ആനയും അണ്ണാനും 27

“ഇതൊക്കെ എന്നു തുടങ്ങി രേണു”?

“തുടങ്ങിയിട്ട് മൂന്ന് നാല് കൊല്ലമായി. ഇത്രേം മൂത്തത് ഇപ്പോഴാ”

” കുത്താമ്പുള്ളിന്ന് സാരി ഉടുപ്പിച്ചപ്പോഴാ മൂത്തു തുടങ്ങിയേ”?

”അത് പിന്നെ നീ ഓരോന്ന് ചെയ്ത്‌ എന്നെ വശീകരിച്ചിട്ടല്ലേ”

“ഒരു കാമുകൻ കലാകാരനേപ്പോലെയാ രേണൂ”

“കലാകാരൻ തൊട്ടുണർത്തിയതല്ലേ എൻ്റെ മനസ്സ്. അപ്പോ ഉറങ്ങാതെ നോക്കേണ്ടതും കലാകാരൻ തന്നാ”

“എന്തിനേപ്പറ്റിയാ പറയേണ്ടത്?

“നിനക്കേറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളേപ്പറ്റി പറഞ്ഞാൽ മതി കണ്ണാ. ദാറ്റ്സ് വെൻ യുവർ ഐസ് ലൈറ്റ് അപ്പ്”

“വീഡിയോ ഗെയിം കളിക്കുമ്പോൾ, ടീമിനെ ലീഡ് ചെയ്യുമ്പോ ഒക്കെ ഒരു പ്രത്യേക തിളക്കമുണ്ടാവും നിൻ്റെ കണ്ണിൽ. വണ്ടിയിൽ ഓരോന്ന് ചെയ്യുമ്പോ, ഓഫ് റോഡ് ഇവൻ്റിൽ വണ്ടിയോടിക്കുമ്പോ, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ, ഇഷ്ടപ്പെട്ട കാര്യങ്ങളേക്കുറിച്ച് സംസാരിക്കുമ്പോൾ ഒക്കെ അതേ തിളക്കമുണ്ടാവും”

ഞാൻ സംസാരിച്ചുകൊണ്ടിരിക്കുന്ന രേണുവിനെ പ്രേമത്തോടെ നോക്കിയിരുന്നു. റോസ് നിറത്തിലുള്ള ചുണ്ടുകൾ രേണുവിൻ്റെ സംസാരത്തിൻ്റെ തീവ്രതക്കനുസരിച്ച് വിറക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. രേണുവിൻ്റെ പ്രേമം നേരത്തേ അറിഞ്ഞില്ലല്ലോ.

“യു ആർ മോസ്റ്റ് എലൈവ് വെൻ യു ഡു തിങ്സ് യു ആർ പാഷനേറ്റ് എബൗട്ട്. അതേ തിളക്കത്തോടെ നീ എന്നെ നോക്കുമ്പോൾ എൻ്റെ ഹൃദയം താളം കൊട്ടാൻ തുടങ്ങും. ഡു യു നോ വൈ കണ്ണാ? ബികോസ് ഐ കാൻ സീ ദാറ്റ് യു ആർ പാഷനേറ്റ് എബൗട്ട് മീ റ്റൂ”

“യെസ് ഐയാം. അതു കൊണ്ടല്ലേ എൻ്റെ രേണുവിനെേ കാണുമ്പോ ഞാൻ പോലും അറിയാത്ത മാറ്റങ്ങൾ ഉണ്ടാവുന്നത്”

“രൂപാലി പറഞ്ഞതാവും”

“രൂപാലി പറയുന്നത് വരെ അതൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല രേണു”

“കാൻ ഐ ഹോൾഡ് യുവർ ഹാൻഡ്”?

ഞാൻ സ്റ്റിയറിങ്ങിൽ നിന്നും ഇടതു കൈ എടുത്ത് രേണുവിൻ്റെ വലത് കയ്യിൽ വെച്ചു.

“പാട്ട് എന്തേലും വെക്ക് കണ്ണാ”

 

…..കൈസേ തൂ ഗുൻ ഗുനാ ഹേ മുസ്കുരാ ഹേ …..

 

സ്റ്റിരിയോ പാടി തുടങ്ങി.

രേണു എൻ്റെ കൈപ്പത്തിയിൽ വിരലുകൊണ്ട് താളം പിടിക്കുകയാണ്.

“ഒരു പാട്ട് പാടി ത്താ കണ്ണാ”

“എനിക്ക് പാടാനറിയില്ല രേണൂ. ജംഷിയാണെങ്കിൽ ഗിറ്റാർ വായിക്കേലും ചെയ്തേനെ’’

“നിനക്കറിയുന്ന പോലെ മതി. ഇപ്പോ കേട്ട ഗുൻ ഗുനാതി പാട്ട് എന്നെപ്പറ്റി പാടുന്ന പോലെ പാട് കണ്ണാ”

“അതിനാണോ ? ഞാൻ രേണുവിനെപ്പറ്റി ഒരു കവിതെയെഴുതി പാടിത്തരാം”

“എപ്പോ പാടിത്തരും”?

“രാവിലെ ഉണരുമ്പോ”

ഞാൻ വണ്ടി ചവുട്ടി നിർത്തി. ടയർ ഉരഞ്ഞ് വണ്ടി നിന്നു.

“എന്താ കണ്ണാ”?

രേണു എന്താ കാര്യമെന്നറിയാതെ പേടിയോടെ ചുറ്റും നോക്കി.

ഞാൻ കയ്യെത്തിച്ച് പിന്നിലെ സീറ്റിൽ നിന്നും ടാബ്‌ലെറ്റ് എടുത്തു.

 

…..നീയാം സൂര്യൻ ഇരുളിനെ മാറ്റുവെന്നിൽ ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു…..

 

സ്റ്റീരിയോയിൽ നിന്ന് റൊമാൻ്റിക് സോങ്സ് ഒഴുകുകയാണ്.

 

“നേരത്തേ എന്നെ നോക്കി ചാരി ഇരുന്ന പോലെ ഇരിക്ക് രേണു”

ഞാൻ വരച്ചു തുടങ്ങി.ഡിജിറ്റൽ പെയിൻ്റിങ് അല്ലെങ്കിലും എനിക്ക് പുത്തരിയല്ല. അച്ഛച്ഛൻ്റെ ഒപ്പം പൂജക്ക് കളം വരച്ച് തുടങ്ങിയതാണ്. അര മണിക്കൂറിനുള്ളിൽ വരച്ചു തീർന്നു.

“നല്ല ഭംഗിയുണ്ട് കണ്ണാ. ഇതെടുത്ത് ഫ്രെയിം ചെയ്യണം. എന്നോടുള്ള പ്രേമം കൊണ്ട് വരച്ചതല്ലേ? പ്രേമത്തിൻ്റെ ഓർമ്മക്കായി എനിക്ക് സൂക്ഷിച്ച് വെക്കാനാ”

“ചെയ്യാം രേണു”

 

വണ്ടി വീണ്ടും ഓടി തുടങ്ങി. സർവ്വീസ് ചെയ്യുമ്പോ ഹാൻഡ് ബ്രേക്ക് ഒന്നു നോക്കാൻ പറയണം. വണ്ടി വല്ലാതെ ചാടുന്നുമുണ്ട്.ഞാൻ മനസ്സിൽ കണക്കു കൂട്ടി.

രേണു പാട്ടുകൾ ആസ്വദിക്കുകയാണ്.

 

ഓമശ്ശേരിക്കടുത്ത് സാമാന്യം ഭേദപ്പെട്ട ഒരു താടിവളവ് ഞാൻ വീശിയെടുത്തു. രേണു പുഞ്ചിരിയോടെ എന്നെ നോക്കിയിരിക്കുകയാണ്.

” ഒറ്റക്കൈ കൊണ്ട് സ്റ്റിയറിങ് കറക്കി തിരിക്കുന്നത് കണ്ടിട്ട് എനിക്കെന്തൊക്കെയോ തോന്നുന്നു കണ്ണാ”

ഞാൻ തല ചെരിച്ച് രേണുവിനെ ഒന്നു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *