ഇഷ

സിദ്ധുവേട്ടൻ അവളെ ചേർത്തു പിടിച്ചിരിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്.. തട്ടമിട്ടോരു മൊഞ്ചത്തി കുട്ടി. അവളോർത്തു… ഓഹ് ന്ത്‌ സുന്ദരിയാണ് അവൾ.. അവളും ഏട്ടനോട് ഒട്ടിച്ചേർന്നു അവന്റെ വയറിനു ചുറ്റുമായി കൈ കോർത്തു നിൽക്കുന്നു .. അത് കണ്ട് ദേഷ്യവും കുശുമ്പും ല്ലാം അവളിലേക്ക് ഒന്നിച്ചെത്തി. അവളാ ഫോട്ടോ മാറ്റി ഡിയറിയിലേക്ക് കണ്ണെത്തിച്ചു.

അവളത് കയ്യിൽ എടുത്ത് ആദ്യത്തെ പേജ് മറച്ചു.

“” ഇഷ…. ❤️‍🩹”” ആ എഴുത്ത് കണ്ടവളിൽ ഒരു ഞെട്ടൽ….പിടച്ചിൽ..!! ഇത്രേം നാൾ താൻ കാണാൻ കാത്തിരുന്ന, ഒരു നിഴൽ കൊണ്ട് പോലും തനിക്ക് കണ്ടെത്താൻ കഴിയാഞ്ഞ, തന്റെ ജീവിതം ഇല്ലാതാക്കിയവളെ കണ്ടതും അവളാ ഡിയറി മടക്കി ആ ഫോട്ടോയിലേക്ക് വീണ്ടും സൂക്ഷിച്ചു നോക്കി, അല്പനേരം അങ്ങനെ നിന്നവൾ

ക്ഷമ വീണ്ടെടുത്തു അവളാ ഡിയറി വയ്ക്കാൻ തുടങ്ങി

*******കഥ ഇനിയാണ് ആരംഭിക്കുന്നത്*******

പതിവുപോലെ ഇന്നും വഴിയിൽ വെച്ചവളുടെ കൂട്ടുകാരി കുറെ ചീത്തപ്പറഞ്ഞു, നമ്മക് അതൊരു കുത്തരിയല്ലാത്തത് കൊണ്ടും സ്റ്റിരമായത് കൊണ്ടും ഒരു ചെവിയിലൂടെ കേട്ട് മറ്റേതിലൂടെ കളഞ്ഞു,

“” എടാ കുറച്ചെങ്കിലും നാണമുണ്ടേൽ, നീ പോയി തൂങ്ങി ചാവ്.. “” അറത്തുമുറിച്ചതുപോലെ അവളുടെ ആ നാറി കൂട്ടുകാരി പറഞ്ഞപ്പോ അതിനെ തടുത് ഇത്രേം നേരം മൗനം പൂണ്ട ആ മൊഞ്ചത്തിപെണ്ണിന്റെ കണ്ണുകളിൽ കൂട്ടുകാരിയെ കൊല്ലാനുള്ള ദേഷ്യം..

ഇനിയരൊക്കെ ന്തൊക്കെ പറഞ്ഞാലും ആ ഒരു നോട്ടം മതിയായിരുന്നു നിക്ക് ആ സുറുമ എഴുതിയ മിഴികളുടെ അടിമയാകാൻ.

“” അതെങ്ങനെ ശെരിയാവുമെന്റെ കൂട്ടുകാരി.., ഞാഞ്ചത്താ നിന്റെ കൂട്ടുകാരിയുടെ പുറകെ നടക്കാൻ വേറെ ആരുമില്ലാണ്ടാവില്ലേ… “”

പറയുന്നതിനോടൊപ്പം ഞാൻ ആ മിഴികളിലേക്ക് നോക്കി,, ആ മിഴികൾ ഒരു നിമിഷമെന്നേ പുൽകി അകന്നു, ആ ചുണ്ടുകൾ ഒന്ന് വിറച്ചു. കവിളിണകളിൽ ചുവപ്പ് നിറഞ്ഞു. അവളൊന്ന് മന്ദാഹസിച്ചിരുന്നോ…! ഒന്നും പറയാതെ അവൾ കൂട്ടുകാരിയുടെ കയ്യും പിടിച്ചു നേരെ നടന്നു നീങ്ങി, ഞാൻ ആ പോക്ക് നോക്കി നിന്നുപോയി,

അതിങ്ങനെ ഒരു പതിവായിക്കൊണ്ടിരുന്നു.. രാവിലെ വീട്ടിൽ നിന്നും കടയിലേക്കുള്ള സാധനം കൊടുത്തിട്ട് വേണം അവളെ കാണാൻ പോകാൻ അത് കഴിഞ്ഞ് ജോലിചെയ്യുന്നിടത്തേക്കും.. ഓഹ് മനുഷ്യന്റെ ഓരോ കഷ്ടപ്പാടെ..

വഴിവക്കിൽ ന്നും നിൽക്കുന്ന സ്ഥലത് അവളെയും കത്തു ഞാൻ നിന്നു, നിന്ന് മടുത്തപ്പോ ആ അരമതിലിൽ കയറിയിരുന്നു അവൾ വരുന്ന വഴിയേ നോക്കി.

പതിവിന് വിപരീതമായി അവളുടെ കൂട്ടുകാരിയാണ് വന്നത്, കൂടെ വേറെ കുറച്ച് ചെക്കന്മ്മാരും.. ദൈവമേ പണി പാളിയോ…!

ഞാൻ നെഞ്ചത് കൈയും വെച്ചു അടുത്തേക്ക് കൈ നീട്ടി. കൂടെ വന്ന ജിഷ്‌ണു തെണ്ടി ഏതോ പെണ്ണിനേം മണപ്പിച്ചു പോയി, ഊള..!

“” ഇവനാ അമീറെ ആള്,.. നീ ഒന്ന് ചോദിക്കവനോട്. “”

ധൈര്യം ഒട്ടും വിടാതെ ഞാൻ കാര്യം തിരക്കി..

“” നീയാണോ ഇഷേടെ പുറകെ നടക്കുന്ന.. ചോദ്ധാർഥ്… “” അവന്റെ വാക്കുകളിലെ പുച്ഛം അവന് ന്നൊടുള്ള ദേഷ്യം വരച്ചു കാട്ടി, ഞനൊന്ന് ചിരിച്ചു.

“” ചോദ്ധാർഥ് അല്ലടാ മോനെ.. സിദ്ധാർഥ്.. മ്മ് ഇനി വന്ന കാര്യം പറ നീ… “”

ഉള്ളിൽ പേടി അലയടക്കുന്നുണ്ടെങ്കിലും പുറത്തെ ആറ്റിട്യൂട് ഞാൻ ഒട്ടും കുറച്ചില്ല. ന്റെ നിൽപ് കണ്ട് അവരോന്ന് വിളറിയോ…!

“” ആരായാലും ഇനി മേലിൽ ഇഷയുടെ പുറകെ നടക്കുന്നത് കാണരുത് ഞാൻ.. കണ്ടാ.. “”

ചൂണ്ടുവിരൽ ന്റെ മുഖത്തേക്ക് നീട്ടി അവനൊരു വാണിംഗ് തന്നു.

“” കണ്ടാ നീ ന്നേയങ്ങ് ഒലത്തുവായിരിക്കും.. ഒന്ന് പോടെ.. “”

അതവിടെ കൊണ്ട് അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരുന്നില്ല.. അല്ലെ ഇവനാരാ ഞാൻ ഇഷയുടെ പുറകെ നടക്കരുത് ന്ന് പറയാൻ..

“” നല്ല ഭാഷ പറഞ്ഞാൽ നിനക്ക് മനസിലാവൂല്ല ല്ലെടാ നായെ… “” അവൻ ന്റെ നെഞ്ചിനൊരു ചവിട്ട്.. ഓഹ്.. ഞാൻ ദൂരേക്ക് തെറിച്ചു വീണു ഷിർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോൺ അടുത്തുള്ള കല്ലിൽ തട്ടി നിലത്തേക്ക് വീണു.. ഞാൻ അവനെ വിട്ട് ഓടി ചെന്നത്തെടുത്തു നോക്കി,

ഓഹ് ഒന്നും പറ്റിയില്ല . ഞാൻ സ്വയം ആശ്വാസിപ്പിച്ചതും അതെന്റെ കയ്യിൽ നിന്നും ബലമായി തട്ടിപ്പറിക്കപ്പെട്ടിരുന്നു..

“” ഒരു നല്ല ഫോൺ പോലും വാങ്ങാൻ ഗതിയില്ലാത്ത നീയാണോടാ ഇഷയെ പോലൊരു പെണ്ണിനെ പ്രേമിക്കാൻ നടക്കുന്നെ.. “”

പറയുന്നതിനോടൊപ്പം കൂടെ നിന്നവർ എല്ലാം അട്ടഹാസിച്ചു നിന്ന് ചിരിച്ചു.. കുട്ടത്തിൽ എവിടെയോ,, ആ നിറഞ്ഞ മിഴികൾ ഞാൻ ഒന്ന് കണ്ടു. അതെ ഇഷ അവളെനിക്ക് വേണ്ടി മിഴി നനച്ചു.

ആ സന്തോഷം ഉള്ളിൽ അലതല്ലുന്നകുട്ടത്തിൽ ആമീർ ന്റെ ആ ഫോൺ ദൂരെ കണ്ട കല്ലിലേക്ക് എറിഞ്ഞു.

“”No……….”” ഞാൻ ഉറക്കെ അലറി ആ കല്ലിന് നേരെ കുതിച്ചു, ന്നാൽ ന്റെ കണ്മുന്നിൽ ആ ഫോൺ തവിട് പൊടിയായി. അത് കണ്ടവരുടെ അട്ടഹാസം ഉച്ചത്തിലായി,

തൊട്ടടുത്ത നിമിഷം അമീർ കൂടി നിന്നവരെയും മറച്ചു ദൂരേക്ക് വീണു.. അവന് ഒന്ന് എണീക്കാൻ അവസരം കൊടുക്കാതെ ചെന്നവനെ പൊക്കിയെടുത്തു ചോര വരുവോളം ഇടിച്ചു, കൂടി നിന്നവർക്കൊന്നും ന്നേ പിടിച്ചു മാറ്റാൻ കഴിഞ്ഞില്ല. കാര്യം മനസിലാവാതെ വെറുമൊരു ഫോണിന് വേണ്ടിയാണോ അവനെ തല്ലുന്നേ ന്നൊക്കെ ആരൊക്കെയോ ചോദിക്കുന്നുണ്ട്..

അവസാനം ആൾക്കൂട്ടം കണ്ട് അങ്ങോട്ട് വന്ന ജിഷ്ണുവാണ് ന്നേ പിടിച്ചു മാറ്റിയത്.. അപ്പോളും കലി തീരാതെ അടുത്ത് കണ്ടൊരു മരത്തിനെട്ട് ആഞ്ഞൊരു ചവിട്ടികൂടെ കൊടുത്ത് ഞാൻ ദേഷ്യം അടക്കി,

“” എന്താടാ ന്താ സംഭവം… “” അക്ഷമയായ് കാര്യം മനസിലാവാതെ നിന്ന ന്നോട് അവൻ കാര്യം തിരക്കിയതും കയ്യിൽ മുറുകെ പിടിച്ച ഫോൺ ഞാൻ അവന് നേരെ നീട്ടി, അവൻ പിന്നെ ഒന്നും മിണ്ടിയില്ല,

“” ഇവനെന്താ ഭ്രാന്തയോ…?? ഒരു തല്ലിപ്പൊളി ഫോൺ പൊട്ടിയതിനാണോ ഇവൻ ഇവനെ ഇത്പോലെ ഇടിച്ചതു…?? “”

അവന്റെകൂടെ നിന്നവരിൽ ഒരുത്തൻ അത് പറഞ്ഞു നാവ് വായിലേക്ക് ഇട്ടില്ല,ജിഷ്ണു വിന്റെ കൈ അവന്റെ കവിളിൽ തന്നെ പതിച്ചു..

“” പ്ഫാ.. പന്ന കഴുവാർട്രാ മോനെ.. നീയെന്താടാ നായെ പറഞ്ഞെ തല്ലിപ്പൊളി ഫോണോന്നൊ?? നിനക്കൊന്നും അതിന്റെ വിലയറിയില്ല നായ്ക്കളെ.. ആ ഫോണിന് ഇന്നവന്റെ ജീവനോളം വിലയുണ്ട്.. നിയൊക്കെ എത്ര കാശ് കൊടുത്താലും തീരാത്തത്ര വില…

അവന്റെ അമ്മ വാങ്ങികൊടുത്ത ഫോണണത്..

അവന്റെ അമ്മ മരിച്ചിട്ട് ഇപ്പോ ആറ് വർഷം കഴിഞ്ഞു.. അതിലവന്റെ അമ്മയുടെ ഫോട്ടോസും, വോയ്‌സ്‌യും ഒക്കെ ഉണ്ട്, അത് മാത്രവാ അവരെ ഓർക്കാൻ അവനിപ്പോ ഉള്ളു.. അതാങ്നും നഷ്ടപെട്ട നായിന്റെ മക്കളെ ഒരുത്തനും ജീവനോടെ കാണില്ല.. ജിഷ്ണു വാ പറയുന്നേ.. വീട്ടി ക്കേറി വെട്ടും നിന്നെയൊക്കെ,,!! കേട്ടോടാ. പന്ന.. “”

അവനെന്നെ കൊണ്ട് അവരെ മറികടന്നു പോയി, ആപ്പോൾ ഞാൻ എനിക്ക് വേണ്ടി കരഞ്ഞ മിഴികളെ അവിടെയെല്ലാം തിരഞ്ഞെകിലും ഫലമുണ്ടായില്ല..