“എന്റെ കടമ കഴിഞ്ഞല്ലോ. ഇനി നിങ്ങൾ സംസാരിച്ചു തീരുമാനിക്കൂ.”
“എല്ലാം ഞാനും അഭിച്ചേട്ടനോട് പറഞ്ഞതല്ലേ. അഭിച്ചേട്ടൻ തന്നെ സംസാരിച്ചാൽ മതി.”
അവളുടെ കൈകൾ ഒരു ധൈര്യത്തിനെന്ന പോലെ ടേബിളിനടിയിൽ കൂടെ എന്റെ കൈകളിൽ ബലമായി പിടിച്ചുകൊണ്ടിരുന്നു
“ശ്രീദേവ് അവൾക്ക് ആ റിലേഷൻ ഒട്ടും ആക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല. അവൾക്കെന്നല്ല ഒരു പെണ്ണിനും പറ്റില്ലാലോ.”
“എനിക്കറിയാം. ഇനി ഒരിക്കലും അങ്ങനെ ഒന്നുണ്ടാവില്ല. എന്റെ വാക്ക്. പക്ഷെ അവർ റിലേഷൻസ് ആർ കോംപ്ലിക്കേറ്റഡ്. അത്ര പെട്ടെന്ന് അയാളെ ഒഴിവാക്കാൻ പറ്റില്ല. എന്തായാലും ഏതാനും മാസങ്ങൾക്കകം ഞങ്ങൾ സെപ്പറേറ് കമ്പനി ആകും. അവനും എന്നെപോലെ ഒരു ജീവിതം നേടി എടുക്കാൻ കഴിയട്ടെ.”
ഞാൻ അവളെ നോക്കിയപ്പോൾ അവൾ ഒക്കെ എന്ന ഭാവത്തിൽ തല ആട്ടി.
“അഭിജിത് ആ ടിഷ്യു ഒന്നെടുക്കാമോ.”
ശ്രീദേവിനു ഞാനും തിരിഞ്ഞു പിന്നിലെ ടേബിളിൽ നിന്നും ടിഷ്യു എടുത്തു നൽകി.
“ഇരട്ടച്ചുഴി. ഭാഗ്യവാൻ ആണല്ലോ.”
ഒരു സെക്കൻഡ് കഴിഞ്ഞാണ് എനിക്ക് കത്തിയത്. അവൾ അയച്ച ഫോട്ടോയിൽ തെളിഞ്ഞ എന്റെ ഇരട്ടച്ചുഴി.
ഭാഗ്യത്തിന് അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു. അവിടെ നിന്നും മാറി ഞാൻ ഫോൺ ആൻസർ ചെയ്തു. അതുകഴിഞ്ഞു തിരിച്ചുപോകാൻ തോന്നാത്തത് കൊണ്ട് അവളുടെ അച്ഛനോട് വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അയാളുടെ സന്തോഷം കണ്ടപ്പോൾ അവൾ അകലുന്നതിൽ വിഷമിക്കുന്നതിന് എന്നോട് തന്നെ കുറ്റബോധം തോന്നി. ആ പാവം മനുഷ്യൻ അപ്പോൾ തന്നെ അവളെ കാണാനായി അവിടെ നിന്നും ദുബായിക്ക് യാത്ര തിരിച്ചു.
ഞാൻ എത്തിച്ചു നോക്കിയപ്പോൾ അവർ രണ്ടുപേരും നിശബ്ദരായി ഇരിക്കുകയാണ്. അവളെ കണ്ടപ്പോൾ വീണ്ടും എനിക്ക് അവളെ കിട്ടിയേ തീരു എന്നു തോന്നി. അല്പസമയം അവളുടെ എനിക്ക് നഷ്ടമാകാൻ പോകുന്ന സൗന്ദര്യം ആസ്വദിച്ച ശേഷം ഞാൻ അവർക്കരികിലേക്ക് ചെന്നു.
“ഞങ്ങൾ വെയിറ്റ് ചെയ്യായിരുന്നു അഭിജിത്. നമുക്ക് കഴിക്കാം.”
ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അച്ഛൻ എത്തിയിരുന്നു. അച്ഛനെ കണ്ട അവൾ അങ്ങോട്ടോടി.
“ഞാൻ ചുമ്മാ പറഞ്ഞതാട്ടോ ഭാഗ്യവാൻ എന്നു.”
ഞാൻ ചോദ്യരൂപത്തിൽ അയാളെ നോക്കി.
“ഇന്നത്തെ അവളെ കണ്ടാൽ അറിയാം അവളുടെ ആ ഫോട്ടോ എന്നെ കളിപ്പിക്കാൻ മാത്രമാണെന്ന്. അല്ലെങ്കിൽ തന്നെ ഞാനും മാന്യനല്ലല്ലോ അല്ലെ.? ”
അയാളുടെ വാക്കുകളിൽ കുറ്റബോധമാണോ നിരാശ ആണോ എന്നെനിക്ക് മനസിലായില്ല. മറുപടി പറയാൻ ഉണ്ടായിരുന്നില്ല. പക്ഷെ അപ്പോളേക്കും ആര്യ തിരിച്ചു വന്നത് ഞങ്ങളുടെ സംഭാഷണം മുറിച്ചു.
“ഞാൻ ഇന്ന് അച്ഛന്റെ കൂടെ നിന്നോട്ടെ.”
“എന്നോടാണ് ചോദ്യം. ശരിക്കും ഞാൻ ആരാ ആ തീരുമാനമെടുക്കാൻ. ”
“നീ എന്നോടെന്തിനാ ചോദിക്കണേ പെണ്ണെ.”
അപ്പോളേക്കും അവളുടെ അച്ഛൻ അടുത്ത് വന്നു.
“ഇന്ന് ഞാൻ കൊണ്ടുപോട്ടെ ഇവളെ. നാളെ നമുക്ക് ഉച്ചക്ക് ഉം അൽ ക്വയ്‌നിൽ കാണാം. ”
ഞങ്ങൾ രണ്ടുപേരോടും ആയാണ്. എനിക്കതിനു പോകാൻ മടി തോന്നി. ഞാൻ ആരുമല്ലാത്ത പോലെ.
“അച്ഛാ എനിക്ക് ജോലി ഉണ്ട്. നിങ്ങൾ എല്ലാവരും കൂടി അടിച്ചപോളിക്ക്.”
ഞാൻ ഒഴിവാകാൻ നോക്കി.
“ഓ പിന്നേ ചേട്ടന്റെ ജോലി എനിക്ക് അറിയാത്തതല്ലേ വന്നേ പറ്റൂ. ഇത്രയൊക്കെ ആക്കിയിട്ടു അങ്ങനെ പോകാണോ?”
“ഒക്കെ. നോക്കാം.”
“അപ്പോൾ എങ്ങനെയാ ഇവളുടെ ഡ്രസ്സ് ഒക്കെ എടുക്കാൻ ഞാൻ നാളെ വരണോ?”
അച്ഛനാണ് ചോദിച്ചത്. അത് ശ്രീദേവിൽ നിന്നും വരുമെന്ന് പ്രതീക്ഷിച്ച ചോദ്യമാണ്. ഇനി ആര്യയെ എന്റെ അടുത്തേയ്ക്ക് വിടാതിരിക്കാൻ.
“എന്തിനാ അതെല്ലാം പാക് ചെയ്ത ഇരിക്കുന്നെ. അല്ലേൽ തന്നെ നാളെ ഞാൻ അഭിചേട്ടന്റെ കൂടെ പോയി എടുത്തു വന്നാൽ പോരെ.”
“അത് മതി അച്ഛൻ എന്തിനാ ബുദ്ധിമുട്ടുന്നേ. അഭിജിത് നാളെ അതുകഴിഞ്ഞു വൈകിട്ട് വീട്ടിൽ കൊണ്ടാകാമോ ഇവളെ.”
വീണ്ടും ശ്രീദേവ് എന്നെ ഞെട്ടിച്ചു. ഒരു ഭർത്താവിനും ഇങ്ങനെ കഴിയില്ല. സെക്സ് ഒഴിച്ചാൽ കാണാവുന്നതിൽ ഏറ്റവും ജെന്റിൽമാൻ. മനസ്സുകൊണ്ട് ഞാൻ അയാളെ തൊഴുതു പോയി.
