അമലൂട്ടനും അനുക്കുട്ടിയും – 2

””അമലേ നീ വിഷമിക്കണ്ടെടാ എന്നും നിനക്ക് ഇങ്ങനെ സങ്കടപ്പെട്ട് ജീവിക്കേണ്ടി വരില്ല
നിൻ്റെ ജീവിതത്തിലും സന്തോഷ നിമിഷങ്ങൾ കടന്നുവരും”’….

”നിൻ്റെ ആഗ്രഹം പോലെ നീ SI ആയ് തീരും”’…

””ജീവിതത്തിൽ കഷ്ടതകൾ അനുഭവിച്ചവനെ രക്ഷപെട്ടിട്ടുള്ളു”’ .
‘നീ വിശന്നിരിക്കാതെ ആദ്യം ഭക്ഷണം കഴിക്കു’….

‘ഒരു നേരത്തെ അന്നം നൽകിയതിന് ഞാൻ ജിതിനോട് നന്ദി പറഞ്ഞുകൊണ്ട് ഭക്ഷണം കഴിച്ചു’….
”പിന്നീടങ്ങോട്ട് ജിതിനും ഞാനും ഒരുപാട് അടുത്തു”.

ജിതിൻ എല്ലാ ദിവസവും എനിക്കും ഭക്ഷണം കൊണ്ടുവന്നു തന്നു ഞങ്ങളൊരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു.
”’ രാവിലെ കഴിക്കുവാനായ് അവൻ എനിക്കായ് ബ്രഡ്ഡും പഴവും വാങ്ങിത്തന്നു
കൊണ്ടിരുന്നു””
ക്ലാസില്ലാത്ത ദിവസങ്ങളിൽ ഞാൻ ജിതിൻ്റെ വീട്ടിൽ പോകും അവൻ്റെ വീട്ടുകാരും എന്നെ സ്വന്തം മോനെപ്പോലെയാണ് കണ്ടത് .
”’അങ്ങനെ SSLC യിൽ ഉന്നത വിജയം കരസ്ഥമാക്കി ഞാനും ജിതിനും അതേ സ്കൂളിൽ +2 സയൻസിന് അഡ്മിഷനെടുത്തു””
ജിതിൻ്റെ അച്ഛനാണ് അഡ്മിഷൻ കാര്യത്തിനെല്ലാം സഹായിച്ചത് ”’പഠനവും സൗഹൃദവും മുന്നോട്ട് പോകുന്നതിനിടയിൽ എന്നെ തേടി ആദ്യത്തെ പ്രണയാഭ്യർത്ഥനയെത്തി”, ‘സ്ത്രീ ,സ്നേഹം, ഇഷ്ടമെന്നൊക്കെ പറയുമ്പോൾ എൻ്റെ ഉള്ളിലേക്ക് ആദ്യം ഓടിയെത്തുന്നത് ആ രാക്ഷസ്സിയുടെ മുഖമാണ്’ ”’എനിക്കിപ്പോൾ സ്ത്രീകളെ പേടിയാണ്”’
”’ജിതിൻ്റെ അമ്മയോടല്ലാതെ വേറൊരു സ്ത്രീകളോടും ഞാൻ സംസാരിക്കാതെയായ്”’
”’അത്കൊണ്ട് ഞാനാ അഭ്യർത്ഥന വന്നപാടെ നിരസിച്ചു”’ ….

”അങ്ങനെ +2 കാലം കഴിഞ്ഞു റിസൾട്ട് വന്നു ഒന്നാം റാങ്കോട്കൂടി ഞാൻ പാസ്സായ്”’
ജിതിനും അവൻ്റെ വീട്ടുകാർക്കും രാധാകൃഷ്ണൻ മാഷിനും വളരെയധികം സന്തോഷമായ്….

——————————

ഒരു ദിവസം ഞാൻ മുറിയിൽ നിന്നും താഴേക്ക് ഇറങ്ങുമ്പോൾ ”ആദിക്കുട്ടി സോഫയിലിരുന്ന് ടിവി കാണുന്നു”
ബിന്ദു അമ്മ കടയിൽ എങ്ങോ പോയിരിക്കുകയായിരുന്നു.
ഞാൻ ആദിക്കുട്ടിയുടെ കൂടെ ഇരുന്ന് സംസാരിക്കുവാൻ തുടങ്ങി ആ വീട്ടിൽ എന്നോട് ആരും സംസാരിക്കില്ലായിരുന്നെങ്കിലും ”’ആദിക്കുട്ടി എന്നെ കാണുമ്പോൾ എപ്പോഴും എട്ടാന്ന് വിളിച്ചു ചിരിക്കുമായിരുന്നു”’…

പെട്ടെന്നായിരുന്നു ബിന്ദുഅമ്മയുടെ രംഗ പ്രവേശനം
സോഫയിൽ എന്നോടൊപ്പം ആദിക്കുട്ടി ഇരിക്കുന്നത് കണ്ട് അവർ ”’കുഞ്ഞിനെ ഒരുപാട് തല്ലി”’ “തടയുവാൻ ശ്രമിച്ചതിന് എൻ്റെ കരണത്തും അടിച്ചു”…

അന്ന് വൈകുന്നേരം അച്ഛൻ വന്നപ്പോൾ ”ഞാൻ ആദിമോളെ തല്ലിയെന്ന് ബിന്ദു അമ്മ അച്ഛനോട് കള്ളം പറഞ്ഞു”’
കേട്ടപാതി റൂമിൽ വന്ന് അച്ഛനും എന്നെത്തല്ലി എന്നോട് ”’വല്ല ഹോസ്റ്റലിലും പോയ് നിന്ന് പഠിച്ചോളാൻ പറഞ്ഞു ഞങ്ങളെ ശല്യം ചെയ്യാനായ് ഈ വീട്ടിലേക്ക് വരരുതെന്ന് പറഞ്ഞു”’ അച്ഛൻ പോയി….

”’മനസ്സിൽ അച്ഛൻ പണ്ടേ മരിച്ചകൊണ്ട് എനിക്ക് അധികം സങ്കടം തോന്നിയില്ല”’

അങ്ങനെ പിറ്റേ ദിവസം ഞാൻ രാവിലെ ജിതിനോട് ചെന്ന് കാര്യങ്ങൾ പറഞ്ഞു ജിതിൻ്റെ വീട്ടിൽ നിൽക്കാൻ അവനെന്നെ നിർബന്ധിച്ചു പക്ഷെ എനിക്ക് തോന്നി ഇനിയും അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് ……

——————————

ഒരാഴ്ചയ്ക്ക് ശേഷം…
ഒരു ഞായറാഴ്ച ഞാൻ വിടിൻ്റെ വാതിൽക്കൽ ഇരിക്കുകയായിരുന്നു അച്ഛനും ബിന്ദു അമ്മയും അകത്ത് ടിവി കണ്ടിരിക്കുന്നു
””പെട്ടെന്നാണ് വീടിൻ്റെ ഗേറ്റും തുറന്ന് പ്രായമായൊരാൾ കയറി വരുന്നത്”” എനിക്ക് അദ്ദേഹത്തെ കണ്ട് യാതൊരു പരിചയവും തോന്നുന്നില്ല വന്നപാടെ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു …

മോനേ ….
നിനക്ക് എന്നെ മനസ്സിലായോ????

‘ഞാൻ ഇല്ലെന്ന് പറഞ്ഞു’….

””ഞാൻ നിൻ്റെ കല്യാണിയമ്മയുടെ അച്ഛനാണ്””…

””ഓ The great വിശ്വനാഥമേനോൻ ഞാൻ മനസിൽ പറഞ്ഞു”’…..

”’എൻ്റെ മോളെപ്പോലെ തന്നെയാ എൻ്റെ കുഞ്ഞിനെ കാണാൻ എന്ന് പറഞ്ഞ്
മുത്തച്ഛൻ എൻ്റെ നെറ്റിയിൽ ചുംബിച്ചു”’…

വെളിയിൽ ആരുടെയോ സംസാരം കേട്ടാണ് അച്ഛനും ബിന്ദു അമ്മയും വരുന്നത്
മുത്തച്ഛനെ കണ്ടപാടെ അച്ഛനൊന്ന് പേടിച്ചു…

”അച്ഛനെ ദേഷ്യത്തിൽ മുത്തച്ഛനൊന്ന് നോക്കി”….

‘അമലൂട്ടാ’ ….
(ഹേ എൻ്റെ പേരൊക്കെ അറിയുമോ??? ഞാൻ മനസിൽ പറഞ്ഞു)

മുത്തച്ഛൻ ബാഗിൽ നിന്നും ഒരു ”’കവർ”” എടുത്ത് എൻ്റെ കയ്യിൽ തന്നിട്ട് പറഞ്ഞു
””കോഴിക്കോട് കൊയിലാണ്ടിയിൽ ഒരു വലിയ വീട് ഇന്ന് നിൻ്റെ പേരിലുണ്ട് പിന്നെ ബാങ്കിൽ നിനക്ക് ഇനി അങ്ങോട്ട് ജീവിതാവസാനം വരെ സുഖമായ് ജീവിക്കുവാനുള്ളത്ര പണവുമുണ്ട് ATM കാർഡും പാസ് ബുക്കും അതിലുണ്ട്””..

മോനിങ്ങ് അടുത്തേക്ക് വന്നെ

ഞാൻ മുത്തച്ഛൻ്റെ അടുത്തേക്ക് ചെന്നു …

മുത്തച്ഛൻ എൻ്റെ കാതിൽ ”’ഒരു നാലക്ക നമ്പർ പറഞ്ഞു തന്നു
ഇതാണ് നിൻ്റെ കയ്യിലിരിക്കുന്ന ATM കാർഡിൻ്റെ പിൻ നമ്പർ”” …

”’മോനെപ്പോൾ വേണമെങ്കിലും കൊയിലാണ്ടിക്ക് പോരാം വീടിൻ്റെ താക്കോലും അതിലുണ്ട് ഇനിയുള്ള കാലം എൻ്റെ മോന് സന്തോഷത്തോടെ അവിടെ കഴിയാം ഈ ചെന്നായ്ക്കൂട്ടങ്ങൾക്കിടയിൽ ഇനി എൻ്റെ മോൻ ജീവിക്കണ്ട ”’.

‘മുത്തച്ഛൻ മോനോടും കല്യാണിയോടും ചെയ്തത് വളരെ വലിയ ക്രൂരതയാണ്’. ഇനി ഏഴു ജന്മം ജനിച്ചാലും ഞാൻ ചെയ്ത തെറ്റുകൾക്ക് ദൈവം എനിക്ക് മോക്ഷം തരില്ല…..

അതുകൊണ്ട് മുത്തച്ഛൻ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം തേടി ‘ഒരു യാത്ര പോവുകയാണ്’ ഇനി ‘ഒരിക്കലും തിരിച്ചു വരാത്തൊരു യാത്ര’ ,

””’ഈശ്വരൻ്റെ പാതാരവിന്ദങ്ങളിൽ ഭിക്ഷയാചിച്ചു കൊണ്ടൊരു ജീവിതം”” .

“അതാണ് മുത്തച്ഛൻ ഇനി ആഗ്രഹിക്കുന്നത്”…..

മുത്തച്ഛൻ ഒരിക്കൽ കൂടി എന്നെ മാറോട് ചേർത്ത് കെട്ടിപ്പിടിച്ചു പറഞ്ഞു…
“”””മരിക്കും മുൻപ് എൻ്റെ കുഞ്ഞിനെ എനിക്ക് കാണുവാൻ സാധിച്ചല്ലോ അത് മതി ഈ മുത്തച്ഛന് ഇനിയുള്ള കാലം ജീവിക്കുവാൻ””””

മുത്തച്ഛൻ പോകുവാ മോനെ….
”’ഇനി ഒരിക്കലും മടങ്ങി വരില്ല”’ …..

ഇത്രയും പറഞ്ഞ് മുത്തച്ഛൻ യാത്രയായ്…

ഞാൻ അതിശയത്തോടെ നിൽക്കുകയാണ്
“””ഒരു നിമിഷംകൊണ്ട് എനിക്ക് സ്വന്തമായ് ഒരു വീട് കിട്ടിയിരിക്കുന്നു , ജീവിതകാലം മുഴുവൻ ജീവിക്കാനുള്ളത്രയും ധനം എൻ്റെ പക്കൽ വന്നു ചേർന്നിരിക്കുന്നു”’”….

മുത്തച്ഛൻ വിദൂരതയിലേക്ക് മറയുന്നത് നോക്കി നിന്നിരുന്ന ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് നടന്നതൊന്നും വിശ്വസിക്കാനാവാതെ എന്നെ തന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ””ബിന്ദു അമ്മയെയാണ്””’…

ഞാൻ ആരോടും ഒന്നും മിണ്ടാതെ മുത്തച്ഛൻ എൻ്റെ കയ്യിലേൽപ്പിച്ച കവർ മുറിയിലെ അലമാരിയിൽ വെച്ച് പൂട്ടി താക്കോൽ ഷർട്ടിൻ്റെ പോക്കറ്റിലിട്ട് ജിതിൻ്റെ വീട്ടിലേക്ക് ചെന്നു…..
അവനോടും അമ്മയോടും നടന്ന കാര്യങ്ങൾ പറഞ്ഞു അവരുടെ അഭിപ്രായം ഞാൻ കോഴിക്കോട്ടേക്ക് പോകണം എന്നായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *