ആനയും അണ്ണാനും 27

പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. പത്തു മണിക്കു ശേഷം കോഴിക്കോട് നിക്കുന്നത് അത്ര നല്ലതല്ല. പണ്ടൊരു ദിവസം ഞാനും ജംഷീയും ചാലിയത്ത് വണ്ടി നോക്കാൻ വന്നിട്ട് പോകുന്ന വഴിക്ക് ബേപ്പൂര് ബസ്റ്റാൻഡിൽ മൂത്രമൊഴിക്കാൻ കയറിയിട്ട് അവിടന്ന് മൂത്രമൊഴിക്കാതെ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഫറോക്ക് കഴിഞ്ഞ് റോഡ് സൈഡിലാ പാവം മൂത്രം ഒഴിച്ചത്.

ആ ഓർമ്മ ഉള്ളതുകൊണ്ട് രേണുവിനെ നിർബന്ധിച്ച് കരക്കു കയറ്റി. ഞങ്ങള് രണ്ടാളും നനഞ്ഞ് പുതുങ്ങിയിട്ടുണ്ട്.അങ്ങനെ തന്നെ വണ്ടി ഓടിച്ചു.

 

******

 

വീട്ടിലെത്തിയപ്പോ മണി പന്ത്രണ്ട് കഴിഞ്ഞു. കാറ്റടിച്ചിട്ടാണോ എന്തോ ഉടുപ്പൊക്കെ ഉണങ്ങിയിട്ടുണ്ട്.

“കണ്ണാ കുളിച്ചിട്ട് കിടന്നാൽ മതി. ഉപ്പുവെള്ളത്തിൽ മറിഞ്ഞതല്ലേ. തലമുടിയിലൊക്കെ മണലുണ്ടാവും. ഉടുപ്പൊക്കെ ആ ബക്കറ്റിലിട്ടാ മതി”

മുണ്ടും ഷർട്ടും ബക്കറ്റിലിട്ട് ഞാൻ കുളിക്കാൻ കയറി. രേണു ബാത്ത് റൂമിൻ്റെ വാതിലിൽ തട്ടുന്നുണ്ട്.

“കണ്ണാ വാതിൽ തുറക്ക്. ഞാൻ തലമുടി കഴുകിത്തരാം”

 

ഇന്നാളൊരു ദിവസം മാനുക്കാൻ്റെ ഥാറും കൊണ്ട് മുഴുപ്പിലങ്ങാട് ബീച്ചിലൊന്ന് പോയി. അവിടെ ഷോ കാണിച്ച് വണ്ടി മറിഞ്ഞു. അവസാനം നാട്ടുകാരൊക്കെ കൂടി ഉന്തി നിവർത്തി തന്നു. ഭാഗ്യത്തിനൊന്നും പറ്റിയില്ല. രേണുവിനോട് ബീച്ചിൽ ഫുട്ബോൾ കളിച്ചപ്പോ വീണതാന്നാ പറഞ്ഞത്. പിന്നെ രണ്ട് ദിവസം മുടി ചീകുമ്പോഴൊക്കെ മണൽ വീഴുമായിരുന്നു.

 

ഞാൻ വാതിൽ തുറന്നു. സാരി അഴിച്ച് ബക്കറ്റിലിട്ട് രേണു അകത്തേക്ക് കയറി.ഞാൻ രേണുവിനെ ആപാദചൂഡം വീക്ഷിച്ചു. ചന്തിക്കൊപ്പം നിൽക്കുന്ന നല്ല ഉള്ളുള്ള മുടി പരത്തി മെടഞ്ഞ് തുമ്പ് കെട്ടിയിട്ട് കഴുത്തിൽ മാങ്ങ മാലയും കാതിൽ സ്വർണ്ണത്തിൽ ചുവന്ന കല്ലുവെച്ച ജിമുക്കിയും കാലിൽ വെള്ളി പാദസരവും. പോരാഞ്ഞിട്ട് ഒരിത്തിരി മഞ്ഞ കലർന്ന വെളുത്ത ശരീരം ഒന്നുകൂടി എടുത്ത് കാണിക്കുന്ന ചുവന്ന ബ്ലൗസും വെള്ള പാവാടയും.ആ വേഷത്തിൽ നിൽക്കുന്ന രേണുവിൻ്റെ മോഹനരൂപം കണ്ടിട്ട് രാജാ രവിവർമ്മ ചിത്രത്തിലെങ്ങാണ്ട് കണ്ട യക്ഷിയെ ഓർമ്മ വന്നു.

“അമ്മ കുട്ടിക്ക് ഒരരഞ്ഞാണം കൂടെയുണ്ടെങ്കിൽ കറക്റ്റ് യക്ഷി തന്നെ”

”എന്നാ നീയൊരെണ്ണം വാങ്ങിത്താടാ. യു ട്യൂബ് ചാനലീന്ന് പൈസ കിട്ടുന്നതല്ലേ”

“ഞാനേ ഇടുക്കിയിൽ പോയി വരുമ്പം വാങ്ങി വരാട്ടോ”

ഞാൻ കവിളിൽ ഒരുമ്മ കൊടുത്തു.

“കിന്നാരം നിർത്തിയിട്ട് അങ്ങോട്ടിരിക്ക്”

ഞാൻ വേഗം ക്ലോസറ്റിൻ്റെ അടപ്പ് താഴ്ത്തി അതിനു മുകളിലിരുന്നു.

രേണു ഹാൻഡ് ഹെൽഡ് ബിഡെയ് എടുത്ത് തലയിൽ വെള്ളം സ്പ്രേ ചെയ്തു മുടി മുഴുവൻ നനച്ചു. മറ്റേ കൈയെത്തിച്ച് ഷാംപൂ ബോട്ടിലെടുത്തു. അത് തുറന്ന് എൻ്റെ നെറുകയിൽ ഇറ്റിച്ചു.നല്ല സുഖമുള്ളൊരു തണുപ്പ് ഉച്ചി മുതൽ താഴോട്ട് വ്യാപിക്കാൻ തുടങ്ങി.

ഞാൻ തേക്കുമ്പോ ഇങ്ങനെ ഒന്നും തോന്നലില്ലല്ലോ.രേണു തേച്ചു തരുന്നതുകൊണ്ടാകും. ഞാൻ രേണുവിനെ ഇടുപ്പിലൂടെ കൈകോർത്ത് ചുറ്റിപ്പിടിച്ച് വലിച്ചടുപ്പിച്ചു വയറിൽ തല പൂഴ്ത്തി കണ്ണടച്ച് ഇരുന്നു. രേണു ആ ഷാംപൂ തലയോട്ടി മുഴുവൻ തേച്ചു പിടിപ്പിച്ചു. തഴമ്പൊന്നുമില്ലാത്ത മൃദുലമായ കൈ കൊണ്ട് തലമുടിയിലൂടെ പല പ്രാവശ്യം വിരലോടിച്ചു മസ്സാജ് ചെയ്തു കൊണ്ട് മുടിയിൽ ഷാംപൂ തേച്ചു പിടിപ്പിച്ചു. രേണുവിൻ്റെ മസാജിങ്ങിൻ്റെ സുഖത്തിൽ ലയിച്ച് നെഞ്ചിൻ്റെ ചൂടു പറ്റി ലോകാവസാനം വരെ ഇങ്ങനെ ഇരിക്കണം.

രേണു തലോടൽ കൊണ്ട് വീണ്ടും എനിക്ക് ജീവൻ വെപ്പിച്ചു.

ഓ ഗോഡ്, ഐ ഹാവ് നെവർ ഫെൽറ്റ് സൊ എലൈവ് ബിഫോർ. ഇറ്റ് ഫീൽസ് സോ ഫൻ്റാസ്റ്റിക് റ്റു ബി അലൈവ് എഗെയ്ൻ. റ്റു ബി ഹെൽഡ് ലൈക് ദിസ്. റ്റു ബി ലവ്ഡ് ലൈക് ദിസ്.

“രേണുവിന് ഒരു ഹാൻഡ് മോഡലാവാട്ടോ. നല്ല ഭംഗിയുള്ള കൈയാണ്”

രേണു ഒന്നു പുഞ്ചിരിച്ചു. ബിഡെയ് എടുക്കാതെ കപ്പിൽ തണുത്ത വെള്ളം കോരിയൊഴിച്ചു ഷാംപൂ കഴുകി കളഞ്ഞു. വെള്ളം വീണ് രേണുവും നനഞ്ഞു.

“ഉടുപ്പൂരി ആ ബക്കറ്റിലിട് രേണൂ. ഞാൻ കുളിപ്പിച്ചു തരാം”

Leave a Reply

Your email address will not be published. Required fields are marked *