അഹം – 1 43അടിപൊളി 

“അത് അമല , എൽനയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാ” ജോസപ്പേട്ടന്റെ ഭാര്യ മേരി ചേച്ചി എന്നെ നോക്കി പറഞ്ഞു .

“ഹൈ ” അമല എന്നെ നോക്കി പറഞ്ഞു

 

“ഹൈ ” ഞാൻ ഒരു ചമ്മലോടെ കൈയിൽ ഗ്ലാസും പിടിച്ചു പറഞ്ഞു .

“ഹ്മ്മ് നടക്കട്ടെ നടക്കട്ടെ ” അമല ഒന്ന് ചിരിച്ചു

ഹി ഹി എന്നൊരു മണ്ടൻ ചിരിയോടെ ഞാൻ ഒറ്റ വലിക്ക് രണ്ടാമത്തെ പെഗ്ഗും അകത്താക്കി .

“എങ്ങനിണ്ട് ഹരി കുട്ടാ മ്മ്‌ടെ സാധനം ” ജോസപ്പേട്ടൻ ടച്ചിങ്‌സ് എനിക്ക് തരവേ ചോദിച്ചു

“നല്ല ചാത്തൻ സാധനം ” ഞാൻ ടൗച്ചിങ്‌സ് കൊറിച്ചൊണ്ട് വളരെ സ്വാഭാവികമായി പറഞ്ഞു . അത് കേട്ടതും ജോസപ്പേട്ടന്റെ ഭാര്യയേയും എൽനയും അമലയും ഒന്ന് പൊട്ടി ചിരിച്ചു

“അപ്പന് ഇതിന്റെ വല്ല ആവശ്യമുണ്ടാ ” എൽന ചിരിച്ചുകൊണ്ട് ജോസപ്പേട്ടനെ നോക്കി .

“ന്തൂട്ടടി , ഹരി കുട്ടൻ ഒരു ജോക്ക് പറഞ്ഞതല്ലേ. അല്ല ഹരി നീ എവിടേക്കാ ?”

“പത്തങ്ങാടി ”

“ആഹാ പത്തങ്ങാടിയാ സ്ഥലം. മ്മ്ട അമല കൊച്ചു പത്തങ്ങാടിയാ ”

“പത്തങ്ങാടി അല്ല അപ്പ, അതിന്റെ അടുത്ത സ്റ്റോപ്പാ ഞാൻ “അമല തിരുത്തി .” ഇയാള് പത്തങ്ങാടി എവിടാ എനിക്ക് അവിടെ കുറച്ചു ഫ്രണ്ട്‌സ് ഉണ്ട് ”

“ഇല്ലാ , എന്റെ നാട് അവിടല്ല . അവിടെ ഒരു ആവശ്യത്തിന് പോവാ ”

“ന്ത്ട്ടാ ഇപ്പൊ വിശേഷം ?” ജോസപ്പേട്ടൻ വിടാൻ ഭാവമില്ല

“അപ്പാ ” ജോസപ്പേട്ടന്റെ കുത്തി കുത്തിയുള്ള ചോദ്യത്തിൽ സഹികെട്ട് എൽന ഒന്ന് മൂളി

“എന്റെ മോളെ ഇത് മ്മ്ടെ ഹരിയല്ലേ . ന്തൂട്ടാ ഇപ്പൊ മ്മ്ള് അറിയാൻ പാടില്ലാത്ത ഒരു കാര്യം ”

“ഒരു സ്ഥല കച്ചവടത്തിന് പൂവാ” ഞാൻ എൽനയെയും ജോസപ്പേട്ടനെയും നോക്കി പറഞ്ഞു

“ആഹാ , അപ്പൊ നിനക്ക് സ്ഥലത്തിന്റെ ഇടപാടാ ? കൊള്ളാം ”

“പത്തങ്ങാടിലോ ? സ്ഥലത്തിന്റെ ബിസിനസ്സോ ?” അമല സംശയ ഭാവേനെ പറഞ്ഞു .

“അല്ല എനിക്ക് ബിസിനസ് ഒന്നുമല്ല .ഇത് വേറെ ഒരു ” ഞാൻ കൂടുതൽ പറയാൻ താല്പര്യം ഇല്ലാത്തോണം നിർത്തി .

 

“ആഹ് അതാ ഞാനും വിചാരിച്ചു അവിടെ സ്ഥല കച്ചോടം ചെയ്യാൻ മാത്രം ഡിമാൻഡ് ഉള്ള സ്ഥലമല്ല . ഒരു തനി ഗ്രാമമാ “അമല എന്നോട് പറഞ്ഞു

“ശരിയാണല്ലോ , ന്ത്ട്ടാ ഹരി ഇപ്പൊ നിനക്ക് ആ കാട്ടു മൂക്കില് സ്ഥലത്തിന്റെ ഇടപാട് ” എന്നും ചോദിച്ചു ജോസപ്പേട്ടൻ ഒന്നൂടെ വലിച്ചു .

