ഇത് ഞങ്ങളുടെ കഥ – 2

അവന്റെ വെടി കഥ കേൾക്കുമ്പോൾ ശെരിക്കും വിഷമവും കുശുമ്പുമൊക്കെ തോന്നാറുണ്ട്,അത് പുറത്ത് വരാതിരിക്കാനാണ് സ്പോട്ടിൽ തന്നെ അവനെ ഊക്കി വിടുന്നത്.. ഇതിപ്പോൾ അവന്റെ അണ്ടി ഭാഗ്യം അല്ലാതെന്തു പറയാനാ..

ഇനി ഉഷേച്ചിയെ തന്നെ ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ.. നേരിൽ കാണുമ്പോളൊക്കെ നല്ല സന്തോഷത്തിൽ വന്ന് കമ്പനി കൂടാറുണ്ട്.. അതുകൊണ്ടായില്ലല്ലോ..!കമ്പനി കൂടിയെന്ന് വെച്ച് കളി തരണം എന്നുണ്ടോ.. അവരുടെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ലേൽ ഞാൻ തന്നെ നാറില്ലേ..’

 

ഓർമകളിൽ മുഴുകി നടന്നപ്പോൾ വീടെത്തിയത് അരുൺ അറിഞ്ഞില്ല..

ഉണ്ണിയുടെ മുറ്റത്തേക് കണ്ണോടിച്ചപ്പോൾ മുറ്റമടിക്കുന്ന ആതിര ചേച്ചിയെയാണ് കണ്ടത്.. പാവാടയും ബ്ലൗസുമാണ് വേഷം.. ഉണ്ണിയേക്കാൻ ഒരു നാല് വയസ്സ് മൂത്തതാകും.. പഠിത്തമൊക്കെ നിർത്തി. ഇപ്പോൾ അല്ലറ ചില്ലറ ടൂഷൻ ഒക്കെ എടുത്ത് ചെറിയ രീതിയിൽ സാമ്പാദിക്കുണ്ട്..

അരുണിനെ കണ്ടതും അവൾ നിവർന്നു നിന്ന് ചൂലിന്റ തുമ്പ് കൈ പത്തിയിൽ രണ്ട് തട്ട് തട്ടി ചിരിച്ചു കൊണ്ട് രണ്ടു വീടും വേർതിരിക്കുന്ന മതിലിന്റെ അടുത്തേക്ക് വന്നു.

 

“പാൽക്കാരൻ ഇന്ന് ലേറ്റ് ആണല്ലോ ”

 

മതിലിനു മേൽ ചാരി നിന്ന് ആതിരിയയുടെ ചോദ്യം..

 

“എണീക്കാൻ വൈകിപ്പോയി ചേച്ചി ”

 

“അതെന്താ രാത്രീ ഉറക്കമില്ലായിരുന്നോ…?

എന്തായിരുന്നു പരുപാടി.. ഇനി ലേറ്റ് നൈറ്റ്‌ കോളിങ് വലതുമാണോ.. ”

 

“പൊന്നു ചേച്ചി ലേറ്റ് നൈറ്റ് പോയിട്ട് കാലത്ത് പോലും വിളിക്കാൻ എനിക്കൊന്നും ആരുല്ല.!”

 

“അച്ചോടാ.. എന്തൊരു എളിമ..ഇനിയും കുനിഞ്ഞാൽ നിന്റെ താടി നിലത്തു കുത്തും..”

 

“കാണാൻ ഇച്ചിരി ലുക്ക്‌ ഉണ്ടെന്നേ ഉള്ളു.. ഞാനൊക്കെ ഫോറെവർ സിംഗിളാണ്. ഈ കാര്യത്തിൽ മാത്രം ഞാനും ഉണ്ണിയും ഒരേ തൂവൽ പക്ഷികളാ.. ”

 

“അത് വിട്.. ഉണ്ണിയെ പോലാണോ നീ.. അവന് പെൺപിള്ളേരുടെ മുഖത്തു നോക്കാൻ പോലും നാണമുള്ള കൂട്ടത്തിലല്ലേ..

നിന്റെ കയ്യിൽ കുറച്ചു നമ്പർ ഒക്കെ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്, കാണാനും തരക്കേടില്ല.. ”

 

ചേച്ചിയുടെ വായിൽ നിന്നത് കേട്ടപ്പോൾ തന്റെ ആത്മവിശ്വാസം ഇരട്ടിയായ പോലെയായിരുന്നു അരുണിന്.

 

“എന്നെങ്കിലും യോഗമുണ്ടാവുമെന്ന് കരുതാം ” എന്നും പറഞ്ഞു അരുൺ വീട്ടിലേക്ക് കയറാൻ പോവുമ്പോളാണ് ഉണ്ണി അവന്റെ വീട്ടിൽ നിന്ന് പുറത്തേക്കിയിറങ്ങിയത്..

 

ഉണ്ണി : “നീയിവിടെ കഥയും പറഞ്ഞിരിപ്പാണോ.. സമയം എത്രയായി.. ഇനി നിന്റെ കുളീം നനേം ഒക്കെ കഴിയുമ്പോളേക്ക് നല്ല പോലെ വൈകും “.

 

“സോറി സാർ, ഒരു 20മിനുട്ട്.. നീ ചേഞ്ച്‌ ചെയ്ത് വീട്ടിലേക്ക് വാ”എന്നും പറഞ്ഞു അരുൺ തന്റെ വീട്ടിലേക്ക് ഓടികയറി.

 

എല്ലാം കഴിഞ്ഞ് അരുൺ ഷൂ ലേസ് കെട്ടുമ്പോളാണ് ഉണ്ണി വീടിന്റെ ഗേറ്റും കടന്നു വരുന്നത്.

ഉണ്ണിയെ കണ്ടതും ടെറസിന് മുകളിൽ നിന്ന് പഠിക്കുകയായിരുന്ന അനു വേഗത്തിൽ പടിയിറങ്ങിയെത്തി ..

 

“ഉണ്ണിയേട്ടോയ്.. രാവിലെ ടെറസിന് മുകളിൽ എന്നെ കണ്ടിട്ടെന്താ മൈൻഡ് ചെയ്യാഞ്ഞേ.. ഒന്ന് ചിരിക്കാനും മടിയോ..

ഇത്ര ഡിമാൻഡ് പാടില്ലാട്ടോ..”

 

അനുവിനെ കണ്ടപാടേ ഉണ്ണി നിന്ന് പരുങ്ങാൻ തുടങ്ങി..

അനുവിന് ഉണ്ണിയോടുള്ള ക്രഷ് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.. നന്നേ ചെറുപ്പത്തിലെ ഉണ്ടായിരുന്ന നിഷ്കളങ്കമായ ഇഷ്ടമായിരുന്നു അത്.. അവർ നാല് പേരും ഒരുമിച്ചല്ലേ വളർന്നു വലുതായത്.. കാലങ്ങൾ കഴിഞ്ഞപ്പോൾ ആ കൊച്ചു സ്നേഹം വലിയ ഇഷ്ടമായി മാറി..എന്നാൽ കൂട്ടുകാരന്റെ അനുജത്തി ഉണ്ണിക്ക് സ്വന്തം പെങ്ങളെ പോലെ തന്നെയായിരുന്നു.. ഇതുവരെ അനുജത്തി എന്നതിലുപരി മറ്റൊരു കണ്ണിൽ അവനു അവളെ കാണാൻ സാധിച്ചിരുന്നില്ല..

ഈ അടുത്ത കാലത്തായി അവളുമായി ഇടപഴകേണ്ട സാഹചര്യങ്ങൾ ഒക്കെ ഉണ്ണി പരമാവധി ഒഴിവാക്കാറാണ് പതിവ്..

 

അനു : “എന്താ ഉണ്ണ്യേട്ടാ മുഖത്തൊരു കനം..”

 

“നിന്നെ കണ്ടിട്ടായിരിക്കും ” ലേസ് കെട്ടുന്നതിനിടെ തലയുയർത്താതെ ഒന്നാക്കിചിരിച്ചുകൊണ്ട് അരുൺ പറഞ്ഞു.

 

“അതിന് ഞാൻ എന്ത് ചെയ്തു.. ഉണ്ണ്യേട്ടനെ ഞാൻ പിടിച്ചു വിഴുങ്ങത്തൊന്നും ഇല്ലല്ലോ..”

 

ഉണ്ണീ അത് കെട്ടില്ലെന്ന മട്ടിൽ മുറ്റത്തെ ബൈക്കിൽ ചാരിയിരുന്നു..

 

“പിന്നേ ഉണ്ണ്യേട്ടാ..എന്താ മുടി വെട്ടാത്തെ? വെട്ടാനായല്ലോ.. ഇനി വെട്ടുമ്പോൾ മിലിട്ടറി സ്റ്റൈലിൽ ചെയ്യ് ട്ടോ.. കാണാൻ നല്ല ഭംഗി ഉണ്ടാവും..”

 

അറിയാതെയാണേലും പെട്ടന്ന് ഉണ്ണിയുടെ കൈ അവന്റെ തലയിലേക്ക് ഒരു നിമിഷം ഓടിപ്പോയി..

 

“അത് കൊള്ളാം.. അവന്റ കാര്യത്തിൽ പെണ്ണിനെന്താ ശ്രദ്ധ.. ഇവിടെ സ്വന്തം ചേട്ടൻ ജീവനോടെയുണ്ടോ ഇല്ലയോ എന്നൊന്നും അവൾക്കൊരു വിഷയല്ല..”

 

പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ ചേട്ടന്റെ കൈക്ക് പെങ്ങള വക ഒരു നുള്ള് കിട്ടി..

 

“ഡീ അനൂ.. ഇങ്ങോട്ട് വന്നേ..” കിച്ചണിൽ നിന്നുള്ള അമ്മയുടെ നീണ്ട വിളി കേട്ട്

“ദാ വരുണൂ ” എന്നും പറഞ്ഞു അനു അകത്തേക്ക് ഓടി

 

“ടീ കൂതറെ പോവല്ല.. എനിക്ക് ചേർന്ന ഹെയർ സ്റ്റൈൽ കൂടെ പറഞ്ഞിട്ട് പോ” എന്ന അരുണിന്റെ ചോദ്യത്തിന് “ഇയാൾ ഇയാളുടെ ഓളോട് പോയി ചോദിക്ക്” എന്നും പറഞ്ഞു കൊഞ്ഞനം കുത്തിയാണ് അനു ഓടിയത്.. അരുൺ വണ്ടിഎടുക്കാൻ തിരിഞ്ഞതും ഉണ്ണിയെ നോക്കി കണ്ണിറുക്കി ബൈ ബൈ ആക്ഷനും കാണിച്ചു..

 

“ഡാ..കേറ്..പോകാം” അരുൺ തന്റെ Hero splendor സ്റ്റാർട്ട്‌ ചെയ്ത് ഉണ്ണിയെ നോക്കി.

 

പെട്ടന്നൊരു ഞെട്ടലിൽ ഉണ്ണി വണ്ടിയിൽ കേറി.

 

“എടുത്തോടാ…”

വണ്ടി അരുണിന്റെ ഗേറ്റ് കടന്നു പോവുന്നതിനിടെ ഉണ്ണി വീടിനുള്ളിലേക്ക് ഒന്നുകൂടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…

 

“എടാ.. ഞാൻ കുറച്ചായി ഒരു കാര്യം ശ്രദ്ധിക്കുന്നു..”

വണ്ടി മെയിൻ റോഡിലൂടെ കുതിക്കുന്നതിനിടയിൽ പെട്ടന്നായിരുന്നു അരുൺ സംസാരിക്കാൻ തുടങ്ങിയത്..

 

“എന്താടാ?? എന്താ സംഭവം?”

 

“നീയും അനുവും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ?”

 

പെട്ടന്നുള്ള ചോദ്യത്തിൽ ഉണ്ണിയൊന്നു വിളറി പോയി

 

“എടാ നമ്മളൊക്കെ ഒരുമിച്ച് കളിച്ച് വളർന്നതല്ലേ.. നീയും അവളുമായി പണ്ട് തൊട്ടേ നല്ല കൂട്ടും ആയിരുന്നു.. അവൾക്ക് നിന്നെ വല്ല്യ കാര്യവുമാണ്.. പക്ഷെ ഈ ഇടെയായിട്ട് നീ അവളോട് തീരെ സംസാരിക്കുന്നില്ലല്ലോ.. പലപ്പോളും അവളെ മനഃപൂർവം അവോയ്ഡ് ചെയ്യുന്നപോലെ എനിക്ക് തോന്നി.. ചിലപ്പോൾ എന്റെ തോന്നൽ മാത്രമായിരിക്കും.. അവളും നിന്റെ പെങ്ങൾ തന്നെയല്ലേ.. എനിക്ക് എങ്ങനെയാണോ ആതിരേച്ചി അതുപോലെ തന്നെയാണ് നിനക്ക് അനുവും എന്നെനിക്കറിയാം.. ”

Leave a Reply

Your email address will not be published. Required fields are marked *