ആന്മരിയ – 5 1

മേലെപള്ളിക്കൽ. അതിലൂടെ അകത്തു കയറി. ആളുകൾ എല്ലാം എണീക്കുന്നുണ്ടായിരുന്നുള്ളു. അവിടെ ധാരാളം കാറുകൾ ഉണ്ടായിരുന്നു. ഞാൻ അവിടെയുള്ള കറുകൾ പരിശോധിച്ചു. മുന്ന് കറുകളിൽ അവരുടെ വീട്ടുപേര് കണ്ടു അതിന്റെ എല്ലാം ഫോട്ടോ എടുത്തു. അവരുടെ ഗാരേജിൽ ഒരു ജീപ്പും ഒരു കാറും ഒരു ബൈക്കും ഉണ്ടായിരുന്നു അതിന്റെയും ഫോട്ടോ എടുത്തു. തിരിച്ചു കാറിലേക് പോയി. കാറിൽ കയറി സമയം നോക്കിയപ്പോൾ അഞ്ചര ആയിട്ടുണ്ട് കുറച്ചു കഴിഞ്ഞാൽ എല്ലാവരും എഴുന്നേൽക്കും. ഞാൻ ഫോൺ എടുത്തു. ആകെ പൊട്ടിയിട്ടുണ്ട് ഡിസ്പ്ലേ പോയതിനാൽ ഒന്നും കാണുന്നില്ല.
“Siri… Turn on Bluetooth”

Siri ബ്ലുടൂത് ഓൺ ചെയ്തു. കാർ സ്റ്റാർട്ട്‌ ചെയ്തപ്പോൾ കണക്ട് ആകുകയും ചെയ്തു. ഞാൻ വിന്ഡോ ഉയർത്തി കാറിലുള്ള സ്ക്രീൻ വച്ചു മരിയയെ ഡയൽ ചെയ്തു.ഒറ്റ റിങ്ങിൽ തന്നെ എടുത്തു.

“ഹലോ”

“മ്മ്. ഞാൻ നിന്റെ വീടിന്റെ തായേ വലതു വശത്തു ഉണ്ട്.മുകളിന്ന് നോക്കിയാൽ എന്റെ കാർ കാണാം. എടുക്കാനുള്ളതൊക്കെ എന്താണെന്ന് വച്ചാൽ എടുത്തു ഇറങ്ങി വാ അധികം സമയം ഇല്ല”

“ഞാനോ…?”

“അല്ല, നിന്റെ അമ്മേടെ നായര്. പോരുന്നുണ്ടെങ്കി ഉറങ്ങി വാ. ഞാൻ നിന്റെ വേലക്കാരൻ ഒന്നും അല്ല. എന്റെ പാടിനങ് പോകും.”

“ഞാൻ വര. ഞാൻ വര. പോകല്ലേ പ്ലീസ്‌.” ഞാൻ കാൾ കട്ട്‌ ചെയ്തു.ഒരു കോൺടാക്ട് കൂടെ തിരഞ്ഞു എടുത്ത് ഡയൽ ചെയ്തു.അരുൺ.കാൾ കട്ട്‌ ആവാൻ നേരത്ത് അവൻ എടുത്തു.

“ഹലോ. എന്നതാടാ ഈ നേരത്ത്. നിനക്ക് ഉറക്കം ഒന്നും ഇല്ലേ?.” ആശാൻ ഉറക്കപ്പിച്ചിലാണ്.

“ഉറക്കമൊക്കെ കുറച്ചായി പോയിട്ട്. ടാ നീ എനിക്ക് കുറച്ചു നമ്പർ പ്ലേറ്റ്സ് റൺ ചെയ്തു തരണം.”

“ഇത്ര രാവിലെയോ. ഒന്ന് പൊ മോനെ. അതൊക്കെ ഇപ്പോൾ വലിയ റിസ്ക് ആണ്. ഒഫീഷ്യൽ ആയിട്ടേ കിട്ടു. വേറെ വല്ലോം ഉണ്ടെങ്കി പറ”

“നീ എനിക്ക് തരാനുള്ള അമ്പതിനായിരതിൽ പകുതി തരേണ്ട”

“നമ്പർ പ്ലേറ്റസ് പറ!” ആശാൻ ഉണർന്നു.

ഞാൻ ഫോട്ടോസ് നോക്കി എല്ലാ നമ്പർപ്ലേറ്റ്സും പറഞ്ഞു കൊടുത്തു.

“എനിക്കറിയുന്ന കുറച്ചു പേര് ഉണ്ട് ഞാൻ പറ്റ്ണത്ര പെട്ടന്ന് അയച്ചു തരാം”

“നീ എനിക്ക് തരാനുള്ള ഒറ്റ പൈസ തരേണ്ട. എനിക്ക് കിട്ടാവുന്ന അത്ര ഡീറ്റെയിൽസ് വേണം.”

“കാര്യമായിട്ടും…?”

“മ്മ്”

“മുത്തേ ഞാൻ നിനക്ക് ജനന സർട്ടിഫിക്കറ്റ് വരെ വേണെങ്കി എടുത്തു താരാ. കുറച്ചു സമയം തന്ന മതി.”

“ഓക്കേ ടാ. സമയമെടുത്തോ. പക്ഷെ അധികം എടുക്കല്ലേ.എന്നാ എല്ലാം കഴിഞ്ഞിട്ട് വിളി ഓക്കേ..?”

“ഓക്കേ ടാ മുത്തേ. ഞാൻ വിളിക്കാം”

ഞാൻ കാൾ കട്ട്‌ ചെയ്തു. ആ പൈസ കിട്ടാൻ പോണില്ല എന്നെനിക്കു അറിയായിരുന്നു. ഇങ്ങനെ എങ്കിലും ഉപകാരം ഉണ്ടായി. ഈ നായിന്റെ മോൾ തൊടുന്നൊടുതക്കെ എന്റെ പൈസ പോകുവാണല്ലോ പടച്ചോനെ. എന്റെ ഫോൺ എമ്പതിനായിരം, ഇവന് അമ്പതിനായിരം. എത്രയും പെട്ടെന്ന് എന്റെ തലയിൽ നിന്നും ഒഴിവാക്കി വിടണം. ഏതു നേരത്താണോ അവളെ വിളിച്ചു അതൊക്കെ പറയാൻ തോന്നിയത്.കുറച്ചു നേരം കഴിഞ്ഞപ്പോയെക്കും എന്റെ കാറിന്റെ സൈഡിൽ മുട്ട് കേട്ടു.അവളായിരുന്നു. ഇത്ര ഈസി ആണോ ഈഷ്വര ഒളിച്ചോടാൻ.
എനിക്ക് അവളെ കണ്ടപ്പോൾ വല്ലാതെ ദേഷ്യം വന്നെങ്കിലും അവളുടെ മുഖം കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല. അവൾ ആകെ എടുത്തിട്ടുള്ളത് ഒരു ചെറിയ ബാഗ് ആണ്. ഇട്ടിരിക്കുന്നത് ഒരു സാധാ പ്ലെയിൻ നീല ചുരിദാറും. ആഭരണങ്ങളായി ഒന്നും തന്നെ എടുത്തിട്ടില്ല. എന്നാൽ അതൊന്നും അല്ല എന്റെ ദേഷ്യം അടക്കിയത്. അവളുടെ മുഖത്തും കൈകളിലും ഉള്ള പാടുകൾ ആയിരുന്നു. മുഖത്ത് ഒരു ഭാഗം മുഴുവൻ കറുപ്പ് കളർ ആയിരുന്നു.

കണ്ണ് ചോര കളറും.പകുതി മാത്രമേ അത് തുറന്നിട്ടുള്ളു.ചുണ്ടെല്ലാം പലയിടത്തായി പൊട്ടിയിട്ടുണ്ട് ഒരു പൊട്ടിൽ നിന്നും ഇപ്പോഴും ചോര ഒഴുകുന്നുണ്ട്.ആ ഭാഗത്തെ ചെവിയിൽ പഞ്ഞി തിരുകി വച്ചിട്ടുണ്ട് അതിൽ ചെറുതായി ചോര പറ്റിയിട്ടുണ്ട്.ധാരാളം മെലിഞ്ഞിട്ടും ഉണ്ട്. കൈകളിൽ എല്ലാം കൈ മുറുക്കെ പിടിച്ച കറുപ്പ് വിരലടയാളങ്ങൾ ഉണ്ട്. എന്റെ വിൻഡോയിലൂടെ അവളെ കണ്ടപ്പോൾ ശെരിക്കും പേടി തോന്നിപോയി. സിനിമയിൽ ഒക്കെ പ്രേതത്തെ കാണും പോലെ.ഞാൻ ലോക്ക് തുറന്നു കൊടുത്തു. എന്റെ സീറ്റിന്റെ അടുത്ത് നിന്ന് പാസ്സന്ജർ സീറ്റിലേക് നടക്കാൻ അവൾ വല്ലാണ്ട് പാട് പെടുന്നത് പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *