അവളൊരു ഇളിഞ്ഞ ചിരിയിൽ മറുപടിയൊതുക്കി
രാത്രി ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് സലു മരുന്ന് കഴിച്ചതിൻ്റെ ക്ഷീണത്തിൻ മിന്നുവിൻ്റെ മടിയിൽ തല വെച്ച് മയങ്ങിയിരുന്നു
“മിന്നു……”
“മ്മ് ….” സലുവിൻ്റെ തലയിലൂടെ വിരലോടിച്ചു കൊണ്ടവൾ റാഷിയുടെ വിളികേട്ടു
“ ഞാൻ വിചാരിച്ചിരുന്നത് സലു സനയോട് ഇഷ്ടം പറഞ്ഞത് കുറ്റബോധം കൊണ്ടാണെന്നാണ് പക്ഷേ അവന് സനയെ എത്ര ഇഷ്ടമാണെന്ന് ഇന്നെനിക്ക് മനസ്സിലായി”റാഷി സലുവിൻ്റെ മുഖത്തു നോക്കി പറഞ്ഞു നിർത്തി
“അവളെ ഇവന് എന്നെക്കാളുമൊക്കെ ഇഷ്ടമുണ്ടാവോ…..? ” മിന്നുവിൻ്റെ കൈ അപ്പോഴും സലുവിൻ്റെ തലയിലായിരുന്നു
“ആ….. എനിക്കറിയില്ലാ ….” അൽപ നേരം ചിന്തിച്ച് റാഷി ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു
&&&&&&&&&&&&&&&&&&&&&&&&&&&&&&&
കോളേജിലെ പുളിമരചോട്ടിൽ ഇരിക്കുകയായിരുന്നു സലുവും സനയും
“നിനക്കെന്തു പറ്റി……..”സലു പറയുന്നതൊന്നും ശ്രദ്ധിക്കാതെ എന്തോ ആലോചിച്ചിരിക്കുന്നവളോടവൻ ചോദിച്ചു
“ഇപ്പോ എങ്ങനെയുണ്ട്……..” അവളവൻ്റെ തലയിലേക്ക് ചൂണ്ടി
“എനിക്ക് കുഴപ്പമൊന്നുമില്ല ……” അവൻ കണ്ണടച്ചു കാണിച്ചു
“സ്കോളർഷിപ്പിൻ്റെ ആവിശ്യത്തിനു വേണ്ടി………”
“നീ എന്തിനാ എല്ലാ കാര്യത്തിനും ഇങ്ങനെ കണ്ണ് നിറക്കുന്നത്, കണ്ണ് തുടക്ക്…… ” അവൾ കലങ്ങിയ കണ്ണുമായി അന്ന് നടന്നത് വിവരിക്കാൻ തുടങ്ങിയപ്പോഴേക്ക് സലു അവളെ തടഞ്ഞു
“അത് ….അത് ഞാൻ കാരണമല്ലേ …….” അവൾ വിതുമ്പി കൊണ്ട് പറഞ്ഞു
“ നീയാണേ എൻറെ തലക്ക് തല്ലിയത് ” അവൻറെ മുഖത്ത് ചിരി
അവൻ കളിയാക്കിയതാണെന്ന് മനസ്സിലായ അവളുടെ മുഖം കൂർത്തു
“ നീ ഇങ്ങനെ ഏത് കാര്യത്തിനും കരയാൻ നിക്കരുത് …… ” സലു അവളുടെ കൈയ്യിലേക്ക് അവൻറെ കൈ ചേർത്തു വെച്ചു
പെട്ടന്നു തന്നെ വിതുമ്പി കൊണ്ടിരുന്ന അവൾ ഞെട്ടി, പ്രേമിക്കാൻ തുടങ്ങിയിട്ട് കുറച്ചായെങ്കിലും അപൂർവമായി പരസ്പരം കാണുന്ന അവർ ഇത് വരെ ദേഹത്ത് തൊട്ടിട്ടില്ലായിരുന്നു
അവളുടെ മുഖത്തെ ഞെട്ടൽ കണ്ട് സലു കൈയ്യെടുത്തു
“നിനക്ക് എന്തെങ്കിലും സങ്കടമുണ്ടോ……..” കുറച്ചു സമയമായി നിശബ്ദദയെ ബേദിച്ചു കൊണ്ട് സലു ചോദിച്ചു
“എന്ത് സങ്കടം …….. ”
“നിൻ്റെ മുഖത്ത് എപ്പോഴും കാണുന്നത് പരവേശമായിരുന്നു പക്ഷേ ഇന്ന് ഒരു തരം വേറെയൊരു ഭാവം സങ്കടവും കുറ്റബോധവുമൊക്കെ പോലെ ……”സലു വ്യക്തമാക്കി
“നിനക്ക് തോനുന്നതാവും ……..” അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
“ന്നാ ഒക്കെ ” അവനതിന് മറുപടിയും കൊടുത്തു
&&&&&&&&&&&&&&&&&&&&&&&&&&&&&&&
ദിവസങ്ങൾ കടന്നുപോയി അവരെല്ലാം കസെക്കൻ്റിയറിൻ്റെ അവസാനത്തേക്കെത്തിയിട്ടുണ്ടായിരുന്നു, ഹന്നയും റാഷിയും ഇപ്പോ അവരുടെ കോളേജ് പ്രണയം ആസ്വതിക്കുകയാണ് സനക്കിപ്പോഴും പേടി മാറിയിട്ടില്ല സലുവും സനയും പരസ്പരം കാണുന്നത് തന്നെ കുറച്ചായിരുന്നു
അങ്ങനെ ഒരു ദിവസം ഉച്ചക്ക് മിന്നുവും റാഷിയും സലുവും കോളേജ് കാൻ്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു
കഴിച്ചു കഴിഞ്ഞ റാഷിയും സലുവും കൈ കഴുകി വരാനായി എഴുന്നേറ്റു പോയി മിന്നു അപ്പോഴും കോഴി ബിരിയാണിയുമായി മല്ലിടുകയാണ്
പെട്ടന്ന് കാൻ്റീനിൻ്റെ വാതിൽക്കൽ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് അറേഴ് പേര് കോളേജ് ചെയർമാൻ്റെ പുറകെ ഓടി വരുന്നതാണ് അവരുടെയൊല്ലാം കയ്യിൽ മരത്തടികളും ഇരുമ്പ് പൈപ്പും ഹോക്കി സ്റ്റിക്കുകളുമുണ്ട്, മിന്നുവിൻ്റെ ടേബിളിൻറെ മുന്നിലിട്ട് അവരവനെ പിടിച്ചു മിന്നുവിൻ്റെ ടേബിളിൽ കിടത്തി രണ്ട് പൊട്ടിച്ച ശേഷം വലിച്ചു നിലത്തിട്ടു വട്ടം നിന്ന് ചവിട്ടി കൂട്ടാൻ തുടങ്ങി, അതിനിടയിൽ മിന്നുവിൻ്റെ ഫോൺ അവരുടെ ഇടയിലേക്ക് വീണിരുന്നു
