“” ചോദ്ധാർഥ് അല്ലടാ മോനെ.. സിദ്ധാർഥ്.. മ്മ് ഇനി വന്ന കാര്യം പറ നീ… “”
ഉള്ളിൽ പേടി അലയടക്കുന്നുണ്ടെങ്കിലും പുറത്തെ ആറ്റിട്യൂട് ഞാൻ ഒട്ടും കുറച്ചില്ല. ന്റെ നിൽപ് കണ്ട് അവരോന്ന് വിളറിയോ…!
“” ആരായാലും ഇനി മേലിൽ ഇഷയുടെ പുറകെ നടക്കുന്നത് കാണരുത് ഞാൻ.. കണ്ടാ.. “”
ചൂണ്ടുവിരൽ ന്റെ മുഖത്തേക്ക് നീട്ടി അവനൊരു വാണിംഗ് തന്നു.
“” കണ്ടാ നീ ന്നേയങ്ങ് ഒലത്തുവായിരിക്കും.. ഒന്ന് പോടെ.. “”
അതവിടെ കൊണ്ട് അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരുന്നില്ല.. അല്ലെ ഇവനാരാ ഞാൻ ഇഷയുടെ പുറകെ നടക്കരുത് ന്ന് പറയാൻ..
“” നല്ല ഭാഷ പറഞ്ഞാൽ നിനക്ക് മനസിലാവൂല്ല ല്ലെടാ നായെ… “” അവൻ ന്റെ നെഞ്ചിനൊരു ചവിട്ട്.. ഓഹ്.. ഞാൻ ദൂരേക്ക് തെറിച്ചു വീണു ഷിർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോൺ അടുത്തുള്ള കല്ലിൽ തട്ടി നിലത്തേക്ക് വീണു.. ഞാൻ അവനെ വിട്ട് ഓടി ചെന്നത്തെടുത്തു നോക്കി,
ഓഹ് ഒന്നും പറ്റിയില്ല . ഞാൻ സ്വയം ആശ്വാസിപ്പിച്ചതും അതെന്റെ കയ്യിൽ നിന്നും ബലമായി തട്ടിപ്പറിക്കപ്പെട്ടിരുന്നു..
“” ഒരു നല്ല ഫോൺ പോലും വാങ്ങാൻ ഗതിയില്ലാത്ത നീയാണോടാ ഇഷയെ പോലൊരു പെണ്ണിനെ പ്രേമിക്കാൻ നടക്കുന്നെ.. “”
പറയുന്നതിനോടൊപ്പം കൂടെ നിന്നവർ എല്ലാം അട്ടഹാസിച്ചു നിന്ന് ചിരിച്ചു.. കുട്ടത്തിൽ എവിടെയോ,, ആ നിറഞ്ഞ മിഴികൾ ഞാൻ ഒന്ന് കണ്ടു. അതെ ഇഷ അവളെനിക്ക് വേണ്ടി മിഴി നനച്ചു.
ആ സന്തോഷം ഉള്ളിൽ അലതല്ലുന്നകുട്ടത്തിൽ ആമീർ ന്റെ ആ ഫോൺ ദൂരെ കണ്ട കല്ലിലേക്ക് എറിഞ്ഞു.
“”No……….”” ഞാൻ ഉറക്കെ അലറി ആ കല്ലിന് നേരെ കുതിച്ചു, ന്നാൽ ന്റെ കണ്മുന്നിൽ ആ ഫോൺ തവിട് പൊടിയായി. അത് കണ്ടവരുടെ അട്ടഹാസം ഉച്ചത്തിലായി,
തൊട്ടടുത്ത നിമിഷം അമീർ കൂടി നിന്നവരെയും മറച്ചു ദൂരേക്ക് വീണു.. അവന് ഒന്ന് എണീക്കാൻ അവസരം കൊടുക്കാതെ ചെന്നവനെ പൊക്കിയെടുത്തു ചോര വരുവോളം ഇടിച്ചു, കൂടി നിന്നവർക്കൊന്നും ന്നേ പിടിച്ചു മാറ്റാൻ കഴിഞ്ഞില്ല. കാര്യം മനസിലാവാതെ വെറുമൊരു ഫോണിന് വേണ്ടിയാണോ അവനെ തല്ലുന്നേ ന്നൊക്കെ ആരൊക്കെയോ ചോദിക്കുന്നുണ്ട്..
അവസാനം ആൾക്കൂട്ടം കണ്ട് അങ്ങോട്ട് വന്ന ജിഷ്ണുവാണ് ന്നേ പിടിച്ചു മാറ്റിയത്.. അപ്പോളും കലി തീരാതെ അടുത്ത് കണ്ടൊരു മരത്തിനെട്ട് ആഞ്ഞൊരു ചവിട്ടികൂടെ കൊടുത്ത് ഞാൻ ദേഷ്യം അടക്കി,
“” എന്താടാ ന്താ സംഭവം… “” അക്ഷമയായ് കാര്യം മനസിലാവാതെ നിന്ന ന്നോട് അവൻ കാര്യം തിരക്കിയതും കയ്യിൽ മുറുകെ പിടിച്ച ഫോൺ ഞാൻ അവന് നേരെ നീട്ടി, അവൻ പിന്നെ ഒന്നും മിണ്ടിയില്ല,
“” ഇവനെന്താ ഭ്രാന്തയോ…?? ഒരു തല്ലിപ്പൊളി ഫോൺ പൊട്ടിയതിനാണോ ഇവൻ ഇവനെ ഇത്പോലെ ഇടിച്ചതു…?? “”
അവന്റെകൂടെ നിന്നവരിൽ ഒരുത്തൻ അത് പറഞ്ഞു നാവ് വായിലേക്ക് ഇട്ടില്ല,ജിഷ്ണു വിന്റെ കൈ അവന്റെ കവിളിൽ തന്നെ പതിച്ചു..
“” പ്ഫാ.. പന്ന കഴുവാർട്രാ മോനെ.. നീയെന്താടാ നായെ പറഞ്ഞെ തല്ലിപ്പൊളി ഫോണോന്നൊ?? നിനക്കൊന്നും അതിന്റെ വിലയറിയില്ല നായ്ക്കളെ.. ആ ഫോണിന് ഇന്നവന്റെ ജീവനോളം വിലയുണ്ട്.. നിയൊക്കെ എത്ര കാശ് കൊടുത്താലും തീരാത്തത്ര വില…
അവന്റെ അമ്മ വാങ്ങികൊടുത്ത ഫോണണത്..
അവന്റെ അമ്മ മരിച്ചിട്ട് ഇപ്പോ ആറ് വർഷം കഴിഞ്ഞു.. അതിലവന്റെ അമ്മയുടെ ഫോട്ടോസും, വോയ്‌സ്‌യും ഒക്കെ ഉണ്ട്, അത് മാത്രവാ അവരെ ഓർക്കാൻ അവനിപ്പോ ഉള്ളു.. അതാങ്നും നഷ്ടപെട്ട നായിന്റെ മക്കളെ ഒരുത്തനും ജീവനോടെ കാണില്ല.. ജിഷ്ണു വാ പറയുന്നേ.. വീട്ടി ക്കേറി വെട്ടും നിന്നെയൊക്കെ,,!! കേട്ടോടാ. പന്ന.. “”
അവനെന്നെ കൊണ്ട് അവരെ മറികടന്നു പോയി, ആപ്പോൾ ഞാൻ എനിക്ക് വേണ്ടി കരഞ്ഞ മിഴികളെ അവിടെയെല്ലാം തിരഞ്ഞെകിലും ഫലമുണ്ടായില്ല..
***********************
അങ്ങനെ പിന്നെ ഒരു രണ്ടാഴ്ച ഞാൻ എങ്ങോട്ടും പോയില്ല. ഫോൺ റെഡി ആക്കാൻ പറ്റില്ലെന്ന് പറഞ്ഞു.. പക്ഷെ ഉള്ളിലെ ഡാറ്റാ എല്ലാം വേറൊരു ഫോണിലേക്ക് ആക്കാം ന്ന് ആ കടക്കാരൻ ചേട്ടൻ പറഞ്ഞപ്പോ, ജിഷ്ണു വിന് ദേഷ്യം ഇരട്ടിച്ചു, അവനെ പറഞ്ഞു മനസിലാക്കി, സെക്കന്റ് ഹാൻഡ് ഫോൺ ഒരണ്ണം വാങ്ങി.. അതും ജിഷ്ണു ആണ് തന്നത്..
