ഇന്നലകളില്ലാതെ Like

ടോമിച്ചന്‍ പറഞ്ഞത് കേട്ടപ്പോള്‍ അനിലിന്‍റെ ഉള്ളൊന്നു പിടഞ്ഞു ,,,ഇതൊരു പക്ഷെ മറിയം പറഞ്ഞ ബോട്ടിക് ആവുമോ ?’

‘ എന്തായാലും നമുക്ക് പോയി നോക്കാം ..ടോമിച്ചാ …നമുക്ക് നേരായ വഴി മതി … വളഞ്ഞ വഴിയിലൂടെ പോകുന്നവര്‍ക്കല്ലേ സ്മെല്‍ ഉണ്ടാവൂ ..” .
അനിലത് പറഞ്ഞപ്പോള്‍ ടോമി വഴി പറഞ്ഞു കൊടുത്തു .. കാര്‍ ഒരു മൂന്നു നില കെട്ടിടത്തിന്‍റെ വലതു ഭാഗത്തായുള്ള പാര്‍ക്കിങ്ങിലേക്ക് കയറി . നഗരത്തിന്‍റെ ഒരു സൈഡിലായാണ് ആ കെട്ടിടം .. വലത് വശത്തെ പാര്‍ക്കിങ്ങിനും മുന്നിലെ റോഡിനും അഭിമുഖമായുള്ള ഒരു കൊഫെ ഹൌസിലെക്കാണ് ടോമിച്ചന്‍ കയറിയത് . വൃത്തിയുള്ള ഒരു കോഫീ ഹൌസ് … അതിന്‍റെ ഗ്ലാസ് ഭിത്തിക്കപ്പുറം റെഡിമെയ്ഡ് ചുരിദാറും മറ്റും തൂക്കിയിട്ടിരിക്കുന്നത് കാണാം … ഒരു സൈഡില്‍ തടിയുടെ ഷെല്‍ഫില്‍ അടുക്കി വെച്ചിരിക്കുന്ന ബുക്കുകള്‍ കണ്ടു അനില്‍ അങ്ങോട്ട്‌ നടന്നു .. രണ്ടും നാലും ചെയറുകള്‍ ഉള്ള ഇരിപ്പടങ്ങളില്‍ മിക്കതിലും ആളുകള്‍ ഉണ്ട് .. കോഫിയും ബുക്കുമായി … വളരെ മാന്യമായി വസ്ത്രം ധരിച്ചവര്‍ … കുലീനതയുള്ളവര്‍ … ടോമിച്ചന്‍ പറഞ്ഞതിനെ കുറിച്ചോര്‍ത്തപ്പോള്‍ അനിലിന് തന്നോട് തന്നെ പുച്ഛം തോന്നി ..വെറുതെ ജനങ്ങള്‍ പറയുന്നത് കേട്ട് അപഖ്യാതി പ്രചരിപ്പിക്കുന്നവര്‍ ..

” സാര്‍ .. എന്താ വേണ്ടത് ?’

പുറകിലൊരു കിളി നാദം കേട്ടപ്പോള്‍ അനില്‍ തിരിഞ്ഞു .. ചുരിദാറിട്ട ഒരു പെണ്‍കുട്ടി ..രണ്ടു സൈഡിലും പോക്കറ്റുള്ള ഒവര്‍കോട്ടും വേഷം ..

” കോഫി …പിന്നെയെനിക്കൊരു ബുക്കും നോക്കണം ..”

” വരൂ സാര്‍ .. കൊഫിയെതാ വേണ്ടത് ? ” അവള്‍ പുഞ്ചിരിച്ചു കൊണ്ട് പോക്കറ്റില്‍ നിന്നൊരു കാര്‍ഡ് എടുത്തു നീട്ടി …അതില്‍ നിന്ന് രണ്ടു മസാല കോഫി പറഞ്ഞു അനില്‍ ഷാഹിന EK യുടെ “പുതുമഴ ചൂരുള്ള ചുംബനങ്ങൾ ” എന്ന ബുക്കെടുത്ത്‌ ടോമിയുടെ പുറകെ ചെന്നു .അപ്പോഴാണ്‌ ആ ഷെല്‍ഫിനു പുറകില്‍ നിരയായി വേറെയും കുറെ ഷെല്‍ഫുകള്‍ ഉണ്ടെന്നു മനസിലായത് .. പഴകിയ മണമല്ല അനുഭവപ്പെട്ടത് , കുന്തിരക്കവും പനിനീരും മിക്സായ ഒരു നേരിയ സ്മെല്‍ … ബുക്കുകള്‍ നന്നായി അടുക്കിയിരിക്കുന്നു .. രണ്ടു മൂന്നു പേര്‍ ഷെല്‍ഫില്‍ ബുക്ക്സ് തിരയുന്നുണ്ട് ..

‘ സാറെ … ഞാന്‍ ഒന്ന് തപ്പട്ടെ …ഒരെണ്ണം കിട്ടി ..”

” ടോമി , ഞാന്‍ കൊഫിക്ക് പറഞ്ഞിട്ടുണ്ട് ..”

” സാറിരുന്നോ ..ഞാന്‍ ഇതാ വരുന്നു .. ആ പെണ്കുട്ടി വന്നാല്‍ അവരെടുത്തു തരും ..”

അനില്‍ തിരികെ നടന്നു … ഒരു കോഫി ടേബിളില്‍ ഒരു പെണ്‍കുട്ടി മാത്രം ഇരിക്കുന്നത് കണ്ടവന്‍ അങ്ങോട്ട്‌ ചെന്നു

” എക്സ്ക്യൂസ് മി ..ഞാനും ഇവിടെയിരുന്നോട്ടെ “

” അതിനെന്താ സാര്‍ ” അവള്‍ വായിച്ചിരുന്ന ബുക്ക് മടക്കി വെച്ചു പുഞ്ചിരിച്ചു .

‘ സാര്‍ രണ്ടും കിട്ടി ..” ടോമി വന്നടുത്ത ചെയറില്‍ ഇരുന്നു ..

” നമുക്കിതിന്‍റെ കോപ്പി എടുക്കണമല്ലോ ടോമിച്ചാ”

‘ സര്‍ … ബുക്കിവിടെ നിന്ന് പുറത്തു കൊണ്ട് പോകാന്‍ പറ്റില്ല … മാഡത്തിന്‍റെ അനുമതി വാങ്ങിയാല്‍ തൊട്ടപ്പുറത്തെ ബില്‍ഡിംഗില്‍ സെറോക്സ് ഉണ്ട് , അവിടെ നിന്നെടുക്കാം ‘ എതിരെയിരുന്ന പെണ്‍കുട്ടി പറഞ്ഞു ..

അപ്പോഴേക്കും കൊഫിയെത്തി .. ചൂടുള്ള കൃഞ്ചി ബിസ്കറ്റും ..

” ..ഇതിന്‍റെ കോപ്പി വേണമല്ലോ …എന്ത് ചെയ്യണം ” അനില്‍ കോഫിയുമായി വന്ന കുട്ടിയോട് ചോദിച്ചു

” സര്‍ ..മാഡം പുറത്തു പോയതാണ് … നിങ്ങള്‍ കോഫി കുടിക്കുമ്പോഴേക്കും എത്തും …” അവളത് പറഞ്ഞപ്പോള്‍ ഗ്ലാസ് ഭിത്തിക്കപ്പുറത്തൂടെ ഒരാള്‍ ഉള്ളിലേക്ക് കയറുന്നത് കണ്ടു .. അത് മറിയം അല്ലെ ..?

” സര്‍ ..മാഡം എത്തി ..ഞാനിപ്പോ ചോദിക്കാം ..” അനില്‍ നോക്കുന്നത് തിരിഞ്ഞു നോക്കിയ പെണ്‍കുട്ടി ഡോര്‍ തുറന്നു അപ്പുറത്തേക്ക് പോയി … അവള്‍ സംസാരിക്കുന്നതിനിടെ തിരിഞ്ഞു നോക്കിയാ മറിയം അനിലിനെ കണ്ടു ചിരിച്ചു കൊണ്ട് അവളുടെ ഒപ്പം കോഫി ഹൌസിലേക്ക് വന്നു

” സാര്‍ … വളരെ സന്തോഷം ..ഇറങ്ങിയതില്‍ ” ഒഴുകി കിടക്കുന്ന വയലറ്റ് കളര്‍ സാരീ മറിയത്തിനു കൂടുതല്‍ ഭംഗി നല്‍കി ..അപ്പോഴും അവളുടെ തലയിലാ കൂളിംഗ് ഗ്ലാസ് ഉണ്ടായിരുന്നു .. പുറത്തു നിന്ന് വന്നതായിരുന്നത് കൊണ്ടാവളുടെ മൂക്കിന്‍ തുമ്പ് വിയര്‍ത്തിരുന്നു.
” രണ്ടു ബുക്ക് തപ്പി ഇറങ്ങിയതാ മിസ്‌ മറിയം .. വിരോധമില്ലെങ്കില്‍ ഞങ്ങള്‍ അത് കോപ്പി എടുത്തോട്ടെ ..”

” ഓ ..അതിനെന്നാ ..പ്ലീസ് “

അനില്‍ മറിയത്തെ ടോമിച്ചന് പരിചയപ്പെടുത്തി .. ടോമി അതിന്‍റെ കോപ്പി എടുക്കാനായി പുറത്തേക്കിറങ്ങി

” സര്‍ .. വരൂ .. ഒന്ന് നടന്നു കാണാം “

അനില്‍ അവളുടെ ഒപ്പം നടന്നു .. അപ്പുറത്തെ ലേഡീസ് സെക്ഷനിലേക്ക് കയറിയപ്പോള്‍ അവനൊന്നു പരുങ്ങി .

” ഇത് ലേഡീസ് സെക്ഷന്‍ അല്ലെ … എനിക്കൊന്നും വാങ്ങാന്‍ ഇല്ല ..മാത്രവുമല്ല ..ഇവിടെ ലേഡീസ് ഒണ്‍ലി എന്ന് എഴുതിയും വെച്ചിട്ടുണ്ടല്ലോ “

” ഹ ഹ സാര്‍ … അത് ലേഡീസ് ഡ്രെസ്സുകള്‍ എന്നെ ഉദ്ദേശിച്ചിട്ടുള്ളൂ … ജെന്റ്സ് വരും .. ഗിഫ്റ്റ് വാങ്ങാനും മറ്റും ‘ അനില്‍ അകത്തേക്ക് കയറി …വിലകൂടിയ ഡ്രെസ്സുകള്‍ ആണ് കൂടുതലുമെന്നു ടാഗില്‍ നിന്നവന് മനസിലായി .. ഒരു വലിയ മുറിയില്‍ ഡ്രസ്സിനു മാച്ച് ചെയ്യുന്നതരം മാലകളും വളകളും ബാഗും മറ്റും .. വേറൊരു ഡോറിനു മുകളില്‍ ബ്യൂട്ടി പാരലര്‍ എന്നെഴുതി വെച്ചിരിക്കുന്നു . മുകളിലേക്കുള്ള സ്റെയറിലേക്ക് മറിയം അവനെ ആനയിച്ചു .

“ഇവിടെയാണ്‌ ഞാന്‍ താമസിക്കുന്നത് സാര്‍ … മുകളിലെ ഒരു വാതില്‍ തുറന്നു മറിയം പറഞ്ഞു .. വില കൂടിയ ഇന്റ്റിരിയല്‍ ഡിസൈനിംഗ് .. രണ്ടു ബെഡ് റൂം .. ഓപ്പന്‍ കിച്ചന്‍ …

‘ സാര്‍ ഊണ് കഴിച്ചോ ?’ മറിയം കിച്ചനിലെക്ക് നീങ്ങിയപ്പോള്‍ അനില്‍ ഒന്ന് പരുങ്ങി

” ഇപ്പൊ കോഫി കുടിച്ചു മിസ്‌ ..ഇനിയൊരിക്കല്‍ ആവട്ടെ ..”

ഒരു ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ അവനാ ബില്‍ഡിങ്ങിന്‍റെ പുറകു വശം കണ്ടു … അവിടെയും പാര്‍ക്കിംഗ് ഉണ്ട് .. ഒരു പക്ഷെ ടോമിച്ചന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല..അവിടെ നിന്ന് ഇങ്ങോട്ട് കയറാനുള്ള വഴി വല്ലതും കാണും “

‘ ഞാനിറങ്ങട്ടെ മിസ്‌ മറിയം”

” സര്‍ ..മറിയം എന്ന് വിളിച്ചാല്‍ മതി ..ഈ മിസ്‌ വിളി വല്ലാതെ ബോര്‍ ആണേ “

” ഒക്കെ ..മറിയം .. ടോമിച്ചന്‍ ഇപ്പൊ എത്തിയിട്ടുണ്ടാവും”

” ഇടക്കിറങ്ങണം സാര്‍ ” വാതില്‍ തുറന്നു കൊടുത്തവന്‍റെ നേരെ നോക്കിയപ്പോള്‍ മറിയത്തിന്‍റെ കണ്ണുകളിലെ തിളക്കം അവന്‍ ശ്രദ്ധിച്ചു ..

” വരാം … നല്ല കളക്ഷന്‍ ഉണ്ടല്ലോ .. എന്താ ബുക്കുകളോട് ഇത്ര ഇഷ്ടം ..മറിയം എഴുതുന്നുണ്ടോ ?’

” ഇല്ല സാര്‍ … ബോറടിക്കുമ്പോള്‍ വായനയാണ് രക്ഷ .. ടിവി കാണലോ ഒന്നുമില്ല .. ആദ്യം മുതലേ വായിച്ച ബുക്കുകള്‍ ഉണ്ട് .ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നൊക്കെ വാങ്ങാറാണ് പതിവ് …അങ്ങനെ ആവുമ്പോള്‍ സമയം പോലെ വായിക്കാമല്ലോ “.. ചിലര്‍ വായിക്കാന്‍ എടുത്തു കൊണ്ട് പോകും ..തിരിച്ചു കിട്ടാതായപ്പോള്‍ ആണ് സ്ട്രികറ്റ് ആയി ബുക്ക് പുറത്തേക്ക് തന്നു വിടില്ലന്നു തീരുമാനമെടുത്തത് .. ക്ഷമിക്കണം കേട്ടോ ..”

Leave a Reply

Your email address will not be published. Required fields are marked *