എന്നും എന്റേത് മാത്രം – 3 2

“ആഹ് നവനീത് , ആ ജർമൻ കമ്പനിയുമായുള്ള മീറ്റിങ്ങ് നാളെയാണ്. എനിക്ക് പകരം താൻ പോവണം”

“അല്ല സാർ , ഞാൻ” അവൻ പകുതിക്ക് നിർത്തി.

“ഇവിടെ വളരെ അർജന്റായ കുറച്ച് തിരക്കുകളുണ്ട് , അല്ലെങ്കിൽ ഞാൻ പോകുമായിരുന്നു. പിന്നെ , ഇതൊരു ്് പ്രൊസീജ്യർ മാത്രമല്ലെ?. താൻ ഒറ്റയ്ക്ക് പോവണ്ട , Pooja will be with you” ഒരു ചിരിയോടെ പുള്ളി എന്നെ നോക്കി.

“ഓക്കെ സാർ”

“Then ok man , i will send you the details” അതേ ചിരിയോടെ അങ്ങേര് വീണ്ടും ഫയലിലേക്ക് മുഖം പൂഴ്ത്തി.

കാര്യമായി പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഓഫീസിൽ നിന്നും ഇറങ്ങി.

കാർ റിവേഴ്സ് എടുക്കുമ്പോഴാണ് റിയ വിളിക്കുന്നത്.

“ഡാ , ഞാൻ ഇന്ന് ഇനി വരുന്നില്ല”

“ആ ഞാനും ഇറങ്ങുവാ. പിന്നെ ഐശുവിന് എങ്ങനെ ഉണ്ട്?”

“കുഴപ്പമില്ലെടാ , അവള് കിടന്നു”

“ആഹ് ഡീ , ഞാൻ രണ്ട് ദിവസം കാണില്ലാട്ടോ”

“ഏഹ് , നീ എങ്ങോട്ട് പോവ്വാന്ന്!?”

“ആ ജർമൻ കമ്പനീടെ മീറ്റിങ്ങേ എന്റെ തലയിൽ ഇട്ട്”

“അത് ഹൈദരാബാദിലല്ലേ?”

“ഉം , ടിക്കറ്റടക്കം ഫുൾ സെറ്റാക്കീട്ടുണ്ട് നമ്മടെ ബോസ്”

“അല്ല , നീ തനിച്ചാണോ പോകുന്നെ?”

“അല്ല , പൂജ കൂടി ഉണ്ട്”

“ഹാ , ബെസ്റ്റ്. അവള് വേണമാരിക്കും ഓർഡർ പിടിക്കാൻ” റിയ അത് ഇഷ്ടപ്പെടാത്ത പോലെ പറഞ്ഞു.

“ആഹ് , അത് എന്തേലുമാകട്ടെ. രാവിലെയാ ഫ്ളൈറ്റ് , പോയിട്ട് കുറച്ച് കാര്യങ്ങൾ സെറ്റാക്കാനുള്ളതാ. നീ വെച്ചോ , പിന്നെ വിളിക്കാം.

ഞങ്ങളുടെ ഓഫീസിലുള്ള ഒരു ്് വങ്ക സുന്ദരിയാണ് പൂജ. നേരത്തെ പറഞ്ഞില്ലേ , അതേ ഐറ്റം. സുന്ദരിയാണ് , പക്ഷെ നമ്മടെ റിയയുടെയും , ഐശ്വര്യയുടേയും അത്ര ഗ്ളാമർ ഒന്നും ആൾക്ക് ഇല്ല. സ്വന്തം ഇഷ്ടങ്ങൾ നടത്താൻ ഏത് വിട്ട് വീഴ്ചയ്ക്കും തയ്യാറാകുന്ന സ്വഭാവമാണ് പൂജയുടെ. ബോസ് അടക്കം പലരുമായും അവൾക്ക് ബന്ധം ഉള്ളത് പരസ്യമായ രഹസ്യം മാത്രം. കാരണം അറിയില്ല , എങ്കിലും ജോയിൻ ചെയ്ത കാലം മുതൽ റിയയും പൂജയും തമ്മിൽ ഒട്ടും ്് സ്വരച്ചേർച്ച ഇല്ല. എല്ലാരോടും കയറി ഫ്രന്റ് ആകുന്ന അവൾ പൂജയോട് വലിയ അടുപ്പമൊന്നും ്് ്് കാട്ടാറില്ല.
ബാഗ് പാക്ക് ചെയ്യുകയായിരുന്നു അപ്പോഴാണ് അമ്മ വിളിക്കുന്നത്.

