ആനയും അണ്ണാനും 27

“രേണൂ ഞാനേ ആ ഗേറ്റിൻ്റടുത്തുള്ള ആൽച്ചുവട്ടിലുണ്ടാകും”

രേണു ഓഫീസിലേക്ക് പോയി. ഞാൻ നീഹയുടെ അടുത്ത് ചെന്നു.

“നീഹാ ഞാൻ പുറത്ത് ആലിൻ്റെ ചുവട്ടിലിരിക്കാൻ പോവാ.ഇതിൻ്റെ ഉള്ളിൽ നിന്നിട്ട് എന്തോ പോലെ. നീ ഡാൻസൊക്കെ കണ്ടിട്ട് പോവാൻ നേരത്ത് അങ്ങോട്ട് വന്നാൽ മതി”

“നിക്കെടാ. ഡാൻസൊന്നും ഒരു സുഖല്ല.ഞാനും വരാം നിൻ്റെ കൂടെ ”

ഞങ്ങൾ രണ്ടും പുറത്തെറങ്ങി. ഓൾഡ് ബ്ലോക്കിൻ്റെ മുറ്റത്തെത്തിയപ്പോൾ സ്റ്റോർ റൂമിനടുത്ത് ഷംസാദിനെ കണ്ടു. അവൻ വെട്ടുകത്തിയോ കോടാലിയോ എന്താണ്ടൊക്കെ എടുത്ത് അഭിഷേകിൻ്റെ കൈയിൽ കൊടുത്തു വിടുന്നുണ്ട്. ഞങ്ങളെ കണ്ടതും ഓടി വന്നു.

” ഇതെങ്ങനെ ചാടി “?

“ടൂൾസെടുക്കാനാന്ന് പറഞ്ഞ് ഊരിയതാ മോനെ “.

“അഭിയെ അയാളെ മുന്നിലിട്ടു കൊടുത്തല്ലോടാ കണ്ണിൽ ചോരയില്ലാത്തവനെ.”

“അഭി പഠിപ്പി അല്ലേടാ. അവനെങ്ങനെയെങ്കിലുമൊക്കെ ഊരിക്കോളും ”

”ജംഷി എവിടെ “?

“ജംഷി ഇപ്പോഴും അവിടെ ഡീസൽ ജനറേറ്റർ പണിഞ്ഞോണ്ടിരിക്കാണ്”

“പാവം”

“രാവിലെ തൊട്ട് പണിഞ്ഞിട്ടാണെന്ന് തോന്നുന്നു ഭയങ്കര വിശപ്പ്”

“ആ കാണും. വല്ലപ്പോഴുമൊക്കെയല്ലേ മേലനങ്ങി പണിയെടുക്കുന്നത്”

“നീ വരുന്നുണ്ടോ നീഹാ? അവൻ പിന്നെ രേണു മിസ്സിൻ്റെ കൂടെ വീട്ടിന്നേ കഴിക്കൂ”

“അത് അങ്ങനെ ഒരു അമ്മ കോന്തൻ”

നീഹ എനിക്കിട്ട് താങ്ങി.

“ഞങ്ങളു രണ്ടും എന്നാപ്പിന്നെ കാൻ്റീനിൽ പോയി തട്ടിയിട്ട് വരാം”

അവര് കാൻ്റീനിലേക്ക് പോയി. ഞാൻ ആലിൻ്റെ ചുവട്ടിലേക്ക് നടന്നു. അരമണിക്കൂറായി ഞാൻ ഇതിൻ്റെ ചോട്ടിൽ ഇരിക്കുകയാണ്.

ദൂരെ ബാസ്കറ്റ് ബോൾ കോർട്ടിൽ ലാസ്റ്റ് യെർ മെക്ക് ബോയ്സ് എന്തൊക്കെയൊ ചെയ്യുന്നുണ്ട്. ലാസ്റ്റ് യെർ അല്ലേ. ആകെ തിരക്കാകും. പ്രൊജക്ട് എന്തോ സെറ്റ് ചെയ്യുവാണെന്ന് തോന്നുന്നു. ഡോക്ടർ.മധുസൂദനൻ സാറും ഒപ്പമുണ്ട്. എന്തെങ്കിലും ഡെമോൺസ്ട്രേഷൻ ആവും.

നീഹാരികയും ഷംസാദും വരുന്നുണ്ട്. നീഹ തുള്ളിച്ചാടി വന്ന് അടുത്ത് കയറി ഇരുന്നു. അരമണിക്കൂറ് എടുത്ത് മന്തി അടിച്ചു കേറ്റിയിട്ട് വരുന്ന വഴിയാണ്.

“ഇങ്ങനെ തിന്നു കേറ്റിയാൽ എൻ്റെ നീഹാ നീ ചെറുപ്രായത്തിൽ ഹാർട്ട് അറ്റാക്ക് വന്നു കാഞ്ഞു പോകുട്ടോ”.

“എന്നാപ്പിന്നെ പ്ലാൻ്റർക്ക് നല്ല ലാഭാവും. അങ്ങേരിവളുടെ ആർത്തി കാരണം കുത്തുപാളയെടുക്കാനായീന്നാ ഞാനറിഞ്ഞത്” ഷംസാദാണ്.

“ടാ കണ്ണാ ആ വണ്ടീടെ ബാക്ക് പണിഞ്ഞ് വെച്ചത് നോക്കെടാ ”

 

പെട്ടെന്ന് ഒരശരീരി കേട്ടു. ഒരു ബ്ലാക്ക് ഇസുസു ഡി മാക്സ് ഗേറ്റ് കടന്നു പോയി. ഫോർത്ത് യെർ മെക്കിലെ അരവിന്ദിൻ്റെയാണ്. മെക്കാനിക്കൽ എക്യുപ്മെൻ്റ്സൊക്കെയുണ്ട് അതിൻ്റെ ബെഡിൽ. അവരെ ഡെമോൺസ് ട്രേഷൻ കഴിഞ്ഞ് സാധനം കൊണ്ടുപോവുന്നതാണ്.

 

അശരീരി മാത്രമല്ല സുന്ദരമായ ശരീരവും തൊട്ടുപുറകെ ആലിൻ ചുവട്ടിലെത്തി.

 

“അതങ്ങനെ ഒരുത്തൻ. ഇന്നാളൊരു ദിവസം കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഞങ്ങളെ വിളിക്കാൻ വന്നിട്ട് WD4PD എഞ്ചിൻ നോക്കി നിന്നവനാ അവൻ” നീഹയാണ്.

“ആഹാ പെണ്ണിന് ലോക്കോമോട്ടീവ് എഞ്ചിനെ പറ്റിയൊക്കെ അറിയാലോ. എപ്പാഴാ നീ സി എസ് ഇ യിന്ന് മെക്കിലോട്ട് മാറിയത്”?

ഷംസാദ് വെറുതേ ചൊറിഞ്ഞു.

“നിങ്ങളെ ഒക്കെ ഒപ്പം നടന്ന് ഇപ്പോ ഒച്ച കേട്ടാൽ എഞ്ചിനേതാന്ന് പറയാവുന്ന അവസ്ഥയിലായി”

“എത്ര സുന്ദരി പെൺകുട്ടികളാ ഇവിടെ തലങ്ങും വിലങ്ങും നടക്കുന്നത്- ക്ലാസ്സിൽ തന്നെ എത്രയെണ്ണം ”

“അതേതാടാ ഞാനറിയാത്ത പുതിയ ആരാധികമാര്”? ജംഷി ആകാംക്ഷയോടെ ചോദിച്ചു.

“ആ ഹിന്ദിക്കാരി രൂപാലി ഗുപ്ത കുറേ നാളായിട്ട് ഇവൻ്റെ പിന്നാലെയാ”.

“ആഹാ ആ ജാഡക്കാരിയോ? കോളേജിലെ ബ്യൂട്ടി ക്വീനാന്നല്ലേ എല്ലാവരും പറയുന്നത്”

“അവളിവൻ്റെ എന്തു കണ്ടിട്ടാ”? ഷംസാദ് വീണ്ടും.

വിശപ്പ് മാറിയതുകൊണ്ടോ എന്തോ അവനിപ്പം നാവ് തിരിച്ചു കിട്ടിയിട്ടുണ്ട്.

“ആലിൻ്റെ ചുവട്ടിലിരിക്കുന്ന ഈ സുമുഖനെ പ്പറ്റി നിനക്കെങ്ങനെ അത് ചോദിക്കാൻ തോന്നി? ആറാറരയടി പൊക്കവും പത്തുനൂറ്റമ്പതു കിലോ തൂക്കവും ഒടുക്കത്തെ ലുക്കും.പിന്നെ രൂപാലിയല്ല ആരായാലും നോക്കൂല്ലേ. കൂട്ടിന് മലപ്പുറം ഋത്വിക് റോഷൻ ജംഷീർ അലിയും”

Leave a Reply

Your email address will not be published. Required fields are marked *