അമലൂട്ടനും അനുക്കുട്ടിയും – 2

””ഒരു ബുക്കെടുത്ത് എൻ്റെ മനസിലുള്ള കല്യാണി അമ്മയുടെ മുഖം ഞാൻ വരക്കുവാൻ തുടങ്ങി””’
”””അമ്മയുടെ ചിരിയും എന്നോട് പരിഭവപ്പെടുന്നതും സങ്കടപ്പെടുന്നതുമെല്ലാം””’ ഞാൻ ബുക്കിൽ വരച്ചു തീർത്തു…..

കുറച്ച് ദിവസങ്ങൾ കടന്ന് പോയ്…. ഇപ്പോഴും ”പഴഞ്ചോറ്” തന്നെയാണ് എനിക്ക് തന്ന് വിടുന്നത് കയ്യിലെ പൈസ തീരും വരെ കടയിൽ നിന്നും ബണ്ണ് വാങ്ങിക്കഴിച്ചു പിന്നെ വേറെ വഴിയില്ലാതെ ഉച്ചക്ക് ക്ലാസിന് പുറത്തിറങ്ങി തണൽ മരച്ചുവട്ടിൽ ഒറ്റയ്ക്കിരുന്ന് ”പഴഞ്ചോറ്” കഴിക്കുവാനാരംഭിച്ചു
“”’വിശന്നാൽ പിന്നെ വേറെ വഴിയില്ലല്ലോ ഷാജിയേട്ടാ””….

വൈകിട്ട് അച്ഛനുള്ളത്കൊണ്ട് ഒരു നേരം നല്ല ഭക്ഷണം എനിക്ക് ലഭിച്ചു…..
പലപ്പോഴും അച്ഛനോട് പറഞ്ഞാലോ എന്ന് ഞാൻ വിചാരിച്ചതാണ് പക്ഷെ ഇക്കാര്യങ്ങളറിഞ്ഞാൽ അച്ഛനത് സഹിക്കുവാനാവില്ല….
അതിനാൽ ഞാനെല്ലാം ഉള്ളിലൊതുക്കി….

ബിന്ദു അമ്മ ”കുഞ്ഞിനെ തൊട്ട് പോകരുതെന്ന്”’ പറഞ്ഞതിനാൽ ഞാൻ ”’ആദിമോളുടെ പരിസരത്ത് പോലും പോകാതെയായ്”’

ഇപ്പോൾ ബിന്ദു അമ്മയ്ക്ക് നല്ല പുരോഗതിയുണ്ട് ”’ഇടക്കൊക്കെ ദേഹോപദ്രവവും ഉണ്ട്”’…
”’വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും അവരെന്നെ മാനസികമായ് ഒരുപാട് പീഠിപ്പിച്ചു”’ എല്ലാം സഹിച്ച് ഞാനാ വീട്ടിൽ കഴിഞ്ഞു……

അങ്ങനെ എൻ്റെ ””അച്ഛനെക്കൂടി ബിന്ദു അമ്മ എന്നിൽ നിന്നും അകറ്റിയ ആദിവസം വന്നെത്തി””
എട്ടാം ക്ലാസിലെ ഫൈനൽ പരീക്ഷ നടക്കുന്നതിന് രണ്ട് ദിവസം മുൻപ് ഞാൻ മുറിയിലിരുന്ന് പഠിക്കുകയായിരുന്നു
പെട്ടെന്ന് അച്ഛൻ കലി തുള്ളി ഓടി വന്നെന്നെ അടിക്കുവാൻ തുടങ്ങി കരഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു….

“”’എന്തിനാ അച്ഛാ എന്നെത്തല്ലുന്നത് “???

അറിയില്ലല്ലേ…… നിനക്കൊന്നും അറിയില്ലല്ലെ…..
ബിന്ദു കുളിക്കുന്നത് നീ ഒളിഞ്ഞു നോക്കുമല്ലെ?????

””അച്ഛൻ പറഞ്ഞ മറുപടികേട്ട് ഞാൻ ഞെട്ടിപ്പോയ്”’…..

”’അ…. അച്ഛാ ഞാൻ അങ്ങനെ ചെയ്തിട്ടില്ല അമ്മ വെറുതെ പറയുന്നതാ””….

പിന്നെ…..
”’സ്വന്തം മോനെപ്പോലെ കണ്ടവൻ താൻ കുളിക്കുന്നത് ഒളിഞ്ഞ് നോക്കി എന്ന് കള്ളം പറയാൻ അവൾക്ക്‌ നിന്നെപ്പോലെ ദ്രാന്തൊന്നുമില്ല”’…..
”’സ്വന്തം അമ്മ കുളിക്കുന്നത് നോക്കാനും മാത്രം അധ:പതിച്ചോടാ നീ””…
”’ഇക്കണക്കിനാണേൽ നീ കല്യാണിയെ പോലും വെറുതേ വിടില്ലായിരുന്നല്ലോ”’???

””അതെങ്ങനാ എൻ്റെ അച്ഛനെ കൊന്നുകൊണ്ടല്ലെ അവൻ പുറത്തേക്ക് വന്നത്”””….

അച്ഛൻ്റെ ആ മറുപടിയിൽ ഞാനാകെ തളർന്നു…. അതോടെ ഇത്രയും നാൾ ഞാൻ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത അച്ഛൻ
“”’എന്നെന്നേക്കുമായ് എൻ്റെ മനസ്സിൽ മരിച്ചു”’”…

””ഇനി എൻ്റെ മുന്നിൽ പോലും വന്ന് പോകരുത് നീ ””. ””അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ വയ്യാത്തവൻ””….
ഇത്രയും പറഞ്ഞ് അച്ഛൻ മുറിയിൽ നിന്നും പോയ് ….

”’കുറച്ച് സമയത്തേക്ക് എനിക്ക് തലയിലാകെ മരവിപ്പ് അനുഭവപ്പെട്ടു”’..

”’പഠിക്കുവാനോ ഒന്നിനും തന്നെ സാധിച്ചില്ല”’
അച്ഛൻ്റെ വാക്കുകൾ കൂടെ ആയപ്പോൾ ””മാനസികമായ് ഞാനാകെ തകർന്നു””
എട്ടാം ക്ലാസിലെ പരീക്ഷാ ഫലം വന്നപ്പോൾ ”’ഞാനൊഴികെ ബാക്കി എല്ലാ കുട്ടികളും വിജയിച്ചു”’…
“എനിക്ക് എട്ടാം ക്ലാസിൽ ഒരിക്കൽ കൂടി പഠിക്കാനുള്ള അവസരം വീണ്ടും ലഭിച്ചു”……

അച്ഛനെക്കൂടി അകറ്റിയ സന്തോഷത്താൽ ബിന്ദു അമ്മ ഒരുനേരം ഭക്ഷണം തരുന്നുണ്ട് പട്ടിണി കിടന്ന് ചാവണ്ടന്ന് കരുതിക്കാണും….

അങ്ങനെ ക്ലാസ്സുകൾ തുടങ്ങി ആദ്യദിനം തന്നെ രാധാകൃഷ്ണൻ മാഷ് എന്നെ വന്ന് കണ്ടു…

മോനെ നിനക്കെന്താ പറ്റിയത്????
ക്ലാസിൽ ഒന്നാമനായ് പഠിച്ചു വന്ന നീ തോൽക്കുകയോ???
ഈ സ്കൂളിലെ അധ്യാപകർക്ക് ആർക്കും വിശ്വസിക്കാനായിട്ടില്ല പറയെടാ നിനക്കെന്താ പറ്റിയത്????

ഹേയ് ഒന്നുമില്ല മാഷേ എന്തോ എനിക്ക് ഒന്നിനും മനസ്സു തോന്നിയില്ല അതുകൊണ്ട് പറ്റിപ്പോയതാ….
ഇനി ഞാൻ പഠിച്ചോളാം മാഷേ ”’എനിക്ക് ജീവിതത്തിൽ ജയിക്കണം”’
”’എൻ്റെ സ്വപ്നമായ പോലീസ് ഓഫീസറാവണം എനിക്ക്”’…..

തീർച്ചയായും നീ ജയിക്കും മോനെ എനിക്ക് നിന്റെ കഴിവിൽ നല്ല വിശ്വാസമുണ്ട്…..
”’ഇതേ വാശി നീ ജീവിതത്തോട് കാണിക്കണം”’

നിൻ്റെ സ്വപ്നം തീർശ്ചയായും നിറവേറും .
””നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എൻ്റെ അടുത്ത് പറഞ്ഞാൽ മതി ഞാനുണ്ടാവും നിൻ്റെ കൂടെ”’….

എന്നാൽ മോൻ ക്ലാസിലേക്ക് പൊക്കോളു നന്നായ് പഠിക്കണം ആവശ്യമില്ലാത്ത കാര്യങ്ങൾ ഓർത്ത്‌ സങ്കടപ്പെടരുത്…

ശരി മാഷേ…

——————————

”’കുറച്ച് ദിവസങ്ങൾ കടന്നുപോയ്”’……..

