിയമ്മ എൻ്റെ കൂടെ പോര്
ആരുടെയും ശല്യമില്ലാതെ ഇനി എന്നും നമുക്ക് സന്തോഷത്തോടെ അമ്മയുടെ വീട്ടിൽ ജീവിക്കാം””””….

ഇത്രയും പറഞ്ഞ് ഞാൻ മുറിയിൽ ചെന്നിരുന്നു അച്ഛൻ വരുന്നതും കാത്ത് അങ്ങനെ അഞ്ച് മണിയായപ്പോൾ അച്ഛനെത്തി
ഞാൻ പതിയെ ബാഗും തൂക്കി താഴേക്ക് ഇറങ്ങി എന്നെ കണ്ടതും ബിന്ദു അമ്മ
”’മോനേ പോവല്ലെടാന്ന് പറഞ്ഞ് ഓടി വന്ന് എൻ്റെ കയ്യിൽ പിടിച്ചു”’…

ആ ഒരു നിമിഷം അവർ എന്നോട് ചെയ്ത എല്ലാ ദ്രോഹവും എൻ്റെ ഉള്ളിലേക്കോടിയെത്തി ”’ദേഷ്യംകൊണ്ട് ഞാൻ പൊട്ടിത്തെറിച്ചു”’….

””ഛീ””……. എന്ന് പറഞ്ഞ്കൊണ്ട് ഞാനവരെ എൻ്റെ ദേഹത്ത് നിന്നും തള്ളി മാറ്റി……….

”””തൊട്ട്പോകരുത് എന്നെ”””……

‘ഇത്രയും നാൾ നിങ്ങളെന്നോട് ചെയ്ത ക്രൂരതയെല്ലാം ഞാൻ സഹിച്ചു
കള്ളം പറഞ്ഞ് നിങ്ങൾ എൻ്റെ അച്ഛനെയും എന്നിൽ നിന്നും അകറ്റി ഭക്ഷണം പോലും നൽകാതെ എന്നെ പട്ടിണിക്കിട്ടു എൻ്റെ കല്യാണിയമ്മയെ കുറിച്ച് അനാവശ്യം വരെ നിങ്ങൾ എന്നോട് പറഞ്ഞു’ .

“ഇപ്പോൾ എൻ്റെ പേരിൽ കുറച്ച് സ്വത്ത് വന്നപ്പോൾ സ്നേഹം നടിച്ച് ആങ്ങളയുമായ് ചേർന്ന് ഭക്ഷണത്തിൽ വിഷം ചേർത്ത് എന്നെ ഇഞ്ചിഞ്ചായ് കൊല്ലാനും നോക്കുന്നു ….
എല്ലാം സഹിച്ച് ഞാനിനിയും ഇവിടെ നിൽക്കണമല്ലെ”

Leave a Reply

Your email address will not be published. Required fields are marked *