“ഈ അപ്പൻ , ചെന്നൈയിൽ നിന്ന് കയറിയപ്പോ മുതൽ കൂടിയാ. എന്തിനാ ഇങ്ങനെ കുത്തി ചോദിക്കണേ ആ ചേട്ടന് പറയാൻ താല്പര്യം ഇല്ലന്ന് മനസിലായില്ലേ ” എൽന ഒന്ന് കടുപ്പിച്ചു

“ഏയ് അങ്ങനെ പറയാൻ പറ്റാത്ത കാര്യമൊന്നും ഇല്ല എൽനാ . നിങ്ങള് ചെന്നൈയിൽ നിന്നാണോ ?”

“മ്മ്ളു തൃശ്ശൂര് . എൽനയെ ചെന്നൈയിൽ കോളേജ് ചേർക്കാൻ പോയതാ . ഡിഗ്രി അവിടെ തന്നെ ആർന്നു . ഇപ്പൊ പിജിക്ക് .” ജോസപ്പേട്ടൻ എന്നോട് പറഞ്ഞു .

“അമല മോള് എൽനയുടെ സീനിയർ ആയിരുന്നു കോളേജിൽ .ഇപ്പൊ ചെന്നൈ തന്നെ ജോലി. രണ്ടു പേരും ഒരു ഹോസ്റ്റലിലാ . ഞങ്ങളുണ്ട് എന്ന് പറഞ്ഞപ്പോ രണ്ടൂസം നാട്ടിലേക്ക് പോന്നു. ” മേരി ചേച്ചി ചേർത്തു .

“ഞാൻ ബാംഗ്ലൂർ ആർന്നു പഠിച്ചത് ” ഞാൻ അവരെ നോക്കി പറഞ്ഞു

“ആഹാ ” അമലയും എൽനയും ഒന്ന് ചിരിച്ചു .

“പഠിച്ചിറങ്ങിയിട്ട് കുറച്ചായാട്ടോ ”

“മോന് എത്ര വയസ്സായി ” മേരി ചേച്ചി ചോദിച്ചു

“ഇപ്പൊ 27 ”

“അപ്പൊ ന്ത്ട്ടാടാ സഥലത്തിന്റെ പരിപാടി ?” ജോസപ്പേട്ടൻ വീണ്ടും ചോദിച്ചു

“അയ്യോ എന്റെ അപ്പാ ” എൽന തലയ്ക്ക് കൈ വച്ചു

“ഹി ഹി …ഏയ് അത് വലിയ കാര്യമൊന്നുമല്ലന്നെ . എന്റെ അച്ഛൻ അവിടെ കുറച്ചു സഥലം വാങ്ങിയിട്ടുണ്ടുണ്ടാര്നു. അതിന്റെ ഒരു കച്ചവടമാ ”

“അപ്പൊ മോന്റെ അച്ഛന്റെ നാട് അവിടാല്ലെ ?” ജോസപ്പേട്ടൻ കാര്യം മനസിലായി എന്നോണം തലയാട്ടി

“അല്ല …,അച്ഛന്റെ നാടല്ല …”ഞാൻ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. പെട്ടെന്ന് എന്റെ മൗനത്തിൽ എന്തോ പ്രശ്നമുണ്ടെന്നോണം എല്ലാരും എന്നെ തന്നെ നോക്കി ഇരുന്നു .”അല്ല , മൊത്തം ഒരു ഡാർക്ക് സ്റ്റോറി ആണ് . ചുമ്മാ നിങ്ങളുടെ മൂഡ് കളയണ്ട ”

“അതെന്താടാ മ്മക്ക് പറ്റാത്ത ഒരു ഡാർക്ക്. നീ ഇതങ്ങട്ട് പിടിച്ചേ ” ജോസപ്പേട്ടൻ ഗ്ലാസ് വച്ച് നീട്ടി “ഒറ്റ വലിക്ക് അങ്ങട്ട് കുടിക്ക് , ന്നിട്ട് പറയാൻ പറ്റണാച്ച പറയ്‌ …നിർബന്ദോന്നൂല്യാട്ടാ “ജോസപ്പേട്ടൻ എൽനയെ നോക്കി ഇളിച്ചു കാണിച്ചു .എൽനയാവട്ടെ ഉവ്വ ഉവ്വ എന്ന രീതിയിൽ തലയാട്ടി . അവരുടെ ഭാവപ്രകടനങ്ങൾ കണ്ട് ഞങ്ങൾ എല്ലാരും ഒന്ന് ചിരിച്ചു .ഞാൻ ജോസപ്പേട്ടൻ പറഞ്ഞ പോലെ ഒറ്റ വലിക്ക് അകത്താക്കി ടച്ചിങ്‌സ് ഒന്ന് തൊട്ടു നക്കി

Updated: July 11, 2025 — 10:33 pm

1 Comment

Add a Comment
  1. Poli kidilam, bakhi ezhuthanam💦🥰♥️

Leave a Reply

Your email address will not be published. Required fields are marked *