ആന്മരിയ – 5 1

ഞാൻ അവളെ കാറിൽ വച്ചു സീറ്റ്‌ബെൽറ്റ്‌ ഇട്ടുകൊടുത്തു അപ്പോൾ അവൾ അറിഞ്ഞെന്നു തോന്നുന്നു ഞാൻ എടുത്തു കൊണ്ട് വന്നത് ഒന്ന് ചെറുതായി ഞരങ്ങി വേദനിച്ചു കാണും. ഞാൻ കാറിൽ കയറി കാർ പറപ്പിച്ചു വിട്ടു. ഇപ്പോൾ ഇവളെ ആശുപത്രിയിൽ കൊണ്ട് പോയാൽ പോലീസ് കേസ് ആകും. ഒരു തരത്തിൽ ആലോചിച്ചാൽ അത് തന്നെ ആണ് ബെസ്റ്റ് അവരെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല. പക്ഷെ പോലീസ് സ്റ്റേഷനിൽ വച്ച് ഇവൾ കാലുമാറിയാൽ എന്റെ ജീവിതം കുളമാവും. ഉറപ്പു പറയാൻ പറ്റില്ല. അവളെ വീട്ടുകാർ ഞാനാണ് ഇത് ചെയ്തത് എന്ന് കള്ളം പറഞ്ഞാൽ അവളുടെ കാമുകനെ കാത്തിരിക്കാൻ സമ്മതിക്കാം എന്ന് പറഞ്ഞാൽ ചിലപ്പോ ഞാൻ കൊല്ലാൻ ശ്രമിച്ചു എന്ന് പോലും പറഞ്ഞേക്കാം.അവൾക്കു എന്റെ ജീവനേക്കാൾ വലുത് അവളുടെ ദിവ്യ പ്രണയം ആണല്ലോ. അവളുടെ ബാഗിൽ ആകെക്കൂടെ ആയിരത്തിസംതിങ് രൂപയെ ഒള്ളു.

അത് വച്ചു എവിടെ പോകാനായിരുന്നോ ആവോ പ്ലാൻ. അപ്പോഴാണ് എനിക്ക് തോന്നിയത് ഇവളെ എങ്ങനെയെങ്കിലും ഒരു ഡോക്ടറെ കാണിച്ചു ശെരിയാക്കി എടുത്തു അവളുടെ പാട്ടിന് വിടാം എന്ന്. ഇവളെ ആലോചിച്ചു തലവേദന എടുത്തിടത്തോളം മതി ഈ ഒരു പ്രാവിശ്യം കൂടെ അവസാനമായി. ഇവളുടെ ചികിത്സ കഴിയുമ്പോൾതെക്കും അവരുടെ അന്വേഷണം എല്ലാം കഴിഞ്ഞിട്ടുണ്ടാവും. ഇനി അവർ ഇവളെ തിരിച്ചു കൊണ്ടുപോകാതിരിക്കാൻ എന്നതെങ്കിലും ചെയ്യണം.
എന്റെ ഉള്ളിൽ ദേഷ്യവും സങ്കടവും വിദ്വേഷവും എല്ലാം ഉണ്ടേലും മനുഷ്വത്തം കൂടെ ഉണ്ട്.ചരിഞ്ഞു നോക്കിയപ്പോൾ ഇപ്പോഴും ബോധം വീണിട്ടില്ല പക്ഷെ പയ്യെ ശ്വാസം എടുക്കുന്നുണ്ട്.ഒരു നേഴ്സ് ആണ് ഇങ്ങനെ കിടക്കുന്നത്.എന്റെ കൂടെ പഠിച്ചതിൽ കുറച്ചു പേരെ നല്ല ഒരു ജോലികിട്ടി സെറ്റിൽ ആയിട്ടുള്ളു.പെട്ടെന്നാണ് എനിക്ക് അനീഷയെ ഓർമ വന്നത്. അവൾ ഒരു ഡോക്ടർ അല്ലെ. ഞാൻ പെട്ടെന്ന് തന്നെ സ്‌ക്രീനിൽ സെർച്ച്‌ ചെയ്തു കാൾ ചെയ്തു.സമയം ആറു മണി ആകാൻ ആയിട്ടുണ്ട്. ആദ്യ റിങ്ങിൽ തന്നെ ഫോൺ എടുത്തു.

“ഹലോ ടാ എന്താ ഈ നേരത്ത്”

നേരത്തെ ഉണർന്നായിരുന്നു എന്ന് തോന്നുന്നു.ഉറക്കപിച്ചൊന്നും വോയ്‌സിൽ കണ്ടില്ല

“ടി നീ എന്തിന്റെ ഡോക്ടർ ആണെന്ന പറഞ്ഞത്..?”

“കണ്ണ് ഡോക്ടർ എന്താടാ…?”

“നീ ഇപ്പൊ എവിടെയാ താമസിക്കുന്നെ”

“നീ കാര്യം പറ മൈരാ.”

മൈരാ വിളിയിൽ മരിയ ഉണർന്നു. കാറിന്റെ സ്പീക്കറിൽ ആയിരുന്നു സംസാരിച്ചോണ്ടിരുന്നേ. അവൾ സംശയത്തിൽ എന്നെയും സ്ക്രീനിനെയും മാറി മാറി നോക്കുന്നുണ്ട്.ഇപ്പോഴും നല്ല ക്ഷീണം ഉണ്ട് മുഖത്തു ഏതു നേരവും വീണ്ടും പോയേക്കാം.

“ടി ഒന്ന് ഹോൾഡ് ചെയ്യ്. പിന്നെ ഒരു ഡോക്ടർ അല്ലേടി കുറച്ചൂടെ മര്യാദ ആകാം”

“ഓ അതിരാവിലെ വിളിച്ചു കൺഫ്യൂസ് ചെയ്യുന്നോരോട് അത്ര ഒക്കെ മര്യാദ മതി.”

ഞാൻ അപ്പോയേക്കും കാർ സൈഡിൽ ഒതുക്കി ബാക്ക് സീറ്റിൽ നിന്നും വെള്ളവും പ്ലേറ്റും രണ്ടു നൂലപ്പവും കോഫി കപ്പും എടുത്തു. കോഫി തണുത്തിട്ടുണ്ട്. ടൈറ്റ് ആയി കണ്ടെയ്ൻ ചെയ്തിട്ടുള്ള കപ്പ്‌ ആയതോണ്ട് കുറച്ചു ചൂട് ബാക്കി ഉണ്ട്. ഞാൻ അത് അവൾക്കു കൊടുത്ത് കഴിക്കാൻ പറഞ്ഞു. അവൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പെട്ടെന്ന് തന്നെ രണ്ടു അപ്പവും കുറച്ചു കോഫിയും അകത്താക്കി. ഇനി ഇവിൾ പട്ടിണി വല്ലോം ആയിരുന്നോ. ഞാൻ ബാക്കി ഉള്ള നൂലപ്പം കൂടെ പ്ലേറ്റിൽ ഇട്ടു കൊടുത്തു കാർ സ്റ്റാർട് ചെയ്തു മുന്നോട്ടെടുത്തു.

“ടാ നീ എന്താ അവിടെ ചെയ്യുന്നേ. പോയോ ”

“ഇല്ല. എടി എനിക്ക് ഒരു ഹെല്പ് വേണം”
“ഓ അല്ലെങ്കി നീയൊന്നും വിളിക്കില്ലല്ലോ. പറ കേകട്ടെ എന്നിട്ട് തീരുമാനിക്കാം സഹായിക്കാണോ വേണ്ടയോ എന്ന്”

“എടി എത്ര വേണേലും പൈസ തരാം ഇപ്പൊ എന്നെ കൈ വിടല്ലേ”

“ഓഹോ എത്ര തരാൻ പറ്റും. ഒരു പത്തു കോടി കിട്ടുവോ പൈസകാര”

എനിക്ക് അതിന് ഉത്തരം ഇല്ലായിരുന്നു. അധികം ആരും എന്നോട് പൈസ കൊടുക്കാം എന്ന് പറഞ്ഞിട്ടും സഹായം ചെയ്യാതിരുന്നിട്ടില്ല.

“എടി ഇത് ഞാനാടി ആൻ . ഒന്ന് സഹായിക്കോടി. വേദന സഹിക്കാൻ വയ്യ.” ഇത് പറഞ്ഞത് മരിയ ആയിരുന്നു. അവളെകൊണ്ട് കഴിയുന്ന വിധം ഉച്ചതിലാണ് പറഞ്ഞത് എന്നാൽ അത് അത്രക്കില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *