“”നീ എന്നെ എന്‍റെ മക്കടെ മുന്നില്‍ വെച്ച് തല്ലി ഇല്ലേ. എനിക്ക് ജീവന്‍ ഉണ്ടങ്കില്‍ നീയും നിന്‍റെ മക്കളും ഇന്ന് ഇരുട്ടി വെളുപ്പിക്കില്ല“” രാവുണ്ണി അച്ഛനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി.
“”കേറിനടാ”” അവന്‍ മക്കളേം വിളിച്ചു കൊണ്ട് പോയി. എന്നുമൊക്കെ പെട്ടന് പറഞ്ഞു .
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ രവുന്നിയോടു ഉള്ള ദേഷ്യം അവന്റെ മുഖത്ത് കാണാമായിരുന്നു. ഞാന്‍ അതൊന്നും മൈന്റ്ചെയ്തില്ല . രാവുണ്ണി ഇടയ്ക്കു അച്ഛനുമായി വഴയ്ക്ക് ഉണ്ടാക്കുമെങ്കിലും പെട്ടെന്ന് അവര്‍ മിണ്ടുമായിരുന്നു. അതുപോലെ എന്തോ ആകും എന്നാ ഞാന്‍ കരുതിയിരുന്നത്.
ഞാന്‍ എന്‍റെയും ആര്യേചിയുടെയും കാര്യം അവനോടു പറഞ്ഞു.
അവന് ഒരു സന്തോഷവും ഇല്ലായിരുന്നു രാവുണ്ണിയോടു ഉള്ള ദേഷ്യം ആയിരിക്കണം. കൂടാതെ ഞാന്‍ അവന്റെ മുറപ്പെണ്ണിനെ ഉമ്മ വെച്ച ദേഷ്യവും അവന്റെ മുഖതുണ്ടായിരുന്നു. എന്നോട് കുറച്ച് നേരം അവന്‍പിന്നെ ഒന്നും മിണ്ടിയില്ല.
“”ടാ നിനക്ക് പിന്നെ അരുണിമ ചേച്ചിയെ ഇഷ്ടം ആണെന്ന് അറിഞ്ഞു. ഗേറ്റില്‍ എന്തായിരുന്നു നേരത്തെ പരുപാടി“” ഞാന്‍ അവനോടു ചുമ്മാ ചോദിച്ചു, സത്യത്തി എനിക്കറിയില്ലായിരുന്നു അവിടെ നടന്ന പ്രശ്നങ്ങള്‍ നേരില്‍ കണ്ടു ആകെ വിഷമിച്ചു നിക്കുവയിരുന്നു എന്ന്.
“”അരുണിമ.. നാശം അവള്‍ അവളെ ആര്‍ക്കു വേണം, അവള്‍ ആ രാവുണ്ണിയുടെ മകള്‍ അല്ലെ? എനിക്ക് വേണ്ട അവളെ. അവള്‍ എന്‍റെ പിറകെ നടക്കുകെയുള്ളു “”
അപ്പൊ നിനക്ക് അവളെ ഇഷ്ടം ആല്ലേ
“”അല്ല എനിക്ക് ആരെയും… അല്ല എനിക്ക് ആമ്മുനെയാ ഇഷ്ടം””
അവന്‍ പറഞ്ഞൊപ്പിച്ചു. അതില്‍ ആര്യെചിയോടു ഉള്ള ഇഷ്ടത്തിനും അപ്പുറം അരുണിമയോട് ഉള്ള വെറുപ്പാണ് എനിക്ക് കാണാന്‍ പറ്റിയത്. എങ്കിലും എനിക്ക് ഒരുപാടു വിഷമം വന്നു.
“”ആര്യേച്ചി എന്റെയാ എന്‍റെ മാത്രം”” ഞാന്‍ പറഞ്ഞു
“”ഹേ നിന്റതോ! നിന്നെകള്‍ മൂത്തതല്ലേ അവള്‍, നിന്നെക്കാള്‍ വലുതും, ഭ്രാന്തുണ്ടോ നിനക്ക്””
“”എനിക്കറിയില്ല, ആരേച്ചി എന്‍റെയാ, നിനക്കവളെ തരില്ല’’
“”എടാ നിന്നെ ഞാന്‍ എന്‍റെ….”” എന്‍റെ നേരെ കയ്യോങ്ങി അവന്‍ ആദ്യമായി ആയിരുന്നു എന്നെ തല്ലാന്‍ കയ്യോങ്ങുന്നത്.
പിന്നെ ഞങ്ങള്‍ മിണ്ടാതെ പിണങ്ങി മാറി ഇരുന്നു. ഞാന്‍ ഒന്ന് മയങ്ങി പ്പോയി.
അവന്‍ അച്ഛാ അച്ഛാന്നു വിളിച്ചു കരയുമ്പോള്‍ ആണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്.
എന്‍റെ അച്ഛനെ ഗുണ്ടകള്‍ തല്ലുന്നു. അച്ഛന്‍ തിരിച്ചും. രാവുണ്ണി ഒരു മരക്കട്ട എടുത്തു അച്ചന്റെ തലക്കടിക്കുന്നു, അച്ഛന്‍ നിലത്തു വീഴുന്നു. അവര്‍ അച്ഛനെ എടുത്തു വീട്ടിനകത്ത് ഇടുന്നു. രാവുണ്ണി വണ്ടിയില്‍ നിന്നു പെട്രോള്‍ കാന്‍ എടുത്തുകൊണ്ടു പോകുന്നു. അച്ചന്റെ മേത്ത് പെട്രോള്‍ ഒഴിക്കുന്നു. പിന്നെ ഒരു തീ ഗോളം. ആ ഗുണ്ടകള്‍ ആരയോ തിരയുന്നു.
അപ്പോഴേക്കും വിഷ്ണു ഏട്ടന്‍ ജനല്‍ ചാടി ചെന്നു അച്ഛനെ കെട്ടിപിടിച്ചു. അവന്റെ ദേഹത്തും തീ പിടിക്കുന്നു. ആകെ അലര്‍ച്ച അതില്‍ എന്‍റെ ശബ്ദം ആരും കേട്ടിരുന്നില്ല. അവര്‍ തിരച്ചില്‍ നിര്‍ത്തി ജീപ്പില്‍ കയറിയപ്പോള്‍ , അവര്‍ തിരഞ്ഞത് ഏട്ടനെ തന്നെ ആയിരുന്നെന്നു എനിക്ക് മനസിലായി.
ഞാന്‍ അന്ഇനിവിടെ വടെ ഉണ്ടായിരുന്നു എന്ന് അവര്‍ കണ്ടു കാണില്ല ഇല്ലേ എന്നെയും തീര്‍ത്തേനെ.
ഞാന്‍ എന്‍റെ കണ്ണു തുടച്ചു, എല്ലാം ഇന്നലെ നടന്നപോലെ എനിക്കിപ്പൂര്‍ക്കാന്‍ പറ്റുന്നുണ്ട്. ആ മഴ തോര്ന്നത് പോലെ എന്‍റെ ഓര്‍മകളും പെയ്തു ഒഴിഞ്ഞിരിക്കുന്നു, ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു. ഞാന്‍ എന്‍റെ കയ്ക്കരികില്‍ ഇരുന്ന ഡയറി എടുത്തു രാവിലെ അവിടെ ഇട്ടതാണ് അതില്‍ നിന്നും ഒരു പേപ്പര്‍ തെള്ളി നിക്കുന്നത് ഞാന്‍ ഇപ്പൊഴാണ് ശ്രെധിക്കുന്നത്. അത് ഞാന്‍ എടുത്തു പൊട്ടിച്ചു വായിച്ചു.
ശ്രീ ഹരി,
ഞാന്‍ ഭദ്രന്‍ , ഹരിക്കെന്നെ ഓര്‍മ കാണില്ല. നിന്‍റെ അറിവിള്‍ ഞാന്‍ വില്ലനോ നയാക്ണോ എനിക്കറിയില്ല. വില്ലന്‍ എന്ന് തന്നെ വെച്ചോ, എന്‍റെ പക എന്‍റെ പ്രതികാരം നിന്നോടല്ല എന്‍റെ വഴിയില്‍ നീ നിക്കരുത്. അന്ന് ഇടയില്‍ വന്നു അരുണിമയെ നീ രെക്ഷിച്ചു ഇനി അതുണ്ടാവില്ല. എന്‍റെ മുന്നില്‍ നീയയിരുന്നാലും തീര്‍ക്കേണ്ട കണക്കുകള്‍ ഞാന്‍ തീര്‍ക്കും. എന്നെ തോല്‍പ്പിച്ചു എന്ന് നീ കരുതരുത്. ഞാന്‍ വീണ്ടും വരിക തന്നെ ചെയ്യും .
>ഭദ്രന്‍
