അർത്ഥം അഭിരാമം – 4അടിപൊളി  

വിനയചന്ദ്രൻ പറഞ്ഞു..

” സനോജ്……….?”

എസ്. ഐ പുരികമുയർത്തി ചോദിച്ചു……

ഉള്ളിലുണ്ടായ നടുക്കം പുറമേ വരാതിരിക്കാൻ വിനയചന്ദ്രൻ പണിപ്പെട്ടു.

തന്നെക്കുറിച്ച് എല്ലാം അന്വേഷിച്ചിട്ടാണ് അയാൾ മുന്നിൽ വന്നിരിക്കുന്നത് എന്ന് വിനയചന്ദ്രന് മനസ്സിലായി..

” അതു തന്നെ ആള് … “

“ഇപ്പോൾ എവിടെപ്പോയി…… …? “

” ഭക്ഷണം വാങ്ങാൻ പോയതാ… “

” ആരാ ശിവരഞ്ജിനി……..?”

എസ്. ഐ യുടെ അടുത്ത ചോദ്യം പെട്ടെന്നായിരുന്നു…

ആ ചോദ്യത്തിനു മുൻപിൽ വിനയചന്ദ്രൻ ഒന്നു പകച്ചു …

“അ. തെന്റെ മോള്……… “

ഒന്നു വിക്കിയാണ് വിനയചന്ദ്രൻ പറഞ്ഞത് ..

“കാര്യങ്ങളൊക്കെ അറിയാം, കൂടുതൽ ചോദിച്ചു വിഷമിപ്പിക്കുന്നില്ല… …. “

” ചോദിക്ക് സാറേ… “

വിനയചന്ദ്രൻ പോയ ധൈര്യം തിരികെ പിടിച്ചു…

“മോൾ വിളിക്കാറുണ്ടോ… ….?”

ഒരു മിന്നൽ വിനയചന്ദ്രന്റെ ഹൃദയത്തിലൂടെ പാഞ്ഞു പോയി…

അയാൾ പെട്ടെന്നു തന്നെ തന്റെ മനോനില തിരികെ പിടിച്ചു …

“വല്ല കാലത്തും… കഴിഞ്ഞ ദിവസം വിളിച്ചത് ഒരുപാട് കാലം കൂടിയാ… …. “

” ഉം… “

ഒന്നിരുത്തി മൂളിയിട്ട് എസ്.ഐ എഴുന്നേറ്റു

“ഞങ്ങൾ അന്വേഷിക്കുന്നുണ്ട്…… “

വിനയചന്ദ്രൻ എഴുന്നേൽക്കാനായി ഭാവിച്ചെങ്കിലും സുനിൽ അയാളെ തടഞ്ഞു……

” വേണ്ട…… ഞങ്ങളിറങ്ങുന്നു …”

വാതിൽ കടന്ന് പൊലീസുകാർ ഇറങ്ങി..

വാഹനം സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടതിനു ശേഷം അയാൾ കുപ്പിയിൽ അവശേഷിച്ചിരുന്ന മദ്യം ഗ്ലാസ്സിലേക്കൊഴിച്ചു…

വെള്ളം ചേർത്ത് ഒറ്റ വലി വലിച്ച ശേഷം ചൂരൽക്കസേരയിലേക്കു ചാരി മിഴികളടച്ചു……

പൊലീസിന്റെ സൈബർ വിംഗ് പണി തുടങ്ങിയെന്ന് അയാൾക്ക് മനസ്സിലായി …

വളരെ കുറച്ചു സമയം മാത്രമേ തന്റെ മുന്നിലുള്ളൂ… ….

മുറിവേറ്റ തന്റെ കാലിലേക്ക് വിനയചന്ദ്രൻ തുറിച്ചു നോക്കിയിരുന്നു…

 

****          *****         *****        ******

 

ഒരു തമിഴ്നാട് രജിസ്ട്രേഷൻ റെയ്നോൾട്ട് ക്വിഡ് ഫാം ഹൗസിന്റെ മുറ്റത്തേക്ക് വന്നു നിന്നു…

രാവിലത്തെ ഭക്ഷണ ശേഷം സിറ്റൗട്ടിലിരിക്കുകയായിരുന്നു അജയ് യും അഭിരാമിയും …

കാർ വരുന്നതു കണ്ട് അഭിരാമി പിടഞ്ഞെഴുന്നേറ്റു…

കോ- ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്ന് വെളുക്കെ ചിരിച്ചു കൊണ്ട് മുനിച്ചാമി പുറത്തിറങ്ങി…

“മുനിച്ചാമി… ….”

