“ഒന്നുല്ല…….” അവൾ പറഞ്ഞൊപ്പിച്ചു
“എന്നാ നിങ്ങളിരിക്ക് ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം …….” സൈന ബ അടുക്കളിയിലേക്ക് പോയി
ഹന്ന ഹാളിൻ്റെ ചുറ്റുമൊന്നു കണ്ണോടിച്ചു അവിടെ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലതികവും സലുവിൻ്റെയായിരുന്നു
റാഷി മുകളിലേക്ക് കയറ പോവുന്നത് കണ്ട ഹന്നയും അവനെ പിന്തുടർന്നു
അവർ രണ്ടു പേരും ഒരു മുറിയിലേക്കാണ് കയറിയത്
ഒറ്റ നോട്ടത്തിൽ തന്നെ ഹന്നക്കത് സലുവിൻ്റെ റൂമാണെന്ന് മനസ്സിലായി
പെട്ടന്നവളുടെ കണ്ണുകൾ ഭിത്തിയിൽ തൂക്കിയിട്ട ഒരു ഫോട്ടോയിൽ ഉടക്കി, സലുവിൻ്റെ അപ്പുറവും ഇപ്പുറവും നിന്ന് അവൻ്റെ ഇരു കവിളുകളിലും ഉമ്മ വെച്ചു നിൽക്കുന്ന റാഷിയും മിന്നുവുമായിരുന്നു ഫോട്ടോയിൽ
അവളതിൻ്റെ അടുത്തേക്കു ചെന്നു
“ ഞങ്ങൾ എഴാം ക്ലാസിൽ പഠിക്കുമ്പോ എടുത്തതാ…..” റാഷി പറഞ്ഞു കൊടുത്തു
മറുപടിയായി അവളൊന്നു മൂളി
“ഹന്ന ………”
അവൻറെ വിളി കേട്ട് തിരിഞ്ഞ അവളുടെ തൊട്ടു മുമ്പിലായി അവൻ വന്നു നിന്നു
അവനെ തൊട്ടടുത്തേക്കു വന്നതിൻ്റെ ഞെട്ടൽ മാറുന്നതിനുമുമ്പ് തന്നെ റാഷി അവളുടെ കൈയ്യിലേക്ക് ഒരു സ്വർണ മോതിരം ഇട്ടു കൊടുത്തു
“ ഇതെൻ്റെ മമ്മിൻ്റെ മോതിരമാണ് …..ഇനി ഇത് നിൻ്റെ കയ്യിലാണ് കിടക്കേണ്ടത് ” അവനെ നോക്കി സ്തപിച്ചു നിൽക്കുന്ന അവളുടെ നേരെ വിരൽ ഞൊടിച്ചു കൊണ്ടവൻ പറഞ്ഞു
“എന്തുപറ്റി ……..” അവളുടെ കണ്ണ് നനഞ്ഞതു കണ്ടവൻ ചോദിച്ചു
“ ഒന്നുല്ല ഹോസ്റ്റലിൽ കയറാൻ സമയമായി……”നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാൻ വേണ്ടി തിരിഞ്ഞു നിന്നവൾ മറുപടി പറഞ്ഞു
“ശരി …… ഉമ്മ ചായ ഉണ്ടാക്കിയിട്ടുണ്ടാവും അത് കുടിച്ച് പോവാം “റാഷി അവളേം കൊണ്ട് താഴേക്ക് നടന്നു
&&&&&&&&&&&&&&&&&&&&&&&&&&&&&&&
രണ്ടാം സെമസ്റ്റർ പകുതി കഴിഞ്ഞ് കോളേജ് ഇല്ലാതിരുന്ന ഒരു വ്യഴാഴ്ച ബിസ്നസ് ക്ലബിൻ്റെ മീറ്റിങ്ങ് അറ്റൻ്റ് ചെയ്ത് കോളേജിൽ നിന്നും തിരിച്ചു പോവുന്ന വഴി കോളേജിൽ നിന്നും അൽപം മാറിയുള്ള ചായ കടിയിൽ നിന്നും
ചായ കടയുടെ എതിർവശത്തുള്ള പഞ്ചായത്ത് ഉപരോധിക്കുന്ന കുറച്ച് പാർട്ടിക്കാരേയും അവരെ ബാരിക്കേഡു വെച്ച് തടഞ്ഞു നിർത്തിയ പോലീസുകാരേയുമെല്ലാം കണ്ടു കൊണ്ട് പതിയെ പതിയെ ചായ ഊതി ഊത ഊതി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു സലു
പെട്ടന്നാണ് അവൻ്റെ ശ്രദ്ധ ഇളം ഗോൾഡൻ കളർ ചുരിധാറു ധരിച്ചു ആ സമരത്തിൻ്റെ ഇടയിൽ കൂട പഞ്ചായത്തിലേക്ക് പോവാൻ ശ്രമിക്കുന്ന സനയിൽ പതിഞ്ഞത്
“ചാർജ്…….” പ്രധിഷേധക്കാർ എറിഞ്ഞ കല്ല് പോലീസിൻ്റെ നേരെ എത്തിയതും മുമ്പിലെ പോലീസുകാരൻ്റെ ശബ്ദം മൈക്കിൽ മുഴങ്ങി
സമരക്കാർക്കു നേരെ പോലീസ് ഇരച്ചെത്തി
കുടിച്ചു കൊണ്ടിരുന്ന ഗ്ലാസ് നിലത്തിട്ടു കൊണ്ട് സലു അവിടേക്ക് പാഞ്ഞു
സ്കോളർഷിപ്പിനു വേണ്ടിയുള്ള ഒരു പേപ്പർ മേടിക്കാനാണ് സന ഹോസ്റ്റലിൽ നിന്നും പഞ്ചായത്തിലേക്ക് വന്നത്, പഞ്ചായത്തിനു മുമ്പിലുള്ള കൂട്ടം കണ്ടവൾ തിരിച്ചു പോവാൻ വിചാരിച്ചിരുന്നതായിരുന്നു , പക്ഷേ ‘സ്കോളർഷിപ്പിനപേക്ഷിക്കാൻ ഇനി കുറച്ചു ദിവസങ്ങളേ ബാക്കിയൊള്ളു എന്നതു കൊണ്ടവൾ സമരത്തിനിടയിലൂടെ അകത്തേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് പോലീസ് പാഞ്ഞു വന്നത്.
പെട്ടന്ന് അവൾക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല അവൾ തരിച്ചു. നിൽക്കുകയായിരുന്നു. ചുറ്റു അടികൊണ്ട് അളുകൾ നിലവിളിക്കുന്നതും കരയുന്നതു കേട്ടവൾ പേടിച്ച് കരയാൻ തുടങ്ങി,
നിറഞ്ഞു വന്ന കണ്ണുകളിൽ അവളുടെ നേരെ ഒരാൾ ഓടി വരുന്നതവൾക്ക് അവൾക്ക് അവ്യക്തമായി കാണാമായിരുന്നു. അയാൾ ഓടി വന്നവളെ പിടിച്ചു വലിച്ചു നെഞ്ചോടു ചേർത്തു
സലു റോഡ് ക്രോസ് ചെയ്ത് ആൾക്കൂട്ടത്തിനിടയിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന സനയുടെ അടുത്തേക്ക ആളുകളെ തട്ടി മാറ്റികൊണ്ടോട്ടിയെത്തി
അപ്പോഴഴേക്ക് പോലീസുകാർ അവളുടെ അടുത്തെത്തിയിരുന്നു, അതൊന്നും ശ്രദ്ധിക്കാതെ നിൽക്കുന്ന അവളെ വലിച്ചു നെഞ്ചോട് ചേർത്ത് നിർത്തി കൊണ്ടവൻ അവളെ തല്ലാൻ ലാത്തി ഓങ്ങിയ പോലീസുകാരനെ ചവിട്ടി വീഴ്ത്തി
