ഇരു മുഖന്‍ – 1 3

ഒരു ദിവസം ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ

“”ഹരി എന്താ എപ്പോഴും ഈ ഡ്രസ്സ്‌ ഇടുന്നെ, ഞാൻ തന്നത് ഇഷ്ടം ആയില്ലേങ്കിൽ കടയിൽ നിന്ന് വേറെ എടുത്തൂടെ?””

“”എനിക്ക് ഇത് മതി ഇതാ സുഖം ഇതിന് ഇപ്പൊ എന്താ കുഴപ്പം “”

“”ഒരു ടെക്സ്ടെൽ സിന്റെ മുതലാളി കുറഞ്ഞ ഡ്രസ്സ്‌ ഇട്ടാ കടയിൽ ആള് കേറുമോ “”

അതെന്റെ ഈഗോ ഹേർട് ചെയ്തു
“”ഞാൻ അദ്വാനിച് ഉണ്ടാക്കിയ പൈസ കൊണ്ട് മേടിച്ച ഷർട്ടാ, വില കുറഞ്ഞു എന്നത്കൊണ്ട് നിങ്ങളെ യൊക്കെ പോലെ ഇത് ഇടാതിരിക്കാന്‍ എനിക്ക് ഒരു കുറച്ചിലുമില്ല “”

ഞാൻ അവനു വാങ്ങിച്ചു കൊടുത്ത ഡ്രസ്സ്‌ എന്നെ കാണിക്കാൻ എങ്കിലും ഒന്ന് ഇടിയിക്കാഞ്ഞത്തിന്റെ വിഷമം എല്ലാം അതിൽ ഉണ്ടാരുന്നു.

അവൾ ഒന്നും മിണ്ടാതെ കേറിപ്പോയി , അവനെ വീരനെ ഞാൻ കൊടുത്ത ഡ്രെസ്സിൽ എടുത്തതിട്ടോണ്ട് വന്നു അങ്ങനെ പറയാൻ കാരണം അത്രയ്ക്ക് വലുതാരുന്നു ആ ഡ്രസ്സ്‌ 1000 രൂപ മനസ്സിൽ വെച്ചു ഡ്രസ്സ്‌ എടുത്തപ്പോൾ കൊച്ചിന്റെ പ്രായം ഞാൻ കണക്കിൽ എടുത്തില്ല.

“”കുട്ടികൾക്ക് തുണി മേടിക്കുമ്പോൾ പ്രായം കൂടെ പറഞ്ഞു വേണം തുണി എടുക്കാൻ “”

നൈസിനു ഒന്നും പാളി എങ്കിലും എങ്കിലും അത് കണ്ടു എന്റെ മനസ് നിനറഞ്ഞു.

“”ഞാനും അദ്വാനിച്ച പൈസ കൊണ്ട് മേടിച്ചു തന്നതാ നിനക്കാ ഡ്രെസ് , എല്ലാര്ക്കും ആഗ്രഹമുണ്ട് അതൊക്കെ ഒന്ന് ഇട്ട് കാണണമെന്ന് “” അവള്‍ പറഞ്ഞു

അപ്പൊ ആണ് ഞാൻ അതോർക്കുന്നത്

“”അത്രേം വില ഉള്ളതൊന്നും എനിക്ക് ചേരില്ലടോ “”

“”ഇട്ട് നോക്കിയാൽ അല്ലേ അറിയൂ…”” അവള്‍ പറഞ്ഞു

“”ഇല്ല, ഞാൻ ചേച്ചിയോട് ആയോണ്ട് പറയാം എന്റെ ബാങ്കിൽ ആകെ ഉള്ള സേവിൻക്സ് ഇനി 16 ചില്ലറ ആണ് ചേച്ചി എനിക്ക് വാങ്ങി വെച്ചത് എല്ലാ കൂടെ 10000നു മുകളിൽ വരും അതുകൊണ്ട് എനിക്ക് അത് സ്വീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. “”

