ഇരു മുഖന്‍ – 1 3

എന്നിട്ട് അമ്മക്ക് ഒരു ഉമ്മയും കൊടുത്തു അമ്മ കണ്ണ് തുടച്ചു.പിന്നെ എന്തൊക്ക യൊ പറഞ്ഞു ഇരുന്നു എന്നാ എനിക്ക് അമ്മയെ ഓർമ ഉണ്ടെന്ന് ഞാനോ ഭദ്രന്റെ അമ്മ അല്ലഎന്റെ അമ്മ ആണെന്ന് അവർ രണ്ടുപേരുമോ പറഞ്ഞില്ല.

അങ്ങനെ അവൾ വീരനെ കൊണ്ട് റൂമിൽ കിടത്തി. അമ്മ ടേബിളിൽ ഉണ്ടാരുന്ന ചായ കപ്പ് എല്ലാം എടുത്തു അടുക്കളയിൽ പോയ്‌. ഞാൻ ഒരു അഞ്ചു മിനിറ്റ് അവിടെ ഇരുന്നു കാണും അഞ്ചു മിനിറ്റ് തികച്ചൊ എന്ന് പോലും അറിയില്ല. ഞാൻ അമ്മയെ കാണാൻ അടുക്കളയിൽ ചെന്നു. പാവം ഉരുന്ന് കരയുന്നു ലോകത്ത് ആരെ മറന്നാലും ഇനി ആര്യേച്ചിയെ മറന്നാലും എന്റെ അമ്മേ ഞാൻ എങ്ങനെ മറക്കാൻ. എന്റെ ഓരോ ചലനത്തിന്റെയു നോട്ടത്തിന്റെയും അർത്ഥം അറിയാവുന്ന അമ്മ എന്നെ കയ്യോടെ പിടിക്കും എന്നാ ഞാൻ
കരുതിയത്. പക്ഷെ അതുണ്ടായില്ല ഞാൻ ഒരു നല്ല നടൻ ആണെല്ലോ എന്ന് തോന്നിപോയി.

“”അമ്മേ അമ്മക്ക് ആര്യയുടെ തറവാട്ടിൽ നിക്കുന്ന ജാനകി രാമചന്ദ്രനെ അറിയോ,””

അമ്മ ഒന്ന് ഞെട്ടി എന്നിട്ട് അറിയാം എന്ന് തല ആട്ടി.

“”എന്റെ അമ്മയാ, അവിടെ അവർക്ക് സുഖംആണോ എന്നറിയാൻ ആരുന്നു. എന്റെ ആ അമ്മാവൻ അവരെ അടുക്കള ജോലി ചെയ്യിക്കയാണെന്ന് കെട്ടു .””

“”ആ അമ്മക്ക് സുഖം ആണ് മോനേ, ഭദ്രൻ അവരെയും പൊന്നുപോലാ നോക്കുന്നെ “”കണ്ണ് നിറഞ്ഞോണ്ട് ആണ് അമ്മ മറുപടി തന്നത്

“”പിന്നെ എന്താ അവരിപ്പോ കറുത്ത് കരിവാളിച്ചു ഇരിക്കുന്നെ? “”

അമ്മ കരയാൻ തുടങ്ങി

“”എന്തിനാ ഈ അമ്മ ഇപ്പൊ കരയുന്നെ “”

“”നിനക്കെന്നെ മനസിലായില്ല എന്ന് കാട്ടിയപ്പോ ഞാൻ അത് വിശ്വസിച്ചു പോയടാ “”

കരച്ചിൽ ആണോ ചിരി ആണോ സന്തോഷം ആണോ എന്നൊന്നും മനസിലാക്കാൻ പറ്റാത്ത അവസ്ഥ

“”അതിനു എനിക്ക് ഇപ്പോഴും ഭദ്രന്റെ അമ്മേ അറിയില്ല, എനിക്ക് എന്റെ അമ്മ ജാനകികുട്ട്യേ അറിയുള്ളു “”

അമ്മ എന്നെ കെട്ടി പിടിച്ചു ഒരുപാട് കരഞ്ഞു. ഞാനും അത് അങ്ങ് കരഞ്ഞു തീരട്ടെ എന്ന് കരുതി. പിന്നെ ഞങ്ങൾ ഒരുപാട് സംസാരിച്ചു എന്തിനെയൊക്കയോ പറ്റി. ഞാൻ അമ്മേ തിരിച്ചറിഞ്ഞത് ആര്യേച്ചിയോട് പറയല്ലെന്നു ചട്ടം കെട്ടി എനിക്ക് അറിയരുന്നു അമ്മ അപ്പൊ തന്നെ ചെന്ന് പറയും എന്ന്. അത് ഞാൻ അറിയിക്കാതെ ഇരിക്കാനായി ഭദ്രന്റെ അമ്മ നാടകം ആര്യേച്ചി അടുത്ത് ലെവലിൽ കൊണ്ടോയി. പിന്നെ ഉള്ള ദിവസങ്ങളിൽ ഞങ്ങൾ ഒരു 4 വർഷം പുറകെ പോയ ഫീൽ ആണ് ഉണ്ടായത്.

ദിവസങ്ങൾ കടന്നു പോയി, ഇപ്പൊ വീരനെ ഡേ കെയറിൽ ആക്കാറില്ല, അമ്മ ആണ് അവനെ നോക്കുന്നത്. അതുകൊണ്ട് തന്നെ ഉച്ച ആകുമ്പോൾ ഞാനും വീട്ടിൽ വന്നു ഊണ് കഴിക്കാൻ തുടങ്ങി. എനിക്ക് ഇപ്പൊ ഉച്ചക്ക് വീട്ടിൽ വരാൻ
ഉള്ള കാരണം രണ്ടാണ് അമ്മ ഉണ്ടാക്കുന്ന ആഹാരം ചൂടോടെ കഴിക്കാം, എന്നെ കാണിക്കാതെ കൊണ്ട് നടന്ന വീരനെ എനിക്ക് ഇപ്പൊ അവളുടെ ശല്യം ഇല്ലാതെ കാണാം എടുക്കാം. അങ്ങനെ ഞാനും അവനും വല്ലാതെ അങ്ങ് അടുത്തുപോയി എന്റെ ഉള്ളിൽ ഏതോ ഒരു കോണിന്നു അവനോട് ഒരുപാടു സ്നേഹം . എനിക്ക് അവൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ ആയി. എനിക്ക് അമ്മയോടും ആര്യേച്ചിയോടും മുൻപ് തോന്നിയിട്ടുള്ളതിനെക്കാൾ തീവ്രമായ ഒരു സ്നേഹം. അമ്മയും ആര്യേച്ചിയും ഇതൊന്നും അറിയാതെ ഇരിക്കാൻ ഞാൻ ശ്രെധിച്ചു. പക്ഷേ എനിക്ക് തോന്നിയിട്ടുണ്ട് അമ്മക്ക് വെക്തമായി അറിയാം ഞാനും വീരനും ആയുള്ളഈ അറ്റാച്ച് മെന്റ്.

ഒരിക്കൽ അമ്മ അവനെ കുളിപ്പിക്കാൻ പോയപ്പോൾ അമ്മേടെ കയ്യിന്നു പിടഞ്ഞു അവൻ താഴെ വീണു, അതികം പൊക്കത്തിൽ നിന്നൊന്നും അല്ല. പക്ഷേ ഞാൻ അത് കണ്ടു അമ്മയെ ഒരുപാട് ഫയർ ചെയ്തു അമ്മ കരഞ്ഞുപോയി. അതിന് മുൻപ് ഞാൻ എന്റെ അമ്മയെ ഒരിക്കൽ പോലും കരയിച്ചിട്ടില്ല അന്ന് എനിക്ക് കൊറച്ചു നാളായി വരാത്ത തലചുറ്റൽ വന്നു പക്ഷെ ഒരു തരത്തിൽ ഞാൻ പിടിച്ചുനിന്നു. പണ്ട് ആര്യചേച്ചിക്ക് വേണ്ടി ആരോടേലും വഴക്ക് ഇടുമ്പോൾ ആണ് എനിക്ക് ഇങ്ങനെ ഒക്കെ വന്നിരുന്നത്. അന്ന് ഞാൻ തിരിച്ചു കടയിൽ പോയില്ല. നേരേ ഞാൻ എന്റെ സ്ഥിരം സ്പോട്ടിൽ പോയി നിന്നു . ആ പാലം എന്തോ എനിക്ക് ഒരു പ്രത്യേക അറ്റാച്ച്മെന്റ്. ഒരുപാട് സമയം കഴിഞ്ഞു ഞാൻ ചിന്തിച്ചു അവൻ എന്റെ ആരാ, എന്റെ പെണ്ണിന്റെ അല്ല ചേച്ചിയുടെ മകൻ. അവനു വേണ്ടി ആണോ ഞാൻ എന്റെ സ്വന്തം അമ്മേ. എനിക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി. ഞാൻ അപ്പൊ തന്നെ വണ്ടിഎടുത്തു വീട്ടിൽ തിരിച്ചു വന്നു അമ്മയോട് ക്ഷമ പറഞ്ഞു. എന്നെ കെട്ടിപിടിച്ചു കരഞ്ഞഅല്ലാതെ വേറെ ഒന്നും മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *