“ഞാനും അച്ഛനും നിങ്ങളെ പോലെ തന്നാർന്നു.കളിയും ചിരിയും …ഹ്മ്മ് ഇപ്പോളല്ലട്ടോ ചെറുപ്പത്തിലേ .” ഞാൻ എൽനയെ നോക്കി പറഞ്ഞു
“എന്റെ ഒരു ഹാപ്പി ഫാമിലി ആർന്നു ജോസപ്പേട്ടാ .അച്ഛൻ അമ്മ പിന്നെ ഞാൻ .അച്ഛനും അമ്മയും പ്രേമിച്ചു കെട്ടിയൊണ്ട് രണ്ട് വീണ്ടുകാരും ഞങ്ങളോട് വലിയ അടുപ്പമില്ലാർന്നു . ഞാൻ രണ്ടിലോ മറ്റോ പഠിക്കുമ്പോൾ അച്ഛന് ആരുടെയൊക്കെയോ കൈയും കാലും പിടിച് ഒരു താൽക്കാലിക നിയമനം കിട്ടി പത്തങ്ങാടിയിൽ .അച്ഛൻ അവിടെ പോയി ഒന്ന് സെറ്റൽ ആയിട്ട് ഞങ്ങളെ കൊണ്ടുവാ എന്ന ചിന്തയിലാര്നു . ആദ്യമൊക്കെ എല്ലാ ആഴ്ചയിലും എന്തേലും പലഹാരങ്ങളായി അച്ഛൻ വരുമാർന്നു എന്നെ കാണാൻ. പോകെ പോകെ ആ വരവിന്റെ ഫ്രീക്യുഎൻസി കുറഞ്ഞു തുടങ്ങി .ഹാ പണി തിരക്കായിരിക്കും എന്ന് അമ്മ വിചാരിച്ചു .
കുറച്ചു നാളുകൾക്ക് ശേഷമാണ് അച്ഛൻ അച്ഛനോടൊപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ ഭാര്യയുമായി അവിഹിതം ഉണ്ടായിരുന്നു എന്നും .അയാളുടെ മരണ ശേഷം ആ സ്ത്രീയെയും അവരുടെ മകളെയും സംരക്ഷിച്ചു പോന്നിരുന്നു എന്നും എന്റെ അമ്മ അറിഞ്ഞത് .അച്ഛന്റെ ഒപ്പം ജോലി ചെയ്തിരുന്ന മറ്റൊരു ചേട്ടനാണ് ഈ സത്യം ഞങ്ങളെ അറിയിച്ചത് .അമ്മയ്ക്കതു താങ്ങാനായില്ല .എനിക്കും .”
ഞാൻ ഒന്നൂടെ ഒഴിച്ച് വലിച്ചു കുടിക്കുമ്പോൾ ജോസെപ്പട്ടനും കുടുംബവും അമലയും പൂർണ മൗനതയിലായിരുന്നു .
“കുറച്ചു നാളുകൾക്ക് ഉള്ളിൽ തന്നെ അച്ഛൻ ആ സ്ത്രീയെ വിവാഹം കഴിച്ചു അവിടെ കൂടി .പിന്നീട് ഞാൻ എന്റെ അച്ഛനെ കണ്ടിട്ടില്ല .എന്റെ കുട്ടിക്കാലം നരകമാവാതെയിരിക്കാൻ അന്ന് മുതൽ അമ്മ ഒരുപാട് കഷ്ടപ്പെട്ടു .മറ്റൊരു വിവാഹത്തിന് തയ്യാറാവാതെ കിട്ടുന്ന ജോലികൾ എല്ലാം ചെയ്തു എന്നെ പഠിപ്പിച്ചു.
ബാംഗ്ലൂർ പോയി ഞാൻ എഞ്ചിനീറിംഗും പാസ്സായി .പക്ഷെ ആ സമയത്താ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നത് .ആതിര .എന്റെ ജൂനിയർ ആയിരുന്നു. എനിക്കവളെ ജീവനായിരുന്നു .എന്റെ അമ്മയ്ക്കും നന്നേ ഇഷ്ടാർന്നു . എൻജിനീയറിങ് കഴിഞ്ഞ ഉടനെ എനിക്ക് ഗൾഫിൽ ജോലി കിട്ടി .പക്ഷെ ഞാൻ പോയാൽ ആതിരയുടെ വീട്ടിൽ ഈ ബന്ധം അവതരിപ്പിക്കാൻ പ്രശ്നമാവും എന്നവൾ പറഞ്ഞു . അവളോടുള്ള ഇഷ്ടം കൊണ്ട് കിട്ടിയ ജോലി കളഞ്ഞു നാട്ടിൽ തന്നെ ജോലികൾ അന്നെഷിച്ചു .കുറച്ചു താൽക്കാലിക ജോലികൾ ചെയ്തു .ആ സമയത്താണ് ആതിരയുടെ വീട്ടുകാർ അവൾക്ക് കല്യാണം ആലോചിച്ചു തുടങ്ങിയത് .ആതിര പറഞ്ഞത് അനുസരിച്ചു ഞാനും അമ്മയുമായി അവളുടെ വീട്ടുകാരെ ചെന്നു കണ്ടു.എനിക്ക് സ്ഥിരമായി ജോലി ഇല്ലാത്തതുകൊണ്ടും എന്റെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയ കാര്യങ്ങൾ അവർക്ക് അറിയാവുന്നത്കൊണ്ടും ആതിരയുടെ വീട്ടുകാർ ഞങ്ങളുടെ കല്യാണത്തിന് സമ്മതിച്ചില്ല .
ഇറങ്ങി വന്നാൽ അവളെ എന്നെക്കൊണ്ട് ആവും വിധം നോക്കാമെന്ന് ഞാൻ അവളെ അറിയിച്ചു .വീട്ടുകാരെ ധിക്കരിച്ചു വരാൻ കഴിയില്ലെന്ന് അവള് എന്റെ മുഖത്ത് നോക്കി പറഞ്ഞു .”
“നൈസ് ആയി തേച്ചല്ലേ ?” അമല എന്നെ നോക്കി ചോദിച്ചു . ഞാൻ തിരിച്ചൊന്നു പുഞ്ചിരിക്ക മാത്രമാണ് ചെയ്തത് . അയ്യടാ ആരാ ഈ ചോദിക്കുന്ന എന്നോണം എൽന അമലയെ നോക്കി ഇളിക്കുന്നുണ്ടാർന്നു .അയ്‌ശേരി അപ്പൊ അവിടെയും ഒരു തേപ്പ് സ്റ്റോറി ഉണ്ടല്ലേ എന്ന് ഞാൻ മനസ്സിൽ ചിന്തിക്കവേ മേരി ചേച്ചി ഇടയ്ക്ക് കയറി സംസാരിച്ചു .
“എന്നിട്ടെന്തായി മോനെ ?”
“എന്താവാൻ? എന്റെ ഒരു സുഹൃത്ത് വഴി യൂ കെ യിൽ ഒരു നല്ല കോഴ്സ്ന് അഡ്മിഷൻ ഇപ്പൊ തരപ്പെട്ടിട്ടുണ്ട് . പക്ഷെ പൈസ കുറച്ചു ചിലവാകും . പക്ഷെ ഒരുപാട് വൈകിയിൽ ഇവിടെയുള്ള എല്ലാം കൂടെ അങ്ങട്ട് പോയി അതിന്റെ ഡിമാൻഡും ഇല്ലാതാക്കും .”
“ആ ബെസ്റ് ഇപ്പൊ പിന്നെ ആരും പോയിട്ടേ ഇല്ലല്ലോ യൂകെ യി ലേക്ക് ” എൽന എന്നെ നോക്കി പുച്ച ഭാവേനെ പറഞ്ഞു
“അങ്ങനല്ല എൽന . ഇപ്പൊ നല്ല പ്ലേസ്‌മെന് ഉണ്ട് .പക്ഷെ ഒന്ന് രണ്ടു വര്ഷം കൂടി കഴിഞ്ഞാൽ കുളമാവും .അതിനുള്ളിൽ എങ്ങനേലും അവിടെ എത്തണം . ലോൺ ഒന്നും സെറ്റ് ആവാതെ ആകെ വിഷമിച്ചിരിക്കുമ്പോളാ ജോണി ചേട്ടന്റെ വിളി വരുന്നത് .അച്ഛന്റെ സുഹൃത്തായിരുന്നു ജോണി ചേട്ടൻ പത്തങ്ങാടിയിൽ അച്ഛൻ ജോലി ചെയ്യുമ്പോൾ ഉള്ള കൂട്ട് . അച്ഛൻ അവിടെ ഒരു ഏക്കറിന് മുകളിൽ ഒരു വസ്തു വാങ്ങിയിട്ടിരുന്നു . അച്ഛന്റെ ഇപ്പോളത്തെ ഭാര്യ അത് വിൽക്കാൻ നോക്കുന്നുണ്ട് .പക്ഷെ ഞങ്ങളുടെ സമ്മതം വേണം അതിന് ”

Poli kidilam, bakhi ezhuthanam💦🥰♥️