‘ബിന്ദു അമ്മ സ്ഥിരം പല്ലവി തന്നെ’
വൈകിട്ട് മാത്രം ഭക്ഷണം തരും ജീവിച്ചിരിക്കാനുള്ള ആഗ്രഹംകൊണ്ട് ഞാനത് വാങ്ങി കഴിക്കും ”’അന്നത്തെ സംഭവത്തിൽ പിന്നെ അച്ഛനോട് സംസാരിക്കാനോ ഒന്നിനും ഞാൻ പോയിട്ടില്ല”’ എൻ്റെ കാര്യങ്ങൾ എല്ലാം ഞാൻ തന്നെ ചെയ്തു..

ക്ലാസിലെ കുട്ടികളാരുമായ് ഞാൻ വല്യകൂട്ടുകെട്ട് ഉണ്ടായിരുന്നില്ല….

ഉച്ചക്ക് കൂടെയുള്ള കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ പുറത്ത് തണൽ മരച്ചുവട്ടിൽ ഒറ്റക്കിരിപ്പ് പതിവാക്കി…
പക്ഷെ ഇതെല്ലാം ഒരാൾ ശ്രദ്ധിച്ചിരുന്നു എൻ്റെ ചങ്ക് ചങ്ങാതി “”’ജിതിൻ””….

ഒരു ദിവസം ഉച്ചക്കത്തെ ഇൻ്റർവെൽ സമയത്ത് അവൻ എൻ്റെ അടുത്തുവന്നു “””കയ്യിൽ ഒരു പൊതിയുമുണ്ടായിരുന്നു”’…..

എന്താണ് അമലേ നീ എല്ലാ ദിവസവും ഇവിടെ വന്ന് ഒറ്റക്കിരിക്കുന്നത് ????….

ഹേയ് ഒന്നുമില്ല ഞാൻ വെറുതേ…

മ്മ് ദാ…..
എന്ന് പറഞ്ഞവൻ കയ്യിലുണ്ടായിരുന്ന പൊതി എനിക്ക് നേരെ നീട്ടി…

എന്താ ഇത്????

ഇതോ ഇതിന് മലയാളത്തിൽ ””ചോറ്”’എന്ന് പറയും നിനക്കായ് ഞാൻ കൊണ്ടുവന്നതാ
കുറച്ച് ദിവസമായ് ഞാൻ നിന്നെ ശ്രദ്ധിക്കുന്നു നിനക്ക് വിശപ്പും ദാഹവുമൊന്നുമില്ലേ ??
എന്തിനാ ഇവിടെ വന്ന് നീ ഒറ്റക്കിരിക്കുന്നത് ???

(‘ഇവിടെ ജിതിൻ ശരിക്കും കഥപറയുമ്പോൾ സിനിമയിലെ ശ്രീനിവാസൻ ആവുകയായിരുന്നു വിശന്നിരുന്ന സുഹൃത്തിന് തന്റെ ചോറ്റുപാത്രം നീട്ടിയ ശ്രീനിവാസനെ പോലെ എനിക്കായ് പൊതിച്ചോർ നീട്ടി’ )

‘ഏയ് ഒന്നുമില്ല’…

“നിൻ്റെ മുഖം കണ്ടാലറിയാല്ലോ നിനക്ക് എന്തോ വലിയ പ്രശ്നമുണ്ടെന്ന്”…

“”നീ എന്നെ നല്ലൊരു സുഹൃത്തായ് കാണുന്നുണ്ടെങ്കിൽ നിനക്ക് എന്നോട്ട് പറയാം നിൻ്റെ പ്രശ്നങ്ങൾ ഞാൻ എന്നും നിൻ്റെ നല്ലൊരു സുഹൃത്തായ് കൂടെ കാണും””….

‘ജിതിൻ്റെ സംസാരം എനിക്ക് ഒരുപാടിഷ്ടമായ് എൻ്റെ പ്രശ്നങ്ങൾ പറയാൻ പറ്റിയ നല്ലൊരു സുഹൃത്തായ് ഞാനവനെ കണ്ടു’….

“അത് വരെ എൻ്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും ഞാൻ ജിതിനോട് പറഞ്ഞു”…
എൻ്റെ പ്രശ്നങ്ങൾകേട്ട് ജിതിൻ്റെ കണ്ണുകൾ നിറഞ്ഞു…..
അവൻ എൻ്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *