“” ഡോക്ടറെ വേറെ ഡ്രസ്സ് വല്ലോം കാണോ ഇവിടെ….?? “”
അകത്തു നിന്ന് വിളി ഉയർന്നു
“” അകത്തെ കാബോർഡ് തുറന്ന് നോക്കിയാൽ കാണും.. പറ്റുന്നതാണേൽ എടുത്തിട്… “”
എനിക്ക് ഒന്നും അങ്ങോട്ട് പിടിക്കുന്നില്ല.. പിന്നെ ഒരു പെങ്കൊച്ചല്ലേ ന്നോർത്തിട്ടാ.. ഞാൻ അവിടുന്ന് എണ്ണിറ്റ് അടുക്കളയിലേക്ക് പൊയി,
കഴുകി വെച്ച പാത്രത്തിലേക്ക് ഫ്രിഡ്ജിൽ നിന്നും കുറച്ചു ചിക്കൻ കട്ട് ചെയ്തെടുത്തു കഴുകി എടുത്തു. അതിലേക്ക് അരിഞ്ഞ സബോളയും ഇഞ്ചിയും വെളുത്തുള്ളിയും അല്പം ഉപ്പും കുരുമുളകുമിട്ട് ഒന്നിളക്കി എടുത്തു, അല്പം വെള്ളം പാകി കുക്കറിൽ വെച്ച് നാല് ഫിസിൽ അടിപ്പിച്ചു, ചൂടാക്കാൻ വെച്ച വെള്ളത്തിലേക്ക് പാകി, തിളച്ചെന്ന് കണ്ടതും ഒരു കോഴി മുട്ട പൊട്ടിച്ചു അതിലേക്ക് ഇട്ടു. അതുമോന്ന് തിളച്ചെന്ന് കണ്ടാൽ കോൺഫ്ലവർ വെള്ളത്തിൽ മിക്സ് ആക്കി അതിലേക്ക് പാകണം, നന്നായി ഇളക്കി കൊടുത്തോണ്ടേ ഇരിക്കണം കുറച്ച് കഴിഞ്ഞു അത് മാറ്റി രണ്ട് പാത്രത്തിലേക്ക് ആക്കി, ഞാൻ ഹാളിലേക്ക് വന്നതും ഒരു നിമിഷം ഞാൻ നിന്ന് പോയി, കുളികഴിഞ്ഞു ഇറങ്ങിയ തനിഹയിട്ടിരിക്കുന്ന ആ ഡ്രസ്സ് ന്റെ പ്രിയപ്പെട്ടവളുടെ ആണെന്ന് കണ്ടപ്പോ നോക്കി നിന്ന് പോയി,
പെട്ടന്ന് ഞാൻ തല കുടഞ്ഞു, അതവളല്ല.. അതവളല്ല…. ഞാൻ വീണ്ടും വീണ്ടും മനസിനെ പറഞ്ഞു പഠിച്ചു,
ഞാൻ സൂപ്പുമായി ടിപ്പോക്ക് സമീപം ചെന്നു, അവൾക്ക് അത് കൊടുത്ത് ഞാൻ അവിടെ ആ സോഫയിൽ ഇരുന്ന് അവളെനിക്കൊപ്പമായും ഇരിപ്പുറപ്പിച്ചു,,
“” മ്മ്…….. “” അവളല്പം വായിലേക്ക് വെച്ചതും അറിയാതെ ആ കണ്ണുകൾ അടഞ്ഞു, ചുണ്ടിൽ പറ്റിയ ശകലവും നാവ് കൊണ്ട് നുണഞ്ഞവൾ ന്റെ നേരെ സൂപ്പർ ന്നൊരു ആംഗ്യം കാട്ടി. അത് കുടിച്ചോണ്ടിരിക്കുമ്പോളാണ് അവളുടെ അടുത്ത ചോദ്യം.
“” ഇതാരുടെ ഡ്രസ്സാ ഡോക്ടറെ…?? അതുമല്ല അകത്ത് നിറച്ചും ഒരു കുഞ്ഞിന്റെ ഫോട്ടോസ്.. അതാരാ….?? “”
ഞാൻ മറുപടി പറയാതെ അവൾ കുടിച്ച പാത്രവും കൊണ്ട് അടുക്കളയിലേക്ക് കയറി,
‘” തനിഹാ… ഉറങ്ങണം ന്നുണ്ടേൽ ഉറങ്ങിക്കോ ഹാളിലെ ഇടത്തെ സൈഡിൽ ഉള്ള ഒരു മുറി ഞാൻ റെഡി ആക്കി ഇട്ടിട്ടുണ്ട്.. ഞാൻ കിടക്കാൻ ഒരുപാട് ലേറ്റ് ആവും.. “”
പാത്രം കഴുകി ഒതുക്കുന്നിനിടയിൽ ഞാൻ പറഞ്ഞു ന്നാൽ മറുപടി വന്നത് തൊട്ട് പിന്നിൽ നിന്നുമാണ്.
“” മാറ് ഡോക്ടറെ ഞാചെയ്യാം… “” അവൾ മുന്നോട്ടേക് ആഞ്ഞതും ഞാൻ സ്നേഹത്തോടെ അത് വിലക്കി, അതോടെ അവൾ പിന്നൊന്നും ചോദിച്ചില്ല.
“” അല്ല ഡോക്ടറെ എനിക്ക് വേറൊരു ഡൌട്ട്…! “”
“” ഹ്മ്മ്… ഇത് ഇതുവരെ കഴിഞ്ഞില്ലെടോ തന്റെ ഡൌട്ട് ചോദിക്കല്.. മ്മ് ചോദിക്ക്.. “” ന്റെ മറുപടി കേട്ട് അവൾ ചമ്മിയപ്പോലെ തല ചൊറിഞ്ഞു.
“” ഹോസ്പിറ്റലിൽ വെച്ചോന്ന് കണ്ടാൽ പോലും മിണ്ടാത്ത, അല്ലേൽ ആരെയും നോക്കിയൊന്ന് ചിരിക്കപ്പോലും ചെയ്യാത്ത ഡോക്ടർ തന്നെയാണോ ഇതെന്ന് നിക്കൊരു ഡൌട്ട്.. “”
അവൾ ആലോചനയിൽ മുഴുകി ആയ സ്ലാബിനോട് ചേർന്നു നിന്നു.
“” ഇതാണോ തനിഹയുടെ ഡൌട്ട്…?? “”
ഞാൻ ചോദ്യം തിരിച്ചിട്ടു.
“” ഏയ് അല്ല.. ഒരു പരിചയവുമില്ലാത്ത ന്നെ വീട്ടിൽ താമസിപ്പിച്ചതിൽ ഡോക്ടർക്കൊരു പേടിയുമില്ലെന്ന് ..??””
“” ന്തിന് ഞാൻ പേടിക്കണം.. കുടിപ്പോയ താൻ ന്നെ അങ്ങ് കൊല്ലുമായിരിക്കും., ആത്രേയല്ലേ സംഭവിക്കു.. പോട്ടെന്ന് വെക്കും ഞാൻ.. “”
ഞാൻ കഴുകിയ പാത്രം എല്ലാം അടുക്കി വെച്ചു അടുക്കളയിൽ നിന്നും ഇറങ്ങി.
“” അതെന്താ ഡോക്ടർ അങ്ങനെ പറഞ്ഞെ.. “” അവൾ ധൃതിയിൽ വെളിയിലേക്ക് വന്നു.
“” അതങ്ങനെ ആയോണ്ട്…! “”
പിന്നെ ഞങ്ങൾ ഒന്നും തന്നെ മിണ്ടിയിരുന്നില്ല. ഞങ്ങൾക്കിടയിലെ സംസാരങ്ങൾ ഒതുക്കാൻ ഞാൻ പ്രത്യകം ശ്രദ്ധിച്ചിരുന്നു.അവൾ കിടക്കാൻ ഒരുങ്ങുമ്പോൾ ഞാൻ മുറിയിൽ കയറി കതക് അയച്ചിരുന്നു. ഓർമ്മകളെ പുൽകി ഗൂഢമായ ഇരുട്ടിന്റെ ആഴങ്ങളിൽ പകച്ചു നിൽക്കാൻ ഞാൻ മുന്നൊരുക്കം കൂട്ടി,.
***************************
“” ഹേയ് യു.. ഉറക്കം ഒക്കെ എങ്ങനെ..?? “”
