എന്നും എന്റേത് മാത്രം – 3 2

“Then ok yar, call you later” അത്രയും പറഞ്ഞ് ചാറ്റ് അവസാനിപ്പിച്ച് അവൾ എഴുന്നേറ്റു.
പുറത്തേക്ക് നടക്കുമ്പോഴാണ് ടേബിളിൽ തലയും വച്ച് കിടക്കുന്ന ഐശ്വര്യയെ കാണുന്നത്.

തലയിൽ ഒരു തലോടൽ അറിഞ്ഞാണ് ഐശ്വര്യ മുഖം ഉയർത്തി നോക്കിയത്.

“എന്താ ഐശുവേ , ഉച്ചയുറക്കമാണോ?”

കുസൃതിയോടെ ചോദിച്ച അവൾക്കുള്ള മറുപടി ഒരു ചുമൽ കൂച്ചലിൽ ഐശു ഒതുക്കി.

“ന്താടാ , വയ്യേ?” 😟 അവളുടെ മങ്ങിയ മുഖം കണ്ട് റിയ ആവലാതിയോടെ തിരക്കി. ഒരു തെളിച്ചം കുറഞ്ഞ ചിരി മാത്രമായിരുന്നു അതിനും തിരികെ കിട്ടിയത്.

“എന്നതാ , നവി എവിടെപ്പോയി?” അവളുടെ അടുത്തായി റിയയും ഇരുന്നു.

“അറീല്ല” അത് പറയുമ്പോഴും ശബ്ദം സാധാരണ പോലെ ആക്കാൻ അവൾ വിഷമിച്ചു.

കുറച്ച് നേരം അവർക്കിടയിൽ മൗനം കടന്നുവന്നു.

“നീ പറഞ്ഞോ?”

“ഉം” അത്രയേ അവൾ പറഞ്ഞുള്ളൂ.

പാർക്കിങ് ഏരിയയിൽ എത്തിയ റിയ അവന്റെ കാർ കണ്ട് അങ്ങോട്ട് നടന്നു.

ദൂരെ റോട്ടിലേക്ക് നോക്കി ഇരിക്കുകയായിരുന്നു നവനീത്.

“അല്ലാ , രണ്ടാളും എന്ത് ഭാവിച്ചാ?”

തൊട്ടടുത്ത് റിയയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞുനോക്കി.

അവളെ കണ്ട് ചിരിക്കാൻ ശ്രമിച്ചെങ്കിലും അവന് അതിന് കഴിഞ്ഞില്ല.

“എന്താടാ നിനക്ക് പറ്റിയേ?” അവന്റെ അടുത്തായി മതിലിൽ ഇരുന്നുകൊണ്ട് അവൾ അവനെ നോക്കി.

“നീ അവളോട് എല്ലാം പറഞ്ഞല്ലേ?” അവളുടെ മുഖത്ത് സംശയം.

“എല്ലാം നിനക്ക് അറിഞ്ഞൂടെ? പിന്നെ എന്തിനാ ആ പാവത്തോട് ഇങ്ങനെ” അവന്റെ ചോദ്യത്തിൽ നിരാശയും വിഷമവും മാത്രമായിരുന്നു.

“ഡാ അത് , നീയായിട്ട് അവളോട് പറയുന്നതാണ് നല്ലതെന്ന് തോന്നി. അതാ ഞാൻ” അവൾ പകുതിക്ക് വച്ച് നിർത്തി.

“വേണ്ടായിരുന്നെടോ”

റിയ മറുപടി ഇല്ലാതെ ഇരുന്നു.

“ഡാ , നീ ഇപ്പോഴും!?”

“പറ്റുന്നില്ല റിയെ , അവളെ മറന്ന് , എനിക്ക് പറ്റില്ലെടാ” അത് പറയുമ്പോൾ അവന്റെ തൊണ്ട ഇടറിയിരുന്നു.

“നവീ” നിറയാൻ തുടങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കിയിരുന്ന അവന്റെ കൈയ്യിൽ റിയ വാൽസല്യത്തോടെ തഴുകി.

“അവളിന്ന് വേറൊരാളുടേതാണ് , പക്ഷെ എനിക്ക് വയ്യ അവളെ മറന്ന് വേറൊരു പെണ്ണിനെ”

“ഐശു പാവല്ലേടീ? ഞാൻ കാരണം അവളുടെ ജീവിതം നശിക്കാൻ പാടില്ല”
“സോറി ഡാ , ഐശു പറഞ്ഞപ്പോ നിങ്ങൾ ഒരുമിച്ചാൽ നന്നാവുമെന്ന് തോന്നി. അതുകൊണ്ടാ ഞാൻ അവക്ക് സപ്പോർട്ട് നിന്നത്. പക്ഷേ നിന്റെ മനസ് ഞാനറിഞ്ഞില്ല” റിയയുടെ തല കുനിഞ്ഞു.

“ഏയ് വിട്ട് കള കൊച്ചേ , ഇതിന്റെ പേരിൽ ഇതുവരെ നമ്മടെ ഇടയിലില്ലാത്ത കാര്യങ്ങളൊന്നും വേണ്ട” അത് കേട്ട് അവൾ തന്റെ മുഖത്ത് ഒരു ചിരി വരുത്തി. അത് കണ്ട നവിയുടെ മുഖത്തും ഉണ്ടായിരുന്നു തെളിച്ചം കുറഞ്ഞത് എങ്കിലും ഒരു ഇളം ചിരി.

കുറച്ച് നേരം അവർ ഒന്നും മിണ്ടിയില്ല.

“നമ്മടെ ആള് എവിടെയാ?” നവി റിയയെ നോക്കി.

“ആഹ് , ഓഡിറ്റിങ്ങല്ലേ , ആശാൻ ഡെല്ലീലാ”

“അതാണോ , ആശാത്തീടെ മുഖത്ത് ഒരു വാട്ടം?”

“യ്യടാ” രണ്ടാളും ചിരിച്ചു.

“Navaneeth , ബോസ് ബുലാരഹാഹെ” ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞുനോക്കി.

പിറകിൽ ഞങ്ങളുടെ സെക്യൂരിറ്റി ചേട്ടൻ നിൽക്കുന്നുണ്ടായിരുന്നു.

“ക്യാ ഹുവാ?”

“പത്താ നഹീ” അതും പറഞ്ഞ് മൂപ്പര് പോയി.

ഞങ്ങൾക്ക് കാര്യം മനസ്സിലായില്ല. ഏതായാലും അങ്ങോട്ട് ചെല്ലാം.

തിരിച്ച് മുകളിലേക്ക് വിട്ടു. നല്ലകാലത്തിന് ലിഫ്റ്റ് ്് കംപ്ളൈന്റാണ്. ഇനി ഇപ്പം പടി കയറ്റം തന്നെ ശരണം.

കേറി കേറി ഒരു രണ്ട് നില എത്തിയപ്പോഴാണ് എതിരെ ഐശു ഇറങ്ങി വരുന്നത്.

“നീ എങ്ങോട്ട് പോവ്വാ?” അവളെ കണ്ട് റിയ ചോദിച്ചു.

“ആഹ് , ഞാൻ നിന്നെ നോക്കി വന്നതാ. നീ എന്നെ ഒന്ന് ഫ്ളാറ്റിൽ വിട്ടേ”

“എന്തുപറ്റി , എന്തിനാ ഇപ്പൊ പോണേ?” എനിക്ക് സംഭവം പിടികിട്ടിയില്ല.

“ചെറിയൊരു തലവേദന”

“ആഹ് നവീ , ബോസ് അന്വേഷിച്ചു” കുറച്ച് താഴെ എത്തി അതും പറഞ്ഞ് ഐശ്വര്യ താഴേക്ക് പോയി.

“ഡാ , എന്നാ നീ ചെല്ല്. ഞാൻ അവളെ വിട്ടിട്ട് വരാം”

ക്യാബിന്റെ പുറത്ത് പൂജ നിൽക്കുന്നുണ്ടായിരുന്നു.

“Sir , may I?”

“Oh , Navaneeth , വരൂ” മുന്നിൽ ഇരിക്കുന്ന ഫയലിൽ നിന്ന് മുഖം ഉയർത്തി പുള്ളി ചിരിച്ചു. മുന്നിലെ ചെയർ ചൂണ്ടി കാണിച്ചപ്പോൾ അവൻ ഇരുന്നു.
“എന്താണ് സാർ കാണണമെന്ന് പറഞ്ഞത്?”

Leave a Reply

Your email address will not be published. Required fields are marked *