ഇഷ 1

“” എനിക്കും…! ഡോക്ടർ എപ്പോളും ഇങ്ങനെ ആണോ.. “”

“” എങനെ…?? “” ഞാൻ രൂക്ഷമായി അവളെ നോക്കി,

“” അല്ല എപ്പോളും ആരോടും ഒന്നും മിണ്ടാതെ.. ഒന്ന് ചിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല… “”

അവൾ ചെറുനിരാശയോടെ ന്നോട് ചേർന്നിരുന്നു.

“” പേരെന്താ തന്റെ..?? “” ഞാൻ അവളുടെ അടുപ്പം നോക്കി ചോദിച്ചു.

“” തനിഹാ… “”

“” ആവശ്യം ഇല്ലാതെ ആരുടെയും പേർസണൽ കാര്യങ്ങൾ ചോദിച്ചറിയാൻ പാടില്ല.. അതൊന്നും തനിഹയെ വീട്ടിൽ പഠിപ്പിച്ചിട്ടില്ലേ… “”

അവളുടെ സംസാരം എനിക്ക് തീരെ പിടിച്ചില്ല. ഞാൻ അവിടെ നിന്നും എണ്ണിറ്റു.

ആരെയും വിളിക്കാൻ നിന്നില്ല ഇറങ്ങി നടന്നു, കുറച്ച് ദൂരം നടന്നതും

ഒരോർമ്മ വന്നേനെ പുൽകി.!!

“” ആരെയും വിഷമിപ്പിക്കുന്ന തരത്തിൽ ഒന്നും പറയരുതെന്ന് ന്റെ ചെക്കനോട് ഞാനേത്ര തവണ പറഞ്ഞിട്ടുണ്ട്.. ഹ്മ്മ്.. ചെല്ല്…. ഇപ്പോതന്നെ പോയി സോറി പറഞ്ഞിട്ട് വാ… “”

“” അത് വേണോ… നിക്ക് ന്തോപ്പോലെ.. അല്ലേലൊരു കാര്യം ചെയ്യാം പിന്നെ പ്പോയി പറയാം.. ന്തേ..!””

ആ മുഖം ചുവന്നു.. കൈ രണ്ടും എടുപ്പിൽ വീണു, ഞാൻ മറുപടി പറയാതെ തിരിഞ്ഞു നിന്നു…

************************

മദ്യം… ഇതാണ് ഇവന്റെ കുഴപ്പം പഴയതെല്ലാം തികട്ടിയെടുത്തോണ്ടിരിക്കും.. ആ മുഖം ഓർമ്മകളിൽ വീണ്ടും വന്നതും ഉള്ളൊന്ന് പിടഞ്ഞു,

അവൾ തന്നിട്ട് പോയ ചില ശീലങ്ങൾ അവയെന്നെ വീണ്ടും വീണ്ടും അവളുടെ ഓർമകളിലേക്ക് കൊണ്ടെത്തിക്കുന്നു. ഞാൻ ആ പെണ്ണിനോട് ഒരു സോറി പറയാനായി തിരിഞ്ഞതും ന്റെ നടത്തം നോക്കിയവൾ പുറകെ ഉണ്ട്, ഇവളിത് എങ്ങോട്ടാണോ..??

“” തനിഹ… താനിത് എങ്ങോട്ടാ..?? “” കുറച്ച് ദൂരമായി അവൾ എനിക്ക് പിന്നിലായി വരുന്ന്.ഞാൻ കാര്യം തിരക്കി, അവൾ ഒന്നുമില്ലെന്ന് പറഞ്ഞു തോളനക്കി. ഞാൻ നടത്തം നിർത്തി അവിടെ ഇരിക്കാനായി ഉണ്ടാക്കിയ സിമന്റ് ബെഞ്ചിന്റെ അടുത്തേക്ക് നടന്നു,

“” മറ്റൊരുവളെ ഉള്ളിലിട്ട് നടക്കുന്ന ഒരാളോടൊപ്പം ജീവിക്കാൻ നിക്ക് ഇനി കഴിയില്ല.. നമ്മക്ക് പിരിയാം.. അത്പോലെ മോളെ ഞാൻ വിട്ട് തരില്ല, അവൾ അവളുടെ അച്ഛനെ കണ്ട് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. “”

കാതിലെങ്ങോ ഉരുവിട്ട് കേൾക്കുന്ന അവളുടെ സ്വരം ന്നെ അസ്വസ്ഥനാക്കി, ഞാൻ തല കുമ്പിട്ടു,

ഒരു കൈ ന്റെ തലയിൽ ഒരു താങ്ങായി വന്നെന്നെ തഴുകി, പെട്ടെന്ന് ഞാൻ സോബോധത്തിലേക്ക് വന്നു. എനിക്ക് ആരുടെയും കരുണയോ, സഹാനുഭൂതിയോ ആവശ്യമില്ല, കാരണം എന്റെ ദുഃഖങ്ങളെല്ലാം എനിക്കുള്ളതാണ്, അവയുടെ മുറിവുണങ്ങാത്ത വൃണം അതെന്നിലാണ്.

ഞാൻ കുറച്ചു അകന്നിരുന്നു. ദൂരെ കണ്ട ഒരു ചെറുക്കടയിലേക്ക് നോട്ടം വീണു, നേരെ ചെന്ന് ഒരു ഗോൾഡും രണ്ട് കട്ടനും വാങ്ങി തിരികെ,

“” മ്മ് കുടിക്ക്.. “” ഞാൻ അതവൾക്ക് നീട്ടി, ആ മിഴികളിൽ ഒരു തിളക്കം ഞാൻ കണ്ടു. ഒന്നും ശ്രദ്ധിക്കാതെ ഞാൻ ആ സിഗരറ്റിന് തീ കൊളുത്തി, ഉള്ളിലെ നോവിനായി ഒരു പുക ആഞ്ഞെടുത്തു.

“” യി..മുടിയും താടിയും ഒക്കെ വെട്ടി നിർത്തിക്കൂടെ ഡോക്ടർക്ക്, “”

ഉള്ളിൽ തികട്ടി വരുന്ന ദേഷ്യം പിടിച്ചു നിർത്താൻ ഞാൻ എന്നേ പഠിച്ചിരുന്നു.മറുപടി പറയാതെ കാപ്പി ഞാൻ ചുണ്ടോട് അടുപ്പിച്ചു.കുറച്ച് പ്രയാസം തോന്നിയെങ്കിലും ഞാൻ അത് കുടിച്ചു,

“” സോറി…. “” വീണ്ടും അവളിൽ നിന്നും.. നോക്കിയില്ല.

********************************

“” താൻ എവിടാ ഹോസ്റ്റലിൽ അല്ലെ.. ”” കൈ കാട്ടി നിർത്തിയ ഓട്ടോയിൽ കയറി ഇരുന്നപ്പോളാണ് ഞാൻ അവളോട് പിന്നെ മിണ്ടുന്നത്.

“” ഹ്മ്മ്.. പക്ഷെ ഇനിയങ്ങോട്ട് പോകാൻ പറ്റില്ല ഡോക്ടറെ. ലേറ്റ് ആയിട്ട് കേറിയാ പിന്നെ പണിയാ.. “”

അവൾ തല ചൊറിഞ്ഞു, ഞാൻ വാച്ചിലേക്ക് നോക്കി,

“” പിന്നെന്ത് ചെയ്യും. ‘” ഞാൻ ചോദിച്ചു.

“” പ്ലീസ് ഡോക്ടർ ന്നെ ഇന്നൊരു ദിവസം ഡോക്ടറുടെ കൂടെ നിർത്തണം.. നിക്ക് വേറെ ആരേം അറിയില്ല അല്ലാതെ… “”

വേറെ വഴിയില്ലായിരുന്നു നിക്ക്.. അവളുമായി ഫ്ലാറ്റിൽ എത്തുമ്പോൾ കുളിക്കാനായി ഞാൻ ന്റെ മുറി തന്നെ കാണിച്ചു കൊടുത്തു.. അപ്പോളേക്കും വേറൊരു റൂം ഞാൻ കുടഞ്ഞു വിരിച്ചിരുന്നു.