പതിവ് സംസാരത്തിനിടെയാണ് അച്ഛന് ട്രാന്സ്ഫർ കിട്ടിയ വിവരം അറിയുന്നത്. തൃശൂരിലേക്ക് ആണ് മാറ്റം , അതും പ്രമോഷനോട് കൂടിയ ട്രാൻസ്ഫറാണ്. സന്തോഷം തോന്നി. സർവീസ് തീരാൻ കുറച്ച് വർഷങ്ങളെ ബാക്കിയുള്ളൂ. അപ്പോഴാണ് മാനേജറായി പ്രമോഷൻ കിട്ടുന്നത്. 🙂

എല്ലാ തവണയും ചെയ്യുന്ന പോലെ ഇത്തവണയും നാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് ചോദിച്ചു. എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു. നിർബന്ധിച്ചില്ല , കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ടാവും.

വെളുപ്പിന് തന്നെ എയർപ്പോർട്ടിൽ എത്തി. ഫ്ളൈറ്റിൽ അടുത്തടുത്ത സീറ്റുകളായിരുന്നു എനിക്കും പൂജയ്ക്കും. ശരീരത്തിന്റെ മുഴുവൻ അളവുകളും എടുത്ത് കാട്ടുന്ന വസ്ത്രം പൂജയുടെ പ്രത്യേകതയാണ്. വെള്ള ലെഗ്ഗിൻസിലും ഇറുകിയ ചുവപ്പ് ടീഷർട്ടിലും നിറഞ്ഞ് നിൽക്കുന്ന അവളുടെ ഷെയ്പ്പൊത്ത ശരീരത്തിലേക്ക് പലരുടേയും കണ്ണുകൾ ഓടിനടന്നു.

അവൾ അവനോട് പരമാവധി ചേർന്ന് ഇരിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു. ശരീരം അവനിലേക്ക് ഒട്ടി പൂജ നവിയെ ശ്രദ്ധിച്ചു. യാതൊരു പ്രതികരണവും കാണാതെ ആയതും പതിയെ പൂജ നവനീതിന്റെ ദേഹത്തേക്ക് ചാഞ്ഞു.

എന്തോ ചിന്തയിൽ മുഴുകി ഇരുന്ന അവൻ അസ്വസ്ഥതയോടെ അവളിൽ നിന്ന് മാറി ഇരുന്നു. അൽപം മാറി ടാബിൽ ഏതോ ഒരു സിനിമയും കണ്ട് ഇരിക്കുന്ന നവിയേയും നോക്കി ഒരു ഗൂഢമായ ചിരിയോടെ പൂജ ഇരുന്നു.

ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ആയിരുന്നു കോൺഫറൻസ് സംഘടിപ്പിച്ചിരുന്നത്. ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മീറ്റിങ്ങ് അവസാനിച്ചപ്പോൾ മണി ആറ് കഴിഞ്ഞിരുന്നു.

കോൺഫറൻസിന്റെ മുഷിച്ചിൽ മാറ്റാൻ ചെറുതായി ഒന്ന് കറങ്ങി. ഇതിന് മുന്പ് ഒരു തവണ ഞാൻ ഇവിടെ വന്നിട്ടുണ്ട്. പക്ഷേ അത് കോളേജ് ടൂർ ആയിരുന്നു. കൂട്ടിന് ആരും ഇല്ലാതെ ഇങ്ങനെ നടക്കുന്നതും ഒരു രസമാണ്.

Leave a Reply

Your email address will not be published. Required fields are marked *