ഉത്സവകാലം ഭാഗം – 5 3

ഞാനും ആവണിയും കഴിച്ചു എണീറ്റു പോകാൻ ആയി ഇറങ്ങി. എന്റെ കാറിലാണ് യാത്ര.

വണ്ടി കവല കഴിഞ്ഞപ്പോൾ

ആവണി : ഡാ ഒരു കാര്യം ചോദിക്കട്ടെ

ഞാൻ : എന്താടി

ആവണി : നീ ആദ്യം ചോദിക്കാൻ പോകുന്ന കാര്യത്തിന് സത്യമേ പറയു എന്ന് പറ

ഞാൻ : നീ വെയിറ്റ് ഇടാതെ കാര്യം പറ

ആവണി : നീയും ഫർസാനയും ഇഷ്ടത്തിലാണോ?

ഞാൻ ഞെട്ടി അവളുടെ മുഖത്ത് നോക്കി ഒരു ആശങ്ക പോലെ മുഖത്തുണ്ട്

ഞാൻ : എന്താടി ഇപ്പോ അങ്ങനെ ഒരു ചോദ്യം?
ആവണി : അതൊക്കെ ഉണ്ട്. സത്യം പറ?

ഞാൻ : ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധം ഇല്ല. കോളേജിലെ ഏറ്റവും അടുത്ത കൂട്ടുകാരി അത്യാവശ്യം എല്ലാ കാര്യങ്ങളും ഷെയർ ചെയ്യും. എന്താ കാര്യം

ആവണി : റിൻസിയുടെ മെസ്സേജ് കണ്ട് എനിക്കൊരു സംശയം

ഞാൻ : എന്ത് സംശയം

അവൾ എന്റെ ഫോൺ എടുത്ത് റിൻസിയുടെ മെസ്സേജ് കാണിച്ചു

റിൻസി : എവിടാടാ ഒരു വിവരവും ഇല്ലാലോ? ഉത്സവം കഴിഞ്ഞോ? നിന്റെ മറ്റവൾ ഫർസിയേ ഞാൻ കണ്ടിരുന്നു. കാര്യങ്ങളൊക്കെ വിശദമായി അറിഞ്ഞു. എന്നാ ഉദ്ഘാടനം?

ഞാൻ ഫോൺ എടുത്ത് ഫർസാനക്ക് ഡയൽ ചെയ്തു

ഫർസാന ഫോൺ എടുത്തു

ഞാൻ: ഡി നീ ബിസിയാണോ?

ഫർസാന: കുറച്ച്, ഉമ്മാക്ക് ചൂട് പിടിക്കായിരുന്നു

ഞാൻ : ഒരു കാര്യം ആവണിക്ക് നിന്നോട് എന്തോ ചോദിക്കാൻ ഉണ്ട് എന്ന്

ആവണി ഫോൺ പിടിച്ചു വാങ്ങാൻ നോക്കി

ഫർസാന : എന്ത്

ഞാൻ : നമ്മൾ തമ്മിൽ പ്രേമം ആണോ എന്ന്.

ഫർസാന : ഹേ! എന്ന് പറഞ്ഞു ചിരിച്ചു

അവണി ആകെ ചമ്മി ഇരുന്നു

ഞാൻ : ഇന്ന് റിൻസിയുടെ മെസ്സേജ് കണ്ടു. അപ്പോ തുടങ്ങിയ സംശയം ആണ്. മറുപടി നീ പറഞ്ഞോ അവൾ കേൾക്കുന്നുണ്ട്

ഫർസാന : ആവണി

ആവണി : ഹലോ

ഫർസാന : ആ കോന്തനെ ആരെങ്കിലും പ്രേമിക്കോ
അവർ രണ്ടാളും ചിരിച്ചു

ഞാൻ : നിന്നോട് പറയാൻ പറഞ്ഞത് അതല്ല

ഫർസാന : രണ്ടും ഒന്ന് തന്നെ അല്ലെ

ആവണി : പക്ഷെ റിൻസി എന്തിനാ അങ്ങനെ മെസ്സേജ് അയച്ചേ

ഞാൻ : അവക്ക് പ്രാന്ത്

ഫർസാന : എടാ ഇവളോട് പറയാം

ആവണി എന്നെ നോക്കി ഞാൻ അവളേം അവളുടെ നോട്ടത്തിൽ ദേഷ്യമാണോ അതോ സങ്കടമാണോ എന്നറിയാൻ പറ്റാത്ത ഭാവം ഞാൻ കണ്ടു. ഞാൻ ഒന്ന് ചിരിച്ചു

ഞാൻ : അത് വേണോ

ഫർസാന : വേണം,

അവൾ ആവണിയോട് ഞങ്ങളുടെ കോളേജ് പ്രേമം പ്ലാൻ പറഞ്ഞു.

ആവണി അന്തം വിട്ട് ഇരുന്നു

ഫർസാന : കുറെ തല വേദന അങ്ങനെ ഒഴിയും മോളെ അതോണ്ടാണ്

ആവണി : എന്നാലും ഉമ്മ ഇങ്ങനെ ഒക്കെ പറഞ്ഞോ

ഫർസാന : ഉമ്മാടെൽ കൊടുക്കണോ വിശ്വാസം വരാൻ

ആവണി : വേണ്ട വേണ്ട.

ഫർസാന: ഒന്ന് ചിരിച്ചു എന്താ പരുപാടി രണ്ടും

ഞാൻ : തോട്ടത്തിൽ പോകുന്നു. കുറച്ചു പണി ഉണ്ട്.

ഫർസാന : നീ വല്ലതും പഠിക്കുന്നുണ്ടോ?

ആവണി : ഉണ്ട്, ഞങ്ങളെ പഠിപ്പിക്കുന്നുണ്ട് കുറെ കാര്യങ്ങൾ.

ഫർസാന : ആവണി ഒരു വഹ അവനു അറിയില്ല കെട്ടോ? പറ്റുവാണേ നേരത്തെ കോയമ്പത്തൂർക്ക് കേറ്റി വിട് എന്തേലും ഒക്കെ പറഞ്ഞു കൊടുക്കാം

ആവണി : നോക്കട്ടെ.

ഫർസാന : ശരി, എങ്കിൽ നടക്കട്ടെ എനിക്ക് കുറച്ചു തിരക്കുണ്ട്

ഫോൺ കട്ടായി ഞാൻ അവളെ നോക്കി ചിരിച്ചു. ആകെ ചമ്മിയ അവൾ എന്നെ അടിക്കാൻ തുടങ്ങി
ഞാൻ : ആ തല്ലല്ലേ, നിന്നെ വിശ്വസിപ്പിക്കാൻ ഇതേ വഴി ഒള്ളു

ആവണി : നിന്റെയൊക്കെ പ്ലാൻ. അവസാനം കളി കാര്യമായി അവളെ എങ്ങാനും വിളിച്ചോണ്ട് വന്നാൽ. രണ്ടിന്റേം മണ്ട അടിച്ചു പൊട്ടിക്കും ഞാൻ

ഞാൻ : അതെന്തായാലും ഉണ്ടാകില്ല പേടിക്കണ്ട.

ആവണി : എങ്കി നിനക്ക് നല്ലത്

കുറച്ചു നേരം മിണ്ടാതെ ഇരുന്ന ശേഷം

ആവണി : എടാ

ഞാൻ : എന്താ അടുത്തത്

ആവണി : നിനക്ക് അവളും ഞാനും ഒരു പോലെ ആണോ

ഞാൻ : അതല്ല രണ്ട് പേരും രണ്ടാണ്

ആവണി : എന്ന് വച്ചാൽ

ഞാൻ : അവൾ എന്ന് പറഞ്ഞാൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും ഓപ്പൺ മയിന്റ് ഉള്ള പെൺകുട്ടി ആണ്. പിന്നെ ഞങ്ങളുടെ വേവ് ലെങ്ത് ഒരു പോലെ ആണ്.

ആവണി : അപ്പൊ ഞാനോ?

ഞാൻ അവളെ നോക്കി ചിരിച്ചു

നീ എന്റെ തലയിൽ കേറി ഇരിക്കുന്ന വേതാളം അല്ലെ

ആവണി : തമാശിക്കാതെ പറ.

ഞാൻ അവളെ കൈകൊണ്ട് എന്നിലേക്ക് അടുപ്പിച്ചു

ഞാൻ : നീ എന്റെ ചങ്കല്ലേടി? നിനക്ക് പകരം ആകാൻ ആർകെങ്കിലും പറ്റോ?

Leave a Reply

Your email address will not be published. Required fields are marked *