ഇഷ

അമ്മ പോയിക്കഴിഞ്ഞു അച്ഛനും ഒറ്റപ്പെട്ടു,ഞങ്ങൾ പണ്ടേ അധികം സംസാരമില്ല, അമ്മയായിരുന്നു ഞങ്ങൾക്കിടയിലെ ദൂത്.

ജോലി കഴിഞ്ഞു വന്ന ഞാൻ കാണുന്നത് നിലത്തു ബോധം മറഞ്ഞു കിടക്കുന്ന അച്ഛനെയാണ്,

അച്ഛനെയും ആയി ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ, ഉള്ള് നിറയെ പ്രാർത്ഥന ആയിരുന്നു.. നീണ്ട ഒരു മണിക്കൂർത്തെ പരിശോധനകൊടുവിൽ അവർ ന്നോട് എന്തൊക്കെയോ പറഞ്ഞു.. സ്ഥിരത ഇല്ലാതെ നിന്ന എനിക്ക് കേൾക്കാൻ കഴിഞ്ഞത് ഇത്ര മാത്രം.

“” അച്ഛന്റെ ആരോഗ്യനിലയിൽ കാര്യമായ ഇഷ്യൂസ് ഉണ്ട്, കഴിച്ചുകൊണ്ടിരുന്ന മരുന്ന് നിർത്തി തുടങ്ങിയത് മുതൽ രോഗം അച്ഛനെ പൂർണമായും ഏറ്റെടുത്തു. ഇനി എത്ര നാൾ ന്ന് പറയാൻ കഴിയില്ല.. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യില്.. “”

******************

ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിച്ച അച്ഛന്റെ കാര്യങ്ങൾ പിന്നീട് ഞനാണ് നോക്കിയത്. അന്നത്തേക്ക് കഴിക്കാനുള്ള ചോറും കറിയും ഉണ്ടാക്കി വെച്ച് ഞാൻ ജോലിക്ക് പോകും.

ഇടക്കെല്ലാം ഞാൻ അവളെ കാണാൻ പോകാറുണ്ടായിരുന്നു.. ആ മടിയിൽ തലചായ്ക്കുമ്പോൾ ന്റെ ദുഃഖത്തെ അവൾ പൂർണമായും ഇല്ലാതാക്കും. അങ്ങനെ ഇരിക്കെയാണ് അവൾക്കൊരു കല്യാണലോചന.. അവർ ശെരിക്കും ഉറപ്പിച്ചിട്ടുള്ള മട്ടാണ് ന്നാണ് ഇഷ പറഞ്ഞത്.. പേടി പൂണ്ടു നിന്നവളെ ഞാൻ ചേർത്തുപ്പിടിച്ചു.

“” നിനക്കെന്റെയൊപ്പം വരാൻ പേടിയുണ്ടോ.. “”

ആ ഇരുട്ടിന്റെ മറവിൽ ഒരു തേങ്ങലോടെ ന്റെ നെഞ്ചിലെ ചൂടെറ്റ് നിൽക്കുന്ന അവളോട് ഞാൻ ചോദിച്ചപ്പോ മറുപടി അവളെനിക്കൊരു ചുടുചുംബനമായിയാണ് തന്നത്.

പിന്നെ എനിക്കൊന്നും നോക്കാൻ ഉണ്ടായിരുന്നില്ല.. അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി നാളെ തന്നെ പോകുന്ന കാര്യവും പറഞെല്പിച്ചു ഞാൻ നേരെ വീട്ടിലേക്ക് പോയി, ജിഷ്ണു വിനെയും കൂടെയുള്ളവരെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു ശെരിയാക്കി, വീട്ടിൽ അച്ഛനോട് പറഞ്ഞപ്പോ അച്ഛന് എതിർ അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. കുറച്ച് ദിവസം കഴിഞ്ഞേ വരൂ ന്ന് മാത്രം അറിയിച്ചു. കാര്യങ്ങൾ അപ്പുറത്തെ വീട്ടിൽ പറഞ്ഞെല്പിച്ചു ഞാൻ ഉറങ്ങാൻ കിടന്നു.

*******************************

വെളുപ്പിന് അവളുടെ കാൾ ആണ് ന്നേ ഉറക്കത്തിൽ നിന്ന് എഴുനേൽപ്പിച്ചത്, വീട്ടിൽ കുറച്ച് പ്രശ്നമാണെന്നും ഉടനെ ന്തെങ്കിലും ചെയ്യണമെന്നും പറഞ്ഞു ഫോൺ വെച്ചു.

