എന്റെ സീറ്റിനു എതിർ വശത്തു ഒരു അമ്മയും ഇരുപതു വയസ്സ് തോന്നുന്ന ഒരു മകളുമുണ്ട് . ഇരുവരും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു . എന്തേലും സംസാരിച്ചു ഇരിക്കാനുള്ള മാനസിക അവസ്ഥ അല്ലാത്തതുകൊണ്ട് തന്നെ ഞാൻ ട്രെയിനിന്റെ വാതിലിനരികിലേക്ക് നടന്നു .കുറച്ചു നേരം കാറ്റും കൊണ്ട് കാഴ്ചകൾ കണ്ടിരിക്കാം .
“അതികം അങ്ങട്ട് നിക്കണ്ടാട്ടൊ , ഒന്ന് ലേശം അകത്തേക്ക് കയറി നിന്നോട്ടാ ” പുറകിൽ നിന്ന് ഒരു മധ്യവയ്സകനായ ചേട്ടൻ എന്നോട് പറഞ്ഞു .
ശരിയാ ട്രെയിൻ ചൂളമടിച്ചുകൊണ്ട് അലറി പായുകയാണ് . പുറത്തു നല്ല ചാറ്റൽ മഴയും .ഞാൻ ഒന്ന് അദ്ദേഹത്തെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി നിന്നു .
” ജോസപ്പ് ” അയാൾ എന്നെ നോക്കി പറഞ്ഞു
“എന്താ ”
“ജോസപ്പ് ” അയാൾ വീണ്ടും പറഞ്ഞു
“അല്ല ചേട്ടാ , എന്റെ പേര് ഹരി എന്നാ ”
“ഹി ഹി …”അയാള് ചിരിച്ചു ” എന്റെ പേരാടാ ജോസപ്പ് ”
“ഒഹ്ഹ് ” ഞാൻ തല ചൊറിഞ്ഞു
“ആകെ മൊത്തം ഒരു ടെൻഷനിൽ ആണല്ലോ” അയാൾ എന്നെ നോക്കി പറഞ്ഞു
“ഏയ്യ് അങ്ങനെ ഒന്നുമില്ല ”
“എന്നാ ഒന്ന് കാച്ചണോ ” പുള്ളി കൈ കൊണ്ട് എന്തോ ആംഗ്യം കാണിച്ചു
“എന്താ ചേട്ടാ ”
“എടാ ഗഡി , ഒന്ന് കാച്ചണോ എന്ന് ? സാധനം എൻ്റെ കൈയിൽ ഇൻഡേട്ടാ ” പുള്ളി കൈയിലിരുന്ന ബാഗിൽ നിന്ന് ഒരു കുപ്പി പൊക്കി കാട്ടി
“അത് പിന്നെ ചേട്ടാ ” ഞാൻ വേണമോ വേണ്ടയോ എന്ന സംശയത്തിലായി .
“നീ ഇങ്ങട്ട് വാടാ മോനെ , കണ്ടപ്പോളേ എനിക്ക് മനസിലായിട്ടാ അടിക്കാൻ പറ്റിയ കമ്പനി ആണെന്ന് ” പുള്ളി തിരിച്ചു ട്രെയിനിന്റെ അകത്തേക്ക് എന്നെ നോക്കി വാ എന്ന് ആംഗ്യം കാണിച്ചു നടന്നു
പുള്ളി നേരെ നടന്നു എന്റെ സീറ്റിന്റെ ഓപ്പോസിറ് ആ അമ്മയുടെയും മകളുടെയും അരികിലായി ഇരുന്നു . ” എന്റെ ഭാര്യയും കൊച്ചുമാണട്ടാ ” പുള്ളി എന്നെ നോക്കി പറഞ്ഞു . ഞാൻ ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളു . പുള്ളി ട്രെയിനിന്റെ ഇട നാഴിയിലൂടെ മുന്നോട്ടും പിന്നോട്ടും നോക്കി പെട്ടെന്നൊരു ഗ്ലാസ് ബാഗിൽ നിന്നെടുത്തു സാധനം മിക്സ് ചെയ്തു.
“അപ്പാ” അങ്ങേരുടെ മകൾ അങ്ങേരെ നോക്കി കണ്ണുരുട്ടി . കൂടെ ഭാര്യയും
“മ്മ്ടെ പയ്യനാ” അവരെ നോക്കി അങ്ങേരു പറഞ്ഞുകൊണ്ട് ഗ്ലാസ് എനിക്ക് നീട്ടി
“ഉവ്വാ ” എന്ന് പറഞ്ഞു തലയാട്ടികൊണ്ട് അങ്ങേരുടെ ഭാര്യ പുറത്തേക്ക് നോക്കിയുള്ളൂ . അതികം നിന്ന് ചമ്മാതെ ഒറ്റ വലിക്ക് ഞാൻ സാധനം അകത്താക്കി .
“എന്തൂട്ട് വലിയാടാ. നീ മ്മടെ ആളു തന്നാണല്ലേ ” ഒറ്റ വലിക്ക് സാധനം കാലിയാക്കിയ എന്നെ നോക്കി ജോസപ്പ് ചേട്ടൻ ചോദിച്ചു . ഹമ്പട കേമാ എന്ന മട്ടിൽ ജോസപ്പ് ചേട്ടന്റെ മോളും എന്നെ നോക്കി .
“അത് പിന്നെ കുറച്ചു ടെൻഷനിൽ ” ഞാൻ വായ തുടച്ചുകൊണ്ട് ഇളിച്ചു നിന്ന്
“ഉവ്വാ ” എന്ന് പറഞ്ഞുകൊണ്ട് ജോസപ്പ് ചേട്ടന്റെ മകൾ തലയാട്ടി .
“ഇത് മേരി, ഭാര്യയെ ചൂണ്ടി കാണിച്ചു ജോസപ്പ് ചേട്ടൻ പറഞ്ഞു . ഇത് ഞങ്ങട എൽന – മകളെ ചൂണ്ടി കാണിച്ചു പറഞ്ഞു .
“ഇത് മ്മടെ ഹരി കുട്ടൻ ” എന്നെ അവർക്ക് ചൂണ്ടി കാണിച്ചു കൊണ്ട് ജോസപ്പേട്ടൻ ഒരു പെഗ് വലിച്ചു.
“അപ്പാ മതീട്ടോ , ഇന്ന് കുറെ ആയെ ” എൽന മുഖം കോട്ടി .
“ഇല്ലെടി മോളെ അപ്പൻ ഫുൾ സ്ട്രോങ്ങാ”
“ഉവ്വാ അപ്പൻ എന്നെ അമലേച്ചിയുടെ മുന്നിൽ കൂടി നാണം കെടുത്തോ ” എൽന ചുണ്ട് കൂർപ്പിച്ചു
“പിന്നെ അമല കൊച് എന്നെ ആദ്യമായി കാണല്ലേ ” ജോസപ്പേട്ടൻ ഒരു പെഗ് കൂടി വലിച്ചു .
“അങ്ങനെ പറഞ്ഞു കൊടുക്ക് അപ്പാ ” എന്നും പറഞ്ഞു മറ്റൊരു തരുണീമണി പെട്ടെന്ന് ഞങ്ങൾക്ക് ഇടയിലൂടെ അകത്തേക്ക് വന്ന് എന്റെ ഓപ്പോസിറ്റായി അവരുടെ സീറ്റിന്റെ ഒരറ്റത്ത് ഇരുന്നു .
“ഈ എൽന ചുമ്മാ ഫോര്മാലിറ്റി കാണിക്കല്ലേ അപ്പാ . അപ്പൻ ധൈര്യമായി കാച്ചിക്കോ” അമല ജോസപ്പേട്ടനോട് പറഞ്ഞു .
“പിന്നല്ല. ന്തൂട്ട് ഇപ്പൊ പ്രശ്നം ” ജോസപ്പേട്ടൻ ഒന്ന് ഒഴിച്ച് എനിക്ക് തന്നു . പുതിയ പെൺകുട്ടിയായ അമലയെ നോക്കി ഇളിച്ചോണ്ട് ഞാൻ ഗ്ലാസ് കൈയിൽ പിടിച്ചു ഇരുന്നു.

Poli kidilam, bakhi ezhuthanam💦🥰♥️