അഭിരാമി ഭയം മാറി പിറുപിറുത്തു…

പോയ വഴിക്ക് മുനിച്ചാമിക്ക് ലോട്ടറി അടിച്ചോ എന്ന സംശയത്തിൽ അജയ് ഇരുന്നു……

“സൗഖ്യമാ തമ്പീ…..”

ഒരു കോട്ടൺ ക്യാരി ബാഗും തൂക്കി അയാൾ അവർക്കടുത്തേക്ക് വന്നു……

” നമ്മ ഊരിലെ സ്വീറ്റ്സ് താൻ… “

അയാൾ ബാഗ് അവനു നേരെ നീട്ടി …

അജയ് കൈ നീട്ടി അത് വാങ്ങി …

” ഒരു സർപ്രൈസ് കൂടി ഇറുക്ക്… “

“എന്താ… ….? “

അജയ് ചോദിച്ചു …

” നീങ്ക ഡ്രസ്സ് ചേഞ്ചു പണ്ണുങ്കോ തമ്പീ..”

മുനിച്ചാമി ചിരിയോടു കൂടി തന്നെ പറഞ്ഞു……

അടുത്ത നിമിഷം ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി.

മുനിച്ചാമിയുടെ അത്രയും പ്രായം തോന്നുകയില്ലെങ്കിലും ഏകദേശം അതേ കോലത്തിൽ ഒരാൾ…

അയാളും ചിരിച്ചു കൊണ്ട് തന്നെയാണ് പുറത്തിറങ്ങിയത്……

” ഇത് എന്നുടെ നൻപൻ.. സെൽവൻ..”

മുനിച്ചാമി അയാളെ അവർക്ക് പരിചയപ്പെടുത്തി…

അജയ് അയാളെ നോക്കി ചിരിച്ചു …

കാന്തല്ലൂരുള്ള സഹോദരിയെ കാണാൻ വന്നതാണ് മുനിച്ചാമിയുടെ സുഹൃത്തായ സെൽവൻ.. അയാൾ കാന്തല്ലൂരിന് പോകുന്ന വഴിയാണ്… കൂടെ പോയി സ്ഥലങ്ങളൊക്കെ ഒന്നു കണ്ടു വരാനാണ് മുനിച്ചാമി പറഞ്ഞ സർപ്രൈസ്……

അയാൾ സഹോദരിയുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴി അജയ് യേയും അഭിരാമിയേയും ഇവിടെ തിരികെ എത്തിക്കും……

” നീങ്ക പോയി പാത്തു വാ തമ്പീ… “

മുനിച്ചാമി നിർബന്ധിച്ചു..

“കാന്തല്ലൂരിന് ഇവിടെ നിന്ന് നല്ല ദൂരമില്ലേ… ….?”

അജയ് ചോദിച്ചു …

” ഈ മലയ്ക്കപ്പുറം താൻ കാന്തല്ലൂർ…… ഏള് കിലോമീറ്റർ ഡിസ്റ്റൻസ് ഇറുക്കും.”

അയാൾ ഇടതു വശത്തെ മലയിലേക്ക് കൈ ചൂണ്ടി പറഞ്ഞു …

കോടമഞ്ഞല്ലാതെ മറ്റൊന്നും മലയിലേക്ക് നോക്കിയ അവന് കാണാൻ സാധിച്ചില്ല …

” ഏള് കിലോമീറ്റർ താൻ ഫോറസ്റ്റ്… “

മുനിച്ചാമി കൂട്ടിച്ചേർത്തു…

പറയുന്നത് മുനിച്ചാമിയാണ്..

അജയ് മനസ്സിലോർത്തു.

“മാട്ടുപ്പെട്ടി, മൂന്നാർ വളി താൻ റോഡ്…”

” പോകാമല്ലേ അമ്മാ..?”

അജയ് അവളെ നോക്കി…

” നിന്റെ ഇഷ്ടം… ” അവൾ പുഞ്ചിരിച്ചു…

അമ്മയ്ക്കും സമ്മതക്കുറവില്ലെന്ന് അവന് മനസ്സിലായി.

അജയ് തന്റെ ബാഗിൽ ഒരു ജോഡി ഡ്രസ്സും കൂടി എന്നത്തെയും പോലെ എടുത്തു വെച്ചു……

കഴിഞ്ഞ രാത്രി ഇരുട്ടിൽ തപ്പി ഇറങ്ങിയ ഓർമ്മ വന്നപ്പോൾ ചാർജിലിട്ടിരുന്ന ചെറിയ ടോർച്ചും എടുത്തു..

ചുരിദാറും പാന്റും ധരിച്ച് അഭിരാമി റെഡിയായി…

മുനിച്ചാമി കൊണ്ടുവന്ന സ്വീറ്റ്സ് പകുതിയെടുത്ത് അവൻ ബാഗിലേക്ക് വെക്കുന്നത് അവൾ കണ്ടു…

“ചുമ്മാ…”

അവളെ നോക്കി അവൻ ചിരിച്ചു…

വീട് പൂട്ടിയത് അജയ് ആണ്.. അവൻ താക്കോൽ മുനിച്ചാമിക്കു നേരെ നീട്ടി…

” വേണ്ട. നീങ്ക വെച്ചുങ്കോ… “

തങ്ങളുടെ ബാക്കി സാധനങ്ങൾ അകത്തുള്ളതിനാലാകാം അയാളങ്ങനെ പറഞ്ഞതെന്ന് അവനു തോന്നി……

താക്കോൽ അവൻ ബാഗിലേക്കിട്ടു…

അജയ് കാറിന്റെ ഡോർ തുറന്നു ..

അഭിരാമി അകത്തേക്ക് കയറി..

” അമ്മായെ നല്ല പാത്തുക്കോ തമ്പീ… “

മുനിച്ചാമി പറഞ്ഞു.

“നൈറ്റ്ക്ക് ഫുഡ് നാൻ റെഡി പണ്ണലാ..”

അയാൾ കൂട്ടിചേർത്തു……

കാർ മൺറോഡിലൂടെ മുന്നോട്ടു നീങ്ങി…

മുനിച്ചാമി മയിൽവാഹനത്തിൽ പിന്നാലെ വരുന്നത് ഗ്ലാസ്സിലുടെ അജയ് കണ്ടു…

പിന്നീടാ കാഴ്ച മറഞ്ഞു……….

കാർ മെയിൽ റോഡിലേക്ക് കയറിയപ്പോൾ അജയ് ഒന്ന് തിരിഞ്ഞു നോക്കി…

ഫാം ഹൗസിലേക്കുള്ള വഴി ഓടി മറയുന്നത് അവൻ കണ്ടു.

കാർ വേഗമെടുത്തു തുടങ്ങി …

അപരിചിതൻ……….

അപരിചിതമായ വാഹനം……

അപരിചിതമായ നാട്…….

അഭിരാമി അവന്റെ വലത്തേ കയ്യിൽ ഒന്നു മുറുകെ പിടിച്ചു…

അവൻ എന്താ എന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കി…

ഒന്നുമില്ല എന്നവൾ കണ്ണടച്ചു കാണിച്ചു…

” സോങ് പോടട്ടെ തമ്പീ… “

പിന്തിരിയാതെ തന്നെ സെൽവൻ ചോദിച്ചു……

“ആമ……..”

അവൻ പറഞ്ഞു……

അവന്റെ തമിഴ് കേട്ട് അഭിരാമി നോക്കി ചിരിച്ചു…

രജനിയുടെ ബാഷ സിനിമയിലെ ഒരു പാട്ടിന്റെ രണ്ടു വരി പാടി പാട്ടുതീർന്നു……

അടുത്ത പാട്ടു തുടങ്ങി…

” റാ.. റാ. റാ റാമയ്യാ……………”

സൺ ടി.വിയിൽ പണ്ടെങ്ങോ ഈ പാട്ട് കേട്ടിട്ടുള്ളത് അജയ് ഓർത്തു…

സ്റ്റിയറിംഗ് വീലിൽ താളമടിച്ചാണ് സെൽവൻ ഡ്രൈവ് ചെയ്യുന്നത് …

എതിരെ വരുന്ന വാഹനങ്ങളെ വെട്ടിയൊഴിഞ്ഞ് ഓവർടേക്ക് ചെയ്തയാൾ കയറുന്നതു കണ്ട് ചില സമയങ്ങളിൽ അഭിരാമി കണ്ണുകൾ ഇറുക്കിയടച്ചു..

” അയാളോട് പതിയെ പോകാൻ പറയെടാ… “

“അണ്ണാ……. “

അജയ് വിളിച്ചു..

“ന്നാ തമ്പീ… തലൈവരുടെ ജയിലർ പാത്താച്ചാ… ?”

“ഇല്ല..”

“പാക്കവേണ്ടിയേ പടം… “

അയാൾ വിരലുയർത്തി സൂപ്പർ എന്നയർത്ഥത്തിൽ കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *