ആത്മസഖി – 2 8

ഫോൺ നിലത്തേക്കു വീണത് കണ്ടവൾ ഗുണ്ടകൾ തീർത്ത വട്ടത്തിനിടയിലേക്ക് കയറി അവളുടെ ഫോണെടുക്കാൻ നോക്കി

“എങ്ങോട്ടാടീ………” മിന്നു നുഴഞ്ഞുകയറാൻ നോക്കുന്നത് കണ്ട് നേതേവ് എന്നു തോന്നുന്ന ഒരുത്തൻ അവളോട് ചോദിച്ചു

“ എൻ്റെ ഫോൺ ” അയാളുടെ മുമ്പിൽ കിടക്കുന്ന ഫോണിലേക്കവൾ വിരൽ ചൂണ്ടി

“ആനകാര്യത്തിൻ്റെ എടേലാണോ ടി നിൻ്റെ ചേന കാര്യം ” എന്നു പറഞ്ഞയാൾ ഫോണ് ചവിട്ടി പൊട്ടിച്ചു

“ഡാ……”അതുകണ്ട് സമനില തെറ്റിയ അവൾ അടുത്ത നിമിഷം അവനെ അടിക്കാനായി കൈ വീശി

പക്ഷേ അയാളത് പിടിച്ചു വെച്ച് തിരിച്ചൊന്നു കൊടുത്തു, അയാളുടെ കരുത്തും വേഗതയും കാരണം അവൾക്കത് തടുക്കാൻ കഴിഞ്ഞില്ല

അവളുടെ ചെവിയിൽ കൂടി എന്തൊക്കെയോ മൂളി പറന്നു കൊണ്ടിരുന്നു, ഭൂമി മുഴുവൻ ചുറ്റുന്നത് പോലെ. തല കറങ്ങി വീഴാൻ പോയവളെ ബലമുള്ള ഒരു കൈ താങ്ങി, അടിയുടെ ആഘാതത്തിൽ കണ്ണ് നേരെ

നിൽക്കുന്നില്ലെങ്കിലും ആ കൈകൾ അവൾ തിരിച്ചറിഞ്ഞിരുന്നു

തുടരും……..

അഭിപ്രായങ്ങൾ അറിയിക്കണേ…..

Leave a Reply

Your email address will not be published. Required fields are marked *