എന്നും എന്റേത് മാത്രം – 3

“അച്ഛൻ പുറത്ത് പോയതാ , അമ്മ അകത്തുണ്ട്”

“ആഹ് , സിസ്റ്റം എവിടാ ഇരിക്കുന്നേ?”

“മേളിലാ”

ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടാണ് മായാന്റി അങ്ങോട്ട് വരുന്നത്.

“ആഹ് , കിച്ചൂ , ഇവള് പറഞ്ഞിരുന്നു വരുമെന്ന്” ഞാൻ ആന്റിയെ നോക്കി ചിരിച്ചു.

അപ്പോഴാണ് ആന്റിയുടെ ഫോൺ റിങ്ങ് ചെയ്യുന്നത്.

“ഡാ സിസ്റ്റം മോളിലുണ്ടേ” അതും പറഞ്ഞ് മായാന്റി ഫോണെടുക്കാൻ റൂമിലേക്ക പോയി.

മുകളിലേക്ക് കയറാനായി ഞാൻ സ്റ്റെയറിന് അടുത്തേക്ക് നടന്നു.

“കിച്ചേട്ടാ”

അവളുടെ വിളി കേട്ട് ഞാൻ തിരിഞ്ഞുനോക്കി.

“ചായ കുടിച്ചിട്ട് പോ”

“ഞാൻ കുടിച്ചിട്ടാ ശ്രീക്കുട്ടി ഇറങ്ങിയേ” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖം വാടി.

“ന്തേ?” എനിക്ക് കാര്യം മനസിലായില്ല.

“വേണ്ടെങ്കി അത് പറഞ്ഞാ പോരെ. ന്തിനാ കള്ളം പറയണെ?” അവളുടെ മുഖം ഇപ്പോഴും ഇരുണ്ട് തന്നെയാണ്.

“ഹാ , കള്ളമല്ലെടോ. അത് പോട്ടെ , നീ കുടിച്ചോ?”

“ല്ലാ” അവൾ തലയാട്ടി.

“ന്നാ പോയി കുടിക്ക്”

“പിന്നേയ് , എടുക്കുമ്പോ രണ്ടാൾക്കും എടുത്തോ” അതും പറഞ്ഞ് ഞാൻ തിരികെ ഇറങ്ങി.

ഒന്ന് സംശയിച്ച് നിന്നെങ്കിലും പെട്ടന്ന് തന്നെ ആളുടെ മുഖം വിടർന്നു. മനോഹരമായ ഒരു പുഞ്ചിരി എനിക്ക് തന്ന ശേഷം അവൾ അടുക്കളയിലേക്ക് നടന്നു. അതും നോക്കി ഒരു ചിരിയോടെ അവനും നിന്നു 🙂

ഹാളിലും ഒഴിവുള്ള മിക്ക ചുവരുകളിലും പലതരം ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ആ വീടിനോട് എന്നും ഒരു കൗതുകമായിരുന്നു.

ഉള്ളതിൽ കുറെ ശ്രീക്കുട്ടിയുടെ ഫോട്ടോകൾ ആണ്. പൊടി പരുവം മുതൽ ഇപ്പോൾ ഉള്ള രൂപം വരെ മനോഹരമായി പകർത്തിയ ആ ഫ്രെയിമുകളിലൂടെ കണ്ണോടിച്ച് ഞാൻ എത്ര നേരം അങ്ങനെ നിന്നു എന്ന് ഓർമയില്ല 😁.
പിറകിൽ ഒരു ്് കാൽ പെരുമാറ്റം കേട്ട് ഞാൻ നോക്കി.

നാണവും , ജാള്യതയും എല്ലാം ്് മിന്നി മായുന്ന ആ ഒരു ജോഡി കണ്ണുകളിൽ ഒരു നിമിഷം ഞാൻ എന്നെത്തന്നെ മറന്ന് നോക്കിനിന്നു.

“വാ , ചായ തണുക്കും” വെപ്രാളത്തോടെ അതും പറഞ്ഞ് നടക്കുന്ന അവളുടെ പിന്നാലെ ഞാനും ചെന്ന് ടേബിളിൽ ഇരുന്നു.

ചായ ഒരു കവിൾ ഇറക്കി ഞാൻ നേരെ നോക്കി.

അപ്പോഴും അവനെ നോക്കിയിരുന്ന അവൾ കൂട്ടിമുട്ടാൻ തുടങ്ങുന്ന കണ്ണുകളെ പണിപ്പെട്ട് അകറ്റുകയായിരുന്നു.

“ക്ളാസൊക്കെ എങ്ങനെ പോകുന്നു?” എന്തെങ്കിലും ചോദിക്കണം എന്ന് വിചാരിച്ച എന്റെ വായിൽനിന്ന് അങ്ങനെയാണ് പുറത്ത് വന്നത്.

“മോശമില്ല” ഒരു ഇളം ചിരിയോടെ പതിഞ്ഞ ശബ്ദത്തിൽ പറയുന്ന ശ്രീക്കുട്ടിയെ അവൻ നോക്കിയിരുന്നു.

ചായ കുടി കഴിയും വരെ രണ്ടുപേരുടെ മുഖങ്ങളിലും വെപ്രാളവും , നാണവും , ജാള്യതയും വന്നുപോയിക്കൊണ്ടിരുന്നു. പക്ഷേ രണ്ടുപേരും അത് ശ്രദ്ധിച്ചില്ല.

മുകളിൽ കംപ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുകയായിരുന്നു ഞാൻ. സിസ്റ്റം ഓൺ ആയതും വോൾ പേപ്പർ കണ്ട് എന്റെ കണ്ണുകൾ വിടർന്നു.

ഒരു പൂന്തോട്ടം , അതിന്റെ നടുവിൽ പൂവുകൾക്ക് ഇടയിൽ ഒരു പട്ടുപാവാടയും ബ്ളൗസും ഇട്ട് നിൽക്കുന്ന ശ്രീക്കുട്ടി!

ഓരോ പ്രാവശ്യവും അവൾ എന്നെ അവളിലേക്ക് വലിച്ച് അടുപ്പിക്കുന്നപോലെ. 🙂

അവൾക്കും എന്നോട് എന്തോ ഇല്ലേ? ഓരോ തവണ കാണുമ്പോഴും അവളുടെ കണ്ണുകൾ പറഞ്ഞത് അത് തന്നെയല്ലേ? താൻ ആഗ്രഹിക്കുന്നതുപോലെ അവൾക്കും പ്രണയമാണോ തന്നോട്!? 😁😁😁😁😁

പലതും ആലോചിച്ച് ഇരിക്കുന്നതിനിടെ ഡൗൺലോഡ് കംപ്ളീറ്റഡ് എന്ന നോട്ടിഫിക്കേഷൻ വന്നു. സോഫ്റ്റ്‌വേർ സെറ്റ് ചെയ്യുന്ന കാര്യത്തിലേക്ക് അപ്പോൾ മാത്രമാണ് ഞാൻ തിരികെ എത്തുന്നത്.

“ന്തായി കിച്ചേട്ടാ?” ശ്രീക്കുട്ടിയുടെ ശബ്ദം തൊട്ട് പുറകിൽ നിന്ന് കേട്ടപ്പോഴാണ് ചെയ്തുകൊണ്ടിരുന്ന പണി നിർത്തുന്നത്.

എന്റെ പിറകിൽ നിന്ന് മുന്നിലെ സ്ക്രീനിലേക്ക് എത്തിനോക്കുകയാണ് കക്ഷി.

“സോഫ്റ്റ്‌വേർ ശരിയാക്കുവാ” എന്റെ ശബ്ദം കുറച്ച് പതറിയിരുന്നു.

മുഖത്ത് വന്ന് തട്ടുന്ന അവളുടെ മുടിയിലെ മണവും കക്ഷത്തിലെ ഇളം വിയർപ്പിന്റെ ഗന്ധവും ഒരു നിമിഷത്തേക്ക് എന്നെ വേറേതോ ലോകത്തിൽ എത്തിച്ചിരുന്നു. പക്ഷേ അടുത്ത സെക്കന്റിൽ തന്നെ വിട്ടുപോയ മനസ്സിന്റെ കണ്ട്രോൾ ഞാൻ തിരികെ പിടിച്ചിരുന്നു.
“എന്ത് സോഫ്റ്റ്‌വേറാ?”

“ഏയ് , വരക്കാനുള്ള കുറച്ച് ടൂൾസാ”

“ഓഹ് അങ്ങനെ , ശരി ഞാൻ കുളിച്ചിട്ട് വരാം” അതും പറഞ്ഞ് ശ്രീക്കുട്ടി രണ്ടാം നിലയിൽ ്് തന്നെയുള്ള അവളുടെ മുറിയിലേക്ക് നടന്നു.

“അല്ല , ചായ നീ ഇട്ടതാരുന്നോ?” അവന്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞ് നിന്നു.

“ഉം” അതെ എന്ന രീതിയിൽ അവൾ തലയാട്ടി.

“നല്ല രസമുണ്ടായിരുന്നു , അതുകൊണ്ട് ചോദിച്ചതാ” ഞാൻ ഒരു ചിരിയോടെ പറഞ്ഞു.

അത് കേൾക്കുമ്പോൾ അവളുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം അറിയാൻ എനിക്ക് ആളുടെ മുഖത്തേക്ക് നോക്കേണ്ട ആവശ്യം ഇല്ലായിരുന്നു.

അവൾ പോയ ശേഷം ഞാൻ പണി തുടർന്നു.

കുറച്ച് കഴിഞ്ഞപ്പോൾ താഴെ നിന്ന് ടീവിയുടെ ശബ്ദം കേട്ടു തുടങ്ങി. അൽപസമയം കഴിഞ്ഞപ്പോൾ ശ്രീക്കുട്ടി ഒരു കസേരയും വലിച്ച് എന്റെ അടുത്ത് കൊണ്ടിട്ട് ഇരിപ്പുറപ്പിച്ചു.

“നിനക്ക് പഠിക്കാനൊന്നൂല്ലേ?” സ്ക്രീനിലേക്കും മുഖത്തേക്കും നോക്കിയിരുന്ന ്് അവളോടായി അവൻ ചോദിച്ചു.

“ഇല്ല” അത് ഇഷ്ടപ്പെടാത്ത പോലെ അവൾ പറഞ്ഞു.

“ഞാനുള്ളത് കൊണ്ടാണോ? നീ എന്നെ തല്ല് കൊള്ളിക്കോ?”

“അയ്യടാ , പഠിക്കാനുള്ളത് ഞാൻ പഠിച്ചോളാ , സാറ് ക്ളാസെടുക്കണ്ടാട്ടോ” അവർ രണ്ടുപേരും ചിരിച്ചുപോയിരുന്നു.

പിന്നെയും കുറച്ച് സമയമെടുത്തു ടൂൾസ് മുഴുവൻ സെറ്റാക്കാൻ. അത്രയും സമയം അവളും എന്റെ കൂടെ ഇരുന്ന് എന്തൊക്കെയോ സംസാരിച്ചു. മടുപ്പിക്കുന്ന ആ പ്രവർത്തിക്ക് ഇടയിൽ അവളുടെ സാന്നിധ്യം ശരിക്കും ഒരു അനുഗ്രഹം തന്നെയായിരുന്നു. പഠിക്കാൻ ഒന്നുമില്ലേ എന്ന് ചോദിച്ചെങ്കിലും അവൾ അടുത്ത് തന്നെ ഇരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ☺️

ഒരുവിധത്തിൽ കാര്യങ്ങൾ ഒതുക്കി ഞങ്ങൾ താഴേക്ക് ചെന്നു.

ആന്റിയും അങ്കിളും ടീവി കാണുകയാണ്.

“ആഹ് , എന്തായി കിച്ചൂ , കഴിഞ്ഞോ?”

“ഏയ് , ഇല്ല അച്ഛാ , സോഫ്റ്റ്‌വേർ ശരിയാക്കുവായിരുന്നു” ഹരി അങ്കിളിന് ശ്രീക്കുട്ടിയാണ് മറുപടി കൊടുത്തത്.

“അല്ലാ , മാടത്തിന് പഠിക്കാനൊന്നുമില്ലേ?” ആന്റി ചോദിച്ചതും ഞാൻ അവളെ നോക്കി.

“അവള് പഠിക്കുവായിരുന്നു” ഇഞ്ചി കടിച്ചത് പോലെ നിൽക്കുന്ന അവളെ കണ്ട് ഞാൻ പറഞ്ഞു.
“താങ്ക്സ്” എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവൾ ചുണ്ടനക്കി.

“ഉം” ആന്റി ഒന്ന് മൂളുകമാത്രമെ ചെയ്തുള്ളൂ.

അപ്പോഴേക്കും സമയം 🕣 കഴിഞ്ഞിരുന്നു.

“എന്നാ ഞാൻ പോട്ടേ?” പുറത്തേക്ക് നടന്നുകൊണ്ട് അവരോടായി ചോദിച്ചു.

“ഫുഡ് കഴിച്ചിട്ട് പോവാടാ”

“വേണ്ട അങ്കിളേ , വീട്ടില് കാത്തിരിക്കും”

“നാളെ വരില്ലേ?”

പുറത്തേക്ക് ഇറങ്ങുന്നതിനിടെ പിറകെ വന്ന് ശ്രീക്കുട്ടി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *