ഇഷ 1

അങ്ങനെ ഒരു വെള്ളിയാഴ്ച ഞാൻ എന്നും അവളെ കാണാറുള്ള അര മതിലിന്റെ ചോട്ടിൽ നിന്നു.. രണ്ടാച്ചക്ക് ശേഷം ഞാൻ വീണ്ടും അവളെ കണ്ടു, കൂടെ ആ കൂട്ടുകാരി ഉണ്ട്, അത് കണ്ട് അല്പം ദേഷ്യം നിക്കും വന്നെങ്കിലും പുറത്തുക്കട്ടിയില്ല.. ആ സുറുമ എഴുതിയ മിഴികളിൽ എന്നും കാണാറുള്ള തളക്കമില്ല, അഴകേത്തും സുറുമയില്ല. ന്നാൽ ന്നേ കണ്ടതും ആ കണ്ണുകൾ വിടർന്നു, ഒരു പുഞ്ചിരി എവിടെനിന്നോ..അവളെന്നെ മറികടന്നു പോയതും ഞാൻ നോട്ടം വിടാതെ അവളെ തന്നെ നോക്കി, പെട്ടന്ന് അവളൊന്ന് നിന്നു. പിന്നെ കയ്യിലെ ബുക്കിൽ എന്തൊക്കെയോ കാട്ടി, ന്റെ അടുത്തേക്ക് വന്ന് ഒരു കുറി നിക്ക് തന്നവൾ പെട്ടന്ന് നടന്നു നീങ്ങി.

“”തിങ്കളാഴ്ച എനിക്കൊരുകൂട്ടം പറയാൻ ഉണ്ട്.. വരണം…””

അത്ര മാത്രം അവളാ കുറിപ്പടിയിൽ ഉൾകൊള്ളിച്ചു.

പിന്നീട് ഉള്ള രണ്ട് ദിവസങ്ങൾ എങ്ങനെ കഴിച്ചു കുട്ടീന്ന് നിക്ക് അറിയില്ല.. പുലരാൻ വെമ്പുന്ന സുര്യനെ പോലെ ഞാനും ഈന്നേരങ്ങളിൽ വെമ്പൽ കൊള്ളുകയായിരുന്നു. സൂചിയിൽ കയ്യിട്ട് സമയം നീക്കിയും, വാനിൽ പറന്നു പോകുന്ന മേഘങ്ങളുടെ നിരക്കണക്ക് എടുത്തും ഞാൻ എന്തൊക്കെയോ ഭ്രാന്ത് ചെയ്തുകൊണ്ടിരുന്നു.

അങ്ങനെ കാത്തിരുന്ന ആ തിങ്കളാഴ്ച ദിനം എത്തി.

ന്റെ സ്ഥിര ഇരിപ്പിടമായ ആ അരമതിലിൽ ഞാൻ ഇപ്പ്രാവശ്യം കയറിയിരുന്നു, ന്റെ പ്രിയതമാക്കായി ആ വീഥിയിലേക്ക് നോക്കി കാത്തിരുന്നു.

************************

മറുവശത്തുനിന്ന് ന്തോ ശബ്ദം, ഞാൻ തിരിഞ്ഞു നോക്കി, നോക്കിയവേള ഞാൻ ആ മതിലിൽ നിന്നും ചാടിയിറങ്ങി. പെട്ടെന്നുണ്ടായ മുഖത്തെ അമ്പരപ്പ് വിടാതെ

ഇഷ.. ഞാൻ പതിയെ ആ പേര് ഉച്ചരിച്ചു. അവളെന്നെ മുഖമുയർത്തിയൊന്ന് നോക്കി, കൂടെ കൂട്ടുകാരിയില്ല ഒറ്റക്കാണ്, ന്നും കാണാറുള്ള തലേതുണി അവളുടെ സൗന്ദര്യത്തെ ആവരണം ചെയ്തു നിൽക്കുന്നു.

“” ഞാൻ.. ഞങ്കരുതി ഇതുവഴി വരുള്ളുന്നു…!””

അവളെന്നും വരാറുള്ള വഴിയേ വിരൽ ചൂണ്ടി ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.

അവളൊന്നും പറഞ്ഞില്ല, പകരം നെഞ്ചോട് ചേർത്തുവെച്ച ബുക്കിൽ നിന്നും ഒരു പേപ്പർ നിക്ക് നേരെ നീട്ടി, ഞാൻ അവളെയൊന്ന് നോക്കി അത് കയ്യിൽ വാങ്ങി

“” എന്തായിത്,,..!”” ഉള്ളിലെ ആകാംഷ പുറത്തേക്ക് കാണിക്കാതെ ഞാൻ അവളോട് സംശയത്തോടെ ചോദിച്ചു. മറുപടി അവൾ കണ്ണുകൊണ്ടാണ് തന്നത്.

മടക്കിയോതുക്കിയ കടലാസ് ഞാൻ സാവധാനം നിവർത്തി, വായിക്കുന്നതിന് മുൻപേ ഒരു വേളകുടി ഞാൻ അവളെ നോക്കി, അവളുടെ മുഖത്ത് നിന്നും വിയർപ്പിന്റെ തുള്ളികൾ പൊടിഞ്ഞു, കണ്ണുകൾ ആ കടലാസ്സിലേക്കും ഇടക്ക് ന്നിലേക്കും നീണ്ടു, ഞാൻ ആ കത്തിലേക്ക് കണ്ണോടിച്ചു.

“” സിദ്ധാർഥ് ന്നല്ലേ പേര്.. “”

ഞാൻ പെട്ടെന്ന് അവളെ കണ്ണുയർത്തി നോക്കി, ഒപ്പം അവളെന്നെയും, തുടരാൻ അവൾ കണ്ണ് കൊണ്ട് കാണിച്ചതും

“” പേരെങ്ങനെ മനസിലായി ന്നല്ലേ ഇപ്പോ ചിന്തിക്കണേ..! ക്കെ നിക്കറിയാം., കുറച്ച് കാലായി ന്റെ പുറകെ നടക്കാന്നും, ഞാവരണടത്തും, പോന്നോടത്തും ക്കെ ന്റെ നിഴലായി കൂടെ ഉണ്ടെന്നും ഒക്കെ…!

അതൊന്നുമല്ല ഞാൻ പറയാൻ വന്നേ.. ഇങ്ങക്ക് അറിയാല്ലോ, ഞനൊരു മുസ്ലിം പെണ്ണാ.. നിക്ക് ന്റെ വീട്ടിൽ ഇതൊന്നും പറയാനുള്ള ധൈര്യോമില്ല, അവരോട്ട് സമ്മതിക്കൊന്നും തോന്നണുമില്ല..! അതോണ്ട് ഇങ്ങള് തന്നെ വന്ന് പറഞ്ഞോണം, സമ്മതിപ്പിച്ചോണം..അതിലൊന്നിലും ഞാൻ ഇടപെടുല, മനസിലാവണുണ്ടോ ഇങ്ങക്ക്…! “”

ഞാൻ ഞെട്ടിയെന്ന പോലെ അവളെ നോക്കി, പെണ്ണ് ചിരിയോടെ നില്കുന്നത് കണ്ടതും പിടിച്ചൊരുമ്മ കൊടുക്കാനാ തോന്നിയെ. , ന്താ ആ സുറുമയിട്ട മിഴിയിലെ നാണം…പെട്ടെന്ന് അവൾ സീരിയസ് ആയി ബാക്കി വയ്ക്കാൻ കണ്ണ് കൊണ്ട് കാണിച്ചു., ഞാൻ തുടർന്ന്

“” പക്ഷെ ഇതിലൊക്കെ പുറമെ അറിയണ്ടൊരു കാര്യമുണ്ട്.. അറിഞ്ഞാൽ ചിലപ്പോ ഇപ്പോ തോന്നണ ഇഷ്ടം പോയിപ്പോയിന്ന് വരും, ന്തായാലും തയാറായിയാണ് ഞാൻ വന്നേ… എനിക്ക് ഇനി ഇത് വലിച്ചു നീട്ടാൻ താല്പര്യമില്ല, ഇതിലൊരു തീരുമാനം അറിയണം നിക്ക്..