ഒരെത്തും പിടിയും ഇല്ലാതെ നിന്നപ്പോളാണ് എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവളുടെ വീട്ടിലേക്ക് പോകാൻ തീരുമാനമെടുത്തത്. ആദ്യം അവളെ കണ്ടോന്ന് സമധാനിപ്പിക്കാം ന്നോർത്താണ് ഞാൻ അങ്ങോട്ടേക്ക് ചെന്നത്, പക്ഷെ ന്റെ കണക്കുട്ടലുകൾ തെറ്റി,

ഇനിയും ഒരു നിമിഷം പോലുമിവിടെ നില്കാൻ കഴിയില്ല ന്ന് പറഞ്ഞവൾ ന്റെയോപ്പം ഇറങ്ങി വരുകയായിരുന്നു. മറുത്തൊന്നും പറയാതെ അവളെ ചേർത്തുപ്പിടിച്ചു മുന്നോട്ടേക്ക് നടന്നു, ആ മുഖം കണ്ടാലറിയാം ഉള്ളിലെ നീറ്റൽ. പക്ഷെ ആ വരവിന് ന്റെ പെണ്ണിന്റെ ജീവന്റെ വില ഉണ്ടെന്ന് ഞാൻ അന്നേരങ്ങളിൽ അറിഞ്ഞിരുന്നില്ല.

ന്റെയോപ്പം തിരക്ക് പിടിച്ചിറങ്ങിയത് മരണത്തിലേക്കയിരുന്നല്ലോ പെണ്ണെ.,! ആശകളില്ലായിരുന്നോ നിനക്കൊരുപാട്.. സ്നേഹിച്ചു കൊതി തീർന്നിരുന്നോ നിനക്ക് ന്റെയോപ്പം, ന്നേവിട്ട് പോകരുതെന്ന് കരഞ്ഞു പറഞ്ഞതല്ലേ ഞാൻ നിന്നോട്…! ന്നിട്ടും നീ പോയി, അന്നേരം കവിളിൽ അമർത്തിയുള്ള നിന്റെ ചുടുചുംബനത്തിന്റെ അർഥം സ്നേഹമല്ല മരണമാണെന്ന് നിയെന്നെ പഠിപ്പിച്ചു. മൂക്കിലേക്ക് ഇരച്ചുകയറുന്ന ചുടു ചോരയുടെ ഗന്ധം ന്നിലെ പേടിയെ ഇരട്ടിച്ചു, അതെ നീ ന്നിൽ നിന്നും പടിയിറങ്ങിയിരിക്കുന്നു.. തിരിച്ചൊന്ന് പുണരാൻ കാത്തിരിക്കാതെ പോക്കളഞ്ഞല്ലോ പെണ്ണെ നീ…!!

തലക്കെറ്റ അടിയിൽ കണ്ണിലാകെ ഇരുട്ട് നിറഞ്ഞു. നടന്നതെന്താണെന്നോ..നടക്കാൻ പോണതെന്താണെന്നോ ന്നുമറിയാത്ത അവസ്ഥ. ബോധം വീഴുമ്പോൾ വിട്ടകന്ന ഓർമ്മകളെ തിരിച്ചു ഉള്ളിലേക്ക് ആവാഹിക്കാൻ ഞനൊരു ശ്രമം നോക്കി. ആ കോരി ചൊരിയുന്ന മഴയത് ചോരയിൽ കുളിച്ചുകിടക്കുന്ന നിന്നെ ഞാനെങ്ങനെ മറക്കും.. ന്നിൽ വിധിക്കപ്പെട്ട ആ മരണം അറിഞ്ഞുകൊണ്ട് നീ ഏറ്റുവാങ്ങിയതെന്തിനാ..? കാഴ്ച മങ്ങി തുടങ്ങിയ കണ്ണുകളിൽ നീ ഇപ്പോളും നിറഞ്ഞു നിൽക്കുന്നു എല്ലാത്തിലുമുപരി നിന്റെ ഓർമ്മക്ക് നിയെനിക്കായി നൽകിയ…….

*****************************************

“” മോളെ………”” പെട്ടന്ന് താഴെ നിന്നും അമ്മയുടെ സ്വരം ഉയർന്നതും, നിറഞ്ഞു തുളുമ്പിയ മിഴികൾ സ്നേഹ വീണ്ടും വീണ്ടും തുടച്ചു മാറ്റി.

ഒരുവേള ആ ബുക്കിലേക്ക് നോട്ടം വീണ്ടും പോയി.

കുറച്ച് നേരം അവൾ വെറുതെ മുന്നിലെ ഭിത്തിയിൽ നോക്കി ഇരുന്നു , ഉള്ളിൽ ഒരു കൊടും ഭാരം..!

കഴിഞ്ഞ നാളുകളിൽ ഉണ്ടായിരുന്നതെല്ലാം അവളിലേക്ക് ഒരു സിനിമ കണക്കെ ഓടിമറഞ്ഞു.

പറഞ്ഞതും ചെയ്തതും കേട്ടതുമൊക്കെ തെറ്റായിരുന്നോ…! ഒരുപാട് തവണ ന്നേ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ വന്നതാണ് ആ പാവം. ഒരു നോക്കുകൊണ്ട് പ്പോലും ഞാൻ കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല.,

സ്നേഹിച്ചിട്ടേ ഉള്ളു.. അന്നും ഇന്നും ആ പാവം.. അതിന് അതെ അറിയൂ..! എന്റെയോ മോളുടെയോ മുന്നിൽ തന്റെ നിഴൽ പോലും വരാൻ പാടില്ല ന്ന് പറയുമ്പോൾ എന്തുമാത്രം വേദന സഹിച്ചിരിക്കാം. നിറഞ്ഞ മിഴികളാൽ മോളെ ഒന്ന് മുത്തി ആ വീട് വിട്ട് ഇറങ്ങുമ്പോൾ അയാൾ കരയുകയായിരുന്നു.ദൈവമേ ന്റെ സിദ്ധുവേട്ടനെ ഞാൻ ഒരുപാട് ദ്രോഹിച്ചോ…?

ന്റെ മാത്രം ആകണമെന്ന് കരുതിയ ആ ഒരാളുടെ മനസ്സിൽ വേറെയൊരാൾ ഉണ്ടെന്ന് അറിഞ്ഞപ്പോ സഹിക്കാൻ പറ്റിയില്ല. മുഴുവനായി തകർന്നിരുന്നു ഞാൻ. ഈ കാലയളവിൽ ഇപ്പോളും ആ ചൂട് പറ്റാതെ എനിക്കുറക്കം വരില്ല.. പിന്നെ ആരോടൊക്കെയോ ഉള്ള ദേഷ്യമായിരുന്നു നിക്ക്.

തനിക്കൊരു പ്രണയം ഉണ്ടെന്നും, അതിനെ പൂർണ്ണമായും മറക്കാൻ കഴിഞ്ഞിട്ടില്ലെന്നും ന്നോട് അദ്ദേഹം പറഞ്ഞതാണ്. അന്നത് വെറുമൊരു സാധാ പ്രണയമായി കണ്ടു ഞാൻ. പറയാനുള്ളത് ഒന്നുങ്കേൾക്കാൻ ഞാൻ കുട്ടാക്കിയിരുന്നെങ്കിൽ ചിലപ്പോ…,

ഉളിലെ നോവ് കണ്ണിലേക്കു ഒഴുകിയിറങ്ങി.പ്രാണൻ പോണപ്പോലെ..

ആ മനസ്സെന്നെ ശപിക്കില്ല.. അതെനിക്കറിയാം, ആ ഉള്ളിൽ ഞാൻ അത്രെയേറെ സ്വാധീനം ചെലുത്തിട്ടുണ്ട്. ഒരുപക്ഷെ മറ്റാരേക്കാളും…! എല്ലാരേം സാക്ഷിയാക്കി ആ ജീവന്റെ താലി എന്നെ അണിയിക്കുമ്പോൾ, ഞാൻ കണ്ട ആ മുഖത്തെ ചിരി, അവ ന്നോടുള്ള പ്രണയമല്ലേ… മരണം കൊണ്ടല്ലാതെ ആ ഇഷ്ടത്തെ ആ മനസ്സിൽ നിന്നും മാറ്റാൻ കഴിയില്ല ന്നുള്ള വാക്കല്ലേ..

ഒരു ഭാര്യ ന്ന നിലയിൽ ഞാൻ സന്തോഷവധിയാണ്, ന്റെ ല്ലാ ആഗ്രങ്ങളും ഞാൻ പറയാതെ തന്നെ കണ്ടറിഞ്ഞു നടത്തുന്നയാൾ, ഭാര്യയിൽ നിന്നും അമ്മയിലേക്കുള്ള മാറ്റത്തിൽ, എന്റെ ശരീരത്തിന്റെ പതിയായി മാറിയിരുന്നു അയാൾ.! പിണക്കം ഞങ്ങളെ മുടിയില്ലായിരുന്നെകിൽ, ആ വാക്കൊന്ന് കേൾക്കാൻ കൂട്ടാക്കിയിരുനെകിൽ ന്നെനിക്കെന്റെ ഏട്ടന്റെ കൂടെ ആ മടിയിൽ ചായാമായിരുന്നു.