ഇത് ഞങ്ങളുടെ കഥ – 2 Like

 

അരുൺ : “സംഭവം കൊള്ളാം.. പിന്നെ പിടിക്കുമ്പോൾ ഫോട്ടോയോ വീഡിയോയോ എന്തെങ്കിലും ഒന്ന് വേഗം എടുത്ത് വെക്കാൻ മറക്കണ്ട..അല്ലേൽ കുറുക്കനാണ് ആൾ, നൈസ് ആയി പ്ലേറ്റ് എങ്ങനേലും മറച്ച് നമ്മളെ പൂട്ടും..”

 

“എടാ കാട്ട് കുറുക്കാ നിന്റെ സമയം അടുത്തെടാ” എന്നും പറഞ്ഞ് നിയാസ് അരുണിന്റെ അടുത്ത് ഇരുന്നു..

 

നിയാസ് : “ആ അരുണേ പിന്നെ മറ്റൊരു കാര്യം, നീ എപ്പോളാ അഞ്ജനേനെ പരിചയപ്പെടാൻ പോവുന്നെ..?”

 

“അഞ്ജനയോ..ഏത് അഞ്ജന..?”

 

നിയാസിന്റെ മുഖത്തു ഒരു കള്ളചിരി വിടർന്നു

 

പെട്ടന്ന് വെളിപാട് വന്നതുപോലെ അരുൺ ചാടി എണീറ്റു..

“എടാ നായെ.. കിട്ടീ ല്ലേ…!?”

 

“ഹുഹു ഹു… ഇക്ക ഏറ്റെടുത്ത എന്തേലും കാര്യം സാധിക്കാതിരുന്നിക്കോ മോനെ..”

 

“എന്റെ മുത്തേ നീ ബാക്കി പറ…!” അരുണിന് ആകാംഷ കൂടിക്കൂടി വന്നു..

 

“ഇയ്യൊന്നടങ്ങ്.. ഞാൻ പറയാ..ഇന്നാ പിടിച്ചോ..

കക്ഷിയുടെ പേര് അഞ്ജന.. അഞ്ജന.എസ്.നായർ..1st ഇയർ B. Sc Maths.. നിന്നെപ്പോലൊന്നുമല്ല.. ആള് സ്മാർട്ട്‌ ആണ്.. നല്ലപോലെ പഠിക്കും.. കുറച്ച് ദിവസം കൊണ്ട് തന്നെ ടീച്ചർമാരുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം നേടീട്ടുണ്ട്.. ഒരുപാട് ഫ്രണ്ട്സ് ഒന്നുമില്ല.. എല്ലാരോടും പെട്ടന്ന് അറ്റാച്ഡ് ആവുന്ന ടൈപ്പ് അല്ലെന്നും തോന്നുന്നു..

ചുരുക്കി പറഞ്ഞാൽ ആൾക്ക് ഒരു ക്ലാസ്സ്‌ ആറ്റിട്യൂഡ് ആണ്..

 

അരുൺ : അടിപൊളി.. അടിപൊളി..

 

നിയാസ് : എന്തടിപൊളി?? അവളെ കുറിച്ചുള്ള വിവരണം കേട്ടോണ്ടിരിക്കുമ്പിൽ ന്റെ മൈൻഡിൽ നിന്റെ ഓഞ്ഞ മോന്തയാണ് തെളിഞ്ഞു വന്നത്.. എനിക്ക് തോന്നുന്നില്ല ഇതുപോലൊരു കുട്ടിക്ക് നിന്നെയൊന്നും ഇഷ്ടപ്പെടുംന്ന് ..

 

അരുൺ : “അല്ല മൈരേ.. എനിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് വേണ്ട ഈ സാഹചര്യത്തിലാണോ ഇമ്മാതിരി ഊമ്പിയ വർത്തമാനം പറയുന്നേ..!

അല്ലേലും എനിക്കെന്താ കുറവ്.. നല്ല സ്വഭാവത്തിനുടമ.. നല്ല കുടുംബം.. വേർജിൻ.. കാണാനും തരക്കേടില്ല.. ” തന്റെ ഫോൺ കീശയിൽ നിന്നെടുത്തു കറുത്ത സ്‌ക്രീനിൽ മുഖം ചുമ്മാ നോക്കികൊണ്ടായിരുന്നു അരുണിന്റെ ഡയലോഗ്..

 

നിയാസ് : “ഞാൻ എന്റെ ഒരു ഡൗട്ട് പ്രകടിപ്പിച്ചെന്നെ ഉള്ള്.. നീ ടെൻഷൻ അടിക്കണ്ട.”

 

“എനിക്കൊരു ടെൻഷനും ഇല്ല.. ആകെ കൂടെ ചെറിയൊരു നെഗറ്റീവ് കുറച്ച് അലമ്പ് കമ്പനി ഉണ്ടെന്നതാ.. അതുപിന്നെ പറ്റിപ്പോയി ഇനിയൊന്നും ചെയ്യാൻ പറ്റത്തില്ലല്ലോ.. ”

“എടാ ഉണ്ണി നിന്നെപ്പറ്റി അല്ലാട്ടോ.. ”

 

ഉണ്ണി : അതെനിക്ക് മനസിലായി..

 

നിയാസ് : അയ്ശേരി.. ഞാൻ തന്നെ ഇത് കേൾക്കണം…നന്ദി വേണം മൈരേ.. നന്ദി..

 

“ഹഹഹാ.. ചേട്ടൻ ചുമ്മാ പറഞ്ഞതല്ലേ നിനക്ക് വിഷമായോ” എന്നും ചോദിച്ച് അരുൺ നിയാസിന്റെ തോളിൽ ചിരിച്ചു കൊണ്ട് കയ്യിട്ടു..

“അവളുടെ വീടിനെ പറ്റി എന്തേലും വിവരം ഉണ്ടോ?”

 

നിയാസ് : “ഇവിടുന്ന് കഷ്ടിച്ചൊരു 10കിലോമീറ്റർ കാണും.. പേരെന്റ്സ് ഒന്നും ഇവിടെയില്ല.. അവർ ബാംഗ്ലൂരിൽ സെറ്റിൽഡ് ആണ്.. അച്ഛൻ ഏതോ കൺസ്ട്രക്ഷൻ കമ്പനിയിലെ വലിയ കൊണാണ്ടറാണ്., അമ്മക്ക് അല്ലറ ചില്ലറ ഫാഷൻ ഡിസൈനിങ് ഒക്കെണ്ട്.. നല്ല കാശും ഫേമും ഒക്കെയുള്ള കുടുംബമാണേലും അവൾക്ക് അതിലൊന്നും താല്പര്യമില്ലെന്നാ എനിക്ക് തോന്നുന്നേ, അല്ലെങ്കിൽ അവൾ ആ ഒരു സിറ്റി ലൈഫ് ഒക്കെ വിട്ട് ഇവിടെ കൂടില്ലല്ലോ..”

 

ഉണ്ണി : “അപ്പോൾ ഇവിടെ ആരെ കൂടെയാ താമസം..?”

 

നിയാസ് : “ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്… വീട്ടിൽ ഇവർ മൂന്നുപേരെ ഉള്ളു..

ബസ്സിനാണ് എന്നും കോളേജിലേക്ക് വരാറ്..

ആ പിന്നൊരു കാര്യമുണ്ട്.. അവളുടെ വടിവൊത്ത ശരീരത്തിന്റെ രഹസ്യം കിട്ടി.. ആൾ ഡാൻസ് കളിക്കും.. മോഹിനിയാട്ടമോ ഭാരതനാട്ട്യമോ അങ്ങനെ എന്തോ കുന്തം..”

 

“മോനെ മോനെ.. അവളുടെ വടിവും ഒടിവും ഒന്നും നീ നോക്കണ്ട കാര്യമില്ല.. ഈ നിമിഷം മുതൽ എന്റെ അഞ്ജു നിങ്ങൾ രണ്ടിന്റേം പെങ്ങളാണെന്ന കാര്യം മറക്കണ്ട..”

Leave a Reply

Your email address will not be published. Required fields are marked *