ഇഷ 1

ഉടുപ്പും ഇടിപ്പിച്ചു അടുക്കളയിൽ നിന്ന് ഉച്ചക്ക് ഉണ്ടാക്കിയ ചോറും, തക്കാളികറിയും പയറു തോരനും, സമ്മന്തിയും, മോദവറുത്തതും കൂട്ടി, ഡിനിംഗ് ഹാളിന് മുകളിൽ ഇരിക്കുന്ന ആ കുഞ്ഞി പെണ്ണിന് ഞാൻ ഊട്ടി, ഇടയ്ക്കിടെ എരിവ് വലിച്ചു പെണ്ണ് നാക്ക് വെളിയിലേക്ക് നീട്ടും.. ചുമ്മാ… വെള്ളം കുടിച്ചു വയറു നിറക്കാൻ പെണ്ണ് അടവ് ഇടുന്നതാണേ..

ഇതെല്ലാം അവൾക്ക് വേണ്ടിയാണ് ഞാൻ ഉണ്ടാക്കിരുന്നത്, അതോർത്തപ്പോ വീണ്ടും കണ്ണൊന്നു നിറഞ്ഞു.

“” ഇന്നും സാറുക്ക് കഷ്ടമാക്കി ല്ലേ ഇവൾ… “” തുറന്നു കിടന്ന വാതിലും താണ്ടി മല്ലിക അകത്തേക്ക് കയറി, അവൾ അവളുടെ മുറി മലയാളവുമായി കയ്യിലെ സഞ്ചി സൈഡിലേക്ക് വെച്ചു, സെൽവി, അമ്മയെ കണ്ടതും ഡിനിംഗ് ടേബിളിൽ ഇരുന്ന് നിരങ്ങാൻ തുടങ്ങി, ഞാൻ അവളെ എടുത്ത് നിലത്തേക്ക് വെച്ചതും പെണ്ണ് ഓടിപ്പോയി മല്ലികയെ കെട്ടിപ്പിടിച്ചു. അവളെ ചേർത്താ കവിളിൽ ഒരുമ്മ കൊടുത്ത് മല്ലിക

“” നീ അണ്ണവേ റൊമ്പ തോന്ദരവ് പണ്ണിട്ടിയാടി ചെല്ലോ… “”

അതിനവൾ ആ കുഞ്ഞു ചുണ്ടുമടക്കി ഇല്ലെന്ന് തലയനക്കി. അപ്പോളാണ് മല്ലിക അവളുടെ ഡ്രസ്സ്‌ കണ്ടത്,

“” അണ്ണേ.. ഇത് ഉന്നോടെ കോളന്തയുടെ താനെ…””

മറുപടി ഒന്നും പറഞ്ഞില്ല ഞാൻ, കാര്യം മനസിലാക്കിയ മല്ലിക കുഞ്ഞിനെ ന്റെ അടുത്തേക്ക് വിട്ട് അടുക്കളയിലേക്ക് കയറി, വൈകിട്ടത്തേക്കിന് ഉള്ളത് ഉണ്ടാക്കാനുള്ള തയാറെടുപ്പ് തുടങ്ങി. ഞാൻ കുഞ്ഞുമായി അടുക്കളയിലേക്ക് ചെന്ന് അവളെ ആ സ്ലാബിലേക്ക് ഇരുത്തി, വീണ്ടും കുഞ്ഞിനെ കളിപ്പിച്ചോണ്ട് ഓരോന്ന് ചോദിച്ചു ഞാൻ ഇരുന്നു, ഇടക്കെല്ലാം മല്ലിക ന്നെ നോക്കുന്നുണ്ട്.. പിന്നെ നോട്ടം മാറ്റി പണിയിൽ മുഴുകും.

“” മല്ലികക്ക് ന്നോട് വല്ലതും പറയാനുണ്ടോ…?? “”

“” ഏയ്യ് ഒന്നുമില്ലണ്ണേ.. ” അവൾ വീണ്ടും പണിയിൽ മുഴുകി, അവൾക്കറിയാം, അവളെ ആവശ്യം ഇല്ലാഞ്ഞിട്ടും ഇവിടെ ജോലിക്ക് നിർത്തിയത് സെൽവിയെ ഓർത്തിട്ടാണെന്ന്., ആഹാരം ഉണ്ടാക്കാൻ ഏറെ ഇഷ്ടം ഉള്ള ഒരാൾ ആയിട്ട് കൂടി വൈകുനേരം ഇവളെ ഇങ്ങോട്ട് വിളിക്കുന്നതും എനിക്ക് ആവശ്യം ഉണ്ടായിട്ടല്ല ന്ന് അവൾക്ക് നന്നായി തന്നെ അറിയാം. അതാണ് പറയാൻ ന്തോ ഉണ്ടായിട്ടും അവൾ വേണ്ടെന്ന് വെച്ചത്. ഞാൻ കൂടുതൽ അതിലേക്ക് ശ്രദ്ധ കൊടുത്തില്ല. പോകാൻ നേരം യാത്ര പറഞ്ഞിറങ്ങിയ സെൽവി മോൾക്ക് ഒരു ഉമ്മയും അവളുടെ നനഞ്ഞ യൂണിഫോംമും ഞാൻ മല്ലികയുടെ കയ്യിലേക്ക് കൊടുത്തു, അവൾ അതും വാങ്ങി നാളെ വരാമെന്ന് പറഞ്ഞ് മുന്നോട്ട് പോകാൻ നിന്നതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി, കാര്യം എന്താണെന്ന് അവൾ ആംഗ്യത്തിൽ മുഖം ചുളിച്ചു ചോദിച്ചതും പിടിമുറുക്കിയ കൈ ഞാൻ നിവർത്തി ആ കയ്യിലേക്ക് രണ്ടായിരത്തിന്റെ അഞ്ചു നോട്ട് വെച്ചു കൊടുത്തു.

കാര്യം മനസിലാവാതെ വീണ്ടും മുഖം ചുളിച്ചവളുടെ കൈ ഞാൻ വിട്ടു,

“” നാളെ ന്റെ സെൽവി മോൾക്ക് ഫീസ് അടക്കാനുള്ള ലാസ്റ്റ് ഡേറ്റ് അല്ലെ.. അതല്ലേ നീ നുമ്പേ ന്നോട് ചോദിക്കാനും വന്നേ .. “”

ഞാൻ സെൽവിയുടെ കവിളിൽ ഒന്ന് വലിച്ചു വിട്ടു. മല്ലിക ഒന്നും മിണ്ടാത്തെ കണ്ണൊന്നു നനച്ചു വെളിയിലേക്ക് ഇറങ്ങി.

***********************

അവർ പോയതും വീണ്ടും ഇരുട്ടിന്റെ ഏകാന്തതയിലേക്ക് ഞാൻ വീണു, മഴ തന്റെ പ്രണയത്തെ ഒന്ന് ഷമിപ്പിച്ചതുപോലെ തോന്നുന്നു. ഇരുട്ട് തന്റെ വേഷത്തെ എടുത്തണിഞ്ഞു,മുറിയാകെ ഇരുട്ട് പടർന്നു., കാതങ്ങളപ്പുറം ആരുടെയൊക്കെയോ ഒച്ച കേൾകാം, ഞാൻ പോയൊന്ന് കുളിച്ചു, നീട്ടി വളർത്തിയ മുടിയും താടിയും ഒന്ന് തുടച്ചു ഒരു ഷോർട്സ് എടുത്തിട്ടു.

വീണ്ടും പുറത്ത് നിന്നുള്ള ശബ്ദം. ആരോചകരമായി തോന്നി, ഞാൻ ഹാളിലെ ലൈറ്റ് ഇട്ടു.കഴിക്കാനായി മല്ലിക ഉണ്ടാക്കിയ ആഹാരം എടുത്ത് പ്ലേറ്റിലേക്ക് ആക്കി,

കഴിക്കാനായി തുടങ്ങുമ്പോൾ ഡോറിൽ മുട്ട് കേട്ട്, അത് ഗൗനിക്കാതെ വീണ്ടും കഴിക്കാൻ തുടങ്ങുമ്പോൾ വീണ്ടും അത് ശക്തിയിൽ കേട്ടു,

“” what the fuck…. “” പല്ലും കടിച്ചു ഞാൻ ഡോറിനരികിലേക്ക് നീങ്ങി, ആരോടൊക്കെയോ ഉള്ള ദേഷ്യം കയ്യിൽ ആവാഹിച്ചു ഞാൻ ഡോർ വലിച്ചു തുറന്നു. മുന്നിൽ കൂടി നിന്ന ആളുകളെ നോക്കി ഞാൻ ന്താണ് ന്ന് തിരക്കി,