“”Ok അതിങ് എടുത്തേക്ക് “” അവള്‍ കൈ നീട്ടി

ഞാൻ എല്ലാം എടുത്തു അവളുടെ കയ്യിൽ കൊടുത്തു . പിറ്റേന്ന് രാത്രി എനിക്ക് കൊറച്ചു ഷർട്ടും പാൻസും തന്നു. ഇപ്രാവശ്യം ബോക്സിൽ ഒന്നുമല്ല ഞാൻ മേടിച്ചു വെച്ചു 300-350 റേഞ്ചിൽ ആണ് എന്ന് സ്റ്റിക്കർ കണ്ടപ്പോൾ മനസിലായി. റൂമിൽ ചെന്നു ഇട്ട് നോക്കിയപ്പോൾ എല്ലാം നല്ല ഉഗ്രൻ സെലക്ഷൻ ഞാൻ ഓരോന്നും ഇട്ട് അവളെ കൊണ്ട് കാണിച്ചു. അവളുടെ മുഖം അപ്പൊ ഒന്നു കാണണ്ടതാരുന്നു.
അതിൽ ഒന്നിന്റെ അകത്തെ പോക്കറ്റിൽ ഒരു സ്റ്റിക്കർ കണ്ടു 2800. എന്നെ വിദക്ത്ത മായി പറ്റിച്ചു എന്ന് മനസിലായി. ഇന്നലെ കൊണ്ടോയ അതേ തുണി സ്റ്റിക്കർ മാറ്റി ഒട്ടിച്ചു തന്നു. എങ്കിലും അത് ഇട്ട് ചെന്നപ്പോൾ ഉള്ള അവളുടെ സന്തോഷം കണ്ടപ്പോൾ അത് തിരിച്ചു കൊടുക്കാൻ തോന്നിയില്ല. ഞാൻ അറിഞ്ഞോണ്ട് പൊട്ടനായി. എവിടേയോ ഒരു സ്നേഹം എന്റെ ഉള്ളിൽ നാമ്പിട്ടു.

പിറ്റേന്ന് ഞാൻ കടയിൽ നിന്ന് വന്നപ്പോഴേക്കും അമ്മ നാട്ടിൽ നിന്ന് വന്നുനിന്നിരുന്നു. ഞാൻ മൈന്റ് ചെയ്യാതെ എന്റെ റൂമിൽ പോയ്‌. ഇത്രയും ദിവസം സ്വന്തം മോനേ കാണാൻ വരാഞ്ഞ അമ്മയെ എന്റെ പ്രതിഷേധം അറിയിക്കുക എന്നായിരുന്നു ഉദ്ദേശം. പക്ഷെ അമ്മ കരുതിയത് ഞാൻ അമ്മയെ മറന്നു എന്നാ. അതിന്റെ സൂചനകൾ ചേച്ചിയും അമ്മയും ആയി ഉള്ള സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി. ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ ചേച്ചി എനിക്ക് ചായ തന്നിട്ട് ചോദിച്ചു

“”ഹരി ഹരിക്കിത് ആരാന്നു മനസ്സിലായോ “”

“”പുതിയ ഹോം നേഴ്സ് ആണോ, വീരുനെ നോക്കാൻ…””

അമ്മയുടെ കണ്ണ് നിറഞ്ഞു, എനിക്ക് അതൊരു തമാശ ആയി ആണ് തോന്നിയത് .

“” ഹ്മ്മ് മോനേ നോക്കാൻ വന്നതാ “”

അമ്മ ഒന്നും മിണ്ടുന്നില്ല അമ്മയുടെ വിഷമം കണ്ടിട്ട് എന്നപോലെ ആര്യേച്ചി അമ്മയുടെ അടുത്തേക്ക് നീങ്ങിഇരുന്നിട്ട്

“”പക്ഷെ ഹോം നേഴ്സ് ഒന്നും അല്ല ഇത് എന്റെ അമ്മയാ “”

“”ലക്ഷ്മി അമ്മയോ ഇതോ “” ഞാൻ അത്ഭുതത്തോടെ ചോദിച്ചു

ലക്ഷ്മി അമ്മായിയെ എനിക്ക് ഓർമ ഉണ്ടെന്ന് മനസിലാക്കിയ അവൾ പ്ലേറ്റ് മാറ്റി.

“”ഇത് ഇത്…….എന്റെ ഭദ്രന്റെ അമ്മയാ, നമ്മുടെ നാട്ടിൽന്ന് വന്നതാ””

Leave a Reply

Your email address will not be published. Required fields are marked *