“ടാ അവൾ എന്നതാ പറഞ്ഞത്..?”
“ഒന്ന് സഹായിക്കൊ എന്നു. ഇപ്പൊ ഞങൾ ഒരു വള്ളിയിൽ പെട്ടിരിക്ക. പ്ലീസ് ടി വേറെ ഒരു വഴിയും ഇല്ല. ഒന്ന് സഹായിക്ക് ”
ഇപ്പൊ ഞാനായി ഒരാളോട് ഇരക്കുന്നത്. അത് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല.എന്റെ കൈ സ്റ്റീറിങ്ങിൽ മുറുകുന്നത് കണ്ടാണെന്നോണം മരിയ പയ്യെ സീറ്റിൽ നിന്നും എഴുന്നേറ് കുറച്ചു ഉച്ചത്തിൽ പറഞ്ഞു.
“വേണ്ടടി സോറി. പിന്നെ വിളിക്കാം” ഇത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.
ഞാൻ അവളെ നോക്കിയപ്പോ അവൾ പറഞ്ഞു.
“നീ ആരോടും കെഞ്ചുവൊന്നും വേണ്ടടാ. നിനക്കതു ചേരില്ല. ഞാൻ സഹിച്ചോളാം”
അതിന് എനിക്ക് ഒരു ഉത്തരം ഇല്ലായിരുന്നു. ചെറുപ്പം മുതലേ ഞാൻ എന്റെ കാര്യങ്ങൾ സ്വൊന്തം നോക്കിയിരുന്നു. വേറെ ഒരാളോട് കെഞ്ചിയിട്ടില്ല എത്ര പട്ടിണി കിടന്നാലും എങ്ങനെ രോഗം വന്നു ചാകാൻ കിടന്നാലും ഞാൻ വേറൊരാളുടെ കാലു പിടിക്കാൻ പോയിട്ടില്ല. ഇപ്പൊ ഇവൾക്ക് വേണ്ടിയായൊണ്ട് മാത്രമാ. ഞാൻ വേറെ ഏതെങ്കിലും ഡോക്ടർ ഉണ്ടോ എന്ന് ആലോചിച്ചു നോക്കി.എന്നാൽ അപ്പോൾ തന്നെ അനീഷയുടെ കാൾ തിരിച്ചു വന്നു. ഞാൻ അറ്റന്റ് ചെയ്തു. മരിയ അപ്പോഴത്തെക്കും തളർന്നു സീറ്റിൽ കിടന്നിരുന്നു.
“എന്താടി”
എന്റെ വോയ്‌സിന്റ ടോൺ കെട്ടു പെട്ടന്ന് മരിയ എന്നെ തിരിഞ്ഞു നോക്കി. അനീഷയും സൈലന്റ് ആയി.എനിക്ക് നന്നായി ദേഷ്യം വന്നിരുന്നു. എല്ലാം കൂടെ എന്നെ നന്നായി തളർത്തിയിരുന്നു.ഒന്ന് നന്നായി കുളിച്ചു കിടന്നുറങ്ങാൻ നല്ല ആഗ്രഹം ഉണ്ട്. ഉറങ്ങി എണീക്കുമ്പോൾ ചിലപ്പോ എന്റെ പഴയ ജീവിതത്തിലേക്കു എത്തിയേക്കും.ഏച്ചിയും ജോലിയും എന്റെ സമാധാനവും ഒക്കെ ഉള്ള ജീവിതത്തിലേക്കു. പെട്ടെന്നാണ് എല്ലാം മാറിയത്. ഇപ്പോഴാണ് എല്ലാം കൂടെ ഇടിച്ചു എന്റെ തോളിൽ എത്തിയത്. ഇനി വയ്യ.
“ടാ സോറി. നീ ഒക്കെ എന്തെങ്കിലും ആവുശ്യം ഉള്ളപ്പോ മാത്രേ വിളിക്കു. പിന്നെ ഞാൻ എന്താ പറയാ”
ഞാൻ ഒന്നും മിണ്ടിയില്ല
“ഞാൻ ഇപ്പൊ കണ്ണൂർ ആണുള്ളത്. ലൊക്കേഷൻ സെൻറ് ചെയ്യാം. ഇവിടെ വാ എന്ത് വേണേലും ചെയ്തു താരാ ഓക്കേ”
“മ്മ്. താങ്ക്സ്”
ഞാൻ കാൾ കട്ട് ചെയ്തു. അവൾ സെൻറ് ചെയ്ത ലൊക്കേഷൻ സ്‌ക്രീനിൽ എടുത്തു. കുറച്ചു കഷ്ടപ്പെട്ടു ഫോണിൽ ഡിസ്പ്ലേ ഇല്ലാത്തതിനാൽ.എനിക്ക് ഇനി അവളുടെ അടുത്ത് പോകാൻ താല്പര്യം ഇല്ലായിരുന്നു. ഞാൻ അവളെ ഒരു ഫ്രണ്ട് ആയാണ് കണ്ടത്. അവൾ സുപ്രഭാതത്തിൽ വിളിച്ചു സഹായം ചോദിച്ചാൽ ഞാൻ ഒന്നും നോക്കാതെ ചെയ്തു കൊടുക്കുമായിരുന്നു. ഞാൻ തിരിച്ചും അത് പ്രധീക്ഷിച്ചു. അത് എന്റെ ഒരു കുഴപ്പം ആണ്. ഞാൻ ചെയ്യുന്ന പോലെ എല്ലാരും തിരിച്ചു ചെയ്യും എന്ന് ചിന്തിക്കുന്നത്.മരിയയെ എത്രയും പെട്ടെന്ന് ഒരു ഡോക്ടറിനെ കാണിക്കണം. ഞങ്ങളെ അറിയുന്നവർ ആണെങ്കിൽ അത്രയും നല്ലത്.അല്ലെങ്കിൽ വേറെ ഡോക്ടറിനെ നോക്കാമായിരുന്നു.
ഞാൻ കാറിന്റെ സ്പീഡ് കൂട്ടി.അവിടെ എത്രയും പെട്ടെന്ന് എത്തണം.കണ്ണൂർ എത്തിയപ്പോയെക്കും പത്തു മണി ആകാറായിട്ടുണ്ട്. അവളുടെ വീട് തപ്പി പിടിച്ചു ചെന്നു കയറിയത് ഒരു പഴയ തറവാട്ടിലേക്കായിരുന്നു.സിനിമയിൽ ഒക്കെ കാണുന്ന പോലത്തെ ഒരു ഓടിട്ട വലിയ നീളമുള്ള വീട്. ഗേറ്റ് കടന്നു ഉള്ളിൽ ചെന്നപ്പോൾ തന്നെ അനീഷയെ കണ്ടു. അപ്പോയെക്കും മരിയ ഉറങ്ങിയിരുന്നു. ഞാൻ കാർ മുറ്റത് നിറുത്തി ഇറങ്ങി അവളെ കയ്യിൽ എടുത്ത് വീടിന്റെ മുമ്പിലേക് നടന്നു. അവളുടെ അടുത്തെത്തിയപ്പോയെക്കും അവൾ വീടിന്റെ പടി ഇറങ്ങി ഓടി വന്നു.
“ടാ എന്താടാ അവൾക്ക് പറ്റിയെ. ആൻ… ആൻ.. ആന്മരിയ”
“എല്ലാം ഞാൻ പറയാ നീ ഇവളെ ഒന്ന് നോക്കണം. നിന്റെ ഫ്രണ്ടിനെ ആരെയെങ്കിലും കിട്ടുവോ എന്ന് ഒന്ന് നോക്ക് ഇവൾക്ക് തീരെ വയ്യ.”
“മ്മ്.. പെട്ടെന്ന് അകത്തേക്കു വാ”
ഞാൻ പടി കയറാൻ തുടങ്ങിയപ്പോൾ ഒരു വയസായ നല്ല ഭംഗിയുള്ള ഒരു ചേച്ചിയും വയസായിട്ടുണ്ടെങ്കിലും കൊമ്പൻ മീശയും ഉരുക്കു ശരീരവുമുള്ള ഒരു ഏട്ടനെയും കണ്ടു.അവിടെ ഒന്ന് ശങ്കിച്ചു നിന്നപ്പോ അനീഷ അവരെ പരിജയപെടുത്തി അവളുടെ അച്ഛനും അമ്മയും ആണ്.അച്ഛന് റിട്ടേർഡ് മേജർ ആണ് അമ്മ ഹൗസ്വൈഫും. എന്നെ അവൾ പെട്ടെന്ന് തന്നെ മുകളിലുള്ള ഒരു വലിയ റൂമിലേക്കു കൊണ്ട് പോയി. അവളെ കയ്യിൽ വച്ചു ചെറിയ സ്റ്റെപ് കയറാൻ ബുദ്ധിമുട്ടിയെങ്കിലും ഞാൻ എവിടെയും തട്ടിക്കാതെ മുകളിൽ എത്തിച്ചു മുറിയിൽ ആക്കിയിട്ടു പുറത്തേക്കിറങ്ങി.എന്നോട് താഴേക്ക് പോയിക്കൊള്ളാൻ പറഞ്ഞപ്പോൾ ഞാൻ താഴെക്കിറങ്ങി. ഒന്നും ചെയ്യാൻ തോന്നുന്നില്ല.
താഴെ ചെന്ന എനിക്ക് ആ ചേച്ചി ചായ തരുകയും എന്താണ് പറ്റിയത് എന്നൊക്കെ ചോദിച്ചു ഞാൻ അതിനു ചെറിയ ചെറിയ മറുപടി കൊടുത്ത് പുറത്തേക്ക് നോക്കി കൊണ്ടേ ഇരുന്നു.ആകെക്കൂടെ ചത്ത അവസ്ഥ ഒന്നും ചെയ്യാൻ തോന്നുന്നില്ല ഇതിന്നെല്ലാം പെട്ടെന്ന് ഒന്ന് അപ്രതീക്ഷമായെങ്കി എന്ന് ആശിച്ചു പോയി. എന്റെ ഇരിപ്പ് കണ്ടിട്ടാണെന്നു തോന്നുന്നു ചേട്ടൻ ഒന്നും ചോദിച്ചില്ല എന്റെ തോളിൽ രണ്ടു തട്ട് തട്ടി ഇറങ്ങി ഗേറ്റ് കടന്നു പോയി.അവിടെ ചാരി ഇരുന്നപ്പോൾ എന്തോ വല്ലാത്ത സുഖം.
