ആന്മരിയ – 5 1

ഓരോ അടിയും വക്കുന്നത് അടിവയർ അള്ളി പിടിച്ചു ഞൊണ്ടി ഞൊണ്ടി ആണ്.സപ്പോർട്ടിന് വേണ്ടി ഒരു കൈ കാറിൽ മുറുക്കെ പിടിച്ചിട്ടുണ്ട്.കാണാൻ പറ്റുന്ന ഭാഗങ്ങളിൽ അത്രക്ക് ഡാമേജ് ഉണ്ടെങ്കിൽ ഉള്ളിൽ എത്രത്തോളം ഉണ്ടാകും എന്ന് എനിക്ക് ഊഹിക്കാൻ പോലും തോന്നിയില്ല. അവസാനം അവൾ കാർ ഡോർ തുറന്നു അകത്തു കയറി.ഞാൻ ഒന്നും മിണ്ടിയില്ല.അവൾ എന്റെ പ്രോബ്ലം അല്ല എന്ന് മനസ്സിൽ ആയിരം തവണ പറഞ്ഞു കാർ മുമ്പോട്ടെടുത്തു. ഇത്രയും നേരം ഇവളെ എവിടെയെങ്കിലും ഇറക്കി വിട്ടു എല്ലാം മറന്നു പുതിയൊരു ജീവിതം തുടങ്ങാം എന്നായിരുന്നു പ്ലാൻ. എന്റെ ഭാര്യ അല്ലല്ലോ. അവളെ രക്ഷിക്കുകയും ചെയ്തു എന്നാൽ ഇപ്പോൾ എന്താ ചെയ്യുക എന്ന് ഒരെത്തുംപിടിയും കിട്ടുന്നില്ല.

ഈ അവസ്ഥയിൽ അവളെ എവിടെയെങ്കിലും ഇറക്കി വിട്ടാൽ രണ്ടു ദിവസത്തിനകം ചിലപ്പോൾ ചത്തു പോകും. സ്വൊന്തം അച്ചനും ആങ്ങളക്കും അമ്മാവന്മാർക്കും ഇങ്ങനെ ചെയ്യാൻ കഴിയും എന്ന് ഞാൻ ജീവിതത്തിൽ ചിന്തിച്ചതല്ല. ഞാൻ ജീവിതത്തിൽ ആരും ഇല്ലാത്തതിനെ ഒരിക്കലും ഒരനുഗ്രഹമായി ഇത് വരെ കണ്ടിട്ടില്ല എന്നാൽ ഇപ്പോൾ ചെറുതായി തോന്നുന്നുണ്ട്. ഇനി എന്ത് ചെയ്യും. ഇത് എന്റെ മനസ്സിൽ മിന്നികൊണ്ടേ ഇരുന്നു.ഈ അവസ്ഥയിലാണ് ഇന്ന് അവളെ മറ്റവൻ കല്യാണം കഴിക്കാൻ പോകുന്നത് എന്നോർത്തപ്പോൾ മനസിലായി അവരുടെ അടുത്ത് പോകാഞ്ഞത് നല്ല കാര്യമായി. അവര് കൂടെ അറിഞ്ഞോണ്ടുള്ള കളി ആണ്.
ഈ അവസ്ഥയിൽ ആദ്യരാത്രി കൂടെ കഴിഞ്ഞിരുന്നേൽ-.. ഏയ്‌ അത് നടക്കാൻ ചാൻസ് ഇല്ല. ഇവള്ടെ ഇപ്പോയുള്ള മുഖം കണ്ട ഏതൊരുതെന്റേം കുണ്ണ തായും. പടച്ചോനെ ഒരു വഴി കാണിച്ചു തരണേ.ഞാൻ വേറെ ആരേം വിളിക്കാൻ ഇല്ലാത്തതു കൊണ്ട് എപ്പോഴത്തെയും പോലെ പടച്ചോനെ തന്നെ വിളിച്ചു. കുറച്ചു കൂടി പോയപ്പോൾ അവൾ ചെറിയ ഒരു ശബ്ദത്തിൽ എന്തോ പറഞ്ഞു. എന്താണെന്നു കേൾക്കാത്തത് കൊണ്ട് കാർ സ്ലോ ചെയ്തു ഞാൻ അവളെ തിരിഞ്ഞു നോക്കി. അവൾക്കു എന്തോ പറയാനുണ്ട് എന്നാൽ പറയാൻ പേടിയോ ചമ്മലോ എന്തോ ഉള്ള പോലെ. ഞാൻ ഓന്നു പുരികം ഉയർത്തി കാണിച്ചു.

“എനിക്ക് ഇച്ചിരി ഭക്ഷണം മേടിച്ചു തരോ…?”

വളരെ പതിയെ ആണ് അവൾ ചോദിച്ചത്. എന്നെ ചെറിയ പേടിയോടെ നോക്കുകയും ചെയ്യുന്നുണ്ട്.ചൂടാകും എന്ന് വിചാരിച്ചു കാണും. ഞാൻ ഒന്നും പറഞ്ഞില്ല.ഈ കോലത്തിൽ അവളെ ഏതെങ്കിലും ഹോട്ടലിൽ കയറ്റിയാൽ ഞാൻ ലോക്ക്അപ്പിൽ കിടക്കും.പാർസൽ വാങ്ങാൻ പറ്റിയ കട ഏതേലും തുറന്നിട്ടുണ്ടോ എന്ന് നോക്കി. ഇപ്പോൾ ഒന്നും തുറന്നിട്ടില്ല. കുറച്ചു കഴിഞ്ഞാൽ ഒരു സിറ്റി ഉണ്ട് അവിടെ ഉണ്ടാകുമോ എന്ന് നോക്കാം. കുറച്ചു നേരം എന്റെ ആൻസ്വറിന് കാത്തു നിന്നെങ്കിലും ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ അവൾ കണ്ണടച്ച് കിടന്നു. അപ്പോഴും ആ കണ്ണ് പകുതിയേ അടഞ്ഞൊള്ളൂ.ഡ്രൈവ് ചെയ്യുന്ന സമയതെല്ലാം എന്താ ചെയ്യാൻ പോകുന്നത് എന്നായിരുന്നു എന്റെ മനസ്സിൽ. പോകുന്ന വഴിക് പോലീസ് ചെക്കപ്പ് വല്ലോം ഉണ്ടേൽ തീർന്നു. അവൾ കണ്ണടച്ച് കിടക്കുന്നത് കണ്ടപ്പോൾ ഇച്ചിരി പേടി തോന്നി. പിന്നെ ശ്വാസം എടുക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ സമാധാനം ആയി.

വെറുതെ അല്ല ഇവൾ ഞാൻ ഇവിടെ വന്നാൽ സഹായം ചോദിക്കാം എന്ന് വിചാരിച്ചത്.സിറ്റി എത്തി രണ്ടു വഴിക്കും നോക്കി മെല്ലെ ഓടിച്ചു അവസാനം ഒരു പാർസൽ സെന്റർ കണ്ടു. ആ ബിൽഡിങ്ങിലേക്കുള്ള പാർക്കിംഗ് സ്പേസിലെ ചെങ്ങല അഴിച്ചിട്ടില്ല. ഇപ്പോൾ തുറന്നിട്ടുള്ളു.ഞാൻ കാർ റോഡ് സൈഡിൽ പാർക്ക്‌ ചെയ്ത് കടയിലേക്ക് നടന്നു. കുറച്ചു നടക്കാനുണ്ട്. അവിടെ ചെന്നു ഒരു കോഫി പ്ലാസ്റ്റിക് കപിൽ മേടിച്ചു. അഞ്ചു നൂലപ്പവും ഒരു മുട്ടക്കറിയും ഒരു ഡിസ്പ്സിബിൾ പ്ലേറ്റും തണുത്ത വെള്ളകുപ്പിയും വാങ്ങി. തിരിച്ചു വന്നു ബാക്കിലെ ഡോർ തുറന്ന് സാധനങ്ങൾ എല്ലാം അകത്തു വച്ചു കാറിൽ കയറി ഇരുന്നപ്പോളാണ് ശ്രദ്ധിച്ചത് അവൾ സീറ്റിൽ ഇല്ലാ എന്ന്. അവൾ ഇരുന്നിടത് ഒരു കവർ ഉണ്ടായിരുന്നു. എടുത്തു നോക്കിയപ്പോ അതിൽ അവൾ അന്ന് എനിക്ക് നീട്ടിയ അതെ ആഭരണങ്ങൾ ആയിരുന്നു.
ഞാൻ പെട്ടെന്ന് കാറിൽ നിന്ന് ഇറങ്ങി ചുറ്റും നോക്കി.അധികം ദൂരം ഞൊണ്ടി ഞൊണ്ടി എത്താൻ ചാൻസ് ഇല്ല.കുറച്ചു മുന്പോട്ടു നടന്നപ്പോൾ അവൾ വേച്ചു വേച്ചു നടക്കുന്നത് കണ്ടു. ഇവളുകിതെന്തിന്റെ കേടാ. മനസമാധാനം തീരെ തരില്ല എന്ന് കച്ച കെട്ടി ഇറങ്ങിയിരിക്ക. ഞാൻ എന്റെ ഹൃദയമിടിപ്പ് കുറയുന്നത് അറിഞ്ഞു.വേഗത്തിൽ അവളുടെ അടുത്തേക്ക് നടന്നു. ചുറ്റും ആരും ഇല്ല. ഭാഗ്യം.ഞാൻ അവളുടെ തൊട്ട് അടുത്ത് എത്തിയതും ആരാണ്ട് തീരുമാനിച്ചു വച്ച പോലെ അവൾ ബോധം കെട്ടു വീണു. കൊള്ളാം നല്ല ടൈമിംഗ്. ഞാൻ തൊട്ടടുത്തുണ്ടായിരുന്നത് കൊണ്ട് താഴെ വീയുന്നതിന് മുമ്പ് അവളെ പിടിച്ചു. പെട്ടെന്ന് തന്നെ എടുത്ത് കാറിലേക് നടന്നു. അവൾക്കു ബോധം ഉണ്ടായിരുന്നേൽ ഇപ്പോൾ അവിടെ വച്ചു ഒരു വാക്ക് തർക്കം ഉണ്ടായേനെ എന്ത് പറഞ്ഞു അവളെ തിരിച്ചു വിളിക്കും എന്നെനിക്കറിയില്ലായിരുന്നു. ഇവളെ എത്രയും പെട്ടെന്ന് ഒരു ഡോക്ടറിനെ കാണിക്കണം.

Leave a Reply

Your email address will not be published. Required fields are marked *