അടുത്ത ദിവസം രാവിലെ അമൃത ഫസലിനെ വിളിക്കാൻ നിന്നില്ല ദിവസം രാവിലെ ചായ കൊണ്ട് കൊടുക്കാനും അവൾക് തോന്നിയില്ല വേണമെങ്കിൽ താഴെ വന്ന് കുടിച്ചോളൂ എന്ന് കരുതി അവള് അടുക്കളയിൽ തന്നെ ശോഭയെ സഹായിച്ചു അവിടെ നിന്നു. ശോഭ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ശോഭയ്ക് മനസ്സിലായി തമ്മിൽ താളപിഴകൾ ഉണ്ടായി തുടങ്ങി എന്ന്. ഇന്ന് അവൾ ആഹാരത്തിൽ മരുന്ന് കലർത്താൻ നിന്നില്ല ഇനി അതിൻ്റെ ആവിശ്യം വരില്ല എന്ന് അവൾക് മനസ്സിലായി.
ഫസൽ പോയ ശേഷം അമൃതയുടെ മുഖം കണ്ട് ശോഭ
ശോഭ: എന്ത് പറ്റി മോളെ
അമൃത: ഒന്നുമില്ല ചേച്ചി
ശോഭ: മുഖം കണ്ടിട്ട് അങ്ങനെ അല്ലല്ലോ മോൾ കാര്യം പറ
അമൃത: ചേച്ചി അതു
ശോഭ: എന്ത് ആണേലും പറ
അമൃത അവസാനം ഫസലിൻ്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി പറഞ്ഞു
ശോഭ: മോളെ അവൻ കൊടുക്കാറുണ്ടോ
അമൃത: കുടിക്കും പക്ഷേ അങ്ങനെ ഒരുപാട് ഇല്ല
ശോഭ: അതിനു അവൻ സാധാരണ വന്നു കഴിഞ്ഞാൽ മുഖം പോലും തരാതെ നേരെ പോയ് കുളിക്കുവല്ലേ ചെയ്യുന്നത് നീ ഇന്ന് മുതൽ നോക്ക്
അമൃത അതു കേട്ട് ഒന്ന് മുതൽ ശ്രദ്ധിക്കാം എന്ന് തീരുമാനിച്ചു.
ശോഭ അവിടുന്ന് പോകുന്ന വഴിയിൽ വിവേകിനെ വിളിച്ചു.
വിവേക്: ചേച്ചി എന്താ വല്ല ഹാപ്പി ന്യൂസ് ഉണ്ടോ
ശോഭ: ഉണ്ട് മോനെ
ശോഭ ഫോൺ വഴി അവള് ചെയ്ത ചില്ലറ കളി അവനോട് പറഞ്ഞു
വിവേക്: എൻ്റെ പൊന്നു ചേച്ചി ചേച്ചി മുത്ത് ആണ് ചേച്ചിയ്ക് എന്താ ഞാൻ തരേണ്ടത്
ശോഭ: എനിക്കൊന്നും വേണ്ട നീ സന്തോഷം ആയി ഇരിക്കാൻ വേണ്ടി ആണ് ഈ പാപം ഞാൻ ചെയ്യുന്നേ
വിവേക്: നന്ദി ഉണ്ട് ചേച്ചി
ശോഭ: മോനെ അവൻ ഇന്ന് മുതൽ വീട്ടിൽ എത്തെണ്ടത് കുടിച്ചു ലക്ക് കെട്ട് ആവണം
വിവേക്: അതു ഞാൻ ഏറ്റു
ഓഫീസിൽ ഫസൽ ആകെ മൂഡ് ഓഫ് ആയി ഇരിക്കുക ആയിരുന്നു ആ സമയം തന്നെ വിവേക് അവൻ്റെ കൂട്ടുകാരനെ വിളിച്ചു അവനെ ഒന്ന് കുടിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. അതിനു വിവേക് എത്ര വേണമെങ്കിലും ചിലവാക്കാൻ തയ്യാർ ആണ് എന്നും പറഞ്ഞു.
ഇവൻ്റെ കൂട്ടുകാരൻ ആ ഓഫറിൻ്റെ ഭാഗം ആയി തന്നെ അന്ന് ഓഫീസ് വിടുന്നതിനു മുമ്പ് നേരെ ഫസലിൻ്റെ അടുത്ത് പോയി.
“എടാ നീ എന്താ മൂഡ് ഓഫ് ആയി ഇരിക്കുന്നത്”
ഫസൽ: ഒന്നുമില്ല സാർ
“നീ സാർ എന്നൊന്നും വിളിക്കണ്ട പേര് വിളിച്ചാൽ മതി പേര് അറിയാമല്ലോ കിരൺ”
കിരൺ: നീ അടിക്കുമോ
ഫസൽ: വല്ലപ്പോഴും
കിരൺ: എന്നാല് വാ രണ്ടെണ്ണം അടിക്കാം
ഫസൽ വീട്ടിൽ പോയാൽ ഇപ്പൊ അമൃതയെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് കഴിക്കാം എന്ന് തീരുമാനിച്ചു.
ഫസൽ കിരണിൻ്റെ കൂടെ ബാറിൽ പോയി. അവിടെ ഇരുന്നു വെറെ കുറച്ചു കമ്പനി കൂടെ കിട്ടി അവരെല്ലാം മനപ്പൂർവ്വം തന്നെ അവനുമായി അടുത്ത് അവനെ കൊണ്ട് നല്ല പോലെ കുടിപ്പിച്ചു.
അന്ന് അവനെ കിരൺ കാറിൽ അവനെ വീട്ടിൽ കൊണ്ട് വന്നു ആക്കിയ ശേഷം കിരൺ വിട്ടു പോയി. ഫസൽ ആണേൽ ആടി ആണ് വീട്ടിലേക്ക് കയറിയത്.
അവൻ്റെ വരവ് കണ്ടപ്പോൾ തന്നെ അമൃതയ്ക് കാര്യം മനസ്സിലായി. അവള് അതു കണ്ടു അവനോട് ഒന്നും പറയാൻ നിന്നില്ല അവളുടെ മനസ്സിൽ അവള് ഇവൻ്റെ കൂടെ ഇറങ്ങി വരാൻ കാണിച്ച നിമിഷത്തെ ഓർത്തു പഴിച്ച് ഹാളിൽ തന്നെ ഇരുന്നു.
ശോഭ ഇത് കണ്ട് കൊണ്ടാണ് വന്നത്
ശോഭ: മോളെ ഇപ്പൊ മനസ്സിലായി മോൾടെ പ്രശ്നം
അമൃത തല കുനിച്ചു നിന്നു
ശോഭ: എന്തിനാ മോളേ ഇവനെ പോലൊരുത്തൻ്റെ കൂടെ ഇറങ്ങി പോണതു
അമൃത തല കുനിച്ചു നിന്നെങ്കിലും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ നിലത്ത് വീണത് ശോഭ കണ്ടു അതു കണ്ടു ശോഭ
ശോഭ: മോളെ കരയാൻ പറഞ്ഞതല്ല നീ കാര്യങ്ങള് മനസ്സിലാക്കാൻ പറഞ്ഞതാ എനിക്കും ഉണ്ട് ഒരു മോൾ അവള് ഇങ്ങനെ ഒരു കുടിയൻ്റെ കൂടെ ആണ് ജീവിതം എന്നറിഞ്ഞാൽ ഞാൻ ഇങ്ങനെയേ പറയൂ.
അമൃത: ഞാൻ എന്ത് ചെയ്യാനാ ചേച്ചി നന്നവുമോ എന്ന് നോക്കട്ടെ ഞാനായിട്ട് ഇനി ഒന്നും പറയുന്നില്ല.
ശോഭ: എല്ലാത്തിനും പരിഹാരം ഉണ്ട് മോളെ മോൾ ആ സമയം വരെ കാത്തിരിക്. മോൾ ഒരു കാര്യം ചെയ് ഇന്നിനി അവൻ്റെ കൂടെ കിടക്കണ്ട താഴെ ആ കാണുന്ന മുറിയിൽ കിടന്നോ
വിവേകിൻ്റെ മുറിയുടെ തൊട്ടടുത്ത് ആണ് ആ മുറി
