അവൻ്റെ നെഞ്ചിൽ നിന്നും തല ഉയർത്തി നോക്കിയ ഹന്ന കാണ്ടത് സലുവിൻ്റെ മുഖമാണ്
ഇരുട്ടിൽ വെട്ടം കണ്ട പോലെ അവളുടെ ഉള്ളിൽ ആശ്വാസം നിറഞ്ഞു
തങ്ങളുടെ നേരെ വന്ന അടുത്ത ലാത്തി കൈ കൊണ്ട് തടുത്ത് അത് വീശിയ പോലീസുകാരനെ തള്ളി വീഴ്ത്തി കൊണ്ടവൻ അവളെയും വലിച്ചു കൊണ്ടോടി
ഓടുന്നതിനിടയിൽ പോലീസിൻ്റെ അടി സലുവിൻ്റെ തലക്ക് കൊണ്ടിരുന്നു പക്ഷേ അവനതൊന്നും കാര്യമാക്കാതെ പാഞ്ഞ് അവളെയു കൊണ്ട് കുറച്ച് ദൂരത്തെത്തി
“നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ……” അവനവളോട് ചോദിച്ചു
ചോദ്യത്തിന് മറുപടിയൊന്നും പറയാതെ തൻ്റെ തലയിലേക്ക് നോക്കി നിൽക്കുന്നവളെ കണ്ട് സലു അവൻറെ തലയൊന്ന് തൊട്ടു നോക്കി
തലയിലെ മുറിവിൽ നിന്നും ചോര അവൻ്റെ കയ്യിൽ പറ്റി
“ഇത് കുഴപ്പമൊന്നുമില്ല …….. നീ ഹോസ്റ്റലിലേക്ക് പൊയ്ക്കോ.” പോക്കറ്റിൽ നിന്നും ഒരു കർച്ചീഫെടുത്ത് തലയിൽ കെട്ടി
ഒരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി
“ചേട്ടാ…. ഹോസ്പിറ്റലിലേക്ക് വിട്ടോ….”
അപ്പോഴും അവനെ തന്നെ നോക്കി നിൽക്കുന്ന ഒന്നുമില്ലെന്ന് കണ്ണടിച്ചു കാണിച്ച് അവൻ ഓട്ടോകാരൻ്റെ തോളിൽ തട്ടി പോവാൻ ധൃതി കൂട്ടി
&&&&&&&&&&&&&&&&&&&&&&&&&&&&&&&
ഹോസ്പിറ്റലിൽ എത്തി മുറിവ് കെട്ടി കാഷ്വാലിറ്റിയിലെ ബെഡിൽ ഇരിക്കുമ്പോഴാണ് റാഷിയും മിന്നുവും ഓടി പാഞ്ഞ് വന്നത്
“എന്താടാ ……. എന്തു പറ്റി “റാഷി ചേദിച്ചു
ഓട്ടോയിൽ പോരുന്ന വഴി സലു റാഷിയെ വിളിച്ച് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞിരുന്നു
രണ്ടു പേരുടേയും മുഖത്തെ പരിഭ്രമം കണ്ട് സലു അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി, മുറിവ് അത്ര പ്രശ്നമുള്ളതല്ലെന്ന് കാണിച്ച് കൊടുക്കുകയും ചെയ്തു
സലുവിനെ ഇരുത്തിയിട്ടു
ള്ള കിടക്കയിൽ അവന് ഇരുവശത്തുമായി അവർ രണ്ടു പേരും ഇരുന്നു
“ വേദനയുണ്ടോടാ…….” മിന്നു സലുവിൻ്റെ തലയിൽ തൊട്ടു നോക്കി കൊണ്ട് ചോദിച്ചു
“ഇല്ല ടീ …… തല പൊട്ടിയാ പിന്നെ ഭയങ്കര സുഖമായിരിക്കില്ലേ…..” മറുപടി റാഷിയുടെ അടുത്തു നിന്നാണ് വന്നത്
മിന്നു റാഷിയുടെ തലക്കൊന്ന് കൊടുത്തു കൊണ്ട് സലുവിൻ്റെ തോളിലേക്ക് ചാരി
“ഇപ്പോ എങ്ങനെയുണ്ട്…..” അവരുടെ സംസാരത്തിനിടക്ക് അവിടേക്ക് കടന്നുവന്ന ഡോക്ടർ ചോതിച്ചു
“കുഴപ്പൊമൊന്നുമില്ല……..”സലുവിൻ്റെ മറുപടി
“ഇന്നൊരു ദിവസം ഒബ്സർവേഷനിൽ കിടക്കണം നാളെ ഡിസ്ചാർജ് എഴുതാം…. ” ഡോക്ടറവനെ പരിശോധിച്ചു കൊണ്ട് പറഞ്ഞു
ഹോസ്പിറ്റലിലെ അത്യാവശ്യം സൗകര്യമുള്ള ഒരു Alc മുറിയിലായിരുന്നു സലു
സൈനബയോട് വിളിച്ച് അവർ റാഷിയുടെ വീട്ടിലാണെന്നാണ് പറഞ്ഞിട്ടുള്ളത്
വാതിലിലെ മുട്ട് കേട്ട് ഒന്നു മയങ്ങിയിരുന്ന സലു കണ്ണ് തുറന്നു അപ്പോഴേക്ക് മിന്നു പോയി വാതിൽ തുറന്നു കൊടുത്തിരുന്നു. ഭക്ഷണ പൊതികളുമായി റാഷി അകത്തേക്കു കയറി
“ ഉമ്മ വിളിച്ചിരുന്നു, ഞാനൊരു വിധത്തിൽ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട് …” റാഷി ബൈസ്റ്റാൻ്റേഴ്സിൻ്റെ കിടക്കയിലേക്ക് ഇരുന്നു
“നാളെ എന്തായാലും ഉമ്മ അറിയും….. ഇന്നിനി ഇപ്പോ ഇതറിഞ്ഞാ ടെൻഷനടിച്ച് ഓടി ഇങ്ങോട്ടു വരാതിരിക്കാനാ ഞാൻ ആരോടും പറയണ്ടാന്നു പറഞ്ഞത് …….” സലു കട്ടിലിൽ എഴുന്നേറ്റിരുന്നു
മറുപടിയായി റാഷി ഒന്നു മൂളി
“നീ എന്താ ചത്ത കോഴിയെ പോലെ ഇരിക്കുന്നത് ” എന്തോ ആലോചിച്ചു ഇരിക്കുന്ന മിന്നുവിനെ ഒന്നു തട്ടി കൊണ്ട് സലു ചോദിച്ചു
“ഒന്നുല്ല…… നീ കഞ്ഞി വാങ്ങിയിട്ടില്ലേ…….” ബെഡിൽ നിന്നെഴുന്നേറ്റ് ഭക്ഷണത്തിൻ്റെ കവറുകൾ നോക്കി അവൾ ചോദിച്ചു
“ കഞ്ഞിയോ ……. ആർക്ക്….? നീ കഞ്ഞിയാണോ കുടിക്കുന്നത് ” റാഷി മിന്നുവിനെ സംശയത്തോടെ നോക്കി
“ അല്ല ഇവന് കഞ്ഞിയല്ലെ കുടിക്കാൻ പറ്റൂ….”
“അവന് ഞാൻ നല്ല ചൂട് പൊറോട്ടയും നല്ല തേങ്ങ കൊത്തിട്ട ബീഫും വാങ്ങിയിട്ടുണ്ട് …..” റാഷി എഴുന്നേറ്റ് ഭക്ഷണത്തിൻ്റെ കവർ തുറന്നു
“ കഞ്ഞി മാത്രം കുടിക്കാൻ ഞാനെന്താ ഇവിടെ ചാവാൻ കിടക്കാ….”സലു മിന്നുവിനെ കൂർപ്പിച്ചു നോക്കി
